"നമുക്കു പോകാം.”"ഇല്ലത്തേക്കല്ലേ?”“മറന്നുപോയോ ഞാൻ പറഞ്ഞത്?""ഗുഹാക്ഷേത്രത്തിലേക്ക്”"ഈ വൈകിയ വേളയിലോ?" ജയരാജൻ അത്ഭുതപ്പെട്ടു.“അതെ. ഈ സമയം നമ്മൾ അങ്ങോട്ടു പോയാൽ ആരും തന്നെ ശ്രദ്ധിക്കുകയില്ല. പകൽ പോയാൽ ആരെങ്കിലും കണ്ടാൽ നമ്മളെ പിൻതുടർന്നെങ്കിലോ?”ശ്രീദേവി പറഞ്ഞത് ശരിയാണെന്ന് ജയരാജന് തോന്നി. കാരണം പകൽ താനും ശ്രീദേവിയും മലയടിവാരത്തിലേക്കു പോയാൽ ആൾക്കാർ ശ്രദ്ധിക്കും. മാത്രമല്ല ശ്രീദേവി ഇല്ലത്തു വന്നതു മുതൽ നോട്ടമിടുന്നവരും ഉണ്ട്. അവർ പിൻതുടർന്നാൽ രഹസ്യം വെളിച്ചത്താകും. അവർ പുല്ലുകൾ വളർന്നു നിൽക്കുന്ന കാട്ടുവഴിയിൽ കൂടി നടന്നു."ജയരാജേട്ടൻ പിന്നാലെ വന്നാൽ മതി. ഞാൻ മുന്നിൽ നടക്കാം. അന്നു വന്നെങ്കിലും വഴി നിശ്ചയമില്ലല്ലോ...