Jump to ratings and reviews
Rate this book

Dark Net | ഡാർക്ക് നെറ്റ്

Rate this book
ഈജിപ്ഷ്യൻ മിത്തോളജിയും സൈബർക്രൈമും ഡാർക്ക്‌വെബ്ബും ഡീപ് വെബ്ബും കൊലപാതകങ്ങളും കുറ്റാന്വേഷണവും ട്വിസ്റ്റുകളും സസ്‌പെൻസുകളും നിറഞ്ഞ അത്യുഗ്രൻ ക്രൈം ത്രില്ലർ. ഈജിപ്തിൽ പുരാവസ്തുഗവേഷണം നടത്തുന്ന സംഘത്തിലെ മലയാളിഗവേഷകനായ പ്രൊഫസർ അനന്തമൂർത്തിയുടെ മരണവും അതിനുശേഷമുള്ള തിരോധാനങ്ങളുടെയും സംഭവവികാസങ്ങളുടെയും ആവിഷ്‌കാരമാണ് ഡാർക്ക് നെറ്റ്. ഡിജിറ്റൽ അധോലോകമായ ഡാർക്ക് നെറ്റിലെ ഈജിപ്ഷ്യൻ പുരാതന രഹസ്യസംഘടനകളുടെ സാന്നിധ്യവും അതിനെത്തുടർന്നുള്ള അന്വേഷണങ്ങളും ഡാർക്ക്‌വെബ്ബിനെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന കെട്ടുകഥകളും ആശങ്കകളും നോവൽ ചർച്ച ചെയ്യുന്നതോടൊപ്പം പുതിയ ലോകത്തിന്റെ പുതിയ അധോലോകമായ സൈബർ അണ്ടർവേൾഡ് നമ്മുടെയൊക്കെ ജീവിതത്തെ എങ്ങനെയാണു ബാധിക്കുന്നതെന്നും ഇതിൽ കാണാം.

344 pages, Paperback

First published January 1, 2021

9 people are currently reading
108 people want to read

About the author

Adarsh S

17 books

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
22 (20%)
4 stars
60 (57%)
3 stars
17 (16%)
2 stars
4 (3%)
1 star
2 (1%)
Displaying 1 - 23 of 23 reviews
Profile Image for Aravind Kesav.
35 reviews7 followers
April 2, 2021
ഡാർക്ക് നെറ്റ്.

അടുത്തിടെ വായിച്ചതിൽ പൂർണ സംതൃപ്തി നൽകിയ നോവൽ.

ഈജിപ്ത്ഷ്യൻ ഗവേഷകൻ ആയ പ്രൊഫസർ അനന്തമൂർത്തി യുടെ കൊലപാതകം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന്റെ സ്‌പെഷ്യൽ ടീമും, ഓണലൈൻ പത്രപ്രവർത്തകരായ ശിഖ, അലനും എത്തിച്ചേരുന്നത്  ഡിജിറ്റൽ അണ്ടർവേൾഡ് ആയ ഡാർക്ക് നെറ്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന RA എന്ന ഈജിപ്ഷ്യൻ തീവ്രവാദ സംഘടനയിലേക്കാണ്. തുടർന്ന് ഉണ്ടാകുന്ന അപ്രതീക്ഷിത വഴിതിരുവുകളിലൂടെയും ട്വിസ്റ്റ് കളിലൂടെയും കഥ മുന്നോട്ട് പോകുന്നു.

ഇങ്ങനെയൊരു സബ്ജക്ട് തിരഞ്ഞെടുക്കുവാനും അത് അങ്ങേയറ്റം ബിലീവബിൾ ആയും, സാധാരണ ആളുകൾക്ക് കൂടി മനസിലാകുന്ന ഭാഷയിൽ അത്രത്തോളം ലളിതമായി അവതരിപ്പിക്കുവാനും എഴുത്തുകാരൻ എടുത്ത എഫർട്ട് നോവലിലുടനീളം പ്രകടമായിരുന്നു. ആളുകൾക്ക് അധികം അറിവില്ലാത്ത ഡാർക് നെറ്റ് ലെ റെഡ് റൂം എന്ന് പറയപ്പെടുന്ന മിസ്റ്റീരിയസ് ആയ സ്‌പേസ് നെ പ്പറ്റിയും, ഡാർക് നെറ്റിലൂടെ നടക്കുന്ന ആയുധകച്ചവടം, കൊലപാതകങ്ങൾ, കുട്ടികളെ ഇരകളാക്കിയുള്ള ചൈൽഡ് പോണോഗ്രഫി യെപ്പറ്റിയും നോവലിൽ പറഞ്ഞു പോവുന്നുണ്ട്.  നോവലിന്റെ പേസ് ആണ് മറ്റൊരു പ്രധാന ആകർഷണം ഗ്യാപ്പ് ഇല്ലാതെ നടക്കുന്ന ട്വിസ്റ്റ് കളിലൂടെ വളരെ വേഗത്തിൽ കഥ യെ ചലിപ്പിക്കാൻ എഴുത്തുകാരൻ ശ്രമിചിട്ടുണ്ട്. ആ ഒരു വേഗത നോവലിൽ തുടക്കം മുതൽ അവസാനം വരെയും നിലനിർത്തിയിട്ടുമുണ്ട്.

നോവലിൽ തുല്യ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വന്നു പോവുന്നുണ്ട്. അത് കൊണ്ട് തന്നെ ഒന്നോ രണ്ടോ ആളുകളിലേക്ക് ശ്രദ്ധ തിരിക്കാൻ കഴിയാതെ അവർക്ക് വളരെ ശക്തമായ ഒരു ബാക്സ്റ്റോറി കൊടുക്കാതെ അവതരിപ്പിച്ചത് കൊണ്ടും ആവാം, വായനക്കാരുമായി ഒരു പേഴ്‌സണൽ കണക്ഷൻ ഒരു കഥാപാത്രങ്ങൾക്കും ഉണ്ടാവുന്നില്ല, എഴുത്തുകാരൻ കൂടുതലായി ശ്രദ്ധിച്ചത് കഥ യിലെ കണ്ടന്റ് എത്രത്തോളം എൻഗേജിങ് & ത്രില്ലിങ്ങോട് അവതരിപ്പിക്കാം എന്നാണ് അതിൽ അദ്ദേഹം 100% വിജയിചിട്ടുമുണ്ട്.

തീർച്ചയായും ആദ്യാവസാനം ത്രില്ലിങ്ങോട് കൂടി വായിക്കാൻ സാധിക്കുന്ന ക്രൈം ത്രില്ലർ നോവലാണ് ഡാർക്ക് നെറ്റ്.


©Kesavan
Profile Image for DrJeevan KY.
144 reviews45 followers
June 5, 2021
2020 ൽ ഡി.സി ബുക്സ് ഏർപ്പെടുത്തിയ ക്രൈം ഫിക്ഷൻ അവാർഡിനുള്ള ചുരുക്കപ്പട്ടികയിലെ
അവസാന നാല് പുസ്തകങ്ങളിലെ മൂന്ന് പുസ്തകങ്ങളും വായിച്ചുകഴിഞ്ഞ് ഇപ്പോൾ നാലാമത്തെ പുസ്തകമായ ഡാർക്ക് നെറ്റും വായിച്ചു. ഓരോ ദിവസവും എനിക്ക് പുസ്തകങ്ങൾ വായിക്കാനായി ലഭിക്കുന്ന സമയത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ഈ പുസ്തകം വായിക്കാൻ. അത്യന്തം ഉദ്വേകജനകവും ആകാംക്ഷാഭരിതവുമായി മുന്നേറുന്ന കഥാഗതിയാണ് ഈ നോവലിനുള്ളത്. പുരാവസ്തുശാസ്ത്രവും ഗവേഷണവും ചരിത്രവും ഇഷ്ടവിഷയമായതുകൊണ്ടായിരിക്കാം വളരെയധികം ഇഷ്ടത്തോടുകൂടിയാണ് ഈ പുസ്തകം വായിച്ചത്.

പുരാവസ്തുശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും ഇഷ്ടദേശമായ, ചരിത്രത്തിൻ്റെ ഈറ്റില്ലമായ ഈജിപ്തിൽ നടക്കുന്ന ഒരു കൊലപാതകവും തിരോധാനവുമായി തുടങ്ങുന്ന കഥ പതിയെ കേരളത്തിലേക്കും വ്യാപിക്കുന്നു. ഈജിപ്തിലെ പുരാവസ്തുഗവേഷകസംഘത്തിലെ പ്രൊഫസർമാരായ യഹിയ അൽ ഇബ്രാഹിമിൻ്റെയും മലയാളിയായ അനന്തമൂർത്തിയുടെയും കൊലപാതകവും തുടർന്നുള്ള അന്വേഷണവുമാണ് കഥയുടെ ഇതിവൃത്തം. നമുക്ക് പൊതുവെ അത്രയധികം അറിയാത്ത, ഡാർക്ക് വെബ്ബിനെക്കുറിച്ചും സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും നോവലിൽ പലയിടങ്ങളിലായി പരാമർശിച്ചിട്ടുണ്ട്.

അപ്രതീക്ഷിതമായ പല വഴിത്തിരിവുകൾ കൊണ്ട് സമ്പുഷ്ടമായൊരു സസ്പെൻസ് ത്രില്ലറാണ് ഈ പുസ്തകം. എൻ്റെ ഇഷ്ടവിഷയമായതിനാൽ ഈജിപ്ഷ്യൻ മിത്തോളജിയെക്കുറിച്ച് പലയിടങ്ങളിൽ നിന്നായി അറിയാൻ ശ്രമിച്ചിട്ടുള്ള വിവരങ്ങൾ ഇവിടെയും വായിക്കാൻ സാധിച്ചു.
Profile Image for Soya.
505 reviews
June 18, 2021
ഡാർക്ക് വെബ് മായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങൾ ആണ് ഈ നോവലിൽ പറയുന്നത്. കഥയുടെ ആരംഭം ഈജിപ്തിലെ അലക്സാണ്ട്രിയ യൂണിവേഴ്സിറ്റിയിൽ നിന്നാണ്.ചരിത്ര അന്വേഷകനും പൗരാണിക ഗവേഷകനുമായ ഡോക്ടർ അനന്തമൂർത്തി ഈജിപ്തിൽ തന്റെ രണ്ട് സഹപ്രവർത്തകരോടൊപ്പം  ഗവേഷണത്തിലായിരുന്നു. പിരമിഡുകളിലെ നിധി കണ്ടുപിടിക്കലും അവരുടെ ലക്ഷ്യം ആയിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ സഹ ഗവേഷകൻ യഹിയാ അലി ഇബ്രാഹിം കൊല്ലപ്പെടുന്നു, കൂടാതെ സുഹൃത്തും സഹഗവേഷകയുമായ ഹേബയെ കാണാതാവുകയും ചെയ്യുന്നു. തുടർന്ന് ഡോക്ടർ അനന്തമൂർത്തിക്കും വധഭീഷണി ഉണ്ട്. ഇവർ മൂന്നു പേരും അടങ്ങുന്ന ഗവേഷകസംഘം  ഒരു രഹസ്യം സൂക്ഷിക്കുന്നുണ്ട്. അത് കണ്ടെത്തുന്നതിനു വേണ്ടിയാണ് ഇവർ അനന്തമൂർത്തിയെ ലക്ഷ്യമിടുന്നത്.

ഡാർക്ക് വെബ്ബിൽ ഉള്ള RA ( ഈജിപ്തിൽ സൂര്യദേവൻ എന്ന നാമം) എന്ന് പേരുള്ള  സംഘടനയാണ് അനന്തമൂർത്തിയെ ലക്ഷ്യമിട്ടിരിക്കുന്നത്.പോലീസ് ഓഫീസറായ ശിവന്തിക IPS അയാളുടെ സംരക്ഷണം ഏറ്റെടുക്കുന്നു,കൂടാതെ ഡാർക്ക് നെറ്റ് വഴി നടക്കുന്ന എല്ലാ കുറ്റകൃത്യങ്ങളുടെയും  ഉറവിടം അന്വേഷിക്കാൻ അവർ ഒരു സൈബർ സെൽ സ്പെഷ്യൽ വിങ് ഉണ്ടാക്കി.

അതേസമയം കേരളത്തിൽ ഒരു സ്വകാര്യ വെബ് ന്യൂസ്‌ പോർട്ടൽ ആയ AMD യുടെ ചീഫ് എഡിറ്ററായ  അനസൂയ തന്റെ സഹപ്രവർത്തകരായ ശിഖയോടും അലനോടും ഡോക്ടർ അനന്തമൂർത്തിയെ ഇന്റർവ്യൂ ചെയ്യാൻ ആവശ്യപ്പെടുന്നു.

AMD വെബ് ചാനലിന്റെ ഓണർ ആയ മഹാദേവനും, ചീഫ് എഡിറ്ററായ സഹോദരി അനസൂയയും ചേർന്ന് നടത്തുന്ന ഒരു സമ്മേളനത്തിൽ മുഖ്യാതിഥിയായി പ്രൊഫസർ അനന്തമൂർത്തി കേരളത്തിലെത്തുന്നു.  അന്ന് വൈകുന്നേരം ഹോട്ടലിൽ വെച്ച് നഗരത്തിലെ പ്രമുഖരോടൊപ്പം ഒരു പാർട്ടിയും നടത്തുന്നു.  അതിനുശേഷം ശിഖയും അലനും രാത്രി അനന്തമൂർത്തിയെ ഇന്റർവ്യൂ ചെയ്യുന്നു, അയാൾ നന്നായി  മദ്യപിച്ച് ഇരുന്നതിനാൽ ആ ഇന്റർവ്യൂ ഒരു പരാജയമായിരുന്നു. അടുത്ത ദിവസം അനന്തമൂർത്തി കോട്ടേജിൽ കൊല്ലപ്പെട്ട് കിടക്കുന്നു.KV 62 എന്ന അമൂല്യമായ വസ്തുവിന് വേണ്ടിയാണ് അനന്തമൂർത്തി കൊല്ലപ്പെടുന്നത്.KV 62 ഒരു ഹാർഡ് ഡിസ്ക് ആണ്, ഈജിപ്തിലെ ആയുധക്കടത്തിനെ കുറിച്ചുള്ള വിവരങ്ങളാണ് അതിൽ അടങ്ങിയിരിക്കുന്നത്.

ഡാർക്ക് നൈറ്റ് വഴി അനന്തമൂർത്തിയെ കൊല്ലാനുള്ള കൊട്ടേഷൻ രണ്ടു കോടി രൂപയ്ക്ക് എബിയും വിനായകനും ആണ് ഏറ്റെടുത്തത്.മേജർ എന്ന വ്യക്തിയാണ് അവർക്ക് കൊട്ടേഷൻ ഏൽപ്പിക്കുന്നത്. ഡാർക്ക് നെറ്റിലെ റെഡ് റൂമിൽ murder ലൈവ് ആയി കാണിക്കുകയും ചെയ്യണം.  പക്ഷേ അവർ എത്തുന്നതിനുമുമ്പ് ആരോ അനന്തമൂർത്തിയെ കൊലപ്പെടുത്തിയിരുന്നു.

അനസൂയയുടെ സഹോദരനും AMD വെബ് ചാനൽന്റെ ഓണറും ആയ മഹാദേവനാണ് മേജർ എന്ന് വൈകിയ വേളയിൽ ശിവന്തിക തിരിച്ചറിയുന്നു.  സഹപ്രവർത്തകനായ അരവിന്ദ് മേജറിന് വേണ്ടി വർക്ക് ചെയ്യുകയായിരുന്നു,അതിനാൽ സത്യം കണ്ടെത്താൻ വൈകി. പക്ഷെ ശിഖയുടെയും അലന്റെയും പിന്നെ  സിദ്ധാർത്ഥന്റെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി സത്യം വെളിച്ചത്ത്  വന്നു. പിന്നീട്  കേരളത്തിലെ ഏറ്റവും മികച്ച ചാനലുകളിൽ ഒന്നായ 7 ന്യൂസിൽ ശിഖ ക്കും അലനും സിദ്ധാർത്ഥ വഴി ജോലി കിട്ടി.

മലയാളം നോവൽ ചരിത്രത്തിൽ ഇത്തരം ഒരു നോവൽ ആദ്യം ആണ് എന്ന് തോന്നുന്നു. ഡാർക്ക് നെറ്റിനെ കുറിച്ച് നല്ല നോളജ് ഉള്ള വ്യക്തിയാണ് ഈ നോവൽ എഴുതിയിരിക്കുന്നത്.  നമുക്കറിയാത്ത ഒരുപാട് ഇൻഫോർ���േഷൻ ഈ നോവലിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. 🔎🔦💡✒️

Storytel
13 h 30 min
Profile Image for Amitra Jyoti.
181 reviews12 followers
February 25, 2021
It deserves 3.5 stars actually. A decent techno-thriller with ample twists and turns along the way but what it lacks is an emotional core. Right now its an enjoyable one time read and it could have been more if we could have tried to give the characters more flesh and blood. As of now they are just like numbers on the screen ,useful but not that "impactful".
Profile Image for Akhil.
95 reviews
August 1, 2021
The best cyber crime fiction I read in Malayalam. An unexpected ending with lot of twists ;)
Profile Image for Dr. Sidharth Sivaprasad.
47 reviews1 follower
November 8, 2024
DC Books Crime Fiction Award 2020 ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കൃതികളാണ് - ന്യൂറോ ഏരിയ,ഡാർക്ക് നെറ്റ്, ഡോൾസ്,കിഷ്കിന്ധയുടെ മൗനം ,എന്നിവ.
ഇവയിൽ ഒന്നാം സ്ഥാനത്തിനർഹമായത് ന്യൂറോ ഏരിയ ആണ്.

എന്നാൽ ന്യൂറോ ഏരിയ യേക്കാൾ(വ്യത്യസ്ത വിഷയങ്ങളാണെങ്കിൽപ്പോലും) എന്തുകൊണ്ടും വ്യക്തിപരമായി എനിക്കിഷ്ടപ്പെട്ടത് ഡാർക്ക് നെറ്റ് ആണ്.

Looking forward to read the other two books soon.
Profile Image for Liju John.
24 reviews3 followers
November 8, 2021
Genre : Cyber - Crime
Publishers : D C Books
No of Pages : 343

സിനിമ കാണുന്നതിൽ നിന്നും വ്യത്യസ്തമായി, പുസ്തക വായനയിലേക്കെത്തുമ്പോൾ, എനിക്ക് വല്ലാത്തൊരുതരം മടിയുള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്. വായിക്കണമെന്ന അതിയായ ആഗ്രഹം മനസ്സിലുള്ളപ്പോഴും, രണ്ടു പുസ്തകങ്ങൾക്കിടയിലെ ദൂരം, ക്രമാതീതമായി വർധിക്കുന്നത് അതുകൊണ്ടൊക്കെയാണ്.

നൗഫലിന്റെ, 'ഇനി പറയുമോ ജീവിതത്തിൽ ഒരല്പവും ജീവിതം ബാക്കിയില്ലെന്ന്? എന്ന പുസ്തകം, വായിച്ചുതീർന്നിട്ടിപ്പോൾ നാലോ, അഞ്ചോ മാസങ്ങൾ കഴിഞ്ഞിട്ടുണ്ടാവും. അതിനിടയിൽ, ലോകത്തോടും, ചുറ്റുമുള്ള മനുഷ്യരോടുമൊക്കെ, ചെറിയൊരു അകൽച്ച തോന്നിയ രണ്ടുമൂന്ന് അവസരങ്ങളിൽ,
നൗഫലിന്റെ കഥകൾ വീണ്ടും വായിച്ചുവെന്നതൊഴിച്ചാൽ, മറ്റൊരു പുസ്തകവും കൈകൊണ്ട് പോലും തൊട്ടിട്ടില്ല.

റാക്കിലിരുന്ന് മാടിവിളിക്കുന്ന പുസ്തകങ്ങളെ നിർദാക്ഷണ്യം തള്ളിക്കളഞ്ഞുക്കൊണ്ട് സ്ഥിരമായി ഞാനെടുക്കാറുള്ള അത്തരമൊരു ഇടവേളയുടെ അവസാനത്തിലാണ് ആദർശ് എസ്സിന്റെ ഡാർക്ക്‌നെറ്റെന്ന പുസ്തകം എന്റെ കയ്യിലേക്കെത്തുന്നത്.
എനിക്കേറെ പ്രിയപ്പെട്ട ജോണറുകളിൽ ഒന്നായ ക്രൈം ഫിക്ഷനിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മികച്ച പുസ്തകങ്ങളിലൊന്നാണെന്ന അറിവും, ഡാർക്ക്‌നെറ്റെന്ന പേരുണ്ടാക്കിയ കൗതുകവുമൊക്കെ, അതപ്പോൾ തന്നെ വായിക്കാൻ എന്നെ പ്രേരിപ്പിച്ചു.

പുസ്തകം പറയുന്നത് ആധുനിക ലോകത്തിന്റെ കഥയാണ്. കമ്പ്യൂട്ടറുകളും, ഇന്റർനെറ്റുമൊക്കെ ഉൾപ്പെടുന്ന ഡിജിറ്റൽ സംവിധാനങ്ങളാൽ നിയന്ത്രിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, ഇന്നത്തെ ലോകത്തിന്റെ കഥ.

ഇന്റർനെറ്റ് ഉപയോഗിക്കുകയെന്നത് മൗലികാവകാശമായി പ്രഖ്യാപിക്കപ്പെട്ട ഈ അവസരത്തിൽ, ഞാൻ മുകളിൽ പറഞ്ഞ നിയന്ത്രണമെന്ന വിശേഷണം, യാതൊരുതരത്തിലും അതിശയോക്തി ഉണ്ടാക്കുന്ന ഒന്നല്ലല്ലോ!

ആളുകളുടെ അഭിരുചികൾ പൂർണ്ണമായി മനസ്സിലാക്കി, അതിനനുസരിച്ചുള്ള വിഭവങ്ങൾ ഓരോരുത്തർക്കും തനിതനിയായി പ്രദാനം ചെയ്ത്, അതുവഴി ദിവസംതോറും പുതിയ ഉപഭോക്താക്കളെ കണ്ടെത്താൻ തക്കവണ്ണം, ഇന്നത്തെ ഡിജിറ്റൽ യുഗം വികാസം പ്രാപിച്ചിട്ടുണ്ട്.

അപ്പോൾ നമ്മുടെ അഭിരുചികളിൽ വികൃതവും, ക്രൂരവുമായ വിനോദങ്ങളും, ഏതുവിധേനയും കാശുണ്ടാക്കാനുള്ള മാർഗ്ഗങ്ങളും ഉൾപ്പെട്ടിട്ടുണ്ടെങ്കിലോ? അതിനുള്ള സ്പേസും, ഡിജിറ്റൽ ലോകം ഉറപ്പു നൽകുന്നുണ്ട്. അത്തരത്തിൽ നഗ്നനേത്രങ്ങളാൽ അദൃശ്യമായ ചില ഇടങ്ങളിലേക്ക്, പ്രേക്ഷകരെ കൂട്ടികൊണ്ടുപോകാനാണ്, ഡാർക്ക്‌നെറ്റിലൂടെ ആദർശ് ശ്രമിക്കുന്നത്.

അദൃശ്യമായ ഇടങ്ങളെന്ന വിശേഷണം വഴി ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് ഇന്റർനെറ്റിനെക്കുറിച്ച് തന്നെയാണ്. അതെ, നമ്മളിൽ ഭൂരിഭാഗം ആളുകളും സ്ഥിരമായി ഉപയോഗപ്പെടുത്തുന്ന ഇടങ്ങളൊന്നുമല്ലാതെ, നിഗൂഢമായി എക്സിസ്റ്റ് ചെയ്യുന്നൊരു വലിയ സ്പേസിന്റെ സാന്നിധ്യം ഇന്റർനെറ്റിലുണ്ട്. വലുപ്പത്തിന്റെ കാര്യത്തിൽ പ്രത്യക്ഷങ്ങളായ ഇടങ്ങളുടെ പതിനഞ്ചിരട്ടിയോളം വരുന്ന, സാധാരണക്കാരുടെ കണ്ണുകൾക്ക് അത്ര എളുപ്പത്തിൽ പിടികൊടുക്കാതെ മറഞ്ഞിരിക്കുന്ന, വലിയൊരു ലോകമാണത്.

ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക്, പല ലെയറുകളിലായി പരിപൂർണ്ണ സുരക്ഷ സമ്മാനിക്കുന്ന ഇത്തരമിടങ്ങൾ, പൈറസിയുടെയും, മയക്കുമരുന്നുകച്ചവടത്തിന്റെയും, കൊലപാതകത്തിന്റെയും, മനുഷ്യക്കടത്തിന്റെയും, ചൈൽഡ് പോണോഗ്രാഫിയുടേയുമൊക്കെ വിളനിലയങ്ങളാണ്.

അത്യാവശ്യം ഈ കാര്യങ്ങളൊക്കെ പിന്തുടരുന്ന ഒരാളെന്ന നിലയിൽ ഡീപ്പ് വെബ്ബും, അതിന്റെ ഏറ്റവും ഇരുണ്ടതും, നിഗൂഢവുമായ ഇടങ്ങളുമൊക്കെ പുതിയൊരു അറിയാവായിരുന്നില്ലെങ്കിലും, അതുപയോഗിച്ച് ആദർശ് കെട്ടിപ്പൊക്കിയ ലോകം, എന്നിൽ കൗതുകം നിറയ്ക്കാൻ തക്കവണ്ണം ശേഷിയുള്ളതായിരുന്നു.

ഒന്നോ രണ്ടോ പുസ്തകങ്ങൾ മാറ്റിനിർത്തിയാൽ, ഇതുവരെ വായിച്ച ക്രൈം ഫിക്ഷൻ നോവലുകളുടെയെല്ലാം അവസാനങ്ങൾ, എനിക്ക് ആശ്വാസം സമ്മാനിച്ചയാണ്. കാരണം അവയിയെല്ലാം, ഒടുവിൽ കുറ്റവാളികൾ പിടിക്കപ്പെടുകയോ, അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ ഇരകൾക്ക് നീതി ലഭിക്കുകയോ ചെയ്തിട്ടുണ്ട്. ഇവിടെയും സ്ഥിതി മറ്റൊന്നല്ല.

എന്നാൽ വായനയുടെ അവസാനം ഡാർക്ക്നെറ്റ് മടക്കി വെച്ചപ്പോൾ, ആശ്വാസത്തിനു പകരം വല്ലാത്തൊരു ഭീതിയായിരുന്നു എന്നിലവശേഷിച്ചത്. പുസ്തകത്തിൽ പ്രതിപാദിക്കുന്നത്രയും ക്രൂരമായൊരു ലോകത്തിന്റെ അസ്തിത്വവും, നമ്മുടെ മൂക്കിൻ തുമ്പത്തരങ്ങേറുന്ന കുറ്റകൃത്യങ്ങൾ, എത്രമാത്രം സംഘടിതവും, വികൃതവുമാണെന്ന ബോധ്യവും, ഭയാനകമായ ചിന്തകളിലേക്കാണെന്നെ നയിച്ചത്.

ഒരു കുറ്റകൃത്യത്തെ അല്ലെങ്കിലൊരു ക്രൈം നെറ്റ്വർക്കിനെ നിയമത്തിനു മുൻപിലേക്കെത്തിച്ച്, അവരുടെ നെറികേടുകൾക്ക് തീർപ്പ് കൽപ്പിക്കുന്ന അവസരത്തിലും, അവർ ബാക്കിയാക്കിയതെല്ലാം ഏറ്റെടുത്തു നടത്താനും, ഇടവേളകളില്ലാതെ ആ നെറ്റ്വർക്കുകളെ മുൻപോട്ടു കൊണ്ടുപോകാനും ആയിരകണക്കിന് റീപ്ലേസ്മെന്റുകൾ ദിവസവും മുളച്ചുപൊന്തുന്ന ഈ കാലഘട്ടത്തിൽ, നീതി നഷ്ടപ്പെട്ട മനുഷ്യരുടെ കരച്ചിലുകൾക്കും, വിലാപങ്ങൾക്കും എത്രത്തോളം പ്രസക്തിയുണ്ടെന്ന ചോദ്യം, അപ്പോഴേക്കുമെന്റെ മനസ്സിനെ വല്ലാണ്ട് അലട്ടാൻ തുടങ്ങിയിരുന്നു.

അങ്ങനെ സാങ്കേതിക വിദ്യയുടെയും പുരോഗമന കുതിച്ചുചാട്ടങ്ങളുടേയുമൊക്കെ, ഈ പുത്തൻ ലോകത്തിലും, മനുഷ്യനെന്ന വാക്കിന്റെ മൂല്യമിടിയുന്നത്, വളരെയധികം വേഗത്തിലാണെന്ന തിരിച്ചറിവെനിക്ക് സമ്മാനിച്ചുകൊണ്ടാണ്, ഡാർക്ക്‌നെറ്റ് തിരികെ റാക്കിൽ കയറി ഇരിപ്പുറപ്പിച്ചത്

കൂടുതൽ വായനകൾക്ക്,
https://thejourneytowardsmyself01.wor...
Profile Image for Dr. Charu Panicker.
1,133 reviews72 followers
September 3, 2021
കേരളത്തിലുള്ള ലഹരി മാഫിയയുടെയും സെക്സ് റാക്കറ്റിനെയും പിന്നാലെ പോകുന��ന രണ്ട് ഓൺലൈൻ മാധ്യമ പ്രവർത്തകർ എത്തി ചേരുന്ന പ്രശ്നങ്ങളും അതിലേക്ക് വന്ന് ചേരുന്ന ഡിജിറ്റൽ അണ്ടർവേൾഡും പോലീസ് അന്വോഷണവുമൊക്കെയടങ്ങുന്ന ഒരു ക്രൈം ത്രില്ലർ ഫിക്ഷൻ നോവലാണ് ഡാർക്ക് നെറ്റ്.

Spoiler alert
ഈജിപ്തിലെ തുത്തൻഗാമന്റെ പിരമിഡിനെ കുറിച്ചു ഗവേഷണം നടത്തുന്ന ടീമിലെ സീനിയർ ശാസ്ത്രജ്ഞനും ഈജിപ്ഷ്യൻ സ്വദേശിയുമായ പ്രൊഫസർ യഹിയ അൽ ഇബ്രാഹിമിന്റെ കൊലപാതകവും അത് കാണേണ്ടി വരുന്ന അദ്ദേഹത്തിന്റെ അനുയായി കൂടിയായ ഹേബ മറിയമിന്റെ തിരോധാനവും അതോടൊപ്പം നഷ്ടമാകുന്ന KV62 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന എങ്ങിനെയോ പറ്റിയുള്ള സൂ��നകളും വായനക്കാർക്ക് മുൻപിൽ അവതരിപ്പിച്ചു കൊണ്ടാണ് കഥ തുടങ്ങുന്നത്. പ്രൊഫസർ അനന്തമൂർത്തിയ്ക്ക് പുരാതന ഈജിപ്ഷ്യൻ വിശ്വാസ സമൂഹത്തിന്റെ ചില സംഘടനകളിൽ നിന്ന് വധഭീഷണി ഉണ്ടെന്ന് ഇന്റലിജൻസ് കേന്ദ്രങ്ങളിൽ നിന്ന് അറിയിപ്പ് കിട്ടുന്ന കേരളാ പോലീസ് അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി ഒരു സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിയ്ക്കുന്നു. അതിന്റെ നേതൃസ്ഥാനം എസ് പി ശിവന്തികാ നടരാജൻ ഐ പി എസ് ആയിരുന്നു. അവരുടെ ടീമിൽ ഉണ്ടായിരുന്നത് കേരളാ പൊലീസിലെ കമ്പ്യൂട്ടർ പരിജ്ഞാനമുള്ള 12 പേരും. അനന്തമൂർത്തിയുടെ വധഭീഷണിയ്ക്ക് പുറമെ ഡാർക്ക് നെറ്റ് കേന്ദ്രീകരിച്ചു ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ക്രൈം മാഫിയ സിൻഡിക്കേറ്റുകളിൽ ചിലർ കേരളം അവരുടെ കുറ്റകൃത്യങ്ങൾക്കായി തിരഞ്ഞെടുക്കുന്നു. ഇത് ഇന്റലിജൻസ് വഴി അറിയുന്ന പോലീസ് സേന, അതിനെതിരെ പോരാടാൻ ശിവന്തികയും ടീമും തയ്യാറാക്കുന്നു.

അപ്രതീക്ഷിതമായി അനന്തമൂർത്തിയും കൊല്ലപ്പെടുന്നതോടെ സമ്മർദ്ദത്തിലാകുന്ന പോലീസ്, ഡാർക്ക് വെബ്ബിലെ മാഫിയാ തലവൻ എന്ന പേരിൽ കുപ്രസിദ്ധി ആർജ്ജിച്ച "മേജർ" എന്ന അപര നാമത്തിൽ അറിയപ്പെടുന്ന അജ്ഞാതനായ, ശത്രുവിനെ പിടിക്കാൻ ഇറങ്ങുന്നു. ഒപ്പം ശിഖ, അലൻ എന്ന ഓൺലൈൻ മാധ്യമപ്രവർത്തകരും അവരുടെ ചാനലും. അതേ സമയം ഡാർക്ക് വെബ്ബിലെ വൈറ്റ് ഹാക്കേഴ്‌സിനെ പ്രതിനിധീകരിച്ചു "മാസ്റ്റർ" എന്ന പേരിൽ അറിയപ്പെടുന്ന ഒരു അജ്ഞാതനും അദ്ദേഹത്തിന്റെ കൂട്ടാളികളും മേജറിനെ പോലുള്ളവർക്കെതിരെ രംഗത്തു വരുന്നു. മയക്കുമരുന്നുകളും ആയുദ്ധക്കടത്തും സെക്‌സ് റാക്കറ്റും ഉൾപ്പെടെ ഗുരുതരവും ഭീകരവുമായ, അനുനിമിഷം വളരുന്ന കുറ്റകൃത്യങ്ങളുടെ കറുത്ത ലോകത്തെയും അത് സാധാരണക്കാർക്ക് എത്രത്തോളം ഭീഷണമാകാമെന്നും വ്യക്തമാക്കാനും ഈ നോവലിന് കഴിയുന്നുണ്ട്.
This entire review has been hidden because of spoilers.
8 reviews
June 14, 2025
ഗംഭീരം എന്നൊന്നും പറയാനാവില്ലെങ്കിലും ഒരു ഡീസൻ്റ് cyber crime thriller തന്നെയാണ് ഈ നോവൽ. എന്നിരുന്നാലും final momentsile ചില unexpected big revealsinu വേണ്ടി മാത്രം filler aayi എഴുതിച്ചേർത്തതായിരുന്നോ അതുവരെയുള്ള mikkka momentsum എന്ന് തോന്നതക്ക വിധം lazy interrogation scenes! Some of the red herrings did indeed work and made the twists appealing. But wordplay ഒക്കെ ചിരിയുളവാക്കുന്നതായിരുന്നു. അതുപോലെ സിംപിൾ സാഹിത്യം ആണ് ഞാൻ എന്നും appreciate ചെയ്യുന്നത്. അതാണ് ഇവിടെയും. അതുകൊണ്ട് തന്നെ ഒരു beginner nu ഒക്കെ വേണമെങ്കിൽ recommend ചെയ്യാവുന്ന ബുക്ക്. പക്ഷേ എഴുത്തുകാരൻ്റെ മലയാളഭാഷയിലെ vocabulary ഡെപ്ത് ഇല്ലായ്മ ഒരു ചെറിയ കല്ലുകടിയാവുന്നുണ്ട് പലയിടത്തും. ഉദാ: "...മനസ്സിൽ ഒരു വിസ്ഫോടനം നടന്നു" എന്ന usage thanne പലയാവർത്തി ഉപയോഗിച്ചിട്ടുണ്ട് ബുക്കിൽ. cinemagic എന്ന യൂട്യൂബ് ചാനലിലെ മഹാഭാരതം അവതരിപ്പിക്കുമ്പോൾ ഉള്ള അത്രയും മോശം മലയാളം ഒന്നുമല്ലെങ്കിലും,3 or 4 times ഇതേ usage വന്നപ്പോൾ പെട്ടെന്ന് അതാണ് ഓർമ്മ വന്നത്. പിന്നെ വേറെയും ചില സംഭാഷണങ്ങൾ തികച്ചും corny ആയിരുന്നു especially the conversations between the police officers. Research ഇല്ലായ്മയുടെ പ്രശ്നമാണ് പക്ഷേ ഒരു തുടക്കക്കാരൻ്റെ പ്രശ്നങ്ങൾ ആയി കരുതി ignore ചെയ്യാവുന്നതേയുള്ളൂ വേണമെങ്കിൽ.
Profile Image for Deepak K.
366 reviews
December 20, 2024
ഒരു ലോക്കൽ ഡാൻ-ബ്രൗൺ അറ്റംപ്റ് - not bad.

ഈജിപ്തിലെ പിരമിഡിനെ കുറിച്ച് ഗവേഷണം നടത്തുന്ന പ്രൊഫസർ യഹിയ അൽ ഇബ്രാഹിമിൻ കൊല്ലപ്പെടുന്നു, അത് കാണാൻ ഇടയായ ഹേബയെ കുറിച്ച് വിവരങ്ങളൊന്നുമില്ല. ഈജിപ്റ്റോളജിസ്റ്റായ പ്രൊഫസർ അനന്തമൂർത്തിയ്ക്ക് വധഭീഷണി ഉണ്ടാകുന്നു, അയാളുടെ പ്രൊട്ടെക്ഷനിനു ശ്രമിച്ചാണെകിലും അയാൾ മരണപ്പെടുന്നു - പോലീസിന്റെ ഉത്തരവാദിത്തം ഉണ്ടായിരുന്ന എസ് പി ശിവന്തികാ നടരാജനു കേസിന്റെ അന്വേഷണ ചുമതല കിട്ടുന്നു.

ഡാർക്ക് നേടി വഴിയാണ് ഇത്തരം കൊലപാതങ്ങൾ പ്ലാൻ ചെയ്യപെടുന്നതെന്നും, അത് വഴിയാണ് സെക്സ് മയക്കമരുന്നു മാഫിയ പ്രവർത്തിക്കുന്നത് എന്നും, അതിന്റെ പിന്നിൽ ഉള്ള മേജർ എന്ന ആളെ കണ്ടുപിടിക്കാൻ അവർ ശ്രമിക്കുന്നു. അതിൽ സഹായത്തിനു ശിഖ, അലൻ എന്ന ഓൺലൈൻ മാധ്യമപ്രവർത്തകരും, ഒരു ഡാർക്ക് നെറ് എക്സ്പെർട്ടും ചേരുന്നു.
Profile Image for PRANAV PRASAD.
189 reviews
June 19, 2021
This was a great crime thriller written by a writer who has a clear idea of what he is writing about. Obviously, some details are intentionally or unintentionally wrong when he talks about something like Darknet. The story is an absolute page-turner. I enjoyed every part of it. With great twists and occasional good feeling of "Oh, I knew it" moments. I didn't't mean the storyline is entirely predictable. The story is indeed captivating and keeps you on the edge of your seat.
Profile Image for Krishnakumar Muraleedharan.
Author 4 books16 followers
November 25, 2024
വലിച്ചു നീട്ടി അവതരിപ്പിച്ചിരിക്കുന്നു. It is very verbose. Could have done with some editing. Lack of research is evident. Most of the cyber crimes committed would have required just a VPN application. I am a software professional. Maybe that's why I didn't like the technology aspect that much. I am still trying to understand how someone can plant malware using an FB message unless there is a malicious link. So many plotholes.
Profile Image for Snehadish P S.
3 reviews
June 27, 2021
It's on of the great crime thriller novel I read in malayalam. The author was able to keep the readers in excitement in each chapter. The story line is simple and easy to understand, but the plot and story is really complicated. The author will make the readers pause many times when they reading and make them to think or find answer of character questions and doubts. It was a great read.
September 30, 2021
മികച്ച നോവൽ..
ഓരോ നിമിഷവും എന്ത് സംഭവിക്കുമെന്നറിയാനുള്ള ആകാംശയിൽ പിടിച്ചിരുത്തി വായിപ്പിക്കാൻ എഴുത്ത്ക്കാരന് സാധിച്ചിട്ടുണ്ട്..
Profile Image for Soumya Mohan.
19 reviews10 followers
October 12, 2021
Wow wow what a crime thriller. Just fantastic.
Feels like reading Agatha Christie. Loved every bit👌
Profile Image for Asha Abhilash.
29 reviews4 followers
December 5, 2021
A good thriller. Felt a ‘Dan Brown’ style in the first few chapters. Still its an interesting and thrilling novel. A thorough detailing about the dark net. Author has done a lot of research. 😊
3 reviews
September 22, 2022
This book has a very interesting story but it is filled with technical inaccuracies. The author got almost all the details about the dark web and hacking wrong. Also, the repeated use of "Dark Web" in first few chapters is really annoying.
The writing drastically improves as the story progresses. Last few chapters almost made up for the sloppy writing in the beginning.
4 reviews
October 20, 2022
An avereage thriller with some twists and turns.
Not a page turner (atleast for me).
Profile Image for Dhani.
14 reviews1 follower
December 7, 2024
വളരെ ആവേശത്തോടെ തുടങ്ങുകയും ഒരുപാട് ചരിത്രപരമായും, സാങ്കേതികപരമായുമുള്ള അറിവുകൾ ഉൾക്കൊള്ളിച്ചുകൊണ്ടും ആരംഭിക്കുന്ന കഥപറച്ചിലിൽ സാഹിത്യഭംഗിയൊന്നുമില്ലാത്ത വളരെ വരണ്ട രീതിയാണ് കഥ പറയാൻ എഴുത്തുകാരൻ ഉപയോഗിച്ചിരിക്കുന്നത് എന്നാൽ തുടക്കത്തിൽ പറഞ്ഞ ഡാർക്ക് നെറ്റിനെ പറ്റിയുള്ള അറിവുകളുടെ ആവർത്തനങ്ങൾ മാത്രമായിപ്പോകുന്ന സംഭാഷണങ്ങളുടെ ആധിക്യം വായനയെ മോശമായിത്തന്നെ ബാധിക്കുന്നുണ്ട്. പോലീസ്, പത്രപ്രവർത്തകർ, ഡാർക്ക് നെറ്റിലെ ഒരു ഗൂഢസംഗം, കൊലയാളികൾ ഇങ്ങനെ മൂന്നു നാലു ഗ്രൂപ്പുകളുടെ സംഭാഷണങ്ങളിലൂടെ കുറച്ചു വിജ്ഞാനപരമായ കാര്യങ്ങൾ വായനക്കാരനിലേക്കു പകരാൻ എഴുത്തുകാരന് സാധിച്ചു. എന്നാൽ പോലീസിന്റെ ചോദ്യം ചെയ്യലും പ്രധാനകഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലും നിറഞ്ഞ ആവർത്തന വിരസതയുടെ നൂറു അധിക പേജുകളെങ്കിലും ചുരുക്കത്തിൽ ഒഴിവാക്കിയിരുന്നെങ്കിൽ മുഷിപ്പില്ലാതെ ബാക്കി കൂടി വായിക്കാമായിരുന്നു...എഴുപതു ശതമാനം വായനയുടെ റിവ്യൂ 3/10
Displaying 1 - 23 of 23 reviews

Can't find what you're looking for?

Get help and learn more about the design.