ഇത് തിരുത്തലുകളുടെ കാലമാണ്, തിരിച്ചറിവുകളുടെയും. ശബരിമലയുടെ ഐഹിത്യവും കഥകളും നമ്മൾ പണ്ട് മുതൽക്കേ കേട്ട് നടക്കുന്നതാണ്. എന്നാൽ ഇത് തന്നെ ആകണം സത്യം എന്നുണ്ടോ ? കാന്തമലചരിതത്തിൽ മറ്റൊരു മണികണ്ടനേയും വാവരെയും ഒക്കെ കാണാൻ സാധിച്ചു. കാന്തമലയിലെ രഹസ്യത്തിന് കാവൽ നിൽക്കുന്നതാണ് ആ കാടും അവിടുത്തെ മൂർത്തികളും പിന്നെ കാടിന്റെ മക്കളും. ആ രഹസ്യം എന്താണെന്ന് അറിയാനോ അതിനെ സ്വന്തമാക്കാനോ അവർ ആരെയും അനുവദിക്കില്ല. അങ്ങിനെ തുനിഞ്ഞിറങ്ങിയവർ ഒക്കെ കത്തി വെണ്ണീറായിട്ടേ ഉള്ളു. മിത്തും, ഫാന്റസിയും ചരിത്രവും എല്ലാം അടങ്ങിയ ഈ ത്രില്ലർ കേരളത്തിന്റെ കഥയിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. കഥയുടെ പ്രധാന ഭാഗം ദൂരെ റോമാ സാമ്രാജ്യത്തിലാണ്. ചരിത്രത്തിലേക്കും സമകാലീന സംഭവങ്ങളിലേക്കും നമ്മളെ മാറി മാറി സഞ്ചരിപ്പിക്കുന്നതിൽ ഈ എഴുത്തു പരിപൂർണ്ണമായി വിജയിച്ചു. മൂന്ന് ഭാഗങ്ങളായി വരാൻ പോകുന്ന കഥയുടെ ആദ്യത്തെ ഭാഗമാണ് അഖിനാഥന്റെ നിധി. ഈ പുസ്തകം അവസാനിച്ചിരിക്കുന്നത് അടുത്ത ഭാഗത്തിന്റെ തുടക്കത്തിലേക്കാണ്. വായിച്ച വായനക്കാർ ഒക്കെയും വളരെ ആകാംഷയോടെ കാത്തിരിക്കുന്നത് ഇതിന്റെ അടുത്ത ഭാഗത്തിന് വേണ്ടി ആണെന്ന് ഉറപ്പാണ്. അത്ര രസകരമാണ് ഓരോ പേജുകളും.
വിഷ്ണു എംസി എന്ന കഥാകൃത്തിന്റെ ആദ്യ പുസ്തകമാണ് കാന്തമലചരിതം- അഖിനാതെന്റെ നിധി.
തുടക്കക്കാരന്റെ യാതൊരു പോരായ്മകളും ഇതിൽ കാണാനില്ല.
കുറെ വർഷത്തെ അധ്വാനത്തിന്റെയും പഠനത്തിന്റെയും യാത്രകളുടെയും ഒക്കെ ഫലമാണ് ഈ പുസ്തകം എന്ന് നിസ്സംശയം പറയാം . കാന്തമല എന്ന ശബരിമലയ്ക്കടുത്ത് സ്ഥിതി ചെയുന്ന ക്ഷേത്രത്തെ കുറിച്ച് ആദ്യ പേജുകളിൽ വായിച്ചപ്പോൾ തന്നെ ഞാൻ ആദ്യം ഗൂഗിളിൽ പോയ് കാന്തമല ക്ഷേത്രം എന്ന് സെർച്ച് ചെയ്തു. റിസൾട്ട് പുസ്തകത്തെ ശരി വെയ്ക്കുന്നതായിരുന്നു . പിന്നെ പുസ്തകം വായിച്ചു തീരുന്നത് വരെ ആകെ ത്രില്ലായിരുന്നു . പുസ്തകത്തിന്റെ അവസാന ഭാഗം ഒരു വലിയ സസ്പെൻസോടു കൂടി അവസാനിപ്പിച്ചിട്ടുണ്ട്. ഇത് വായിച്ചു കഴിയുമ്പോ വായനക്കാരൻ തീർച്ചയായും രണ്ടാം ഭാഗം തപ്പി പിടിച്ച് വായിക്കാൻ തുടങ്ങും.. ഞാൻ ചെയ്‍തത് പോലെ..
കാന്തമല എന്ന നമ്മുടെ കേരളത്തിൽ ഉള്ള ഒരു പ്രദേശത്തിന് അങ്ങ് ഈജിപ്തിലുള്ള ഫറവോമാരുമായുള്ള ബന്ധം ഇതൊക്കെയാണ് നോവലിൽ പറയുന്നത്.
ആകെ മൊത്തം ഞാൻ ഈയടുത്ത് വായിച്ചതിൽ വെച്ച് the best suspense thriller.
മലയാളത്തിൽ അധികം കാണാത്ത ഫാന്റസി ത്രില്ലർ. വളരെയധികം റിസർച്ചും പഠനവും ചെയ്തു എഴുതിയ നോവൽ ആണ് കാന്തമലചരിതം. ചരിത്രവും മിത്തും ഭാവനയും എല്ലാം ഒന്നുചേർന്നൊരു എന്റർടൈനർ. മൂന്നു ഭാഗങ്ങളുള്ള ട്രിയലോജിയിലെ ഒന്നാമത് പുസ്തകം. ശബരിമലയും, അയ്യപ്പനും മുതൽ റോമാ സാമ്രാജ്യവും ഈജിപ്തിലെ ഫറോവമാർ മാരെ പ്രധാനകഥാപാത്രങ്ങളാവുമ്പോൾ വർത്തമാനകാലത്തിലൂടെയും പൗരാണിക കാലഘട്ടത്തിലൂടെയും കഥ മുന്നോട്ട് പോകുന്നു. കാന്തമലയിലെ രഹസ്യവും അതിനു കവൽനില്കുന്ന അറോലകൂട്ടവും രഹസ്യം തേടിപോകുന്നവരും അതിനെ സംരക്ഷിക്കാൻ നിയുക്തമായവയും. ഇവർക്കിടയിലൂടെയാണ് നമ്മൾ അഖിനാതന്റെ നിധിതേടിപോകുന്നത്. ഒരു പുതുതലമുറ ചെറുപ്പക്കാരൻ എഴുതിയതാണെന്നു അത്ഭുതപ്പെടുത്തുന്നു. ഒന്നാം പുസ്തകം വായിച്ചവർ തീര്ച്ചയായും ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കും എന്നു തീർച്ച.
"കാന്തമലയുടെ രഹസ്യങ്ങളിലെയ്ക്ക് സഞ്ചരിക്കാൻ അവസരമൊരുക്കുന്ന അഖിനാതന്റെ നിധി "
പുസ്തകം : അഖിനാതന്റെ നിധി
എഴുത്ത് : വിഷ്ണു എം സി
"ശ്രീ ശാസ്താവ് തുണ മധുര മീനാക്ഷി അമ്മൻ തുണ സുബ്രമണ്യ സ്വാമി തുണ "
പരശുരാമൻ സ്ഥാപിച്ച അഞ്ചു ശാസ്താ ക്ഷേത്രങ്ങൾ ആണ്.. കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ, ശബരിമല, കാന്തമല എന്നിവ...
കുളത്തൂപ്പുഴയിൽ ബാല്യവും ആര്യങ്കാവിൽ കൗമാരവും അച്ഛൻകോവിലിൽ ഗൃഹസ്തവും ശബരിമലയിൽ സന്യാസവും കാന്തമലയിൽ വാനപ്രസ്ഥവുമാണെന്നു പറയുന്നു.. അയ്യപ്പൻ വാനപ്രസ്ഥത്തിൽ ആയിരിക്കുന്ന കാന്തമല എന്ന ഇടത്തെ പ്രതിപാദിക്കുന്ന പുസ്തകമാണ് അഖിനാഥന്റെ നിധി..
വനത്തിൽ എവിടെയോ മറഞ്ഞു കിടക്കുന്ന കാന്തമല എന്ന അയ്യപ്പ ക്ഷേത്രത്തിലൂടെ മണികണ്ഠന്റെ ചരിത്രവും പുതിയൊരു ഭാവത്തിൽ അവതരിപ്പിക്കപ്പെടുന്നു..
ശബരിമല ക്ഷേത്രം വിവാദ ചുഴികളിൽ അകപ്പെട്ടു പോയ വർഷമാണ് 2019.. സ്ത്രീ പ്രവേശനവും അതിനെ തുടർന്നുണ്ടായ കോലാഹലങ്ങളും വിസ്മരിക്കാൻ ഇടയില്ല.. 2020 ആകുമ്പോഴേക്കും ശബരിമലയെയും അയ്യപ്പനെയും വിഷയങ്ങൾ ആക്കി ഒരു adventure fantasy thriller പുസ്തകം കടന്നു വരുന്നു... ഈ പുസ്തകത്തിന്റെ ഉള്ളറകളിലേക്ക് കടക്കാം...
മിഥുൻ എന്ന യുവ ജേര്ണലിസ്റ് കാന്തമല എന്ന അയ്യപ്പ ക്ഷേത്രത്തെ കുറിച്ച് നടത്തുന്ന അനേഷണങ്ങളും കണ്ടെത്തലുകളും ചരിത്രവും മിത്തും ഭാവനയും ഇടകലർത്തി എഴുത്തുകാരൻ അവതരിപ്പിക്കുന്നു.. ചേര ചോള രാജാക്കന്മാർ ബാബർ മലയരന്മാർ, ടോളമി, തുടങ്ങിയവരൊക്കെ ചരിത്രം പറയാൻ ഇവിടെ എത്തുന്നുണ്ട്..
മലയാളത്തിലെ ഫാന്റസി ത്രില്ലറിൽ ഒന്നായ മെർക്കുറി ഐലൻഡ് പൂർണമായും യുക്തിചിന്തകൾക്ക് അതീതമായി വായിക്കണമെങ്കിൽ ഇവിടെ യുക്തിയ്ക്കും പ്രസക്തി ഉണ്ട്.. ഭാവനയുടെ ആഴങ്ങളിൽ നമ്മൾ വായനക്കാരൻ പകച്ചു നിൽക്കുന്ന ഒരവസ്ഥ കൂടി ഉണ്ടാകുന്നുണ്ട്... കാരണം പറയുന്ന വിഷയം വിവാദത്തിനു തിരി കൊളുത്തുന്ന ഒന്നാണ്.. ഒരുപക്ഷെ ഇതാകുമോ സത്യം എന്ന പ്രതീതി ജനിപ്പിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്..
നമ്മൾ അറിയുന്നത് മണികണ്ഠനെയാണ്.. പന്തളം കൊട്ടാരത്തിലെ മണികണ്ഠൻ.. പന്തളം രാജാവ് എടുത്തു വളർത്തിയ മണികണ്ഠൻ..(അയ്യപ്പൻ )
ഇവിടെ കഥ മാറുന്നു.. അയ്യപ്പൻ മലയരന്മാരുടെ നേതാവാണ്.. ചോള സാമ്രാജ്യത്തിന്റെ തേരോട്ടകാലത്ത് നമ്മുടെ നാട്ടിൽ ജീവിച്ചിരുന്ന മലയരരായ കണ്ടന്റെയും കറുത്തമ്മയുടെയും മകനായ അയ്യപ്പൻ.. മലയരയ സമുദായത്തിൽ ജനിച്ച നാടിന്റെ നന്മയ്ക്കു വേണ്ടി പോരാടിയ ധീരനായ പോരാളിയാണ് അയ്യപ്പൻ ഇവിടെ കാന്തമല ചരിതത്തിൽ നമുക്ക് മുന്നിൽ എത്തുന്നത്.. ചരിത്രത്തെയും ഐതിഹിത്യത്തെയും കൂട്ട് പിടിച്ചു രസകരമായി കോർത്തിണക്കി ആകാഷയും സൂക്ഷിച്ചുകൊണ്ട് വിദഗ്ധമായി എഴുതിയ ഒരു ഫാന്റസിയാണ് ഇത്...
അമിഷ് ശിവനെ കേന്ദ്ര കഥാപാതമാക്കി ഇംഗ്ലീഷിൽ നിന്നും ഒരു trilogy കൊണ്ട് വന്നെങ്കിൽ ഇവിടെ അയ്യപ്പനെ കേന്ദ്രകഥാപാത്രമാക്കി വിഷ്ണു trilogy കൊണ്ട് വരുന്നു...
കഥാപാത്രങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ കഥാപാത്രങ്ങളുടെ നീണ്ട നിരയാണ് ഈ നോവലിനുള്ളത്.. കഥാപാത്ര സൃഷ്ട്ടിയിൽ എല്ലാരും പൂർണ്ണരല്ല.. വ്യക്തമാകാത്ത ചിലരും കൂട്ടത്തിലുണ്ട്.. മിഥുൻ ആണ് ഇതിലെ ശക്തനായ കഥാപാത്രം
കുട്ടികൾക്ക് പോലും വായിച്ചു പോകാൻ പറ്റിയ തരത്തിലാണ് ഈ പുസ്തകത്തിന്റെ എഴുത്ത്.. കടിച്ചാൽ പൊട്ടാത്ത പദങ്ങളോ വാചക കാസർത്തുകളോ ഒന്നുമില്ലാത്ത ഒരു adventure thriller...
പുസ്തകം മൂന്ന് ഭാഗങ്ങളായാണ് പുറത്ത് വരുക.. കാന്തമലയിലേക്കുള്ള അനേഷണങ്ങളുടെ ആദ്യ ഭാഗം മാത്രമേ ഈ പുസ്തകത്തിലുള്ളു.. പൂർണമായും വായിക്കണമെങ്കിൽ അടുത്ത പുസ്തകത്തിനായി കാത്തിരിക്കണം..
അയ്യപ്പൻ മുഴുനീളെ കഥാപാത്രമാകുന്ന ആദ്യത്തെ നോവൽ എന്നുള്ള ഖ്യാതി അഖിനാഥന്റെ നിധിയ്ക്ക് സ്വന്തമായിരിക്കും..
വരകളെ കുറിച്ച് എടുത്തു പറയേണ്ടതുണ്ട്.. സന്ദർഭോചിതമായ വരകൾ കൊണ്ട് സമ്പുഷ്ടവും കൂടിയാണ് ഈ പുസ്തകം..
ചരിത്രം അറിയുകയും അത് അനേഷിച്ചിറങ്ങാനുള്ള ആവേശം ജനിപ്പിക്കുകയും ചെയ്യുന്ന നോവൽ കൂടിയാണ് ഇതെന്നുള്ള അഭിപ്രായമാണ് എനിക്കുള്ളത്..
ഇംഗിളിഷിൽ മാത്രമല്ല മലയാളത്തിലും ഇങ്ങനെയുള്ള പരീക്ഷണങ്ങൾ വീണ്ടും ഉണ്ടാകട്ടെ...
ഭാഷ എടുത്തു പറയത്തക്കതായി ഒന്നാണെന്നു അഭിപ്രായമില്ല.. എന്നാൽ മറ്റു പല മലയാള ഫാന്റസിയിൽ അപേക്ഷിച്ചു നോക്കുമ്പോൾ ഇത് ഭേദപ്പെട്ടൊരു ഭാഷയാണ്...ചില വാക്കുകൾ ആവർത്തിക്കപ്പെടുന്നതും ഒരുപാട് കഥാപാത്രങ്ങളുടെ കടന്നു വരവും ചില്ലക്ഷരങ്ങളുടെ പ്രിന്റിംഗ് പ്രശ്നങ്ങളും വായനയിൽ കല്ല് കടി ഉണ്ടാക്കിയേക്കാം...
പാവപ്പെട്ടവന്റെ ചോര ഊറ്റി കുടിച്ചു കുടിച്ചു വലുതായ ദൈവങ്ങൾ ദൈവങ്ങളെ പറ്റിച്ചു സമ്പത്ത് കൊള്ളയടിക്കുന്ന പുരോഹിതന്മാർ എതിർക്കുന്നവർക്ക് കല്ലെറി കൊണ്ട് നാട്ടിൽ നിന്ന് പലായനം ഞങ്ങളെ വേണ്ടാത്ത ദൈവങ്ങളെ ഞങ്ങൾക്കും വേണ്ടാ.. അതേ ഞങ്ങൾ ചെകുത്താൻ സന്തതികൾ കല്ലെറിയുക മനുഷ്യാ കല്ലെറിയുക...
വളരെ ചെറുപ്പകാലം മുതൽക്കേ മുതിർന്നവർ പറഞ്ഞു കേട്ടുകൊണ്ടിരുന്ന ഒരു ചരിത്രം , അതിനെ കുറിച്ചുള്ള ആകാംക്ഷ ചെറുതൊന്നുമല്ല , 41 നാൾ നോമ്പ് നോറ്റു , മല ചവിട്ടി കണ്ണും മനസ്സും നിറഞ്ഞു കാണുന്ന ആ കുഞ്ഞു അയ്യപ്പൻറെ വിഗ്രഹത്തിൽ മറ്റൊരു യുക്തിയിലേക്കും ചിന്തകളെ വിട്ടുകൊടുക്കാതെ പ്രണയിച്ചു , എങ്കിലും നാളുകൾ പോകവേ ശബരിമലയുടെ പിൻകഥകൾ അറിയാനുള്ള ജിജ്ഞാസ പല ചർച്ചകളിലും , പുസ്തകങ്ങളിലും കൊണ്ടെത്തിച്ചു , മല അരയ ദൈവം -സജീവ് എന്ന പുസ്തകം ആണ് ഔത്സുക്യപൂര്‍വ്വം ശ്രദ്ധിക്കുന്ന പല പുതിയ വീക്ഷണങ്ങളിലെല്ലം നയിച്ചത് . പിന്നീട് അയ്യപ്പൻ എന്ന വ്യക്തിത്വത്തോട് തോന്നിയ ആരാധന ഇരട്ടിച്ചു എന്ന് വേണം പറയാൻ .
നാളുകൾ പോകവേ ചർച്ചകളിൽ നിറഞ്ഞ ഒരു പുസ്തകം ആയിമാറി കാന്തമലചരിതം , അന്വേഷണത്തിൽ അത് ഒരു ഫാന്റസി ആണെന്നും , ശബരിമലയുടെ ചരിത്രവും BC 1334ൽ ബന്ധപ്പെട്ട ഈജിപ്തിലെ ചരിത്രങ്ങളും കൂടി കലർന്ന ഒരു പുസ്തകം ആണെന്ന് കേട്ടപ്പോൾ മുതൽ തുടങ്ങിയ ആകാംഷ നിറവേറാണ് സഹായിച്ചത് bookcarry ആണ് .
"ചില കാര്യങ്ങൾ അങ്ങനെയാണ് മിഥുൻ. അത് എല്ലാ കാലവും രഹസ്യമായി തന്നെ ഇരിക്കണം. അതാണ് എനിക്കും നിങ്ങൾക്കും ലോകത്തിനും നല്ലത്. ഈ ലോകം എല്ലായ്പ്പോഴും നന്നായി ഇരിക്കണമെങ്കിൽ ഇങ്ങനെയുള്ള ചില രഹസ്യങ്ങൾ കുഴിവെട്ടി മൂടുക തന്നെ വേണം."
മേൽ പറഞ്ഞ അതെ ആകാംഷ നിലനിന്ന മിഥുൻ എന്ന യുവാവിന്റെ ചരിത്രാന്വേഷണം ലക്ഷണമൊത്ത ഫാന്റസിയിൽ നമ്മുടെ നെഞ്ചിലേക്ക് സമർപ്പിക്കുകയാണ് വിഷ്ണു.എം.സി. എന്ന എഴുത്തുകാരൻ , ഒരു നിമിഷം പോലും നിർത്താൻ തോന്നാത്ത , എല്ലാ തരം സ്തോഭജനകമായി തന്നെ നമ്മെ മുന്നോട്ടു നീക്കുന്നു കാന്തമലചരിതം അധ്യായം ഒന്ന് , ചില സംശയങ്ങളും ചോദ്യങ്ങളും ബാക്കിയാവുന്നതെല്ലാം , ട്രിയോളജി വിഭാഗത്തിൽ രചിക്കപ്പെട്ട ഈ പുസ്തകത്തിന്റെ വരും ഭാഗങ്ങൾ തീർക്കും എന്ന് മുന്നേ പറയട്ടെ .
ഒട്ടും മനസ്സ് മടുപ്പിക്കാതെ എന്നാൽ ഒരു സിനിമ കാണുന്ന ആവേശത്തിൽ തന്നെ അതിവേഗം മുന്നോട്ടു പോകാൻ നമ്മെ പ്രകോപിപ്പിക്കുന്ന , എന്നാൽ വളരെ ലളിതമായി , വലിച്ചു നീട്ടലുകൾ ഇല്ലാതെ , സസൂക്ഷ്മം മുന്നോട്ടു പോകുന്ന കാന്തമലചരിതം തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു നേർകാഴ്ച തന്നെ ആണ് , പണ്ടും നിധി തേടി നമ്മുടെ നാട്ടിലേയ്ക്ക് ശേഷിച്ചിട്ടിട്ടു പോയ നിഗൂഢതകൾ ഇനിയും അങ്ങിനെ തന്നെ നിലനിൽക്കുന്നു .
വായനയുടെ തുടക്കം തന്നെ മിഥുന്റെ കൂടെ ഇറങ്ങിയതാണ് , ഈജിപ്ഷ്യൻ ഫറവോയാ യിരുന്ന അഖിനാതെന്റെ നിധിയെയും, ജീവന്റെ കല്ലും , അറോല കൂട്ടവും , ഒടുങ്ങാത്ത ആകാംക്ഷയോടെ കാത്തിരിക്കുന്നു രണ്ടാം അധ്യായത്തിനായി ...
മറ്റു കെട്ടുപാടുകളും ചിന്തകളും ഒന്നും ഇല്ലാത്ത ഒരു ദിവസം വായിക്കാൻ തിരഞ്ഞെടുക്കാൻ പറ്റിയ ഒരു മലയാള പുസ്തകം. കാന്തമലചരിതം ഒരു ട്രിലജി ആണ്. രണ്ട് പുസ്തകങ്ങളിൽ ആദ്യത്തേത് (1)അഖിനാതെൻ്റെ നിധി, അടുത്തത് (2)അറോലക്കാടിൻ്റെ രഹസ്യം. മൂന്നാമത്തെ പുസ്തകം ഞാനീ റിവ്യൂ ഇടുമ്പോൾ പ്രസിദ്ധീകരിച്ചിട്ടില്ല.
മിഥുൻ എന്ന സാധാരണക്കാരനായ ഒരു പത്രപ്രവർത്തനിൽ ആരംഭിക്കുന്ന വളരെ റിയലിസ്റ്റിക്കായ കഥാസന്ദർഭത്തിൽ തുടങ്ങി ,പിന്നീട് മിത്തുകളും ,ഈജിപ്റ്റിലേയും പാണ്ഡ്യദേശത്തേയും, സിംഹള ദേശത്തേയും പ്രാചീന ചരിത്രവും, ചേരനാട്ടിലെ തുറയരയരേയും മലയരയരേയും ശബരിമലയേയും സമാസമം കൂട്ടികലർത്തി, ഒരു ഫലൂഡ ആസ്വദിച്ച് കഴിക്കുന്നത് പോലെ വായിച്ച് പോകാവുന്ന നോവലാണിത്. മണിപ്രവാള സാഹിത്യത്തെ ‘തമിഴ് മണി സംസ്കൃത പവിഴം കൂടിച്ചേർന്നത് ‘ എന്ന് പറയുന്നത് പോലെ ,നോവൽ ആസ്വാദകർക്ക് ഐസ്ക്രീമും, ഫ്രഷ് ഫ്രൂട്ട്സും, നട്ട്സും ,എല്ലാം ചേർന്ന ഫലൂഡ പോലെ ഈ കൃതി ആസ്വദിക്കാം എന്ന് പറഞ്ഞാൽ ഭാഷാ പണ്ഡിതന്മാർ എന്നെ തെറിവിളിക്കുമോ എന്ന് എനിക്കറിയില്ല. നെറ്റ്ഫ്ലിക്സിലെ വൈക്കിംസ് എന്ന സീരീസിനെ ഓർമ്മിപ്പിക്കും വിധം വയലൻസ് ഉള്ള കഥാസന്ദർഭങ്ങൾ ഉൾക്കൊള്ളുന്ന പേജുകൾ രണ്ടാമത്തെ ബുക്കായ അറവലക്കാട്ടിലെ രഹസ്യത്തിൽ വളരെ സൂക്ഷ്മതയോടെ ചേർത്തിട്ടുള്ളത് സിനിമ ആയിരുന്നെങ്കിൽ 18+ പ്രമാണിച്ച് വയലൻസിനുള്ള A സർട്ടിഫിക്കറ്റ് ലഭിച്ചേനെ.
പട്ടണത്തിൽ താമസിക്കുന്ന മിഥുൻ എന്ന ചെറുപ്പക്കാരന് മലയര സമുദായവും അതുവഴി ശബരിമലയും ആയുള്ള ബന്ധവും, 1300 BC യിൽ ഈജിപ്റ്റിൽ ജീവിച്ചിരുന്ന ഫറോവയും അയാളുടെ പക്കൽ എത്തിച്ചേർന്ന അതി മാരക പ്രഹരശേഷിയുള്ള ആയുധങ്ങളും, മനുഷ്യാതീതമെന്നോ ഏലിയൻ എന്നോ വിശേഷിപ്പിക്കാവുന്ന പ്രപഞ്ച ശക്തികളും, പാണ്ഡ്യനാട്ടിലെ രാജാക്കന്മാരും ചാവേർ പോരാളികളും, റഷ്യൻ മാഫിയയും എല്ലാം അടങ്ങിയ ഒരു ഫാൻ്റസി ത്രില്ലറാണ് ചുരുക്കത്തിൽ ഈ നോവൽ.
നോവലിൻ്റെ ആദ്യ ഭാഗത്ത്, ആദ്യത്തെ കുറച്ച് താളുകളിൽ തോന്നിയേക്കാവുന്ന ഭാഷാശുദ്ധി ഇല്ലായ്മ നോവൽ പുരോഗമിക്കുമ്പോൾ പൂർണ്ണമായും ഇല്ലാതായി രണ്ടാമത്തെ ഭാഗത്തെത്തുമ്പോൾ തീർത്തും അദൃശ്യമാകുന്നു.
മലയാളത്തിൽ അധികം എഴുതി കാണാത്ത ആക്ഷൻ അഡ്വഞ്ചർ ശ്രേണിയിൽ വായനക്കാർക്ക് വളരെ നന്നായി ആസ്വദിക്കാൻ പറ്റിയ ഒരു നോവൽ തന്നെയാണ് കാന്തമലചരിതം.ഒരു ഹോളിവുഡ് സിനിമ കാണുന് പോലെ ആസ്വദിക്കാൻ സാധിച്ചു. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.
Probably the only fantasy novel I have read in Malayalam, which is targeted for grown ups. It’s a page turner from the start to end. Mixed with truth, myth and fiction, the author has held up readers interest till the end.
കാന്തമല ചരിതം ഒന്നാം അദ്ധ്യായം - അഖിനാതെന്റെ നിധി -----------------------------------------------------
രചന - വിഷ്ണു എം. സി Rating - 8.5
ERA UNIVERSE ലെ കാന്തമല ചരിതം ട്രയലോജിയിലെ ആദ്യ നോവലാണ് 'കാന്തമല ചരിതം ഒന്നാം അദ്ധ്യായം - അഖിനാതെന്റെ നിധി'. മലയാളസാഹിത്യത്തിൽ അപൂർവമായ ഒരു കഥാഭൂമികയുള്ള നോവൽ. മലയാള നോവലുകളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത അല്ലെങ്കിൽ അപൂർവത്തിൽ അപൂർവമായ ഒരു പ്ലോട്ട്. മലയാളത്തിൽ അങ്ങിനെ പരീക്ഷിച്ചിട്ടില്ലാത്ത ട്രയലോജി നോവൽ. Fantasy, Historical fiction, Mythology, Action-Adventure, Suspense thriller, ഈ ഴോണറുകളുടെ എല്ലാംകൂടി ഒരു സമന്വയം... എല്ലാം കൊണ്ടും മലയാളത്തിലെ അപൂർവമായ ഒരു നോവൽ...
പരശുരാമൻ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന അഞ്ചു ശാസ്താ ക്ഷേത്രങ്ങൾ - കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ, ശബരിമല, കാന്തമല. ഈ പഞ്ചശാസ്താ ക്ഷേത്രങ്ങളിൽ, കാന്തമല ക്ഷേത്രം ഒരുപാട് നിഗൂഢതകൾ ഉറങ്ങുന്ന ഒരിടമാണ്. ശിവന് കൈലാസം പോലെയും മഹാവിഷ്ണുവിന് വൈകുണ്ഡം പോലെയും ആണ് ശാസ്താവിന് കാന്തമല എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇന്നും കേരളത്തിലെ ഇരുണ്ട വനങ്ങളിൽ എവിടെയോ മറഞ്ഞു കിടക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ നിഗൂഢതകൾ കണ്ടെത്താൻ ഉള്ള യാത്രയാണ് ഈ നോവൽ.മഹാദേവൻ കേന്ദ്രകഥാപാത്രമായി വരുന്ന അമീഷ് തൃപതിയുടെ ശിവത്രയം പോലെ മലയാളത്തിൽ വാജി വാഹനനായ അയ്യപ്പൻ കേന്ദ്രകഥാപാത്രമായി വരുന്ന ഒരു ത്രയം.
ഒരു മാധ്യമപ്രവർത്തകനായ മിഥുൻ എന്ന യുവാവ് കാന്തമല ക്ഷേത്രത്തിന് പിന്നിലെ നിഗൂഢത ചുരുളഴിക്കാൻ പുറപ്പെടുന്നിടത്ത് കഥ ആരംഭിക്കുന്നു. പിന്നീട് കഥ വായനക്കാരൻ പ്രതീക്ഷിക്കാത്ത രീതിയിൽ മാറുന്നു. പല കാലങ്ങളിലൂടെ, വിവിധ ദേശങ്ങളിലൂടെ നാം സഞ്ചരിക്കുന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ തുടങ്ങുന്ന കഥ ക്രിസ്തുവിന് നൂറു വർഷങ്ങൾക്ക് ശേഷമുള്ള റോമൻ സാമ്രാജ്യത്തിലേയ്ക്കും, മഹത്തായ പുരാതന ഈജിപ്തിലേക്കും ഒക്കെ പോകുന്നു. മിഥുനിൽ തുടങ്ങുന്ന കഥ വൈദ്യര് പള്ളി ബാബയിലൂടെയും, മലയരയരിലൂടെയും, ഈജിപ്ത്തിലെ ലോക പ്രശസ്ത ഗണിതജ്യോതി ശാസ്ത്രജ്ഞനായ ടോളമിയിലൂടെയും, പന്തളം രാജാവായിരുന്ന തിതിയന്റെ സഹോദരി ശബരിയിലൂടെയും, ചേര ചോള പാണ്ട്യ രാജാവംശങ്ങളുടെ ചരിത്രത്തിലൂടെയും, മണികണ്ടൻ എന്ന അയ്യപ്പനിലൂടെയും, ഈജിപ്തിലെ ഫറവോ ആയിരുന്ന അമിൻഹോടെപ് മൂന്നാമന്റെ മകനായ അമിൻഹോടെപ് നാലാമൻ അഥവാ അഖിനാതെനിലൂടെയും മുന്നോട്ടു പോകുന്നു.
ഐതിഹ്യങ്ങളുടെയും ചരിത്രത്തിന്റെയും ഭാവനയുടെയും സമന്വയം ഇതിൽ കാണാം. അതോടൊപ്പം ചില അഴിച്ചു പണികളും. നാം കേട്ടുവളർന്ന കഥകളിലെ അയ്യപ്പൻ അല്ല ഈ നോവലിലെ അയ്യപ്പൻ. ഇവിടെ അയ്യപ്പൻ കണ്ടന്റെ മകനായ മണികണ്ടൻ ആണ്. മലയരയരുടെ ധീരനായ നേതാവ്...
ഈ നോവലിനെ കുറിച്ചുള്ള കുറിപ്പിൽ Rtd. DGP എ. ഹേമചന്ദ്രൻ എഴുതിയതുപോലെ 'ഭൗതിക ജീവിതത്തിന്റെ കാമനകളും അധികാരത്തിന്റെ ആസക്തിയും ആത്മീയതയുടെ ഔന്നിത്യവും എല്ലാം ഉൾകൊള്ളുന്ന അനവധി കഥാപാത്രങ്ങൾ ഇതിൽ തിളങ്ങി നിൽക്കുന്നു.'
എന്താണ് കാന്തമല ക്ഷേത്രം ലോകത്തിന് മുന്നിൽ നിന്നും മറച്ചുവെയ്ക്കുന്ന ആ രഹസ്യം? കാന്തമല ക്ഷേത്രവും പുരാതന ഈജിപ്ഷ്യൻ ഫറവോ ആയ അഖിനാതെന്റെ നിധിയുമായുള്ള ബന്ധമെന്താണ്? ഈ രഹസ്യത്തിന് കാവൽ നിൽക്കുന്ന അറോല കാടിനും അതിലെ മൂർത്തികൾക്കും പിന്നിലുള്ള രഹസ്യം എന്താണ്? ഈ രഹസ്യങ്ങൾ കണ്ടെത്താൻ മിഥുന് സാധിക്കുമോ? ഇങ്ങനെ വായനക്കാരാനുള്ളിൽ ഒരുപാട് നിഗൂഢമായ ചോദ്യ ചിഹ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഓരോ നിമിഷവും വായനക്കാരനെ ത്രില്ല് ചെയ്യിക്കാൻ പോകുന്ന കഥാന്തുവാണ് നോവലിലേത് .
Indiana Jones സിനിമകളുടെയും, Dan Brownന്റെ നോവലുകളുടെയും ഒക്കെ ഫീൽ ഈ നോവൽ വായിക്കുമ്പോൾ നമുക്ക് ലഭിക്കും.
മലയാള സാഹിത്യത്തിൽ ഒരു അപൂർവമായ നോവലാണ് ഇത് എന്നുള്ളതിൽ യാതൊരു സംശയവുമില്ല. ഒരു കുറിപ്പിൽ അമൽ (നോവലിസ്റ്റ്) പറഞ്ഞത് പോലെ 'ശബരി മലയിൽ തുടങ്ങി അങ്ങ് ഈജിപ്തിലേക്ക് കഥകൾ കോർത്ത് കൊണ്ട് പോകുന്ന അപാര ധൈര്യം സമ്മതിക്കുന്നു.'
അതുപോലെ അഭിനന്ദനാർഹമാണ് ഈ നോവലിന് പിന്നിലുള്ള കഷ്ടപ്പാട്. പ്രധാനമായും ഇതിന്റെ റിസർച്ചിന് വേണ്ടി. ഓരോ പേജിലും വായനക്കാരന് അറിയാൻ സാധിക്കും, എത്രത്തോളം റിസർച്ച് എടുത്തിട്ടാണ് ഈ നോവൽ എഴുതിയിരിക്കുന്നത് എന്ന്. 'Its rare to see such a well written and well reasearched thriller in malayalam' - Anand Neelakantan.'
എന്നാൽ ഈ നോവലിലെ ഭാഷ എനിക്ക് അത്ര മികച്ചതായി തോന്നിയിട്ടില്ല. എന്ത് കൊണ്ട് എന്ന് അറിയില്ല. എവിടെയോ എന്തോ ഒരു കൃത്വിമത്തം പോലെ. എവിടെയാണ് എന്ന് കണ്ടെത്താൻ സാധിക്കുന്നുമില്ല. (ഇത് എന്റെ മാത്രം വ്യക്തിപരമായ അഭിപ്രായമാണ്)
ധാരാളം കഥാപാത്രങ്ങൾ ഉള്ള ഒരു നോവൽ ആണ് ഇത്. അത് കഥയ്ക്ക് ആവിശ്യം തന്നെയാണ്. ചിലയിടങ്ങളിൽ കഥാപാത്രങ്ങളെ ഓർത്തുവെയ്ക്കാൻ പ്രയാസം പോലെ തോന്നി. കാന്തമല ചരിതം രണ്ടാം അദ്ധ്യായം - അറോലക്കാടിന്റെ രഹസ്യവും, കാന്തമല ചരിതം മൂന്നാം അധ്യായം - യുദ്ധകാണ്ഡവം എന്തെല്ലാം നിഗൂഢതകൾ ആണ് ചുരുളഴിക്കാൻ പോകുന്നത് എന്ന് കണ്ടറിയണം...
മൂന്നു ഭാഗങ്ങളുള്ള കാന്തമലചരിതത്തിലെ ആദ്യത്തെ അദ്ധ്യായമാണ് അഖിനാതന്റെ നിധി എന്ന ഈ പുസ്തകം. രണ്ടാമത്തെ പുസ്തകമായ അറോലക്കാടിന്റെ രഹസ്യവും പുറത്തിറങ്ങിയിട്ടുണ്ട്. ചരിത്രവും മിത്തും ആധുനികതയും കൂട്ടിക്കുഴച്ചാണ് എഴുതിയിരിക്കുന്നത്. ശബരിമല മുതൽ അങ്ങ് ഈജിപ്ത് വരെ നീണ്ടുനിൽക്കുന്ന പഴയകാല ചരിത്ര കഥകൾ. അല്പം അതിശയോക്തി കലർന്ന കഥാസന്ദർഭങ്ങൾ. പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കുന്ന കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ, അയ്യപ്പൻ കോവിൽ, ശബരിമല എന്നീ പഞ്ചശാസ്താ ക്ഷേത്രങ്ങളിൽ ഒന്നായ അയ്യപ്പൻകോവിൽ അഥവാ കാന്തമലക്ഷേത്രത്തിന്റെ നിഗൂഢതയിലേക്കാണ് ഈ പുസ്തകം വിരൽചൂണ്ടുന്നത്.. ഇങ്ങനെ ഒരു ക്ഷേത്രം ഭൂമിയിൽ ഇല്ലെന്നും മനുഷ്യന് അത്രപെട്ടന്ന് എത്തിച്ചേരുവാൻ സാധിക്കാത്ത മറ്റൊരു ഡയമെൻഷനിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നതെന്നും മനസിലാക്കുന്ന മിഥുൻ എന്ന മാധ്യമപ്രവർത്തകൻ കാന്തമലയുടെ രഹസ്യം അന്വേഷിച്ചു യാത്ര ആരംഭിക്കുന്നിടത്താണ് നോവൽ ആരംഭിക്കുന്നത്. പിന്നെ അവിടെ നടക്കുന്നത് വായിച്ച് തന്നെ അറിയണം.
പന്തളം കൊട്ടാരത്തിന്റെ രാജകുമാരനായ മണികണ്ഠൻ തുടർന്ന് എല്ലാം ഉപേക്ഷിച്ച് ശബരിമലയിൽ തപസിരിക്കുകയും ചെയ്ത് സ്വാമി അയ്യപ്പനായി മാറിയ കഥ എല്ലാവർക്കും അറിവുള്ളതാണല്ലോ! ഈ ഐതിഹ്യം വിശ്വസിക്കുന്നവർക്ക് ഒരുപക്ഷേ ഈ പുസ്തകം അംഗീകരിക്കാൻ അല്പം ബുദ്ധിമുട്ടാവും. വായനയുടെ അവസാനം സത്യവും മിഥ്യയും തമ്മിൽ വേർതിരിച്ചറിയുവാൻ സാധിക്കാത്ത വിധം വായനക്കാരെ ആശയക്കുഴപ്പത്തിൽ ആകുന്നു. പെട്ടെന്ന് വായിച്ചു തീർക്കാവുന്ന രീതിയിലെ ഒഴുക്കുള്ള എഴുത്താണ് ഇവിടെ കാണാൻ കഴിയുക. ഇംഗ്ലീഷ് സിനിമകളും നോവലുകളുമായി കണ്ടിട്ടുള്ളതും വായിച്ചിട്ടുള്ളതുമായ ചില സന്ദർഭങ്ങൾ ഇതിൽ ഒരുക്കിയിട്ടുണ്ട്. അവസാനം അടുത്ത പുസ്തകം വാങ്ങി വായിക്കാനുള്ള ആകാംഷ എഴുത്തുകാരൻ നൽകുന്നുണ്ട്. പുസ്തകത്തിന്റെ തുടക്കം കിഷ്കിന്ധയുടെ മൗനമെന്ന പുസ്തകത്തെയാണ് ഓർമ്മപ്പെടുത്തിയത്.
കേരളത്തിലെ Treasure Hunting എന്ന് കേട്ട് വാങ്ങിയതാണ്, but now I realised this book itself is a treasure ❤️
കേരളത്തിലെ Myths exploration കൂടാതെ ലോകത്തിന്റെ തന്നെ medieval history ലേക്കും കടന്ന് ഓരോ പേജ് കഴിയുംതോറും ഉദ്ദേശിക്കുന്നതിലും അപ്പുറത്തേക്ക് പോയൊരു ബുക്ക്, ഇന്നലെ രാത്രി തുടങ്ങി ഇന്ന് കൊണ്ട് മൊത്തം വായിച്ചുതീർത്തു, ഇനി രണ്ടാം ഭാഗവും ഇന്ന് തന്നെ വായിച്ചുതീർക്കണം, 2 ഉം വായിച്ചിട്ട് ഒരുമിച്ച് പോസ്റ്റ് ഇടാമെന്നാണ് കരുതിയത്, but I can't resist
Indiana Jones, Mummy തുടങ്ങിയ works ന്റെ influence നല്ലപോലെ കാണാൻ ഉണ്ട്, എന്നാൽ this is something more darker than that, അത്യാവശ്യം നല്ല ഡാർക്ക് mode ലാണ് storytelling 🔥
ഇവിടെ അടുത്തുള്ള പ്രദേശങ്ങളിലെ myths മുതൽ കുട്ടിക്കാലം മുതലേ explore ചെയ്ത് നടക്കുന്ന Empires History വരെ ഈ ഒരൊറ്റ നോവൽ brilliant ആയി connect ചെയ്ത് എഴുതിയിട്ടുണ്ട്, so it felt something extraordinary to me, I always wanted to write these kinds of stories, and I'll write it soon 😌
ചില lines ഒക്കെ വായിക്കുമ്പോൾ രോമാഞ്ചം 🔥
Chapter 2 was 🥵🥵 it still creeps me out
യാതൊരുവിധ expectations ഉം ഇല്ലാതെ കേരളത്തിലെ treasure hunt എന്ന ഒറ്റ topic കാരണം വായിച്ചത് കൊണ്ട് I got a great and unexpected ride, happy to see these type of content in our own language.
And thanks for stopping my reader's block, now I'm ready to get into books once again
Just finished reading the 1st one among Vishnu’s Kaanathamalacharitham trilogy.
A mythological fantasy thriller.
I am really impressed with his work.
He has done an extensive research on this and really respect that.
During the explosive situation in the community after the Supreme court’s Sabarimala women entry verdict, the author’s courage to write a novel about Ayyappan and sabarimala is really appreciated.
I am a fan of Indian mythology, I like to read and know more about it. When its told from a different perspective, that always attracts me. Got a chance to see a different Ayyappan and Vavar in this.
This giving me a tendency to research more on our history and myths. What we actually heard and believed is true or was that a cover to hide something which is actually the truth.
Realistic settingil supernatural elements blend cheythath ottum convincing aayrunnilla. First 1 hour is a fantastic experience. athrem vayichitt nirthyal you'll love it. But after that, grip poi. Writer wanted to introduce us to all the subplots so that he could connect them in the next book pakshe ath present cheytha reethi oru disconnect undaakkunnu. we're never getting enough of all those stories. Languagenonnum oru kuttavum parayaanilla. oru thudakkakkaaran aayt polum ezhuthiya reethiyokke chila pramughar kandu padikkendathaanu.
The Indiana Jones meets Davinci code genre in Malayalam has of late created a few good books. Francis Ittikkora, Andal Devanayagi were a couple that I enjoyed except for the torture porn involved. Kanthamala Charitham part 1 was a fun read and I throughly enjoyed it, especially the spatiotemporal loop part! The only gripe I had was that the lead character could have been a little more flushed out so we feel invested in the journey! Looking forward to the next episode!
മിത്തും ചരിത്രവും ഒന്നിച്ചെഴുതി നമ്മളെ പിടിച്ചിരുത്തുന്നുണ്ട് കാന്തമലചരിതം. ഭാഷ, റിസേർച്ച് ഒക്കെ മികച്ചത് തന്നെ. ഇങ്ങനെയുള്ള എഴുത്തുകൾ മലയാളത്തിൽ അപൂർവ്വവുമാണ്.
മൂന്നും ഇറങ്ങിയിട്ട് ഒന്നിച്ച് വായിക്കുന്നതാവും നല്ലത്.
Simply Wonderful. One and only fine crafted mystery. Perfect Perfect Perfect 👏👏👏👏👏👏👏👏👏. Nothing more to say. A must read book for every type of readers. Eagerly Waiting for the second part..........
It's the first part of a trilogy. Brilliant writing, it's engaging and gripping . The writing convince us of an element of mystic & magic intertwined with the real happenings. Surely worth reading.
മലയാളത്തിലെ മിത്തിക്കൽ ഫിക്ഷൻ നോവലുകളുടെ കൂട്ടത്തിലേക്ക് ഒരു പുതിയ കഥാകാരന്റെ കാൽവെയ്പ്പ്. അതുമാത്രമല്ല വിഷ്‌ണു എം. സി. എഴുതിയ (അല്ലെങ്കിൽ എഴുതിക്കൊണ്ടിരിക്കുന്ന) കാന്തമലചരിതം പരമ്പരയുടെ പ്രത്യേകത. മലയാളത്തിൽ ഒട്ടും തന്നെയില്ലെന്നു പറയാവുന്ന ആക്ഷൻ അഡ്‌വെഞ്ചർ ഗണത്തിൽപ്പെട്ട ഒരു പരമ്പരയാണിത്. ആദ്യഭാഗം അഖിനാതെന്റെ നിധി ഈ ജോണറിനോട് വളരെയധികം നീതിപുലർത്തുന്നുണ്ട്. വായിക്കുന്തോറും അടുത്ത പേജിൽ എന്ത് സംഭവിക്കും എന്ന ആകാംക്ഷ നിറയ്ക്കുന്നുണ്ട്.
ഒരു ഓൺലൈൻ പത്രപ്രവർത്തകനായ മിഥുൻ കാന്തമല ക്ഷേത്രവും അവിടെ ഒളിഞ്ഞിരിക്കുന്നെന്നു സംശയിക്കുന്ന വലിയൊരു നിധിയും ഉൾപ്പെടുന്നൊരു അന്വേഷണത്തിലാണ്. പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന അഞ്ചു ശാസ്താക്ഷേത്രങ്ങളിൽ ഒന്നാണ് കാന്തമല എന്ന് പറയപ്പെടുന്നു. എന്നാൽ ഇതുവരെ ആർക്കും കാന്തമലയുടെ സ്ഥാനം നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല. അതിനു ശ്രമിച്ചവരൊന്നും ജീവനോടെ തിരികെ വന്നിട്ടുമില്ല. മിഥുൻ മാത്രമല്ല കാന്തമലയുടെ രഹസ്യമറിയാൻ ശ്രമിക്കുന്നത്. ഗൂഢലക്ഷ്യങ്ങളുമായി ഒരു സംഘം തന്നെ മിഥുനെയും കാന്തമലയെയും വേട്ടയാടുന്നുണ്ട്. കാന്തമല എന്തെന്നും അവിടുത്തെ നിധി എന്തെന്നുമൊക്കെ മിഥുനോടൊപ്പം നമ്മളും അറിയുന്നു. കഥയ്ക്കൊപ്പം നമ്മൾ കേരളത്തിൽ നിന്നും ഈജിപ്തിലേക്കും, തിരിച്ചും സഞ്ചരിക്കുന്നു. കൂടുതൽ കഥ ഇവിടെ പറയുന്നില്ല. ഈ ജോണർ ഇഷ്ടപ്പെടുന്നവർ ഈ പുസ്തകം വായിക്കുകതന്നെ വേണം.
ഒരു കഥാകാരന്റെ ആദ്യപുസ്തകമെന്നനിലയിൽ വിഷ്‌ണു നല്ലൊരു വാഗ്ദാനമാണ് നൽകുന്നത്. എങ്കിലും ചിലയിടങ്ങളിൽ പേരുകൾ മാറിപ്പോയി ചെറിയ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. പേരുകൾ പലയിടങ്ങളിലും പലരീതിയിൽ പറയുന്നു. പ്രസാധകരും പുസ്തകത്തിന്റെ അവതരണത്തിൽ ഒന്നുകൂടി ശ്രദ്ധിച്ചാൽ നല്ലതായിരിക്കും.
പുരാണങ്ങളുടെയും, കെട്ടുകഥകളുടെയും, ആധുനികകാല സംഭവങ്ങളുടെയും ഘടകങ്ങളെ ഇഴചേർത്തുക്കൊണ്ടും, യുക്തിയെ അധികം വെല്ലുവിളിക്കാതെയും വളരെ മികച്ച രീതിയിലാണ് Treasure Hunt എന്നോ Action Adventure എന്നോ വിശേഷിപ്പിക്കാവുന്ന ഈ പുസ്തകത്തെ വിഷ്ണു എം സി തയാറാക്കിയിരിക്കുന്നത്.
ചരിത്രത്തിലും മറ്റു രേഖകളിലും എവിടെയോ എന്നോ മറയപ്പെട്ടുപോയ കാന്തമല എന്ന അയ്യപ്പക്ഷേത്രം തേടിയുള്ള മിഥുൻ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ യാത്രകളും അന്വേഷണവും മറ്റ് കണ്ടെത്തലുകളും അതുവഴി മിഥുൻ അഭിമുഖീകരിക്കേണ്ടി വരുന്ന വ്യക്തികളും പ്രശ്നങ്ങളും മറ്റ് സംഭവവികാസങ്ങളുമാണ് പുസ്തകത്തിന്റെ ഇതിവൃത്തം.
അയ്യപ്പനെ കേന്ദ്ര കഥാപാത്രമാക്കി ഒരു പുസ്തകം ചെയ്യുമ്പോൾ, അതും ഇന്നത്തെ രാഷ്ട്ര��യ സാഹചര്യത്തിൽ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതും ഈ പുസ്തകമിറങ്ങിയ സമയവും കൂടി ആലോചിക്കുമ്പോൾ. വിഷ്ണു അതിനെയൊക്കെ വളരെ മികച്ചരീതിയിൽ ധൈര്യപൂർവം സമീപ്പിക്കുകയും വിവേകപൂർവ്വം അതൊക്കെ കൈകാര്യം ചെയ്തിരിക്കുന്നു എന്ന് വേണം പറയാൻ.
സമകാലിക വിഷയങ്ങളിലേക്ക്കൂടി വായനക്കാരന്റെ ചിന്തകളെ കെട്ടഴിച്ചുവിടുകയാണിതിൽ. ചരിത്രസംഭവങ്ങളുടെയും കേട്ട്കേൾവികളുടെയും പുരാണങ്ങളെടെയും ഇതുവരെ വായിക്കാത്ത അല്ലെങ്കിൽ നമ്മൾ കാണാത്ത ഒരു വീക്ഷണത്തിലേക്കു വായനക്കാരനെ കൊണ്ടുപോകുന്ന രീതി ശരിക്കും ഉജ്ജ്വലമാണ്. വളരെ ലളിതമായ രചനാശൈലിയാണ് എടുത്ത് പറയണ്ട മറ്റൊരു മേന്മ. അതിനാൽതന്നെ അദ്ധ്യായങ്ങൾ പിന്നിട്ടു പോകുന്നത് അറിയുകയേ ഇല്ല. തുടർന്നുകൊണ്ടിരിക്കുന്ന റീഡേഴ്‌സ് ബ്ലോക്കിൽ നിന്നും പിന്നെയും പുറത്തേക്കെത്തിക്കാൻ ഈ പുസ്തകത്തിന് കഴിഞ്ഞു 😊
Just wrapped up this brilliantly imagined audiobook trilogy, and I must say—what a ride! I absolutely loved the first and second books. The way Vishnu M.C. blends fantasy, mythology, and real-life characters is so cinematic, it feels like a movie playing in your mind.
As the series progresses, the level of imagination required from the listener increases. The narrative spans three different timelines, introducing multiple characters along with a time-machine element—something rarely explored in Malayalam fiction. It’s ambitious and absorbing.
Honestly, I’d love to see this adapted into a movie, but the scale is massive—it would need collaboration between multiple production houses to do justice to the epic canvas it demands.
Coming to the third part: it was just okay for me. It felt a bit overstuffed with characters and ideas. The final battle—what you might call the “Yuddhakaandam”—could’ve been written with a bit more restraint and creativity to avoid the slight dip in pace and engagement.
Absolute banger of a novel! From the very first page to the last it is riveting and highly entertaining story. The writing is as simple as it can get for such a concept. I felt as if I watched an Indiana Jones movie, top stuff. Highly recommend Waiting to read the second part!
കാന്തമലചരിതം ആദ്യഭാഗം. നല്ല വയനാനുഭവം തന്നു. നിലവിലെ കൊട്ടിഘോഷിക്കപ്പെട്ട പല എഴുത്തുകാരേക്കാൾ നല്ലൊരു രചനാനുഭവം. ആദ്യത്തെ ഒരു കഥാഗതിയുടെ പേസ് ചിലയിടത്ത് പോയെങ്കിലും ഈ കഥ നമ്മൾ ചെറുപ്പത്തിൽ കേട്ട് മറന്ന പമ്പ, മണികണ്ഠൻ, കരിമല അരയൻ തുടങ്ങി കുറെ കഥകളിലേക്ക് കൊണ്ട് പോകുന്നു. അടുത്ത രണ്ട് ഭാഗങ്ങൾ കൂടി വായിച്ചാലേ കഥയുടെ ചക്രം പൂർണമാകൂ. Overall, worth a try!