ജോയ്സിയുടെ മുന്തിരിപ്പാടം എന്ന നോവലിന്റെ രണ്ടാം ഭാഗമാണ് ഊട്ടി പട്ടണം.
ഒന്നാം ഭാഗത്തിൽ നീലഗിരിയിലെ എസ്റ്റേറ്റ് ഉടമയായ സുരേന്ദ്രനാഥകുറുപ്പ് ഭാര്യയുടെ മരണശേഷം ശോഭ മരിയ എന്ന മദാലസയുടെ ആകർഷണവലയത്തിൽ പെടുന്നു. അച്ഛന്റെ വഴിതെറ്റിയ ജീവിതം കണ്ടുമടുത്ത മകൾ സിമി സുഹൃത്തായ സോണിച്ചന്റെ സഹായത്താൽ ഒരു തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്യുന്നു. മാർത്താണ്ഡൻ എന്ന കള്ളപ്പേരിൽ സോണിച്ചൻ അഞ്ചു കോടി രൂപ സിമിയുടെ അച്ഛനോട് ആവശ്യപ്പെടുന്നു. മോചനദ്രവ്യം പ്രതീക്ഷിച്ചിരുന്ന സോണച്ഛനും സിമിയും പിന്നീട് നേരിട്ടത് ജീവിതത്തെ മാറ്റിമറിക്കുന്ന സംഭവങ്ങളായിരുന്നു.
രണ്ടാം ഭാഗത്തിൽ,ശോഭ മരിയ സിമിയുടെ അച്ഛനെ തടക്കലിൽ വെക്കുന്നു.അതേസമയം സോണച്ഛനെയും സിമിയെയും പിന്തുടർന്ന് കൊല്ലാനും ശ്രമിക്കുന്നു. സോണച്ഛനും സിമിയും പിടിക്കപ്പെടാതിരിക്കാൻ പല സ്ഥലങ്ങളിലേക്ക് മാറിമാറി യാത്ര തുടരുന്നു. വേറെ വഴിയില്ലാതെ സോണിച്ചന്റെ ആലപ്പുഴയിലുള്ള വീട്ടിലേക്ക് അവർ താമസം മാറ്റുന്നു. പക്ഷേ ശോഭ മരിയയുടെ ഗുണ്ടകൾ അവിടെയും അവരെ ആക്രമിക്കാൻ ചെല്ലുന്നു.
കോളേജിൽ ഒരുമിച്ചു പഠിച്ച യദുകൃഷ്ണനെ വിവാഹം ചെയ്യുന്നതിന് വേണ്ടിയാണ് സിമി ഈ നാടകം എല്ലാം കളിച്ചത്. തന്നെക്കാൾ അധികം പണത്തിന് പ്രാധാന്യം കൊടുത്ത യദുവിനെ സിമി വേണ്ടെന്നു വെക്കുന്നു. തന്റെ എല്ലാ പ്രതിസന്ധിയിലും കൂടെ നിന്ന സോണിച്ചനെ ജീവിതത്തിലേക്ക് സ്വീകരിക്കാൻ സിമി തയ്യാറാവുന്നു. സിമിയുടെ അച്ഛൻ തന്റെ കുടുംബം രക്ഷിച്ചതിനു രണ്ടുകോടി രൂപ സോണിച്ചനു നൽകുന്നു, അതോടുകൂടി ആ കുടുംബത്തിലെ പ്രാരാബ്ദങ്ങൾക്ക് ഒരു അറുതി വരുന്നു.
വളരെ funny ആയിട്ടുള്ള character ആണ് സോണിച്ചന്റേത്,ഒരുപാട് ചിരിക്കാൻ ഉണ്ട്. അതു മാത്രമല്ല സോണിച്ചനും സുഹൃത്തായ ജിമ്മിച്ചനും തമ്മിലുള്ള സൗഹൃദം വളരെ മനോഹരമാണ്, ഏതു പ്രതിസന്ധിയിലും കൂടെ നിൽക്കുന്ന ഒരു നല്ല സുഹൃത്താണ് ജിമ്മിച്ചൻ.👨❤️👨
മുന്തിരിപ്പാടം എന്ന നോവലിന്റെ തുടർച്ചയെന്നോണം എഴുതിയ അടുത്ത നോവലാണ് ഊട്ടിപട്ടണം. ശോഭ മരിയയുടെ പതനവും സിമിയുടെയും സുരേന്ദ്രനാഥിന്റേയും തിരിച്ചുവരവുമാണ് ഇതിൽ പ്രധാനമായും പറയുന്നത്. സിനിമാ രീതിയിലുള്ള അവസാനവും ഈ നോവലിന് അവകാശപ്പെടാവുന്നതാണ്. എന്തൊക്കെ പറഞ്ഞാലും സോണിച്ചനാണ് ഈ രണ്ടു പുസ്തകങ്ങളെയും ആകർഷകഘടകം.