ജോയ്സിയുടെ മുന്തിരിപ്പാടം നല്ലോണം എൻജോയ് ചെയ്തു വായിക്കാൻ പറ്റുന്ന ഒരു പുസ്തകമാണ്. രണ്ടു ഭാഗങ്ങളായാണ് പുസ്തകം രചിച്ചിരിക്കുന്നത്. ഊട്ടിപട്ടണം ആണ് രണ്ടാം ഭാഗം.
നീലഗിരിയിലെ എസ്റ്റേറ്റ് ഉടമയായ സുരേന്ദ്രനാഥകുറുപ്പ് ഭാര്യയുടെ മരണശേഷം ശോഭ മരിയ എന്ന മദാലസയുടെ ആകർഷണവലയത്തിൽ പെടുന്നു. അച്ഛന്റെ വഴിതെറ്റിയ ജീവിതം കണ്ടുമടുത്ത മകൾ സിമി സുഹൃത്തായ സോണിച്ചന്റെ സഹായത്താൽ ഒരു തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്യുന്നു. മാർത്താണ്ഡൻ എന്ന കള്ളപ്പേരിൽ സോണിച്ചൻ അഞ്ചു കോടി രൂപ സിമിയുടെ അച്ഛനോട് ആവശ്യപ്പെടുന്നു. മോചനദ്രവ്യം പ്രതീക്ഷിച്ചിരുന്ന സോണച്ഛനും സിമിയും പിന്നീട് നേരിട്ടത് ജീവിതത്തെ മാറ്റിമറിക്കുന്ന സംഭവങ്ങളായിരുന്നു.
ഒരു സീരിയൽ കണ്ടു കൊണ്ടിരിക്കുന്ന ലാഘവത്തോടെ വായിക്കാൻ പറ്റുന്ന പുസ്തകം. നമ്മൾ വാരികകളിൽ വായിക്കുന്ന പോലെ ഒരു കഥ. ഭാര്യ മരിച്ചു പോയ സുരേന്ദ്രനാഥ് മദ്യത്തിന് അടിമപ്പെട്ട് ശോഭ മരിയ എന്ന സ്ത്രീയുടെ വലയിൽ ആവുന്നു. മകളായ സിമി ഇനി പലതവണ അച്ഛനെ നേർവഴിക്ക് നടത്താൻ ശ്രമിച്ചെങ്കിലും എല്ലാം പരാജയപ്പെടുന്നു. അവസാനം ഇഷ്ടപ്പെട്ട പുരുഷനായ യദുവിനൊപ്പം ജീവിക്കാൻ സോണിച്ചൻ എന്ന സുഹൃത്തിന്റെ സഹായത്തോടെ ഒരു തട്ടിക്കൊണ്ടുപോകൽ നാടകം നടത്തുന്നു. പിന്നീടാണ് പല സംഭവവികാസങ്ങൾ നടക്കുന്നത്. അത്യാവശ്യത്തിന് നർമ്മവും യാഥാർത്ഥ്യവും ഒക്കെ ഇഴ കലത്തി എഴുതിയിരിക്കുന്നു. കഥാപാത്രങ്ങളുടെ സംസാര ശൈലികൾ വളരെ രസകരവും സ്വാഭാവികവുമാണ്.