സ്ഥിരമായി വായിക്കുന്ന ആളല്ലെങ്കിലും ഡോയൽ ജൂനിയറുടെ അലക്സി കഥകൾ ഇന്ന് വായിക്കാൻ ഇടയായി. അലക്സി കഥകൾ വായിക്കാൻ തുടങ്ങിയപ്പോൾ ഷെർലക് ഹോംസിന്റെ മലയാളം വേർഷൻ ആണെന്ന് തോന്നിയെങ്കിലും ചില പേജുകൾ കഴിഞ്ഞപ്പോൾ ഞാൻ ഒരു ഡിറ്റക്ടീവ് സിനിമ കാണുന്ന പോലെയോ അലക്സിയുടെയും ജോണിന്റെയും കൂടെ ഇൻവെസ്റ്റിഗേഷൻ നടത്തുന്നതോ ആയ ഒരു ഫീൽ ആയിരുന്നു.
തീർച്ചയായും, രഞ്ജു കിളിമാനൂർ ഷെർലക് ഹോംസ് കഥകളുടെ സ്പർശം നൽകിയിട്ടുണ്ട്. ഡയലോഗുകൾ നാടകീയമായിരുന്നു. പക്ഷേ, കഥകളിലേക്ക് കടന്നപ്പോൾ, കഥകളുടെ ശൈലി എനിക്ക് അത്രയൊന്നും തോന്നിയില്ല.
പുസ്തകത്തിൽ 5 കേസുകളുണ്ട്. എല്ലാ കേസുകളും മറ്റുള്ളവയേക്കാൾ മികച്ചതായിരുന്നു. എഡ്വിൻ സെബാസ്റ്റ്യന്റെ മാജിക് പ്ലാനറ്റ് അൽപ്പം പിന്നിലായി എനിക്ക് തോന്നി.
ഡിറ്റക്റ്റീവ് സ്റ്റോറികൾ വായിക്കാൻ ഇഷ്ടപ്പെടുന്ന സാധാരണ ആളുകൾക്ക് ഈ പുസ്തകം ഇഷ്ടപ്പെടും, അത് ഉറപ്പാണ്. ലളിതമായ ഭാഷ.