"ഓരോ തെയ്യവും ഓരോ നിലവിളികളാണ്. മേലാളന്റെ അനീതിക്കിരയായി അതിക്രൂരമാമം വിധo കാെല്ലപ്പെട്ട കീഴാളനോ ആൺകോയ്മയുടെ നിഷ്ഠൂരതയിൽ ജീവനറ്റുപോയ സ്ത്രീയോ ആണ് ഒരോ തെയ്യവും."
വളരെ മനോഹരമായ ഒരു ചെറിയ നോവലാണ് മാക്കം എന്ന പെൺതെയ്യം. നോവലെന്ന് പറയാൻ പറ്റില്ല സാധാരണക്കാരനായ ഒരു വായനക്കാരന് മനസ്സിലാകുന്ന വിധം തോറ്റംപാട്ടിനെ തന്റെ ശൈലിയിൽ മനോഹരമായി ശ്രീ അംബികാസുതൻ മാങ്ങാട് ഇവിടെ അവതരിപ്പിക്കുന്നു. വടക്കൻ കേരളത്തിന്റെ ചരിത്രത്തിലേക്കുള്ള ഒരു യാത്ര കൂടിയാണ് ഈ നോവൽ. പണ്ട് നിലനിന്നിരുന്ന വിശ്വാസങ്ങളും ആചാരങ്ങളും ഉപയോഗിച്ചിരുന്ന ഭാഷയുമെല്ലാം വായനക്കാരന് വേറിട്ട അനുഭവം പകർന്നുതരുന്നു. വായനയുടെ ഒടുക്കം മാക്കവും ചാത്തുവും ചീരുവും ഒരു നോവായി നമ്മളിൽ അവശേഷിക്കുന്നു.
മാക്കം എന്ന പെൺതെയ്യം , എൻ മക ജെ യ്ക്ക് ശേഷം അംബികാസുതൻ വായന തുടങ്ങാൻ ഒരുങ്ങുമ്പോൾ തന്നെ ഒന്ന് നിശ്ചയം ആയിരുന്നു , ഇതിവൃത്തവും, ഭാഷാശൈലിയും നിസംശയം മൂർച്ഛയേറിയതു ആകുമെന്ന് , കേട്ടറിവുള്ള മാക്കം ഒരു തെയ്യ കലാരൂപം ആയിരുന്നു , പിന്നിലെ കഥകൾ അങ്ങിങ്ങായി കേട്ടിരുന്നെങ്കിലും അറിയാനുള്ള സാഹചര്യം ഉണ്ടായില്ല , എന്നാൽ ഈ പുസ്തകത്തിലൂടെ വളരെ ചുരുങ്ങിയ ഏടുകളിൽ ഒരു ചരിത്രം അതിന്റെ എല്ലാ ഭക്തിയോടെയും അറിഞ്ഞു ..
തറവാട് കുറ്റിയറ്റു പോകാതെയിരിക്കാൻ ഉണിച്ചേരിയുടെ പ്രാർത്ഥനകൾക്ക് ബലമായി 12 ആണ്മക്കൾക്കു ശേഷം വരമായി ലഭിച്ച പൊന്നു പോലത്തെ പെൺകിടാവാണ് മാക്കം , മാക്കത്തിന്റെ ജനനം മുതൽ തുടങ്ങുന്ന വായനാനുഭവം നമ്മുടെ ഹൃദയവും മനസ്സും തുറന്നു തന്നെ പകർന്നു തരുന്നു ....കളിക്കൂട്ടുകാർ ആഭരണചാർത്തില്ലാത്ത കുഞ്ഞുമാക്കത്തിനെ കളിയ്ക്കാൻ കൂടെ കൂട്ടാതെ വിടുമ്പോൾ ഉണിച്ചേരി മാക്കത്തിന്റെ ഒരുക്കുന്ന ഒരു ഭാഗം ഉണ്ട്
എണ്ണ തേച്ചു കുളിപ്പിചു കഴിഞ്ഞു , കുഞ്ഞൊലിയാടാ മാക്കം സ്വയം എടുത്തുടുത്തു. കൈത്തണ്ടയിലിടാൻ കൊല്ലോന് വാരിമുണ്ട് കയ്യിലെടുത്തു , 'അമ്മ അവൾക്കു കാതുകളിൽ തെങ്ങോല മാറ്റി പൊന്നിന്റെ ഓലയിട്ടു , മാറിൽ ഇളക്കത്താലിയും മണിത്താലിയും അണിയിച്ചു , ചക്രത്താലിയും പൊന്നിന്റെ പൂത്താലിയും കെട്ടി , അഞ്ചു വിരലുകളിൽ അയ്മ്പൻ മോതിരങ്ങളണിഞ്ഞു, പുറമുടിയിൽ പൊന്നിന്റെ ചെന്താമരപ്പൂവും തിരുനെറ്റിയിൽ പൊന്തൊടുകുറിയും....
അങ്ങിനെ സർവം തികഞ്ഞ മാക്കം പിന്നീട് കാലങ്ങൾ കടന്നു പോകുമ്പോൾ നാടുവാഴ്ചയുടെയും ,നെറികേടിന്റെയും ബലിയാടാകേണ്ടി വരുമ്പോൾ അടങ്ങാത്ത കോപവും , ദുഖവും നമ്മെ പറഞ്ഞാറിയിക്കാനാവാത്ത ഒരു കോണിൽ നിര്ത്തുന്നു ....പുരുഷാധികാരത്തിന്റെയും കുടുംബാധികാരത്തിന്റെയും , അടഞ്ഞിരുണ്ട സമ്പ്രദായത്തിന്റെ ഇരയാണ് കടാങ്കോട് മാക്കം . ആത്മാഭിമാനത്തിൽ മുറിവേറ്റ മാക്കത്തിന്റെ അടക്കിപ്പിടിച്ച നിലവിളി തെയ്യത്തിന്റെ നാടുകളിൽ ഇന്നും മുഴങ്ങി കേൾക്കാറുണ്ട്. മാക്കവും ചീരുവും ചാത്തുവും എന്നെന്നും ആളിക്കത്തുന്ന പന്തങ്ങൾ സാക്ഷിയായി നിറഞ്ഞടട്ടെ ....
ചരിത്രാഖ്യായിക ആണ് ഈ പുസ്തകം , വായിക്കുക അറിയുക ആ ഒരു എട്... ഉത്തരകേരളത്തിൽ ഭാഷാശൈലിയും ആചാരാനുഷ്ട്ടാനങ്ങളും , അലങ്കാരങ്ങളും എല്ലാം അത്രയ്ക്കുമേ മനോഹരമായി പഠിക്കാനും , തെയ്യം എന്ന കലാരൂപത്തിനെ ആദരവോടെ നോക്കി കാണാൻ ഒത്തിരി സഹായകമാണ് ഈ പുസ്തകം , നന്ദി അംബികാസുതൻ മാങ്ങാട് ...
I really enjoyed this novella. The story follows the life of Maakkam, who is a character played in Theyyam (a ritual form of dance worship in Kerala). The traditions mentioned were fascinating to read (or hear, since this was an audiobook). The author's writing gave a nice atmosphere; it successfully transports one to Maakkam's world. I would recommend this story to Malayalam fiction lovers.
ഭഗവതിയുടെ തിരുനടയില്‍ കല്‍വിളക്കിന്റെ ചോപ്പുവെളിച്ചത്തില്‍ ഉണിച്ചെറിയയുടെ ഈ പ്രാര്‍ഥനയില്‍ നിന്നാണ് മാക്കത്തിന്റെ ജനനം. 12 പൊന്നാങ്ങളമാർക്ക് കിട്ടിയ പൊന്നോമന അനുജത്തി. എന്നാൽ ആ ജീവന്റെ വെളിച്ചം തല്ലിക്കെടുത്തിയതും ഈ ആങ്ങളമാർ തന്നെ. ഇത് മാക്കത്തിന്റെ കണ്ണീരിന്റെ കഥയാണ്. കണ്ണൂരിലെ സ്വതസിദ്ധമായ ഭാഷയിൽ എഴുതിയ ഈ കൃതി കെട്ടിയാടുന്ന തെയ്യങ്ങളെ ഒരു കലാരൂപം എന്നതിന് അപ്പുറം വടക്കൻ കേരളത്തിന്റെ ആത്മാവിലലിഞ്ഞു ചേർന്ന ഒരു സംസ്കാരത്തെ വയനക്കാരിലേക്ക് എത്തിക്കുന്നു.
ഒരു നോവൽ എന്നതിൽ അപ്പുറം, മാക്കത്തിന്റെ തോറ്റം പാട്ടിന്റെ ഒരു പുനരാഖ്യാനം എന്ന് തന്നെ പറയാം. വടക്കൻ കേരളത്തിന്റെ ഭാഷാശൈലിയും ഭാവവും ഉൾകൊണ്ട് പഴയ കാലത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ ഒട്ടും മായം ചേർക്കാതെ ആധുനിവാൽക്കരിക്കാതെ, വായനക്കാരിലേക്ക് എത്തിക്കാൻ ഈ കൃതിക് സാധിച്ചിട്ടുണ്ട്. കണ്ണൂരിൽ ഇപ്പോഴും കെട്ടിയാടുന്ന തെയ്യങ്ങളുടെ പിന്നിലുള്ള കഥകൾ തീർത്തും നൊമ്പരം തന്നെ ആണ്. "ഓരോ തെയ്യവും ഓരോ നിലവിളികൾ ആണ്. മേലാളന്റെ അനീതിക്കിരയായി അതിക്രൂരമാം വിധം കൊല്ലപ്പെട്ട കീഴാളനോ ആങ്കോയ്മയുടെ നിഷ്ഠൂരതയിൽ ജീവനാട്ടുപോയ സ്ത്രീയോ ആണ് ഓരോ തെയ്യവും.”
കാലത്തിൽ നിന്നും തെയ്യത്തെ മോചിപ്പിക്കാതെ, മാക്കം തോറ്റിനോട് അങ്ങേയറ്റം നീതി പുലർത്തികൊണ്ട്, മാക്കം തെയ്യത്തെയും, പിന്നിലെ കഥയെയും മനോഹരമായി അവതരിപ്പിക്കുന്ന ഒരു കൃതി.
കണ്ണൂരിൽ ഇപ്പോഴും കെട്ടിയാടപ്പെടുന്ന മാക്കവും മക്കളും തെയ്യങ്ങളുടെ പിന്നിലെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. ഒട്ടും ആധുനികവത്കരിക്കാതെ തോറ്റം പാട്ടിലെ മാക്കത്തിനോട് നീതി പുലർത്തിയാണ് ഈ നോവൽ എഴുതിയിരിക്കുന്നത്. തെയ്യങ്ങളുടെ പിന്നിലെ കഥകളിൽ കൊല്ലപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്ത ഒരുപാട് മനുഷ്യരുടെ കഥ ഉണ്ടാകും. ഈ പുസ്തകത്തിലൂടെ മാക്കവും തെയ്യ���ും തോറ്റവും പഴയ ഭാഷാരീതികളും നമുക്ക് ഒട്ടും പരിചിതമല്ലാത്ത ചില ചടങ്ങുകളും എഴുത്തുകാരൻ പങ്കുവെയ്ക്കുന്നു. തെയ്യം എന്ന കലാരൂപത്തെ പറ്���ി അറിയാത്ത ആളുകൾക്ക് പരിചയപെടാൻ അവസരം നൽകുന്ന പുസ്തകം. വളരെ ആകർഷകമായ ഭാഷാശൈലിയാണ് ഇതിൽ അവലംബിച്ചിട്ടുള്ളത്.
കണ്ണൂരിന്റെ കലാരൂപമായ തെയ്യത്തിന്റെ പിന്നിലെ ഒരു കഥയാണ് മാക്കം.. കാലഘട്ട മാറ്റം വരാത്ത ഭാഷയിൽ അവതരിപ്പിക്കുന്ന പുസ്തകം ഒരുപാട് പുതിയ വാക്കുകൾ നമുക്ക് പരിചയപ്പെടുത്തുന്നുണ്ട്.. ആൺ മേൽക്കോയ്മയിൽ ദുരിതം അനുഭവിക്കുന്ന താഴ്ന്ന ജാതിക്കാരും ജാതി ഭേദം ഇല്ലാതെ സ്ത്രീ കളുമാണ് തെയ്യത്തിന് കഥ ആകുന്നത്.. പെൺചതിയിൽ പുരുഷഅധികാരത്താൽ കൊല ചെയ്യപ്പെടുന്ന മാക്കത്തിന്റെ കഥയാനിവിടെ പറയുന്നത്..
മനോഹരമായി എഴുതിയോടുള്ള നോവൽ... മലയാള ഭാഷയിൽ, നമ്മുടെ സംസ്കാരങ്ങളിൽ, മൂല്യങ്ങളിൽ വന്ന മാറ്റങ്ങളെകാണിച്ചു തന്നു... കേരളസംസ്കാരത്തിൽ തെയ്യങ്ങൾക്കുള്ള പ്രാധാന്യം നോവലിസ്റ്റ് പങ്കുവയ്ക്കുന്നു
കണ്ണൂരിന്റെ തെയ്യസംസ്കാരത്തിന്റെ ആത്മാവിലേക്കുള്ള ആഴമുള്ള ഒരു യാത്രയാണ് ഈ ചെറുനോവൽ. കടാങ്കോട്ട് മാക്കം എന്ന യഥാർത്ഥ പെൺതെയ്യത്തിന്റെ തോറ്റംപാട്ടിനെ അടിസ്ഥാനമാക്കിയാണ് രചന. തെയ്യത്തിന്റെ പഴയ ഭാഷാശൈലി തന്നെ നിലനിർത്തി എഴുതിയിരിക്കുന്നത് ആദ്യം കുറച്ച് ബുദ്ധിമുട്ടായി തോന്നിയെങ്കിലും, പിന്നീട് ഒരുപാട് പുതിയ വാക്കുകൾ പരിചയപ്പെടാൻ കഴിഞ്ഞു.
കഥ മാക്കത്തിന്റെ ജനനം മുതൽ തുടങ്ങുന്നു – പന്ത്രണ്ട് ആൺമക്കൾക്ക് ശേഷം ഉണിച്ചേരിയുടെ പ്രാർത്ഥനയുടെ ഫലമായി ലഭിച്ച പൊന്നുപോലത്തെ ഒരു പെൺകുഞ്ഞ്. കുഞ്ഞുമാക്കത്തിന് ആഭരണങ്ങൾ ചാർത്തി കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകുന്ന ഭാഗങ്ങൾ നമ്മുടെ ഹൃദയത്തെ സ്പർശിക്കും. പക്ഷേ കാലം കടന്നുപോകുമ്പോൾ നാടുവാഴ്ചയുടെയും നെറികേടിന്റെയും ബലിയാടാകുന്നു മാക്കം. ആത്മാഭിമാനത്തിൽ മുറിവേറ്റ്, രണ്ട് പിഞ്ചുമക്കളോടൊപ്പം സ്വന്തം കൂടെപ്പിറപ്പുകളാൽ കൊല്ലപ്പെടുന്നു. മാക്കത്തിന്റെയും ചീരുവിന്റെയും ചാത്തുവിന്റെയും ആളിക്കത്തുന്ന പന്തങ്ങൾക്ക് സാക്ഷിയായുള്ള ആ നിലവിളി ഇന്നും തെയ്യത്തിന്റെ നാടുകളിൽ മുഴങ്ങുന്നുണ്ടാവണം.
തെയ്യത്തെ കലാരൂപം എന്നതിനപ്പുറം കുറേകൂടി ആദരവോടെ നോക്കിക്കാണാൻ ഈ വായന എന്നെ സഹായിച്ചു. ചെറുതെങ്കിലും ശക്തമായ ഒരു വായനാനുഭവം തന്നെയാണ്. തെയ്യവും തെയ്യസംസ്കാരവും ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു വായനയായിരിക്കും. നന്ദി അംബികാസുതൻ മാങ്ങാട്.