The novel is a quest into the life of a woman named Esther who is praised as the saviour of the Jewish community. "There is an argument that Esther's story should not be included in the Bible. She became the queen of King Ahasuerus when Jews were being driven away from all places. But she had to hide her identity there. I felt like delving into her struggles for survival and protection of her community," Sara Joseph said regarding the background of the novel.
The empire of King Ahasuerus was very vast and extended from India to Ethiopia. Esther, who was a shepherd girl intervened when Jews were being subjected to genocide everywhere. The novel is a narrative of her life journey.
സാറാ ജോസഫ് ജനനം: 10.02.1946-ന് തൃശ്ശൂർ ജില്ലയിൽ കുരിയച്ചിറ. പിതാവ്: ലൂയിസ്. മാതാവ്: കൊച്ചുമറിയം. ചേലക്കോട്ടുകര മാർ തിമോത്തിയൂസ് ഹൈസ്‌കൂളിൽ വിദ്യാഭ്യാസം. ഗവൺമെന്റ് കോളജിൽ അധ്യാപികയായി വിരമിച്ചു. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവർത്തകയും. കേരള സാഹിത്യ അക്കാദമി മെമ്പറായിരുന്നു. ആലാഹയുടെ പെൺമക്കൾ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 2003-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ചെറുകാട് അവാർഡും 2004-ലെ വയലാർ അവാർഡും മാറ്റാത്തിക്ക് പ്രഥമ ഒ. ചന്തുമേനോൻ പുരസ്‌കാരവും ലഭിച്ചു. അബുദാബി അരങ്ങ് അവാർഡ്, കുവൈറ്റ് കലാ പുരസ്‌കാരം, 2017-ൽ പത്മപ്രഭാ പുരസ്‌കാരം, മുട്ടത്തുവർക്കി പുരസ്‌കാരം. ഊരുകാവലിന് ഒ.വി. വിജയൻ പുരസ്‌കാരം, ബഷീർ പുരസ്‌കാരം, ശ്വാസ്വതി നാഷണൽ അവാർഡ്, പ്രഥമ കലൈഞ്ജർ കരുണാനിധി സാഹിത്യപുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. കൃതികൾ: ആലാഹയുടെ പെൺമക്കൾ, മാറ്റാത്തി, ഒതപ്പ്, ഊരുകാവൽ, ആതി, ആളോഹരി ആനന്ദം, ബുധിനി, തേജോമയം, നന്മതിന്മകളുടെ വൃക്ഷം, ഷെൽട്ടർ, സാറായിയുടെ മരുദേശങ്ങൾ, മനസ്സിലെ തീ മാത്രം, കാടിന്റെ സംഗീതം, നന്മതിന്മകളുടെ വൃക്ഷം, പാപത്തറ, നിലാവ് അറിയുന്നു, ഒടുവിലത്തെ സൂര്യകാന്തി, കാടിതു കണ്ടായോ കാന്താ, പുതുരാമായണം-രാമായണ കഥകൾ വീണ്ടണ്ടും പറയുമ്പോൾ, ഒരു പരമരഹസ്യത്തിന്റെ ഓർമ്മയ്ക്ക്, ഭഗവദ്ഗീതയുടെ അടുക്കളയിൽ എഴുത്തുകാർ വേവിക്കുന്നത്, നമ്മുടെ അടുക്കള തിരിച്ചുപിടിക്കുക, ആത്മരോഷങ്ങളും ആകുലതകളും, ഭൂമിരാക്ഷസം, ആരു നീ.
Sarah Joseph (Malayalam: സാറ ജോസഫ്) (born 1946) is a novelist and short story writer in Malayalam. She won the Kendra Sahitya Akademi Award for her novel Aalahayude Penmakkal (Daughters of God the Father). She also received the Vayalar Award for the same novel. Sarah has been at the forefront of the feminist movement in Kerala and is the founder of Manushi – organisation of thinking women. She along with Madhavikutty (Kamala Surayya) is considered leading women storytellers in Malayalam
ഇതൊരു പുനർവായനക്കുള്ള പുസ്തകമാണ്. ബൈബിൾ പഴയനിയമത്തിലെ നായിക എസ്‌തേറിന്റെ എഴുതപ്പെട്ട ജീവിതത്തിന്റെ പുനർവായന ഒരു നോവൽ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു. മാതൃഭൂമി ഓൺലൈനിലൂടെ പ്രസിദ്ധീകരിച്ച 'എസ്തേർ' 2020 ലാണ് പുസ്തക രൂപത്തിൽ പുറത്തിറങ്ങുന്നത്.
ഒന്നാം പേർഷ്യൻ സാമ്രാജ്യത്തിലെ അഹശ്വേരോശ് രാജാവിന്റെ ഭരണകാലത്താണ് കഥ നടക്കുന്നത് . രാജാവായ അഹശ്വേരോശ് രാജാവിന്റെ ഭാര്യയായ വാഷ്തി രാജ്ഞിയെ രാജാവിന്റെ കൽപ്പനകൾ അനുസരിക്കാത്തതിന് കൊട്ടാരത്തിൽ നിന്ന് പുറത്താക്കുന്നു. പുതിയ ഒരു രാജ്ഞിയെ കണ്ടെത്താൻ ഒരു സൗന്ദര്യമത്സരം നടക്കുന്നു, പേർഷ്യയിൽ താമസിക്കുന്ന ഒരു യുവ ജൂത സ്ത്രീയായ എസ്തേർ പുതിയ രാജ്ഞിയായി തിരഞ്ഞെടുക്കുന്നു. അധികാരം ലഭിച്ച അവൾ തന്റെ ജനങ്ങളുടെ വംശഹത്യയെ തടയുകയും ചെയ്യുന്നു..
വളരെ ചെറിയ ഒരു നോവലാണ് ഇത്.. തീർച്ചയായും എഴുത്തിന്റെ ഭംഗിയാണ് മുഖ്യാകർഷണം... . . . 📚Book - എസ്തേർ ✒️Writer- സാറാ ജോസഫ് 📜Publisher- മാതൃഭൂമി ബുക്സ്
മാതൃഭൂമി ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവലിന്റെ ചില ഭാഗങ്ങൾ നേരത്തെ വായിച്ചിരുന്നു. അപ്പോൾ തന്നെ ഇത് പുസ്തകമായി ഇറങ്ങുമ്പോൾ വായിക്കണമെന്ന് കരുതിയിരുന്നതാണ്. സാധാരണ ജനസമൂഹത്തിന്റെ വേദനയെ കൃത്യമായി അടയാളപ്പെടുത്തുന്നവയാണ് സാറാജോസഫിന്റെ കൃതികൾ പലതും. കേരളത്തിലെ സ്ത്രീപക്ഷ കൂട്ടായ്മയുടെ സാരഥിയെന്നപോലെ എഴുത്തിലും സഹജീവികളോടുള്ള ശ്രദ്ധ വായിക്കാനാകും
ഇത് പുതുതായി എഴുതപെട്ട ഒരു കഥയല്ല. ഇവിടെ നമ്മൾ വായിക്കുന്ന അഹസ്വേരോസും എസ്തേറും ഹമാനും മൊർദെഖായിയും എല്ലാം മുൻപ് എഴുതപ്പെട്ടതോ യഥാർത്ഥത്തിൽ ജീവിച്ചിരുന്നവരോ ആണ്. ഇവിടെ സാറ ജോസഫ് കുറച്ചു വ്യത്യസ്ത കാഴ്ച്ചപ്പാടിലാണ് എസ്തേറിനെ അവതരിപ്പിച്ചിരിക്കുന്നത്.
ഹദസ്സ എന്ന് കുട്ടിക്കാലത്തു വിളിക്കപ്പെട്ട ബാലിക വളർന്നു വലുതായപ്പോളേക്കും അവളുടെ നാടും കുലവും തിരിച്ചറിയാതിരിക്കാൻ വേഷം മാറിയത് പോലെ പേരും മാറ്റേണ്ടി വരുന്നു. ഇന്നവൾ മൊർദെഖായി എടുത്ത് വളർത്തിയ എസ്തേർ ആണ്. കരുണയോട് കൂടിയവളും, ചെറുതാണെങ്കിലും സ്വന്തം വീടിനെയും പരിസരങ്ങളെയും വളരെയധികം സ്നേഹിക്കുന്ന എസ്തേറിനെ കാണിച്ചാണ് കഥ തുടങ്ങുന്നത്. തുടർന്ന് ജൂതന്മാർക്ക് മറ്റു വിഭാഗങ്ങളിൽ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളും, മൊർദെഖായി താൻ എടുത്ത് വളർത്തിയ മകളിലൂടെ ജൂതന്മാരുടെ രക്ഷ കണ്ടെത്താൻ ശ്രമിക്കുന്നതുമാണ് ബാക്കി.
ഒരുപാട് എസ്തേറിനെ നമുക്ക് നോവലിൽ കാണാം. സ്വജനങ്ങൾക്ക് വേണ്ടി നില നിന്ന എസ്തേറിനെയും, സമ്പൂർണ പുരുഷാധിപത്യം ഉണ്ടായിരുന്ന രാജ്യസഭയിലേക്ക് രാജവിനാൽ വിളിക്കപെടാതെ ധൈര്യസമേതം കടന്നു ചെന്ന എസ്തേറിനെയും, വളർത്തച്ഛനോടുള്ള സ്നേഹം മൂലം സ്വന്തം ഇഷ്ടത്തിന് വിപരീതമായി പ്രവർത്തിക്കേണ്ടി വന്ന എസ്തേറിനെയും, പേർഷ്യൻ ചരിത്രത്തിലെ വലിയൊരു കൂട്ടക്കൊലയ്ക്ക് തന്നെ കാരണമായ എസ്ഥറിനെയും, താൻ കാരണം രാജാവിനുണ്ടാകുന്ന വിഷമങ്ങൾ മനസ്സിലാക്കി അത് തിരുത്തുന്ന എസ്തേറിനെയും കാണാം.
വളരെ വേഗത്തിൽ വായിച്ചു തീർക്കാവുന്ന ഒരു കുഞ്ഞു നോവൽ.
"എസ്ഥേർ" സാറ ജോസെഫിന്റെ വളരെ മികച്ചൊരു കൃതി തന്നെ ആണ്, എസ്ഥേർ റാണിയുടെ കണ്ണുകളിലൂടെ നമ്മുക് ബൈബിൾ ഇൽ വായിച്ചു പോയ ആ കഥ മറ്റൊരു തെളത്തിൽ കാണുവാൻ സാധിക്കും.