പുനത്തിലിനെപ്പോലെ അപൂർവ്വം ചിലർക്ക് മാത്രമുള്ള ഗുണം ഈ എഴുത്തുകൾക്കുണ്ട്. എന്തെഴുതിയാലും തെളിമലയാളത്തിൽ ആളുകളെ ഇരുത്തി വായിപ്പിക്കും.ചെറു ചിരിയോടെയല്ലാതെ ഒന്നും പറയില്ല.വലിയ കാര്യങ്ങൾ ചുമ്മാ നിസ്സാരമെന്ന പോലെ പറഞ്ഞുകളയും.ആഴത്തിൽ കാര്യങ്ങളറിയുന്നവർക്കേ ലളിതമായി പറയാൻ കഴിയൂ.
മലയാളികളെ കോരിത്തരിപ്പിച്ച പല സിനിമ ഡയലോഗുകളും കൊണ്ട് സമ്പന്നമായ പുസ്തകം. സിൽക്ക് സ്മിതയും കലാഭവൻ മണിയും താര രാജാക്കൻമാരായ മോഹൻലാലും മമ്മൂട്ടിയും പറ്റി വരെ ഇതിൽ പറയുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട എഴുത്തുകാരന്റെ വ്യക്തിപരമായ അനുഭവങ്ങളും അഭിപ്രായങ്ങളുമാണ് ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളത്. എഴുതിയിരിക്കുന്ന പല വരികളും നർമ്മത്തിന്റെ മേമ്പൊടി ചേർത്തുണ്ട്. സിനിമയെ ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിച്ചു വായിക്കാവുന്ന പുസ്തകം.
സിനിമപ്രേമികൾക്ക് ഇഷ്ടമാകുന്ന ലേഖനങ്ങളുള്ള ഒരു പുസ്തകം. അതിശയമായത് എഴുത്തുകാരന്റെ വായനാ അറിവാണ്, ഗദ്യവും പദ്യവും ഒരു പോലെ ഓർമ്മയിൽ നിന്നെഴുതാൻ ബിപിൻ ചന്ദ്രനു കഴിയുന്നുണ്ട്.