കണ്ടമ്പററി ന്യൂസ് എന്ന ഇംഗ്ലിഷ് പത്രത്തിലെ എന്റര്‍ടെയ്ന്‍മെന്റ് ഡസ്‌കില്‍ സാഹിത്യവിഭാഗം എഡിറ്റോറിയല്‍ ഹെഡ് ആയ സിദ്ധാര്‍ത്ഥന്‍ യാദൃച്ഛികമായി എക്‌സ് എന്നൊരാള്‍ നടത്തുന്ന എക്‌സ്‌കവേഷന്‍സ് എന്നൊരു ബ്ലോഗ് കാണാനിടയാകുന്നു. അതില്‍ എക്‌സിന് തെരുവില്‍നിന്നു ലഭിച്ച ഡിടിപി ചെയ്ത ചില നോവല്‍ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ആ ഡിടിപി കോപ്പിയില്‍ ചോരപ്പാടുകളുണ്ടായിരുന്നത്രേ. അത് ഗബ്രിയേല്‍ ജോസഫ് കട്ടക്കാരന്‍ എന്ന ആംഗ്ലോ-ഇന്ത്യന്‍ എഴുത്തുകാരന്റെ ദേശത്തെപ്പറ്റി പറഞ്ഞ ആയിരം നുണകള്‍ എന്ന ഇംഗ്ലിഷ് നോവലിന്റെ മലയാളവിവര്‍ത്തന ഭാഗങ്ങളാണെന്ന് സിദ്ധാര്‍ത്ഥന്‍ കണ്ടെത്തുന്നു. മഞ്ഞ-വെള്ള എന്നീ പേരുകളുള്ള ഇരട്ടഗ്രാമത്തില്‍ റൈറ്റേഴ്‌സ് ബംഗ്ലാവ് എന്ന കൊളോണിയല്‍ ഭവനത്തിലാണ് ആ എഴുത്തുകാരന്‍ താമസിക്കുന്നതെന്നു മനസ്സിലാക്കി സിദ്ധാര്‍ത്ഥന്‍ അയാളെയും തേടി യാത്രയാവുന്നു. ആ യാത്രയിലുണ്ടാകുന്ന വിചിത്രവും നിഗൂഢവുമായ അനുഭവങ്ങളാണ് ഉദ്വേഗജനകമായ ഈ നോവല്‍.
ഈ കൃതിയെ ഒരു വായനക്കാരന്റെ പോയിന്റ് ഓഫ് വ്യൂ ഇൽ ഒരു ക്രൈം ത്രില്ലെറായി ഒരിക്കലും കാണാനാവില്ല. എന്നാൽ അല്പം ക്ഷമയോടെ ഇരുന്ന് വായിച്ചാൽ നമ്മൾ എത്തിപ്പെടാൻ പോവുന്നത് ഒരു ഫാന്റസി ലോകത്തായിരിക്കും. രണ്ട് ഭാഗങ്ങളായിട്ടാണ് നോവൽ എഴുതിയിരിക്കുന്നത്. ആദ്യ ഭാഗത്തേക്കാളും എന്നെ ആകർഷിച്ചത് രണ്ടാം ഭാഗത്തു നിറഞ്ഞു നിൽക്കുന്ന നിഗൂഢതകൾ തന്നെയാണ്. സത്യമേത് നുണയേത് യാഥാർഥ്യമെന്ത് മിഥ്യയെന്ത് എന്ന് പലവട്ടം നാം നമ്മോടു തന്നെ ചോദിക്കുമ്പോൾ കൃത്യമായൊരുത്തം എവിടെയും കാണാനാവില്ല. കേട്ട് തഴമ്പിച്ച അമ്മൂമ്മക്കഥകളിലെ അവിശ്വസനീയതക്ക് കൂടുതൽ കാരണം ചികഞ്ഞു നമ്മൾ പോകാറില്ലല്ലോ! അതേ പോലെ യാഥാർഥ്യത്തിനു ഒരു മേമ്പൊടിയായി മിഥ്യകളും ചേർത്ത് കാച്ചിക്കുറുക്കി ചരിത്രത്തെ കൂട്ടുപിടിച്ചു പറഞ്ഞ ഒരു ഫാന്റസി നോവലാണിത്. 740 പേജുകൾ ഉണ്ടെന്നത് തന്നെ ഇക്കാലത്തെ വായനക്കാരെ പിറകോട്ടടിക്കുന്ന ഒന്നാണ്. എന്നാൽ എന്നെ സംബന്ധിച്ചു പ്ലോട്ട് ഇന്റെരെസ്റ്റിംഗ് ആണെങ്കിൽ പേജിന്റെ എണ്ണം ഒരിക്കലും ഒരു പ്രശ്നമായി തോന്നിയിട്ടില്ല. നീളം കൂടും തോറും ആ ലോകത്ത് കഥാപാത്രങ്ങളുടെ കൂടെ ജീവിക്കാനും നമുക്ക് സാധിക്കുമല്ലോ! സൊ പഴ്സണലി എനിക്ക് ഇഷ്ടപ്പെട്ടു.
“ആകാശം, ഉപരിതലത്തിൽ ഡോൾഫിനുകൾ നൃത്തം ചെയ്യുന്ന സമുദ്രദൃശ്യത്തെ അനുസ്മരിപ്പിച്ചുകൊണ്ട്, നീലലോഹിതവർണ്ണമായ കടൽപോലെ വെട്ടിത്തിളങ്ങി”
കണ്ടമ്പററി ന്യൂസ് എന്ന ഇംഗ്ലിഷ് പത്രത്തിലെ എന്റര്‍ടെയ്ന്‍മെന്റ് ഡസ്‌കില്‍ സാഹിത്യവിഭാഗം എഡിറ്റോറിയല്‍ ഹെഡ് ആയ സിദ്ധാര്‍ത്ഥന്‍ യാദൃച്ഛികമായി എക്‌സ് എന്നൊരാള്‍ നടത്തുന്ന എക്‌സ്‌കവേഷന്‍സ് എന്നൊരു ബ്ലോഗ് കാണാനിടയാകുന്നു. അതില്‍ എക്‌സിന് തെരുവില്‍നിന്നു ലഭിച്ച ഡിടിപി ചെയ്ത ചിലനോവല്‍ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ആ ഡിടിപി കോപ്പിയില്‍ ചോരപ്പാടുകളുണ്ടായിരുന്നത്രേ. അത് ഗബ്രിയേല്‍ ജോസഫ് കട്ടക്കാരന്‍ എന്ന ആംഗ്ലോ ഇന്ത്യന്‍ എഴുത്തുകാരന്റെ ദേശത്തെപ്പറ്റി പറഞ്ഞ ആയിരം നുണകള്‍ എന്ന ഇംഗ്ലിഷ് നോവലിന്റെ മലയാളവിവര്‍ത്തനഭാഗങ്ങളാണെന്ന് സിദ്ധാര്‍ത്ഥന്‍ കണ്ടെത്തുന്നു. മഞ്ഞ - വെള്ള എന്നീ പേരുകളുള്ള ഇരട്ടഗ്രാമത്തില്‍ റൈറ്റേഴ്‌സ് ബംഗ്ലാവ് എന്ന കൊളോണിയല്‍ ഭവനത്തിലാണ് ആ എഴുത്തുകാരന്‍ താമസിക്കുന്നതെന്നു മനസ്സിലാക്കി, സിദ്ധാര്‍ത്ഥന്‍ അയാളെയും തേടി യാത്രയാവുന്നു. ആ യാത്രയിലുണ്ടാകുന്ന വിചിത്രവും നിഗൂഢവുമായ അനുഭവങ്ങളാണ് ഈ നോവലിൽ പങ്കുവയ്ക്കുന്നത്. ക്രൈം ത്രില്ലറിന്റെ ആകാംശ നിലനിർത്താൻ പുസ്തകത്തിനായില്ല. ഒരുപാട് വലിച്ചു നീട്ടി പരത്തി പറഞ്ഞത് വായന മടുപ്പിക്കുകയും ചെയ്തു.
ഏകാന്തത ഒരു കടലാണെന്ന് എപ്പോളും തോന്നാറുണ്ട് .ഇത് വായിച്ചപ്പോൾ അതൊരു മ്യൂസിയം ആണെന്ന് ഇപ്പൊ തോന്നുന്നു . നമ്മൾ നമ്മളുടെ തന്നെ സ്വത്വത്തെ ചില്ലിട്ടു വച്ചിട്ട് നമ്മൾ തന്നെ അതിനെ നോക്കി നടക്കുന്ന ഒരു പ്രതീതി .ആ വൈകുന്നേരത്തിന്റെ വെയിലിൽ ചിലപ്പോ നമ്മൾ ഇത് വരെ കാണാത്ത ചിലതു അവിടെ കണ്ടേക്കാം .ഇത് വരെ കേൾക്കാത്ത പലതും കേൾക്കുകയും ചെയ്തേക്കാം .
ഒരു ക്‌ളാസിക്ക് ആണ് ഈ വർക്ക് .ഫിസിക്കൽ ബുക്ക് ഞാൻ വാങ്ങിച്ചു വച്ചിട്ട് കാലങ്ങളായി .പക്ഷെ ഇപ്പഴത്തെ എന്റെ ഷെഡ്യൂൾ കാരണം ഫിസിക്കൽ ബുക്ക്സ് വായിക്കാറില്ല .ഓഡിയോ ബുക്ക്സ് ആണ് പഥ്യം .അത് കൊണ്ട് തന്നെ ഇത് സ്റ്റോറി ടെൽ ല് കണ്ടപ്പോ ഒരുപാടു സന്തോഷമായി . ഏതു വിഭാഗത്തിൽ ആണ് ഈ പുസ്തകത്തെ പെടുത്തേണ്ടത് എന്ന് യാതൊരു നിശ്‌ചയവും എനിക്കില്ല .ഇതിന്റെ ഗ്രാവിറ്റി നോക്കുമ്പോ “കരമസോവ് സഹോദരങ്ങൾ “ എന്ന പുസ്തകത്തിന്റെ ഒക്കെ ഗണത്തിൽ പെടുത്താവുന്ന ഒരു വർക്ക് ആണ് . ഇതൊരു കൊലപാതക കഥയായി തുടക്കത്തിൽ നമുക്ക് തോന്നാം ..എന്നാൽ അതൊന്നും അല്ല സംഗതി .ഒരു കൊലപാതകത്തിൽ നിന്ന് തുടങ്ങി പിന്നെയിതു പോകുന്ന വഴികൾ എല്ലാം വളരെ വിചിത്രമാണ് ,ഒരേ സമയം മനുഷ്യന്റെ ആന്തര പ്രകൃതിയെപ്പറ്റിയും ,നമ്മുടെ ചുറ്റുമുള്ള നമ്മൾ കൂടെ ഭാഗഭാക്കായ പ്രകൃതിയെപ്പറ്റിയും .അതിന്റെ നാശത്തെപ്പറ്റിയും അതിൽ മഞ്ഞു പോലെ പുലർന്നലിയുന്ന നമ്മുടെ സ്വപ്നങ്ങളെപ്പറ്റിയും ഒക്കെയാണ് ഈ കഥ പറയുന്നത് എന്ന് വേണമെങ്കിൽ പറയാം . പ്ലാൻഡ് ആയി തന്നെ ഇതിന്റെ ആഖ്യാതാവ് ഇതിന്റെ ആഖ്യാനത്തിൽ പലതും മുഴുവനാക്കാതെ ഇടുന്നുണ്ട് .അത് ഈ കഥയുടെ ഭംഗിയും ആഴവും കൂട്ടുന്നുമുണ്ട് .എന്താണ് ഇതിന്റെ സന്ദേശം എന്ന് സ്വയം ചോദിക്കുമ്പോ പ്രത്യേകിച്ച് ഒരു സന്ദേശവും കൊടുക്കാൻ അദ്ദേഹം ഉദ്ദേശിച്ചിട്ടില്ല എന്നാണ് ഞാൻ മനസിലാക്കുന്നത് .അപൂർണതയുടെ സൗന്ദര്യമാണ് ഇതിൽ മുഴുവൻ .ഒന്ന് കൂടെ വായിക്കണം .അപ്പൊ ഇത് ചിലപ്പോ വേറൊരു പുസ്തകമായിരിക്കും . .