ഇന്ന് കലികാലാവസ്ഥയാണ്, എല്ലാവരും കലിതുള്ളുന്ന, എല്ലാ കളിയും കാര്യമാകുന്ന കാലം. ഭൂമിയിലെ ദൂരം ചുരുങ്ങി. പക്ഷെ മനുഷ്യർ തമ്മിലുള്ള അകലം കൂടി. സൗകര്യങ്ങൾ വളരെ വർദ്ധിച്ചെങ്കിലും സുഖം കുറഞ്ഞു. അറിവിൻറെ വിസ്പോടനമുണ്ടായെങ്കിലും നേരറിയാൻ മാർഗ്ഗമില്ലാതായി. ആയുസ്സു് നീണ്ടതിൻറെ കൂടെ പുതിയ മാറാരോഗങ്ങൾ സമൃദ്ധമായി ...കലിയുടെ രാസമെന്ന പത്താമത്തെ രസത്തെ അനുഭവവേദ്യമാക്കുകയാണ് സി. രാധാകൃഷ്ണൻ ഈ നോവലിൽ.
1939 ഫെബ്രുവരി 15-ന് ജനിച്ചു. കുറെക്കാലം കൊടൈക്കനാൽ ആസ്‌ട്രോഫിസിക്‌സ് ഒബ്‌സർവേറ്ററിയിൽ സയന്റിഫിക് അസിസ്റ്റന്റായിരുന്നു. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ പ്രസിഡന്റ്, ഭാഷാപോഷിണി, മാധ്യമം എന്നിവയുടെ എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അഗ്നി, പൂജ്യം, ഉൾപ്പിരിവുകൾ, പിൻനിലാവ്, പുഴ മുതൽ പുഴവരെ, സ്പന്ദമാപിനികളേ നന്ദി, മുൻപേ പറക്കുന്ന പക്ഷികൾ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, ഇവിടെ എല്ലാവർക്കും സുഖംതന്നെ എന്നിവ പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി അവാർഡ് (1962), അബുദാബി മലയാളി സമാജം അവാർഡ് (1988), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1989), വയലാർ അവാർഡ് (1990) എന്നിവ നേടിയിട്ടുണ്ട്. ചില ചലച്ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്.
C. Radhakrishnan (Malayalam: സി രാധാകൃഷ്ണന്) (15 February 1939) is a renowned writer and film director in Malayalam language from Kerala state
മൈഥുനത്തിൻ്റെ ദൈർഘ്യം വർദ്ധിപ്പിക്കാൻ ' വയാഗ്ര ' എന്ന ഗുളിക കമ്പോളത്തിൽ ഇറങ്ങിയതോടെ, അമേരിക്കയിൽ ഒരു കമ്പനി, കോടിക്കണക്കിന് ഡോളർ മുതൽമുടക്കി മറ്റൊരു മരുന്ന് ഉല്പാദിപ്പിക്കാനായി ശ്രമം തുടങ്ങി. ആ ഗവേഷണത്തിൻറെ ചുക്കാൻ പിടിക്കുന്ന ഒരു സായിപ്പ്, കേരളത്തിലേക്ക് പുറപ്പെട്ട് ഒരു മലയാളി സുഹൃത്തുമായി, നാട്ടുമ്പുറത്തുകാരനായ ഒരു തിരുമേനിയെ കാണാൻ ചെന്നു. " അമേരിക്കയിലും മറ്റ് വികസിത നാടുകളിലും ആളുകൾക്ക് ധാരാളം സമ്പത്തുണ്ട്. ഇപ്പോൾ അവർ ആവശ്യപ്പെടുന്നത് യവ്വനമാണ്.ഏതുപ്രായത്തിലും ദിവസത്തിൽ എത്രതവണ വേണമെങ്കിലും സുദീർഘമായ ഇണചേരലിൻറെ സുഖം അനുഭവിക്കാൻ എന്ത് വിലകൊടുക്കുവാനും അവരിൽ ഭൂരിഭാഗവും തയ്യാറാണ്. അങ്ങ് തിരുമേനിക്ക് ആയുർവേദത്തിലും മറ്റും അറിവും അനുഭവസമ്പത്തും ഏറേ ഉള്ളതിനാൽ, ഞങ്ങളെ ഇക്കാര്യത്തിൽ സഹായിക്കാൻ പറ്റും എന്ന് തീർച്ച." എന്ത് ഒഴിവുകഴിവുകൾ അറിയിച്ചിട്ടും സായിപ്പ് വിടാൻ കൂട്ടാക്കുന്നില്ല എന്ന് കണ്ടപ്പോൾ, തിരുമേനി കടുകുമണി പോലുള്ള രണ്ട് 'വായുഗുളികകൾ ' ഒരു മുള്ളിലപ്പൊതിയിൽ സായിപ്പിന് കൊടുത്തു. അതിൻറെ ഉപയോഗക്രമം, പഥ്യം എന്നിവ വിശദമായി പറഞ്ഞുകൊടുത്തു. " ഞാൻ തരുന്ന 2 ഗുളികകൾ, അത്താഴപ്പുറമെ കഴിക്കണം. അത്താഴം നന്നേ കുറച്ചേ ആകാവൂ. ചെറിയഅളവിലേറെ മദ്യപിക്കരുത്. മൈഥുനത്തിന് 2 മണിക്കൂർ മുമ്പുമുതൽ വെള്ളം കുടിക്കരുത്. ഒന്ന് ഇറങ്ങിയതിന് ശേഷമേ ക്രിയ തുടങ്ങാവൂ. ധൃതിയരുത്. ക്ലേശമുള്ള മുറകൾ പാടില്ല. പ്രകൃതിവിരുദ്ധവും നിഷിദ്ധം. ധൂമപാനം ഇതിന് ദോഷമാണ്. വണമെങ്കിൽ താമ്പൂലമാകാം. ഗുളികകൾ കഴിച്ചു മേലെ വെള്ളം കുടിച്ച് സുഖമായി ഒന്ന് ഉറങ്ങി എഴുന്നേറ്റ് തണുത്ത വെള്ളത്തിൽ കാലും മുഖവും കഴുകി ശൗച്യവും ( ജലശൗചിയും നിർബന്ധം, കടലാസ്സ് പോര ) കഴിച്ച് ക്രിയയിൽ ഏർപ്പെടുക." ഗുളികയുടെ വിലയൊന്നും മേടിക്കാതെ, പിന്നെ കാണാം എന്ന് പറഞ്ഞു സായിപ്പിനെ യാത്രയാക്കി. പിറ്റേന്ന് അതിരാവിലെ തിരുമേനിയെ കാണാൻ വന്നത് സായിപ്പും മദാമ്മയും ചേർന്നാണ്. വണ്ടർഫുൾ എന്നാണ് സായിപ്പ് പറഞ്ഞത്. തലേന്ന് രാത്രിയിൽ ഉണ്ടായ പോലെ ഒരു അനുഭവം ജീവിതത്തിൽ ആദ്യമാണെന്ന് സായിപ്പ് കൂട്ടിച്ചേർത്തു ...