പാതിപ്പാടമെന്ന ഉൾനാടൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ രൂപംകൊണ്ട ചെറിയ ഗ്യാങ്ങിന്റെ കഥ പറയുന്ന നോവൽ. എൺപതുകളുടെ തുടക്കകാലത്ത് പകയും പ്രതികാരവും ലഹരിയുമായി ജീവിച്ച ഒരു തലമുറയുടെ യഥാതഥമായ അവതരണമാണ് ജുനൈദ് അബൂബക്കറിന്റെ പക എന്ന ലോക്കൽ ക്രൈം ത്രില്ലർ.
വളരെ അനായാസം വായിച്ചു തീർക്കാവുന്ന ഒരു നോവൽ. ലളിതമായ എഴുത്തുരീതി കൊണ്ട് ആർക്കു വേണേലും എളുപ്പം വായിച്ചു തീർക്കാൻ പറ്റുന്ന പുസ്തകം. പട്ടി കമ്പനി വളരെ മികച്ച ഒരു പ (ക) ആയി മാറുന്നതും കാണാം. ബിപിൻ ചന്ദന്റെ കപ്പിത്താന്റെ ഭാര്യ വായിച്ച അതെ ഒരു അനുഭവം തന്നെ ആണ് ഈ പുസ്തകവും തന്നത്.
പുസ്തകം : പക എഴുത്തുകാരൻ :ജുനൈദ് അബൂബക്കർ കുറിപ്പ് : അശ്വതി ഇതളുകൾ
ക്രൈം ജനപ്രീയമാകുന്ന ഈ കാലയളവിൽ പുത്തൻ പരീക്ഷണങ്ങളെ വളരെ ശ്രദ്ധപ്പൂർവമാണ് നോക്കിക്കാണുന്നത്... പക വ്യത്യസ്ത പ്രമേയമുള്ള ഒരു ലോക്കൽ ക്രൈം ത്രില്ലെർ ആണ്...
എന്താണ് പകയെ വ്യത്യസ്തമാകുന്നത്..? കഥ നടക്കുന്ന കാലഘട്ടവും കഥാപാത്രങ്ങളും ഒപ്പം പരിസരങ്ങളും പുതുമയുള്ള അവതരണവും ഗ്രാമീണതയിൽ നിന്നുകൊണ്ട് സഭ്യത അതിർവരമ്പുകൾ ഒക്കെ മാറ്റി നിർത്തികൊണ്ടുള്ള സംഭാഷണങ്ങളും ഒക്കെയാണ്...
പാതിപാടമെന്ന ഉൾനാടൻ ഗ്രാമത്തിൽ നടക്കുന്ന സംഭവവികാസങ്ങളെ ഒഴുക്ക് നഷ്ടപ്പെടാതെ തന്നെ എഴുത്തുകാരൻ അവതരിപ്പിച്ചിരിക്കുന്നു.. ഗ്രാമത്തിൽ രൂപം കൊണ്ട പട്ടി കമ്പനി എന്ന ഗുണ്ടാ സംഘത്തിന്റെ കഥ പറയുന്ന നോവൽ.. ഗ്രാമവും പാർട്ടിയും മനുഷ്യരും അവിടെ നടക്കുന്ന സംഭവങ്ങളും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ കാണുന്ന പ്രതീതിയോടെ നമുക്ക് വായിച്ചിരിക്കാം.. ഒരു അധോലോക സിനിമ കാണുന്നത് പോലെയാകും ഈ നോവലിന്റെ വായന അനുഭവം..
പട്ടി കമ്പനിയിലെ ആറു ചെറുപ്പകാരുടെ കഥയും അവരുടെ ജീവിതത്തിലെ വഴി തിരിവും ഒക്കെയാണ് കഥയിൽ... കൊലപാതകവും സീരിയൽ കില്ലിങ്ങും ഒക്കെ പ്രതീക്ഷിച്ചു ഈ നോവൽ വായിക്കേണ്ടെന്നു സാരം.. ഇത് ഗ്രാമീണതയുടെ മടിത്തട്ടിൽ സംഭവിച്ച ഒരു പുസ്തകമാണ്..
പട്ടി കമ്പനി എന്ന ഈ ഗുണ്ടാ സംഘത്തിന്റെ പേരാണ് കൂടുതൽ കൗതുകം ഉണർത്തിയത്.. ആ കമ്പനിയെയും അവിടെയുള്ള ആൾക്കാരുടെ രീതികളും വളരെ വിശദമായി നോവലിൽ പറയുന്നുണ്ട്
ഓരോ കഥാപാത്രങ്ങളും നമ്മുടെ ഉള്ളിൽ ചിലതെല്ലാം ബാക്കി വച്ചിട്ടാണ് നോവൽ അവസാനിപ്പിക്കുന്നത്.. വെള്ളിലായെന്ന കഥാപാത്രം ആഴ്ത്തിൽ ഹൃദയത്തിൽ പടർന്നു കയറി എന്ന് പറയാം...
പകയും പ്രതികാരവും പ്രണയവും അതിജീവനവും ഒക്കെ വരുന്ന നോവലിൽ ഭാഷയ്ക്കും പ്രാധാന്യമുണ്ട്.. നാടൻ സംഭാഷണങ്ങളിൽ കൂടെയും ഗ്രാമണീത തെല്ലും നഷ്ടപ്പെടാതെ എൺപതുകളുടെ തുടക്കാലത്തെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്...
ഒറ്റ വാക്കിൽ പകയെ ഒരു കട്ട ലോക്കൽ ക്രൈം ത്രില്ലെർ എന്ന വിശേഷണം നൽകാം.. അതുകൊണ്ട് തന്നെ പതിവിലുമധികം ട്വിസ്റ്റും ഉദേഗവും വേണമെന്ന് വാശി പിടിക്കരുത്..
ഒഴുക്കോടെ വായിച്ചു പോകാൻ പാകത്തിലുള്ള സാധാരണക്കാരന്റെ ക്രൈം ത്രില്ലെർ എന്നഭിപ്രായത്തോടെ
ചേരുവകളെല്ലാം മികച്ചു നിൽക്കുന്നതിനാൽ പക നല്ലതാണ്.. ഒരു നാടും അതിലെ നാട്ടാരും അവിടെത്തെ ത്രസിപ്പിക്കുന്ന സംഭവ വികാസങ്ങളും ഇഴചേർത്ത് കൂട്ടിക്കെട്ടിയ ഉഗ്രൻ പുസ്തകം.. ഓരോ പേജിലും നല്ല വായന ക്ഷമത നൽകുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയേ മേൻമ .. പക നല്ലതാണ്❤️
നിലാവെളിച്ചം ഞങ്ങൾ ആറു പേർക്കിടയിലും മങ്ങിതുടങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴും കെട്ടുപോയിട്ടില്ല. എന്നാൽ വെള്ളിലയും ഗ്രിഗറിയും ഇപ്പോഴും ആ നിറനിലാവിൽ തന്നെയാണ്...
പാതിപ്പാടമെന്ന ഉൾനാടൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ രൂപം കൊണ്ട പട്ടിക്കമ്പനിയെന്ന ഗുണ്ടസംഘത്തിന്റെ കഥ പറയുന്ന നോവൽ. എൺപതുക്കളുടെ തുടക്കകാലത്തു പകയും പ്രതികാരവും ലഹരിയുമായി ജീവിച്ച ഒരു തലമുറയുടെ യഥാതഥമായ അവതരണമാണ് ജുനൈദ് അബൂബക്കാരിന്റെ പ(ക.) എന്ന ലോക്കൽ ക്രൈം ത്രില്ലെർ.
📚Novel- പ(ക.) ✒️Writer - ജുനൈദ് അബൂബക്കർ 🖇️Publisher- dcbooks
വായന - 41/2021📖 പുസ്തകം📖 - പ(ക.) രചയിതാവ്✍🏻 - ജുനൈദ് അബൂബക്കർ പ്രസാധകർ📚 - ഡി.സി ബുക്സ് തരം📖 - കട്ട ലോക്കൽ നൊസ്റ്റാൾജിക് ത്രില്ലർ നോവൽ പതിപ്പ്📚 - 2 ഈ പതിപ്പ് പ്രസിദ്ധീകരിച്ച മാസവും വർഷവും📅 - മാർച്ച് 2021 താളുകൾ📄 - 126 വില - ₹160/-
📌അങ്കമാലി ഡയറീസ് എന്ന സിനിമ ഞാൻ തീയറ്ററിൽ പോയി കണ്ട ഒരു സിനിമയാണ്. അന്നത് കണ്ടിറങ്ങിയപ്പോൾ അതിലെ ശബ്ദങ്ങൾ കാതിൽ മൂളിക്കൊണ്ടിരിക്കുകയായിരുന്നു. ജുനൈദ് അബൂബക്കറിൻ്റെ പ(ക.) എന്ന ഈ നോവലിലേക്ക് വന്നാൽ വായനയുടെ തുടക്കം മുതൽക്കേ അങ്കമാലി ഡയറീസ് എന്ന സിനിമയെ ഓർമപ്പെടുത്തും വിധമായിരുന്നു കഥയുടെ പോക്ക്. എൺപതുകളിലേക്ക് അങ്കമാലി ഡയറീസിനെ എടുത്ത് പ്രതിഷ്ഠിച്ചാൽ എങ്ങനെയുണ്ടാവും അങ്ങനെയാണ് എനിക്ക് ഈ നോവലിനെ അനുഭവപ്പെട്ടത്. ഒറ്റയിരുപ്പിന് വായിക്കുക, വായിച്ചവസാനിപ്പിക്കാതെ എഴുന്നേൽക്കാൻ സാധിക്കില്ല എന്നൊക്കെ പറയുന്നതുപോലെയുള്ള ഒരനുഭവമായിരുന്നു ഈ പുസ്തകം എനിക്ക് സമ്മാനിച്ചത്.
📌വളരെ കുറച്ച് താളുകളിലായി പാതിപ്പാടം എന്ന ദേശത്തെ അതിഗംഭീരമായി തന്നെ വരച്ചിട്ടിരിക്കുകയാണ് എഴുത്തുകാരൻ. പാതിപ്പാടം എന്ന ദേശവും ബച്ചുവിൻ്റെയും കൂട്ടുകാരുടെയും പട്ടിക്കമ്പനിയും വെള്ളിലയും ഗ്രിഗറിയും ഓമോട്ടനും കൊച്ചുമേരിയും കമലയും കോന്തിയാശാനും വളവിക്കുടി സ്റ്റാൻലിയും അട്ടാശ്ശേരിയണ്ണനും അങ്ങനെയങ്ങനെ അനേകം കഥാപാത്രങ്ങളാൽ സമ്പുഷ്ടമായ ഈ നോവൽ കുറച്ച് പേജുകളിലായി വരച്ചിട്ടത് പാതിപ്പാടം എന്ന ദേശത്തെയും അവിടത്തെ സംസ്കാരത്തെയും കൂടിയാണ്. എൺപതുകളിൽ നടക്കുന്ന ഒരു കട്ടലോക്കൽ കൾട്ട് ക്ലാസ്സിക് സിനിമ കണ്ടിറങ്ങിയ അനുഭൂതിയാണ് എനിക്കിപ്പോൾ അനുഭവപ്പെടുന്നത്.
പാതിപ്പാടം എന്ന ഗ്രാമത്തിൽ ഉടലെടുത്ത ചെറുപ്പക്കാരുടെ ഒരു സംഘത്തിന്റെ കഥയാണ് ഇതിൽ പറയുന്നത്. എൺപതുകളുടെ തുടക്കകാലത്തെയാണ് ഇതിന് പശ്ചാത്തലമായി ഒരുക്കിയിരിക്കുന്നത്. പക എന്ന പേര് പുസ്തകത്തിന് വരാൻ കാരണം ഈ ചെറുപ്പക്കാരൻ തുടങ്ങിയ സംഘടനയാണ്. ബിച്ചുവും കൂട്ടുകാരും ഗ്രിഗറിയും വെള്ളിലയും കോന്തിയാശാനും സ്റ്റാൻലിയും തുടങ്ങിയ കഥാപാത്രങ്ങൾ മായാതെ മനസ്സിൽ തങ്ങിനിൽക്കുന്നു. ഈ ചെറുപ്പക്കാരുടെ പ്രശ്നങ്ങളും പ്രണയവും സൗഹൃദങ്ങളും പുറംമോടി ഒന്നുമില്ലാതെ പച്ചയായി ആവിഷ്കരിച്ചിരിക്കുന്നു. വളരെ ആകാംക്ഷാപൂർവ്വം വായിക്കാൻ പറ്റിയ നോവലല്ല ഇത്. ശാന്തമായ ഒരു പുഴ പോലെ, വളരെ ലയിച്ചു ഒഴുകിപ്പോകുന്ന തരത്തിലുള്ള വായന സമ്മാനിക്കുന്നു.