Jump to ratings and reviews
Rate this book

aamaratheyum marannu marannu njan

Rate this book
The powerful memory of a former love rules Radhika's inner world as she builds a small-time practice in Law, and attempts normalcy in a marriage she neither wanted nor resisted. Raped at age ten, raped again as a young collegiate, she is abandoned twice: first by her father and later by Christy who loved her, but takes her through a wedding ceremony only to leave her later the same day. When Christy returns sixteen years later, shattered and unstable, the burnt and withered roots of love bloom again. Trauma, betrayal, and loneliness are the colours that paint this picture of physical and emotional violence that Radhika endures.

95 pages, Paperback

First published January 1, 2010

12 people are currently reading
301 people want to read

About the author

K.R. Meera is an Indian author, who writes in Malayalam. She won Kerala Sahitya Akademi Award in 2009 for her short-story, Ave Maria.She has also been noted as a screenplay writer of 4 serials.
Meera was born in Sasthamkotta, Kollam district in Kerala.She worked as a journalist in Malayala Manorama, later resigned to concentrate more on writing. She is also a well-known column-writer in Malayalam

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
89 (24%)
4 stars
131 (36%)
3 stars
106 (29%)
2 stars
28 (7%)
1 star
8 (2%)
Displaying 1 - 30 of 40 reviews
Profile Image for Sanuj Najoom.
197 reviews32 followers
August 24, 2021

ആദ്യാവസാനം രാധികയുടെ ദുഖമാണ് ഈ ചെറിയ നോവൽ.
"അച്ഛനൊരിക്കൽ രാധികയെ വഴിയിൽ മറന്നു. അവൾക്കന്ന് പത്ത് വയസ്സ് " അങ്ങനെ തുടങ്ങുകയായി രാധികയുടെ ദുഃഖം. ദുഃഖം നിറഞ്ഞു നിൽക്കുന്ന കഥ ആയിരുന്നിട്ടും, ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കാൻ കഴിഞ്ഞത് ചെറിയ നോവൽ ആയതുകൊണ്ട് മാത്രമല്ല. വായന മുറിഞ്ഞുപോകാതെ മുന്നോട്ട് നയിക്കുന്ന മീരയുടെ എഴുത്തിന്റെ രീതിയാണെന്ന് മനസ്സിലാക്കുന്നു.

നോവലിൽ പലയിടത്തായി സ്നേഹത്തെ മരവുമായും, മരത്തിന്റെ ചില്ലയായും, പൂവായും, കായ് ആയും, മുള്ളായും, വേരായും ഒക്കെ ഭംഗിയായി പലയിടത്തും മീര ഉപമിച്ചിരിക്കുന്നു.

"സ്നേഹം ഒരു വിചിത്രമായ വൃക്ഷം തന്നെ. തഴച്ചു നിൽക്കുമ്പോൾ കടപ്പുഴകും. പാട്ടുപോയെന്നു തോന്നുമ്പോൾ കായ്ക്കും. മുറിച്ചു മാറ്റിയാലും പൊട്ടിക്കിളിർക്കും."

മീരയുടെ തന്നെ ആരാച്ചാർ എന്ന നോവലിലും കേന്ദ്ര കഥാപാത്രമായ ചേതനക്ക് സഞ്ജീവ്കുമാറിനോട് പ്രതികാര ദാഹവും അമർഷവും ഉണ്ടെങ്കിൽ പോലും സ്നേഹത്തിന്റെ പേരിൽ വിധേയത്വത്തിലേക്ക് എത്തിച്ചേരുന്നുണ്ട്. ഇവിടെ രാധികക്ക് ക്രിസ്‌റ്റിയോട് പ്രതികാരം ഒന്നും തോന്നുന്നില്ലെങ്കിലും വിധേയത്വം നിലനിൽക്കുന്നുണ്ട്.
അങ്ങനെയാണ് പെണ്ണ് എന്നാണോ..?
അങ്ങനെയാവണം പെണ്ണ് എന്നാണോ..?
അതോ അങ്ങനെയുള്ള പെണ്ണുങ്ങൾ നിറയെ ഉണ്ട് എന്നാണോ..?

പത്താം വയസ്സ് മുതൽ വേദനയിൽ നീറിയാണ് ഇതിലെ കേന്ദ്രകഥാപാത്രമായ രാധിക ജീവിതം മുന്നോട്ട് കൊണ്ട്പോകുന്നത്. ആ വയസ്സിൽ സംഭവിച്ച ആഘാതം തന്റെ മുപ്പത്തിയാറാം വയസ്സിലും രാധികയെ പിന്തുടരുന്നുണ്ട്. രാധികയെ അതിൽ നിന്നും മീര മോചിതയാക്കും എന്ന് പ്രതീക്ഷിച്ചു. അങ്ങനെയൊന്നുണ്ടായില്ല..!
നോവലിന്റെ ഉദ്യമം വേദനയാണ്, അത് നന്നായി മീര നിർവ്വഹിച്ചു.

നോവൽ അവസാനിക്കുമ്പോൾ ഈ കഥ മുന്നോട്ട് വെക്കുന്ന ആശയത്തിലോ രാധികയുടെ വിധിയിലോ വായനക്കാർ സ്തബ്ദരാവാം.
Profile Image for Neethu Raghavan.
Author 5 books56 followers
August 29, 2020
ചില എഴുത്തുകൾ കാണുമ്പോൾ രണ്ടു ചിന്തകൾ കടന്നു വരാറുണ്ട്... എന്തു ജീവിതമാണിത്..ഈ കഷ്ടതകൾ നിറഞ്ഞ ജീവിതം എന്തിനു വായിക്കണം..അതേ സമയം മറ്റൊരു ചിന്ത എങ്ങിനെ ആണ് ഇത്ര മനോഹരമായി എഴുതുന്നു.. ഇത്ര ശക്തമായ്, ഇത്ര ഗാഢമായി..!!
രാധിക എന്ന കുഞ്ഞ് കടന്നു പോയ നിമിഷങ്ങൾ.. അവൾ സ്ത്രീയായും അത് തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു.
The powerful memory of a former love rules Radhika's inner world as she builds a small-time practice in Law, and attempts normalcy in a marriage she neither wanted nor resisted. Raped at age ten, raped again as a young collegiate, she is abandoned twice: first by her father and later by Christy who loved her, but takes her through a wedding ceremony only to leave her later the same day. When Christy returns sixteen years later, shattered and unstable, the burnt and withered roots of love bloom again. Trauma, betrayal, and loneliness are the colours that paint this picture of physical and emotional violence that Radhika endures.
Profile Image for Athira chandran.
19 reviews25 followers
July 8, 2021
നോവലിന്റെ തുടക്കത്തിൽ എം .മുകുന്ദൻ നോവലിനെപ്പറ്റി പറയുന്നത് ;
"ആ കഥാകൃത്തിന്റെ മറ്റു രചനകളിലേക്കു മടങ്ങിപ്പോകുവാൻ നമ്മെ പ്രേരിപ്പിക്കുമ്പോൾ അത് സൂചിപ്പിയ്ക്കുന്നത് ,ആ കഥാകാരി നമ്മെ കീഴടക്കിയിരിക്കുന്നു എന്നാണ് . ഒരു നല്ല സാഹിത്യ രചനയുടെ പ്രധാന ഉദ്ധേശ്യം വായനക്കാരെ രസിപ്പിക്കുകയോ അവർക്ക് സൗന്ദര്യാനുഭവം പകർന്ന് നൽകുകയോ മാത്രമല്ല . ഒരു നല്ല കൃതി വായനക്കാരെ മുറിവേല്പിക്കണം .അവരിൽ നാണക്കേടുണ്ടാക്കണം .അവരെ വേദനിപ്പിക്കണം .അവരുടെ ഉറക്കം കെടുത്തണം .ഈ നോവൽ ആ ധർമം ഭംഗിയായി നിർവഹിക്കുന്നുണ്ട് "
ഇതിലും ഭംഗിയായി ഈ നോവലിനെ വർണിക്കാൻ സാധിക്കുന്നില്ല .
Profile Image for Jigar Parikh.
103 reviews19 followers
September 5, 2019
A dark read!

Was difficult to go through pages.

I came up to this Novella randomly while going through different books in the library and saw that it was published by Oxford University Press, so was tempted to read it.

The author managed to grab my attention till the end and has done this job within 76 odd pages.

It turned out as a good (& Dark) read.




Profile Image for Sreelekshmi Ramachandran.
292 reviews33 followers
September 22, 2023
"ക്രിസ്റ്റി തലയുയർത്തി നോക്കി. പിന്നെ ചാടിയെഴുന്നേറ്റ് അവളെ തന്റെ ശരീരത്തിലേക്ക് വലിച്ചിട്ടു. ഒരു കുഞ്ഞ് അമ്മയെ എന്നപോലെ ഇറുക്കെപ്പിടിച്ചു. തല അവളുടെ നെഞ്ചിലണച്ചു കിടന്നു. അയാൾ ചിരിക്കുകയും കരയുകയും ചെയ്തു. രാധിക അയാളെ തഴുകി. അയാൾക്ക്‌ ഉണങ്ങിയ ചന്ദനതടിയുടെ മണമായിരുന്നു... "

കടുത്ത ഹൃദയ വേദനയോടെ, അടങ്ങാത്ത ദേഷ്യത്തോടെ ഞാൻ വായിച്ചു തീർത്ത കെ. ആർ. മീരയുടെ നോവലാണ് "ആ മരത്തെയും മറന്നു മറന്നു ഞാൻ"
ശക്തമായ എഴുത്തു കൊണ്ട് എന്നും വിസ്മയിപ്പിക്കുന്ന എഴുത്തുകാരിയുടെ അതിശയിപ്പിക്കുന്ന രചനയാണിത്.

തെരുവിന്റെ മൂലയിൽ സ്വന്തം അച്ഛൻ മറന്നു വെച്ച് പോയ ഒരു പത്തു വയസ്സുകാരി. അച്ഛൻ അഭിസാരികയുടെ ചൂട് പറ്റി കിടന്നപ്പോൾ ആ പിഞ്ചു ബാലിക ഒരു മരം വെട്ടുകാരനാൽ പീഡിപ്പിക്കപ്പെടുകയായിരുന്നു... എല്ലിച്ച കാലുകൾ നീട്ടിവെച്ച് അമ്മയെ വിളിച്ച് അവൾ തെരുവിലൂടെ കരഞ്ഞു കൊണ്ട് ഓടി..
പിന്നീട് കാലം ആ 10 വയസ്സുകാരിയെ 36 വയസ്സുള്ള ഒരു വീട്ടമ്മയായി പരിവർത്തനം ചെയ്യുമ്പോൾ അവിടെ അവൾ വിവാഹിതയാണ്.. ഉദ്യോഗസ്ഥയാണ്..
പക്ഷേ അവളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരിക്കൽ കൂടി അയാൾ വരികയാണ്...
ക്രിസ്റ്റി ഐസക്ക് എന്ന എഴുത്തുകാരൻ.. അവളുടെ പഴയ കാമുകൻ. അവളെ പള്ളി മുറ്റത്തു വെച്ച് മിന്നു ചാർത്തിയ അവളുടെ ഭർത്താവ്. അവളുടെ ഉള്ളിൽ ജീവന്റെ വിത്ത് പാകിയ ആ മനുഷ്യൻ...
വെറുക്കുവാൻ ഒരായിരം കാരണങ്ങൾ ഉണ്ടായിട്ടും അവൾ അയാളെ ഭ്രാന്തമായി സ്നേഹിച്ചു.. സ്നേഹം ഭ്രാന്തല്ല വിചിത്രമായ ഉന്മാദമാണെന്ന് അവൾ പറഞ്ഞു.. ഒടുവിൽ ആ സ്നേഹത്തിനാൽ തന്നെ മുറിവേറ്റ് അവനാൽ മറക്കപ്പെട്ട് അവൾ ഉപേക്ഷിക്കപ്പെടുന്നു..
10 വയസ്സിൽ അച്ഛനും 36 വയസ്സിൽ കാമുകനും അവളെ മറന്നു പോകുന്നു.

പക്ഷേ വായനക്ക് ശേഷം ഈ മരത്തെ മറക്കാൻ എനിക്ക് കഴിയുന്നില്ല... അവൾ എന്റെ ഹൃദയത്തെ മുറിപ്പെടുത്തുന്നു.. എന്നെ ദേഷ്യം പിടിപ്പിക്കുന്നു... എന്നെ ദുഖിപ്പിക്കുന്നു.. എന്നെ നാണം കെടുത്തുന്നു......
.
.
.
📚Book -ആ മരത്തെയും മറന്നു മറന്നു ഞാൻ
✒️Writer- കെ. ആർ. മീര
🖇️publisher- dcbooks
Profile Image for Soya.
505 reviews
July 1, 2021
കെ ആർ മീരയുടെ മനോഹരമായ ഒരു രചനയാണിത്. അവരുടെ എല്ലാ നോവലിനും ഒരു പ്രത്യേകതയുണ്ട്.... ഇതിനുമതേ.നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്ന എന്തോ ഒന്ന്. നമ്മളറിയാതെ വേറൊരു ലോകത്ത് ചെന്നുവീഴും.

ഒരു വക്കീൽ എന്ന നിലയിൽ ഔദ്യോഗികമായി നിലയുറപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ തന്നെ, തന്റെ  ഭൂതകാലത്തിന്റെ നിഴലുകൾ രാധിക എന്ന ഇതിലെ നായികയെ വല്ലാതെ വൈകാരികമായി പിന്തുടരുന്നുണ്ട്.
മകളെ മൂത്രപ്പുരയുടെ മുൻപിൽ നിർത്തിയിട്ട് മദ്യപിക്കാൻ പോകുന്ന അച്ഛൻ.... മദ്യലഹരിയിൽ  അയാൾ മകളെ മറന്ന്  വേശ്യയെ തേടി പോകുന്നു. ഒറ്റക്ക് നിന്ന് ആ പെൺകുട്ടിയെ ഒരു മരം വെട്ടുകാരൻ വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുന്നു.
അവിടെനിന്ന് ഓടിരക്ഷപ്പെട്ട പെൺകുട്ടിയെ ഒരു പോലീസുകാരൻ രക്ഷിച്ചു സ്റ്റേഷനിലേക്ക് കൊണ്ടു ചെല��ലുന്നു. പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ അവളുടെ അച്ഛൻ വേശ്യാലയത്തിലെ പോലീസ് റെയ്ഡിൽ  പിടിക്കപ്പെട്ട് അവിടെ നിൽപ്പുണ്ടായിരുന്നു.എല്ലാവരും സംഭവം അറിഞ്ഞപ്പോൾ അച്ഛന് ഭ്രാന്തായി.

കഷ്ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞതായിരുന്നു രാധികയുടെ ജീവിതം.രാധിക വലുതായപ്പോൾ  LLB ക്ക്‌ ചേർന്നു.അവിടെവെച്ച് ക്രിസ്റ്റി യെ പരിചയപ്പെട്ടു, അവർ അങ്ങനെ ഇഷ്ടത്തിൽ ആയി. മൂന്നാലു വർഷം അവർ  ഒരുമിച്ച് താമസിച്ചു. പക്ഷേ രാധിക ഗർഭിണിയായപ്പോൾ അയാൾ അവളോട് അബോഷൻ ചെയ്യാൻ ആവശ്യപ്പെട്ടു, അയാളുടെ നിർബന്ധത്തിനു വഴങ്ങി അവൾക്ക് അത്  ചെയ്യേണ്ടിവന്നു.

പിന്നീട് രാധിക അജിത്തിനെ വിവാഹം ചെയ്യുന്നു. പക്ഷേ അവരുടെ ജീവിതത്തിൽ ഒരു കുഞ്ഞ് ഉണ്ടാകുന്നില്ല... വർഷങ്ങൾക്ക് ശേഷം  വീണ്ടുമൊരു ഭ്രാന്തമായ മനസ്സോടെ  ക്രിസ്റ്റി രാധികയുടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു.


Storytel
1 h 41 min
Profile Image for Roshan Singh.
77 reviews33 followers
May 18, 2018
The story of a woman betrayed time and again that flows through you carrying such pain that your insides bleed.
Profile Image for Dr. Charu Panicker.
1,151 reviews74 followers
September 4, 2021
വക്കീലായ രാധിക, അവളുടെ ആദ്യ ഭർത്താവായ ക്രിസ്റ്റിയും തമ്മിലുള്ള വൈകാരികമായ അടുപ്പത്തിന്റെ പല തലങ്ങളും ഇതിൽ കാണാം. ക്രിസ്റ്റിയെ പിരിഞ്ഞശേഷം അവൾ അജിത്തിനെ വിവാഹം കഴിക്കുകയും പഴയ ജീവിതത്തെ മറന്ന് പുതിയ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അപ്പോഴെല്ലാം ക്രിസ്റ്റി പ്രത്യക്ഷപ്പെട്ട് എല്ലാം താറുമാറാക്കുന്നു. ക്രിസ്റ്റിയുടെ മാനസികനില തെറ്റിയുള്ള പ്രവൃത്തികളും അതിനനുസരിച്ച് മാറുന്ന രാധികയുടെ ചിന്താഗതികളും വായനക്കാരെ ചിന്തയിൽ ആഴ്ത്തുന്നു. സ്ത്രീ പക്ഷത്തുനിന്നുള്ള കെ ആർ മീരയുടെ മറ്റൊരു മികച്ച രചന കൂടിയാണിത്.
Profile Image for Sahil.
50 reviews3 followers
August 10, 2015
I won this book in a giveaway listed by the author.

In a heart-wrenching tale, the author describes the abuse faced by the protagonist, Radhika over a period of several years. Very maturely written, the author captures the intricacies of human emotions - hope, despair, helplessness... A very good read indeed. I Enjoyed reading the book and would definitely recommend it to my friends!
Profile Image for Kumaresan Selvaraj.
23 reviews4 followers
October 27, 2025
சில புத்தகங்கள் நம்மை ஆழமான ஒரு நதிக்குள் அழைத்துச் செல்வது போல இருக்கும். கரைக்குத் திரும்ப முடியாமல், அதன் நீரோட்டத்திலேயே மூழ்கிப் பயணிப்போம். கே.ஆர். மீராவின் ‘அந்த மரத்தையும் மறந்தேன் மறந்தேன் நான்’ அத்தகைய ஒரு பயணம். இது வெறும் வார்த்தைகளால் உருவான கதை அல்ல; ஒரு பெண்ணின் ரத்தமும் சதையுமான வலிகள், ரகசியமான உணர்வுகள் மற்றும் அவளது ஆழ்மனப் போராட்டங்களை மிக நுட்பமாகக் காட்டுகிறது. மனித சமூகத்தில் ஆணும் பெண்ணும் சமமாகப் படைக்கப்பட்டாலும், ஒரு பாலினம் மற்றொன்றுக்கு இழைக்கும் வன்முறைகள் எண்ணற்ற வழிகளில் தொடர்வதை இந்தப் புத்தகம் கேள்வி கேட்கிறது. ஒரு பெண்ணின் வாழ்வில் நிகழும் கொடுமைகளின் சுவடுகள், அவளது வாழ்க்கையை எப்படிப் பாதிக்கிறது, எப்படி அவளது முடிவுகளையும் உறவுகளையும் வடிவமைக்கிறது என்பதை நாவல் மிகத் தெளிவாகப் பேசுகிறது. சிற்பி பாலசுப்பிரமணியம் அவர்களின் அழகான மொழிபெயர்ப்பு, அந்தக் கதையின் ஒவ்வொரு வலியையும் நம் மனதுக்குள் ஆழமாகப் பதிய வைக்கிறது.

ராதிகாவின் கதை, ஒரு துயரமான நிகழ்வில் தொடங்குகிறது. பத்து வயதில், ஓவியப் போட்டிக்குப் போன இடத்தில், தந்தையின் குடி மற்றும் பாலியல் தொழிலாளியான பார்வதியின் மோகத்தினாலும் மறந்து விடப்படுகிறாள், அவளை ஒரு மரம் வெட்டுபவன் வன்புணர்ச்சிக்கு உள்ளாக்குகிறான். இந்தக் காயம் அவளது உடலில் மட்டுமல்ல, ஆன்மாவிலும் ஆழமான வடுவை ஏற்படுத்துகிறது. அவளது கல்லூரிப் படிப்பு சமயத்தில் உறவினர்களால் பாலியல் வேலைக்கு அழைத்து செல்லப்படுகிறாள், அங்கு வந்தவன் அவனுடைய கல்லூரி மாணவன். அவனை கல்லூரியில் பார்த்து தெரிந்துகொண்டவள், தனது கல்லூரி வாழ்க்கையை நிறுத்தி வீட்டு வேலைக்கு செல்கிறாள், வாழ்க்கையே திசைமாறுகிறது. அப்போது அவளது வாழ்வில் மீண்டும் நுழையும் அந்த மாணவன் கிருஷ்டி, அவளுக்கு ஒரு புதிய நம்பிக்கையைக் கொடுக்கிறான். ஆனால், அவர்களின் காதல் வெறும் அன்பு மட்டுமல்ல; அதில் காமமும், மனரீதியான குழப்பங்களும் கலந்த ஒரு சிக்கலான உறவு.

கிருஷ்டியின் மீது ராதிகா காதல் கொள்கிறாள். ஆனால் அந்த காதல், காமமும் கிறுக்குத்தனமும் கலந்த ஒன்றாக இருக்கிறது. இருவரும் ஒருவரை ஒருவர் ஆழமாக நேசித்தாலும், இந்தக் காதல் இருவரது மனநிலையிலும் பெரும் தாக்கத்தை ஏற்படுத்துகிறது. ஒரு கட்டத்தில் கிருஷ்டி காணாமல் போகிறான். இதற்கிடையில் வழக்கறிஞராகப் பணிபுரியும் ராதிகா, தனது தம்பியின் வற்புறுத்தலுக்காக இன்னொருவரை மணந்துகொள்கிறாள்.

ஆனால், மனநிலை பாதிக்கப்பட்டு எழுத்தாளனாக மாறிய கிருஷ்டி மீண்டும் ராதிகாவின் வாழ்க்கைக்குள் நுழைகிறான். அவனது கிறுக்குத்தனமும், காம உணர்வுகளும் ராதிகாவின் நிம்மதியைச் சிதைக்கின்றன. ஏற்கெனவே தந்தையின் நிலை அவளை வாட்ட, ‘இன்னும் எத்தனை பேரை இந்த பைங்குளம் பார்வதிகள் பைத்தியமாக்குவார்கள்?’ என்று ராதிகா மனதுக்குள் தவிக்கிறாள். கிருஷ்டி, அவள் வீட்டிற்கு வருவதும், இயல்பாக அவளது துணிகளை காயப்போடுவதும், அவளுடன் பேசுவதும் அவளது பழைய நினைவுகளைத் தூண்டுகின்றன.

மேலும் படிக்க!

https://kumareszh.wordpress.com/2025/...
Profile Image for Sreejith Ben.
4 reviews
December 2, 2022
അച്ഛനൊരിക്കൽ രാധികയെ വഴിയിൽ മറന്നു.
അവൾക്കന്ന് പത്തുവയസ്സ്. ചെറിയൊരു വെയിറ്റിങ്ഷെഡിൽ നിർത്തി മൂത്രമൊഴിച്ചു വരാമെന്ന് പറഞ്ഞു അച്ഛൻ ബാറിലേക്ക് പോയി. മദ്യപിച്ചപ്പോൾ അച്ഛൻ അവിടത്തെ പേരുകേട്ട വേശ്യയെ ഓർത്തു. രാധികയെ മറന്നു. വേശ്യയുടെ വീട്ടിൽ റെയിഡുണ്ടായി. അച്ഛനെ പോലീസ് കൊണ്ടുപോയി.രാധിക കാത്തുകാത്തുതളർന്നു. ഇരുട്ടുവീണപ്പോൾ അച്ഛനെ കാട്ടിത്തരാമെന്നുപറഞ്ഞ് ഒരു വൃദ്ധൻ അടുത്തുകൂടി കുടിലിൽകൊണ്ടുപോയി. പാതിയുറക്കത്തിൽ ബലാത്സംഗംചെയ്തു.
അഴുക്കു പിടിച്ച ആ കുടിൽ, മരംവെട്ടുകാരൻ, അയാളുടെ ചുള്ളിൽ ശരീരം, ചീഞ്ഞ മരത്തിൻ്റെ ഗന്ധമുള്ള ശരീരം, അവൾക്കു നൊന്തത്, മുറിഞ്ഞത്, അവൾ കരഞ്ഞപ്പോൾ മഴു വീശി പേടിപ്പിച്ചത്. അവളുടെ കണ്ണ് തുറിച്ചത്‌. പേടിച്ചു തണുത്തു പോയത്.

അതൊക്കെ വർഷങ്ങൾക്കിപ്പുറം ക്രിസ്റ്റിയോടു വിവരിച്ചപ്പോൾ രാധിക കരഞ്ഞില്ല അയാളുടെ മടിയിൽ കിടക്കുകയായിരുന്നു അവൾ . ഒരാളുടെ മടിയിൽ കിടക്കുന്നതും മുടിയിഴകൾ തഴുകിയൊതുക്കപ്പെടുന്നതും ആദ്യമായിട്ടായിരുന്നു . ഒരു കുഞ്ഞിനെയെന്ന പോലെ ക്രിസ്റ്റി അവളെ സ്പർശിച്ചു. അയാളുടെ കൈകളിൽ കിടന്നവൾ പൂത്തുലഞ്ഞു.
ക്രിസ്റ്റി അച്ഛനായി. രാധിക ആനന്ദിച്ചു.
വിവരമറിഞ്ഞപ്പോൾ ക്രിസ്റ്റിയുടെ മുഖം മാറി. വേണ്ടായിരുന്നുന്ന് പറഞ്ഞു.
അച്ഛനാകണമെന്നു പറഞ്ഞതും, മോന് അരിസ്റ്റോട്ടിലെന��നു പേരിടണമെന്നു പറഞ്ഞതും മറന്നു.

അയാൾ കൃഷ്ണനാണെന്ന്,
പ്രണയിക്കാനല്ലാതെ കെട്ടുപാടുകൾ സാധ്യമല്ലത്രെ. കുഞ്ഞിനെ നശിപ്പിക്കാൻ സമ്മതിക്കാത്തതിനെ തുടർന്ന് മിന്നു കെട്ടാമെന്നു വിശ്വസിപ്പിച്ച് പള്ളി സെമിത്തേരിയിൽ അമ്മച്ചിയുടെ കുഴിമാടത്തിനു മുന്നിൽ ആരുമില്ലാത്ത നേരം അവളെ ബലാത്സംഗം ചെയ്തു. ചീഞ്ഞ തടിയുടെയും കുന്തിരിക്കത്തിൻ്റെയും ഗന്ധം വമിക്കുന്ന ശ്മാശാനത്തിൽ രാധികയുടെ വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ് അവളിലേക്ക്‌ ഈർച്ചവാൾ പോലെ ഇറങ്ങി.
കൊല്ലും ഞാനെന്ന് പറഞ്ഞു കിതച്ചു അടിവയറ്റിൽ കാൽമുട്ടിടിച്ചു കയറ്റി.അവൻ പോയി, അ���ിസ്റ്റോട്ടിൽ മഴപോലെ വയറ്റിൽ നിന്ന് പെയ്തിറങ്ങി.അവൾ തണുത്തു വിറച്ചു ഒരു മരക്കഷ്ണമായിക്കിടന്നു.

വളരെ കഴിഞ്ഞു രാധിക അജിത്തിൻ്റെ ഭാര്യയായി നീർവറ്റി വാടാൻ തുടങ്ങുമ്പോൾ കസവുകരയുള്ള മുണ്ടിൻ്റെ അറ്റം പിടിച്ചു കാലൻകുടയുമായി, മദ്യപിക്കാനും വ്യഭിചാരിക്കാനും തിടുക്കത്തിലോടുന്ന അച്ഛനെ ഓർമ്മിപ്പിച്ചു ക്രിസ്റ്റി കടന്നുവന്നു.
മൂന്ന് പുരുഷന്മാർ ചുവട്ടിലെ മണ്ണിളക്കി, കടക്കൽ മഴുവെച്ച്‌ , ഇലകൾ പറിച്ച്‌, ചില്ലകൾ ഒടിച്ചുമാറ്റിയ മരം പിന്നെയും തളിർത്തു.

സ്നേഹം ഒരു വിചിത്ര വൃക്ഷമാണ്.
തഴച്ചു നിൽക്കുമ്പോൾ കടപുഴകുന്ന,
പട്ടുപോയെന്നു തോന്നുമ്പോൾ കായ്ക്കുന്ന,
മുറിച്ചുമാറ്റിയാലും പൊട്ടിക്കിളിർക്കുന്ന വിചിത്രമായ ഒന്ന്.
Profile Image for DrJeevan KY.
144 reviews46 followers
October 14, 2020
🌳കെ.ആർ.മീരയുടെ "മീരാസാധു" വിനു ശേഷം ഞാൻ വായിക്കുന്ന നോവലാണിത്. എഴുത്തിന് ഇത്രമേൽ ആഴത്തിൽ സ്വാധീനിക്കാൻ കഴിയുമെന്നും പല അർതഥതലങ്ങൾ നൽകാൻ കഴിയുമെന്നും കെ.ആർ.മീരയുടെ ഓരോ നോവലുകൾ വായിച്ചു കഴിയുമ്പോഴും നമുക്ക് ബോധ്യപ്പെടുകയാണ്. മുൻപ് വായിച്ചതിനേക്കാൾ മികച്ചത് ഇതല്ലേ എന്നൊരു തോന്നൽ ഞാനടക്കമുള്ള ഓരോ വായനക്കാരൻ്റെ മനസ്സിലും തോന്നിപ്പിക്കാൻ സാധിക്കുന്നിടത്താണ് എഴുത്തുകാരിയുടെ വിജയമെന്ന് എനിക്ക് തോന്നുന്നു.
.
🌳ഈ കഥയിലുടനീളം പ്രണയവും ജീവിതവും സ്നേഹവും ഒരു മരത്തിനോടും അതിൻ്റെ പല ഭാഗങ്ങളോടും ഉപമിച്ചിട്ടുണ്ട്. അതാണ് ഈ കഥയുടെ ഒരു ഭംഗി. "സ്നേഹം ഒരു വല്ലാത്ത മുള്ളുതന്നെ. വിഷമുള്ള്. തറയുമ്പോഴും പിഴുതെടുക്കുമ്പോഴും വേദന. തൊടുന്നിടത്തൊക്കെ വേരുകൾ. അസ്ഥിയിലേക്ക് നൂഴ്ന്നിറങ്ങുന്ന വേരുകൾ".. തുടങ്ങിയ വരികൾ അതിന് ഉദാഹരണമാണ്.
.
🌳രാധികയെന്ന പത്തുവയസ്സുകാരി ചിത്രരചനാമത്സരത്തിനായി നഗരത്തിലേക്ക് അച്ഛൻ്റെ കൂടെ വരികയും രാധികയെ മത്സരത്തിന് അയച്ച ശേഷം അച്ഛൻ പൈങ്കുളം പാർവതിയെന്ന അഭിസാരികയുടെ അടുത്തേക്ക് പോകുകയും അതിൽ അഭിരമിച്ച് തൻ്റെ മകൾ കാത്തിരിക്കുന്നത് മറന്നു പോകുകയും തന്മൂലം ഒരു മരം വെട്ടുകാരൻ അവളെ അച്ഛനെ കാട്ടിത്തരാമെന്നു പറഞ്ഞ് കൊണ്ടുപോകുകയും ചെയ്യുന്നു. അയാൾ കുടിലിൽ വെച്ച് ബലാൽസംഗം ചെയ്യുന്നു. പിന്നീടുള്ള അവളുടെ ജീവിതത്തിലുടനീളം ആ നടുക്കുന്ന ഓർമയാണ്.
.
🌳വർഷങ്ങൾക്കു ശേഷം വക്കീൽ ജോലിയും ദാമ്പത്യവുമായി പോകുന്നതിനിടക്ക് പഴയ കാമുകനായ ക്രിസ്റ്റി വീണ്ടും കടന്നുവരുന്നതോടെയാണ് അവളുടെ ജീവിതം വീണ്ടും തകിടം മറിയുന്നത്. വ്യത്യസ്തവും അസാധാരണവുമായൊരു വ്യക്തിയാണയാൾ. തുടർന്നുള്ള വായനയിൽ ക്രിസ്റ്റിയോട് ഓരോ വായനക്കാരനും വെറുപ്പ് തോന്നുന്നു.
.
🌳ക്രിസ്റ്റിയുടെ കടന്നുവരവോടു കൂടി സ്നേഹമാകുന്ന മരം വീണ്ടും അവളിൽ വളരുന്നു. രാധികയുടെ സ്നേഹം പരിധിയില്ലാത്തതാണ്. ആ സ്നേഹത്തെ വർഷങ്ങൾക്ക് മുൻപ് മറന്ന പോലെ വീണ്ടും ക്രിസ്റ്റി മറക്കുന്നിടത്താണ് കഥയവസാനിക്കുന്നത്. പക്ഷേ, വായനക്കാരെ സംബന്ധിച്ചിടത്തോളം ആ മരത്തെ മറക്കാൻ സാധിക്കില്ലെന്നത് തീർച്ച👌🏻
Profile Image for Paulami.
39 reviews36 followers
April 27, 2019
This is a fast paced 120+ pages long novella. K. R. Meera has eloquently weaved the pain and turmoils of Radhika, our protagonist who stands as a medium signifying a sort of resistance writing that tries to break the gender identity exploitation, oppression, and women's struggles. The story starts with Radhika who is left abandoned by her Acchan at the age of ten. What follows is *trigger warning plus spoilers* rape and emotional abuse throughout her story-line. K. R. Meera doesn't follow the linear timeline but through the use of flashbacks she gives voice to the silence of trauma which engulfs our protagonist.

I gave this book a 3.5/5 but I really loved the story. My major problem was in terms of translation. How do we even rate the translation when we don't know the nuances that are etched in the original text? For me one of the major challenges was to see how the title "And Slowly Forgetting That Tree" and the story presented the metaphor of the tree. The translator, J. Devika has also touched upon the aspect of the title in the introduction where she speaks of how the line - 'As maratheyum marannu marannu njan' reads more like a stray line dropped out of a poem. How do we them reconcile the idea of the metaphor and the lack of a suitable translation of it in the storyline?
12 reviews
June 19, 2024
എല്ലാവരുടെയും ജീവിതത്തിൽ ചില മരങ്ങളുണ്ട്.. നമ്മൾ തന്നെ നട്ടുവളർത്തിയ മരങ്ങൾ.. ആഴത്തിൽ വേരിറങ്ങി, ഒരു കാലത്ത് നമ്മുടെ തണലോ ഫലമോ ഒക്കെ ആയിരുന്ന മരങ്ങൾ.. കാലത്തിൻ്റെ കുത്തൊഴുക്കിൽ കടപുഴകി ഒലിച്ചുപോകുന്ന ചില മരങ്ങൾ.. പുരക്ക് മീതെ ചാഞ്ഞത് കൊണ്ട് മുറിച്ചുമാറ്റേണ്ടി വന്ന മരങ്ങൾ.. കാതൽ നശിച്ച്, ചിതലരിച്ച് സ്വയം നശിച്ച് പോയ മരങ്ങൾ.. 


വേരുകൾ അവശേഷിപ്പിച്ച ചില മരങ്ങൾ കാലങ്ങൾക്ക് ശേഷം വീണ്ടും മുളപൊട്ടാം.. വളർന്നു വരാം.. ജീവിതത്തിൽ പുതിയ ശാഖകൾക്ക് വഴി ഒരുക്കാം.. 


അങ്ങനെയുള്ള വെരുകളെക്കുറിച്ചാണ് മീരയുടെ ഈ നോവൽ.. ഇനിയും മരിക്കാത്ത ചില വേരുകൾ.. മറക്കേണ്ട മരങ്ങൾ..


“എനിക്ക്‌ ഭ്രാന്താണ്..

അല്ല..ഇത് ഭ്രാന്തല്ല ക്രിസ്റ്റി..

ഇത് ഉന്മാദമാണ്.

സ്നേഹത്തിന്റെ ഉന്മാദം.സ്നേഹം ഒരു വിചിത്രമായ വൃക്ഷം തന്നെ.തഴച്ചു നില്ക്കുമ്പോൾ കടപുഴകും.പട്ടുപോയെന്നു തോന്നുമ്പോൾ കായ്ക്കും. മുറിച്ചു മാറ്റിയാലും പൊട്ടിക്കിളിർക്കും.”


“സ്നേഹം ഒരു വല്ലാത്ത മുള്ളുതന്നെ. വിഷമുള്ള്‌. തറയുമ്പോഴും പിഴുതെടുക്കുമ്പോഴും വേദന. തൊടുന്നിടത്തൊക്കെ വേരുകൾ. അസ്ഥിയിലേക്ക് നൂഴ്ന്നിറങ്ങുന്ന വേരുകൾ.”
Profile Image for Anaz N S.
9 reviews1 follower
January 7, 2023
ഓർമ്മയുടെ വൃക്ഷങ്ങൾ പട്ടുപോകാൻ ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. മുഴുവൻ ഇലകളും കൊഴിച്ച്, ചില്ലകളിൽ നിന്ന് നനവു വാര്‍ന്ന്, കാതൽ ശുഷ്കിച്ച്, വേരുകൾ മണ്ണിൽ നിന്നയഞ്ഞ്, പടുമരം പോലുള്ള കൊടിയ ഓർമ്മകൾ കടപുഴകി പോകാൻ നാം പലപ്പോഴും ആഗ്രഹിക്കുന്നു. ഓർത്തിരിക്കാനാവുക എന്നത് മനുഷ്യജന്മത്തിന്റെ ശാപമാണ്.

രാധിക അജിത്ത് എന്ന വക്കീൽ ഓർമ്മയുടെ വൃക്ഷങ്ങൾ നിബിഢമായി വളർന്നതിനാൽ ശ്വാസം മുട്ടുന്ന ഒരുവളാണ്. അവളാണ് 'ആ മരത്തെയും മറന്നു ഞാൻ' എന്ന കെ ആര്‍ മീരയുടെ ചെറു നോവലിന്റെ കേന്ദ്രകഥാപാത്രം. മാനസിക സ്വാസ്ഥ്യം ഉലഞ്ഞുപോയ പൂർവ്വ കാമുകന്റെ തിരിച്ചുവരവ് ആഴത്തിൽ മറഞ്ഞിരുന്ന അവളുടെ ഭൂതകാലത്തെ കുറിച്ചുള്ള ഓർമ്മകളെ കീഴ്മേൽ മറിക്കുന്നു. പണ്ട് പോയ വഴികളിലൂടെ വീണ്ടും നടന്നു അവള്‍ പിന്നെയും മുറിപ്പെടുന്നു.

ഇതൊരു ഹെട്രോസെക്‌ഷ്വല്‍ പ്രണയ ദുരന്ത കഥയാകുന്നു. എടുത്തുപറയത്തക്ക ഭാഷാശൈലി, കഥ, വ്യത്യസ്തത ഒന്നും എനിക്ക് തോന്നിയില്ല. മീരയുടെ കഥകളോട് തോന്നിയ അടുപ്പം അവരുടെ ഒരു നോവലിനോടും തോന്നുന്നില്ല.
Profile Image for Asha Abhilash.
Author 2 books6 followers
January 21, 2024
രാധിക! സ്നേഹിക്കുമ്പോൾ, സ്നേഹിക്കപ്പെടുമ്പോൾ അവൾ ചില്ലകളും പൂവുകളും കായ്കളും ഒക്കെയുള്ള ഒരു മരമായി മാറി പൂത്ത് തളിർക്കുന്നു.. എന്നാൽ ഏറ്റവും അധികം സ്നേഹിക്കേണ്ടവർ തന്നെ ഇടയ്ക്കിടെ ഓരോ ചില്ലകളും വെട്ടി മാറ്റുന്നു.. തായ്ത്തടിയിൽ ആഞ്ഞാഞ്ഞ് വെട്ടി ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ ഉണ്ടാക്കുന്നു..

മുറിച്ച് മാറ്റിയാലും പൊട്ടിക്കിളിർക്കുന്ന ഒരു വൻവൃക്ഷം തന്നെ സ്നേഹം! ചെറുപ്പം മുതൽ ഒരുപാട് ദുഃഖങ്ങൾ അനുഭവിച്ച രാധിക. പത്താമത്തെ വയസ്സിൽ പൊതുനിരത്തിൽ അച്ഛൻ മറന്നു നിർത്തിപ്പോയി ഒരു വൃ��്ധന്റെ ക്രൂര പീഡനത്തിന് ഇരയാവേണ്ടി വന്നവൾ. പിന്നീട് പ്രണയിച്ചവനും ഭർത്താവായവനും അവളോട് കാണിച്ച ദയ അല്ലെങ്കിൽ ആത്മാർത്ഥത പരിമിതമായിരുന്നു. എങ്കിലും അവൾ സ്നേഹത്തിന് മുന്നിൽ വീണ്ടും വീണ്ടും തളർന്നു. അതിന് വേണ്ടി ദാഹിച്ചുകൊണ്ടേയിരുന്നു.

ഒടുവിൽ പൂത്ത് തളിർത്ത് അവസാനം ചുവട്ടിലെ മണ്ണ് വരെ ഇളക്കി കളഞ്ഞ് ഉണങ്ങി കരിഞ്ഞെന്നപ്പോൽ അവൾ ഒറ്റപ്പെട്ട് നിൽക്കുമ്പോൾ എഴുത്തുകാരി ഓരോ വായനക്കാരനെയും മുറിവേൽപ്പിക്കുന്നു. കണ്ണ് നനയിപ്പിക്കുന്നു. മറക്കാൻ സാധിക്കാത്ത ഒരു മരമായി അവൾ ഉള്ളിൽ നിന്ന് പോകുന്നു.. അതാവും വായിച്ചു കഴിഞ്ഞു രണ്ട് ദിവസമായെങ്കിലും ഒരു നോവായി അവളുടെ അവസ്ഥ മായാതെ മനസ്സിൽ നിൽക്കുന്നത്.
Profile Image for Akhil Gopinathan.
101 reviews17 followers
June 25, 2025
രാധികയുടെ ദുഃഖത്തിൽ തുടങ്ങി രാധികയുടെ ദുഃഖത്തിൽ അവസാനിക്കുന്ന ഒരു കുഞ്ഞു നോവൽ എന്ന് ഉള്ളടക്കത്തെ കുറിച്ചോ
ശക്തമായ എഴുത്തുകൾ
കൊണ്ട് നമ്മെ എന്നും വിസ്മയിപ്പിക്കുന്ന എഴുത്തുകാരിയുടെ മറ്റൊരു മികവുറ്റ നോവൽ എന്ന് കൃതിയെക്കുറിച്ചു വിശേഷിപ്പിക്കാം.

രാധിക ഒരു വക്കീലാണ് , ഭർത്താവ് അജിത്തിനോടൊപ്പം ജീവിക്കുന്നു. ക്രിസ്റ്റി എന്ന പൂർവകാല കാമുകൻ രാധികയുടെ ജീവിതത്തിലേക്ക് വീണ്ടും കടന്നു വരുന്നതോടെയാണ് തുടക്കം. രാധിക എന്ന മരം ഇപ്പോളൊക്കെ പൂക്കാനും തളിർക്കാനും തുടങ്ങുന്നുവോ അപ്പോളെല്ലാം സ്നേഹത്താൽ ആ മരത്തിനു മുറിവേൽക്കപ്പെടുന്നു. ആദ്യം അച്ഛൻ, പിന്നെ ക്രിസ്റ്റി, പിന്നെ അജിത്ത്. മൂന്ന് പുരുഷന്മാർ മരത്തിന്റെ ചുവട്ടിലെ മണ്ണിളക്കി, ഇലകൾ പറിച്ച്‌, ചില്ലകൾ ഒടിച്ചുമാറ്റി, കടക്കൽ മഴു വെച്ചു. എന്നാൽ പ്രതീക്ഷയോടെ മരം വീണ്ടും തളിർക്കുന്നു. രാധികയ്ക്ക് എന്നും വിധേയത്വമാണ്, അത് തന്നെയാണ് ക്രിസ്റ്റിയോട് ഒരിക്കലും പ്രതികാര മനോഭാവത്തിലേക്ക് എത്താൻ കഴിയാത്തത്.

വായനക്ക് ശേഷം മരത്തെ നമുക്ക് മറക്കാൻ കഴിയില്ല. രാധിക ഓരോ വായനക്കാരനെയും മുറിവേൽപ്പിക്കുന്നു. ഒരിക്കൽപോലും രാധികയെ വെറുക്കുവാനോ തള്ളി പറയുവാനോ സാധിക്കില്ല എന്നത് എഴുത്തിന്റെ മാന്ത്രികതയാണ്.
Profile Image for PriyaVaishnavi.
9 reviews
October 26, 2025
அந்த மரத்தையும் மறந்தேன் மறந்தேன் நான்!
மீராவின் மற்றுமொரு நாவல்.
தொடங்கிய இடத்திலேயே முடியும் அந்தாதி போல்!
மறக்க நினைக்கும் மரமும், அதன் வலி கொடுத்த நீட்சியின் வழி கிடைத்த காதலும்
தொடங்கிய அதே இடத்து நிர்வாணத்தில் கையறு நிலையில் சூழலில் அகப்பட்ட ஒரு பெண்ணாக ராதிகா!
மெலிந்த தேகத்தின் கால்களிடை வடிந்த காய்ந்துபோன குருதி, வருடங்கள் கடந்தும் அவளைத் துரத்தினால், எப்படி மறப்பது அந்த மரத்தை?
மகளை மறந்த தந்தை..
பிழைப்புக்கென ஏற்ற அவலத்தில் பிறந்த காதல்..
வேண்டும் எனவும் வேண்டாம் எனவும் அலைக்கழிந்து இழந்த மகன்..
தன் வாழ்வின் போதனைகளை இவளிடம் தீர்த்து கொள்ளும் கணவன்..
தொலைந்து மறந்து போன உறவொன்று மீண்டும் வந்து மறைய முயலும் வடுக்களை ஆடைகள் நீக்கி புதிதாக்கி.. மன்னிப்பைக் கோரி.. மீண்டும் ஆதி நிர்வாணத்தில் வீழ்த்திச் செல்லும் அவலம் தான் இந்த ராதிகா!

4.5/5
60 reviews5 followers
July 5, 2022
മീരയുടെ എഴുത്തിന്റെ ഭംഗി മാത്രമേ ഈ പുസ്തകത്തെ പറ്റി നല്ലത് പറയാനുള്ളൂ. തന്നെ ക്രൂരമായി ബലാത്സംഗം ചെയ്ത ക്രിസ്റ്റിയോട് രാധിക കാണിക്കുന്നതിനെ പ്രണയമെന്ന് എങ്ങനെ പറയാനാകും?! ഗർഭിണിയായ രാധികയെ ആദ്യം ഉപേക്ഷിച്ച് പിന്നീട് വിവാഹം കഴിച്ച്, അന്ന് തന്നെ വീണ്ടും ക്രൂരമായി പീഡിപ്പിച്ചു കടന്നു കളഞ്ഞ ഒരാളാണ് ക്രിസ്റ്റി. അയാൾ വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്നപ്പോൾ വിവാഹിതയായ രാധിക വീണ്ടും അയാളുടെ പിന്നാലെ പോകുന്നതിനെ തീക്ഷ്ണമായ പ്രണയമെന്നൊന്നും എനിക്ക് പറയാനാകില്ല. വായിച്ചു കഴിഞ്ഞപ്പോൾ ഈ പുസ്തകം അൽപ്പം അരോചകം ആയി തോന്നി.
This entire review has been hidden because of spoilers.
Profile Image for Lekshmi Priya.
41 reviews6 followers
January 19, 2025
ഒരു രക്ഷയുമില്ല ഭീകരം.. കഥനായികയ്ക്ക് എന്തിന്റെ കേടായിരിന്നു എന്ന് നമ്മളെ കൊണ്ട് ചോദിപ്പിച്ചു പോകും..😂 ഒരുപക്ഷെ അവൾക്കും ഭ്രാന്തായിരിക്കും അതോ ഭ്രാന്തനെ സ്നേഹിച്ച അവളുടെ പ്രണയത്തിനാണോ ഭ്രാന്ത്‌..എന്നെ സംബന്ധിച്ച് സ്വപ്നത്തിൽ മാത്രം ചിന്തിക്കാൻ പറ്റുന്ന ഏറ്റവും ഭീകരമായ അവസ്ഥ.. എഴുത്തിനെ പറ്റി പറയുവാണേൽ മീരയുടെ എഴുത്തിന്റെ തുടക്കത്തിൽ എഴുതിയ നോവൽ ആയിരിക്കണം, എം മുകുന്ദന്റെ മനോഹരമായ ഒരു അവതാരികയുണ്ട് തുടക്കത്തിൽ 2005 ൽ എഴുതപ്പെട്ടത്.. മീര യുടെ one of the bests എന്ന് തന്നെ പറയാം, പുസ്തകം താഴെ വയ്ക്കാൻ തോന്നിയില്ല അത്രയ്ക്ക് ഒഴുക്കുള്ള എഴുത്ത്. Simple and elegant command over the language. ഇന്ന് കിട്ടി ഇന്ന് തന്നെ വായിച്ചു തീർത്തു..
This entire review has been hidden because of spoilers.
Profile Image for Arathi Unnikrishnan.
66 reviews
October 9, 2025
കെ.ആർ. മീരയുടെ “ആ മരത്തെയും മറന്നു മറന്നു ഞാൻ…” എന്ന നോവലിനെ എങ്ങനെ വിവരിക്കണം എന്നറിയില്ല. ഇതിനെ ഒരു ഡാർക്ക് റൊമാന്റിക് കഥയെന്ന് പറയാം — ആദ്യാവസാനം രാധികയുടെ ദുഃഖമാണ് ഈ നോവൽ മുഴുവൻ നിറയ്ക്കുന്നത്. എന്നാൽ, ആ ദുഃഖത്തിന്റെ പശ്ചാത്തലത്തിലൂടെ പോലും വായനക്കാരനെ പിടിച്ചിരുത്തുന്നത് മീരയുടെ അതുല്യമായ എഴുത്തുശൈലിയാണ്. അവരുടെ വാക്കുകൾക്ക് ഉള്ള മായയാണ് ഈ പുസ്തകം നിലത്ത് വെക്കാൻ കഴിയാതിരിക്കാൻ കാരണം.

എഴുത്ത് വളരെ ഇഷ്ടമായി. മീരയുടെ മറ്റുപുസ്തകങ്ങളും വായിക്കാനുള്ള ആകാംക്ഷ ഇപ്പോൾ കൂടി.
Profile Image for Kamali Joe.
22 reviews
December 17, 2025
இந்த புத்தகம் எனக்கு K. R. மீராவின் முதல் அறிமுகம், வாசிக்க வாசிக்க மீராவின் எழுத்தை தேடி படிக்க தூண்டுகிறது. மீரா தன் கதைகளுக்கு தேர்ந்தெடுக்கும் உவமைகள் என்னை ஆச்சரியப் படுத்துகிறது.
"அந்த மரத்தின் இல்லை உதிரலாம், பட்டை உரியலாம்... ஆனால் அதன் அடி வேர் இன்னும் ஆழமாக இருக்கும்..."
எவ்வளவு அழுத்தமான காட்சிப்படுத்துதல், தன் கடந்த கால மனவடுவினை எரிந்து போன பட்டுப்போன மரத்துடன் ஒப்பிட்டு கூறுவது ஒரு அருமையான சிறிய உதாரமே.. இன்னும் பல அற்புதமான கதைக்களங்கள் உள்ளன.
Profile Image for Rani V S.
123 reviews4 followers
December 2, 2020
ഒരു മരച്ചുവട്ടിൽ ഒറ്റയ്ക്കാക്കപ്പെട്ട ഒരു പെണ്കുട്ടി. അവളെ അവിടെ തനിച്ചാക്കി അവളുടെ അച്ഛനകട്ടെ ഒരു വേശ്യയെ തേടി പോയി. പക്ഷെ ആ പെണ്കുഞ്ഞാകട്ടെ ഒരു അപരിചിതനാൽ പീഡിപ്പിക്കപ്പെടുന്നു. പിന്നെയും അവൾ ജീവിതത്തിൽ പലപ്പോഴും തനിച്ചാക്കപ്പെടുന്നു. തള്ളിപറയലും വേദനയും ഏകാന്തതയും ഒക്കെ നിറഞ്ഞ രാധികയുടെ ജീവിതമാണിത്. അവളുടെ വേദനകൾ ആണിത്.
Profile Image for Sandra.
72 reviews16 followers
September 28, 2020
I read the Malayalam version of this Novella and honestly I don't know what this story is trying to put forward. Extremely angered with notion that love is pain. And that women live and experience life in pain.
Profile Image for SRINISHA  S.
7 reviews
May 6, 2025
The character Radhika navigates through her childhood trauma, and her past affects her love, life, and everything in between. It's a small novel, but it's so haunting.
📚Highly recommended.⭐⭐⭐⭐
📚 Recommended age: 16 years and above.
Profile Image for Jismon.
25 reviews1 follower
June 8, 2022
"സ്നേഹം ഒരു വിചിത്രമായ വൃക്ഷം തന്നെ.തഴച്ചു നിൽകുമ്പോൾ കടപുഴകും.പട്ടുപോയെന്ന് തോന്നുമ്പോൾ കായ്ക്കും,മുറിച്ചു മാറിയാലും പൊട്ടികിളിർക്കും"
Profile Image for Growing....
38 reviews
May 19, 2023
A novel that haunts you for a while...Still dont know how the author is able to create such a catastrophic impact on readers.She really is making magic with her words
Displaying 1 - 30 of 40 reviews

Can't find what you're looking for?

Get help and learn more about the design.