സി.രാധാകൃഷ്ണന്റെ സമ്പൂർണ കഥാ സമാഹാരം, ഭാഗം ഒന്ന്.The Complete Short Story Collection of C. Radhakrishnan, Malayalam (Part 1)"ഒരു മരം കാടല്ല.എല്ലാ കാടും മരങ്ങളുടെ സഞ്ചയമാണ്.കഥകളും ജീവിതങ്ങളും തമ്മിൽ ഇതുതന്നെ വേഴ്ചാക്രമം.പല രൂപ-രസ-ഗന്ധ-രുചി-ഗുണ-വീര്യങ്ങൾ ഉള്ള കഥകൾ ജീവിതത്തെ നിർമ്മിക്കുന്നു.ഇതിൽ ഒന്നും മറ്റൊന്നു പോലെ അല്ല.ഇവകൾ ഏതു പ്രസ്ഥാനത്തിൽ പെടുന്നു എന്ന് എനിക്കറിയില്ല.ഇവയുടെ സ്വന്തമായ ഒരു പ്രസ്ഥാനത്തിൽ എന്ന് കരുതുന്നവരുടെ കൂടെയാവും എന്റെ ഉള്ളം."-സി. രാധാകൃഷ്ണൻ.
1939 ഫെബ്രുവരി 15-ന് ജനിച്ചു. കുറെക്കാലം കൊടൈക്കനാൽ ആസ്‌ട്രോഫിസിക്‌സ് ഒബ്‌സർവേറ്ററിയിൽ സയന്റിഫിക് അസിസ്റ്റന്റായിരുന്നു. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ പ്രസിഡന്റ്, ഭാഷാപോഷിണി, മാധ്യമം എന്നിവയുടെ എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അഗ്നി, പൂജ്യം, ഉൾപ്പിരിവുകൾ, പിൻനിലാവ്, പുഴ മുതൽ പുഴവരെ, സ്പന്ദമാപിനികളേ നന്ദി, മുൻപേ പറക്കുന്ന പക്ഷികൾ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, ഇവിടെ എല്ലാവർക്കും സുഖംതന്നെ എന്നിവ പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി അവാർഡ് (1962), അബുദാബി മലയാളി സമാജം അവാർഡ് (1988), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1989), വയലാർ അവാർഡ് (1990) എന്നിവ നേടിയിട്ടുണ്ട്. ചില ചലച്ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്.
C. Radhakrishnan (Malayalam: സി രാധാകൃഷ്ണന്) (15 February 1939) is a renowned writer and film director in Malayalam language from Kerala state