എല്ലാ ദുരിതങ്ങളിലും മനുഷ്യനെ മുന്നോട്ടുനയിക്കാൻ ഒരു നുറുങ്ങു വെട്ടം ഉണ്ടാവും. അത് ഉണ്ടാവും എന്നുള്ള ആ പ്രതീക്ഷയാണ് ജീവിതം. ഒരു കുഞ്ഞിന്റെ കണ്ണിൽ കൂടി ലോകത്തെ ആദ്യമായി കാണുന്ന അനുഭവം ഒന്നിൽ വിവരിക്കുന്നു, മറ്റൊന്നിൽ തളർന്നു വീണുപോയ ഒരു കുട്ടി, കുതിക്കാൻ കഴിഞ്ഞില്ലെങ്കിലും, കിതച്ചിട്ടായാലും, മുന്നോട്ട് പോകും എന്നുള്ള നിശ്ചയത്തിന്റെ ഏടുകളാണ് പറയുന്നത്.