ആത്മകഥ എഴുതണം എന്ന് പലരും എന്നോടു പറയാറുണ്ട്. ചില ജീവിതസന്ദര്‍ഭങ്ങളും അനുഭവങ്ങളും സംഭവങ്ങളുെമാെക്ക ഇതിനുമുമ്പ് ഞാന്‍ അവിടവിെട കുറിച്ചിട്ടിട്ടുണ്ട്. തീരെ സംഭവബഹുലമല്ലാത്ത ആത്തേമ്മാരുടെ ജീവചരിത്രം ഏറിയാല്‍ അരപ്പേജ് എന്ന് വി.ടി. ഭട്ടതിരിപ്പാട് എഴുതിയത് ഓര്‍ക്കുന്നു. എന്നാല്‍ 'അകത്തുള്ളാളുകളുടെ' മനസ്സില്‍ തിരതല്ലിയിരുന്ന വിഷാദവീചികളുടെ എണ്ണം ആരെടുത്തു? ഓരോരോ ദിനരാ്രതങ്ങള്‍ എണ്ണിക്കുറയ്‌ക്കേ കുടിച്ചുവറ്റിച്ച കയ്പുനീര്‍ ആരളന്നു? അരേപ്പജല്ല, ആറായിരം പേജിലും എഴുതിനിര്‍ത്താനാവുേമാ സങ്കടങ്ങളുടെ ആ കണക്കെഴുത്തുപുസ്തകം? അത് 'അകം' ജീവിതമാണ്.
സാറാ ജോസഫ് ജനനം: 10.02.1946-ന് തൃശ്ശൂർ ജില്ലയിൽ കുരിയച്ചിറ. പിതാവ്: ലൂയിസ്. മാതാവ്: കൊച്ചുമറിയം. ചേലക്കോട്ടുകര മാർ തിമോത്തിയൂസ് ഹൈസ്‌കൂളിൽ വിദ്യാഭ്യാസം. ഗവൺമെന്റ് കോളജിൽ അധ്യാപികയായി വിരമിച്ചു. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവർത്തകയും. കേരള സാഹിത്യ അക്കാദമി മെമ്പറായിരുന്നു. ആലാഹയുടെ പെൺമക്കൾ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 2003-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ചെറുകാട് അവാർഡും 2004-ലെ വയലാർ അവാർഡും മാറ്റാത്തിക്ക് പ്രഥമ ഒ. ചന്തുമേനോൻ പുരസ്‌കാരവും ലഭിച്ചു. അബുദാബി അരങ്ങ് അവാർഡ്, കുവൈറ്റ് കലാ പുരസ്‌കാരം, 2017-ൽ പത്മപ്രഭാ പുരസ്‌കാരം, മുട്ടത്തുവർക്കി പുരസ്‌കാരം. ഊരുകാവലിന് ഒ.വി. വിജയൻ പുരസ്‌കാരം, ബഷീർ പുരസ്‌കാരം, ശ്വാസ്വതി നാഷണൽ അവാർഡ്, പ്രഥമ കലൈഞ്ജർ കരുണാനിധി സാഹിത്യപുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. കൃതികൾ: ആലാഹയുടെ പെൺമക്കൾ, മാറ്റാത്തി, ഒതപ്പ്, ഊരുകാവൽ, ആതി, ആളോഹരി ആനന്ദം, ബുധിനി, തേജോമയം, നന്മതിന്മകളുടെ വൃക്ഷം, ഷെൽട്ടർ, സാറായിയുടെ മരുദേശങ്ങൾ, മനസ്സിലെ തീ മാത്രം, കാടിന്റെ സംഗീതം, നന്മതിന്മകളുടെ വൃക്ഷം, പാപത്തറ, നിലാവ് അറിയുന്നു, ഒടുവിലത്തെ സൂര്യകാന്തി, കാടിതു കണ്ടായോ കാന്താ, പുതുരാമായണം-രാമായണ കഥകൾ വീണ്ടണ്ടും പറയുമ്പോൾ, ഒരു പരമരഹസ്യത്തിന്റെ ഓർമ്മയ്ക്ക്, ഭഗവദ്ഗീതയുടെ അടുക്കളയിൽ എഴുത്തുകാർ വേവിക്കുന്നത്, നമ്മുടെ അടുക്കള തിരിച്ചുപിടിക്കുക, ആത്മരോഷങ്ങളും ആകുലതകളും, ഭൂമിരാക്ഷസം, ആരു നീ.
Sarah Joseph (Malayalam: സാറ ജോസഫ്) (born 1946) is a novelist and short story writer in Malayalam. She won the Kendra Sahitya Akademi Award for her novel Aalahayude Penmakkal (Daughters of God the Father). She also received the Vayalar Award for the same novel. Sarah has been at the forefront of the feminist movement in Kerala and is the founder of Manushi – organisation of thinking women. She along with Madhavikutty (Kamala Surayya) is considered leading women storytellers in Malayalam
Wonderful autobiography. Style and format is different from other autobiographies. Ms. Sarah Joseph touches upon various significant matters of her life such as first love, dress, name, ...