പി. അനന്തപത്മനാഭൻ പ്രശസ്ത സാഹിത്യകാരനും ചലച്ചിത്രകാരനുമായ പത്മരാജന്റെയും രാധാലക്ഷ്മിയുടെയും മകൻ. 1993 മുതൽ ചെറുകഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു. ഇനിയും നഷ്ടപ്പെടാത്തവർ എന്ന ചെറുകഥാസമാഹാരം 2000-ൽ ഡി സി ബുക്‌സ് പ്രസിദ്ധപ്പെടുത്തി. രണ്ട് ചലച്ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. ഇപ്പോൾ ഏഷ്യാനെറ്റിൽ ക്രിയേറ്റീവ് പ്രൊഡ്യൂസർ. ഭാര്യ: ദീപ ലക്ഷ്മി. മക്കൾ: ഋതുപർണ്ണൻ, ശാന്തനു.
പദ്മരാജൻ എന്നും മലയാളികൾക്ക് ഒരു വികാരം ആണ്, അതു ചെറുകഥ ആയാലും സിനിമ ആയാലും. ഇത്രയും ആഴത്തിൽ മനസിനെ തൊടുന്ന കഥകൾ എല്ലാം എഴുതുമ്പോൾ ആ മനുഷ്യന്റെ ചിന്തകൾ എങ്ങനെ എല്ലാം ആയിരിക്കും സഞ്ചരിച്ചിരിക്കുക, അതുകൊണ്ട് തന്നെ പദ്മരാജനെ പറ്റി എത്ര വായിച്ചാലും മതിയാവില്ല. ഈ പുസ്തകത്തിൽ മകന്റെ രേഖപ്പെടുത്തലിൽ കൂടി നമുക്ക് മറ്റൊരു പദ്മരാജനെ കാണാം, പദ്മരാജൻ എന്ന അച്ചനെ, മകനെ, കാമുകനെ, ഭർത്താവിനെ, സഹോദരനെ, സുഹൃത്തിനെ, അദേഹത്തിന്റെ സംഘർഷങ്ങളെ എല്ലാം. മലയാളത്തിന്റെ ഗന്ധർവനെ സ്നേഹിക്കുന്നവർക്ക് ഒരു നല്ല വായന അനുഭവം ആണ് ഈ പുസ്തകം.
The book is the collection of 25 essays written by Ananthapadmanabhan about his father P. Padmarajan. If you read other books or articles about Padmarajan already, there's not much new to be added here but here the memories are shared from the viewpoint of a son. It's an interesting read for those who wants to know more about Padmaraja's personal life.