#നഗ്നരും_നരഭോജികളും , വേണു Venu Isc മുമ്പൊരിക്കൽ തൃശൂർ മാതൃഭൂമി ബുക്സിൽ നിന്നാണ് വേണു സാറിൻ്റെ സോളോ സ്റ്റോറീസ് എന്ന പുസ്തകം വാങ്ങിച്ചത്. ഇന്ത്യൻ ഗ്രാമങ്ങളിലൂടെ അദ്ദേഹം നടത്തിയഒരു സോളോ യാത്രാ വിവരണങ്ങളായിരുന്നു ആ പുസ്തകത്തിൻ്റെ ഉള്ളടക്കം. അതിമനോഹരമായിരുന്നു ആ കുറിപ്പുകൾ. വീണ്ടും രണ്ട് വർഷത്തിന് ശേഷം നടത്തിയ രണ്ടാമത്തെ യാത്രാ വിവരണമാണ് മലയാള മനോരമ പ്രസിദ്ധീകരിച്ച നഗ്നരും നരഭോജികളുമെന്ന പുതിയ പുസ്തകം. ഒത്തിരി ഫോട്ടോകളടങ്ങിയ കളർഫുൾ ഓയൽ പേപ്പറിൽ പ്രിൻറ് ചെയ്ത ഈ പുസ്തകം സാധാരണ യാത്രാവിവരങ്ങളിൽ നിന്നും വളരെ വ്യത്യസ്ഥമായി ഒരു മേഗസിൻ ശൈലിയാണ്. പുതിയ കാലത്ത് നമ്മുടെയൊക്കെ യാത്രകൾ മനോഹരങ്ങളായ ടൂറിസ്റ്റ് ടെസ്റ്റിനേഷനുകളിലേക്കാണെങ്കിൽ വേണുവിൻ്റെ യാത്ര ഇന്ത്യയിലെ ഗ്രാമങ്ങളിലെ പച്ച മനുഷ്യരെയും പ്രകൃതിയേയും പക്ഷികളേയും തേടിയുള്ളതാണ്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലെ ജീവിതങ്ങളിലാണ് എന്ന ഗാന്ധിയുടെ പ്രസ്താവനയോട് നൂറുശതമാനം ശരി വെക്കുന്നതാണ് വേണുവിൻ്റെ യാത്രാ വിവരണങ്ങൾ. സാഹിത്യ സമ്പുഷ്ടമായ സ്ഥലകാല ചരിത്രവിവരണങ്ങൾക്കപ്പുറം താൻ കണ്ട കാഴ്ചകളും അതിലൂടെയൂറി വരുന്ന ചിന്തകളും ഒരോർമക്കുറിപ്പുപോലെയാണ് വിവരിക്കുന്നത്. ഈ പുസ്തകം പ്രസിദ്ധീകരിച്ച സമയത്ത് തന്നെ വായിക്കാൻ കൊതിച്ചതാണ്. G K Krishnan S Gopala യുടെ ഡില്ലി ദാലിയിലും ട്രൂകോപ്പി തിങ്ക് എന്ന ഓൺലൈൻ ചാലനിൽ മനിലയും Manila C Mohan വേണുവുമായി ഈ പുസ്തകത്തെക്കുറിച്ചുള്ള ചർച്ചകളുണ്ടായിരുന്നു. യാത്രയിലുടനീളമെടുത്തുവെച്ച മനോഹരമായ കളർഫുൾ ഫോട്ടോകളിലൂടെയാണ് വേണു കഥ പറയുന്നത്. അദ്ദേഹത്തിൻ്റെ കൂടെ യാത്ര ചെയ്യുന്ന ഒരനുഭൂതി വായനയിലുടനീളം ലഭിക്കുന്നുണ്ട്. മണ്ണിനോടും മനുഷ്യരോടും പ്രകൃതിയോടും അടുത്തിടപഴകി അവരിലൊരാളായി പുതിയ സൗഹൃദങ്ങൾ സ്ഥാപിച്ചുമാണ് ഓരോ ദിവസവും മുന്നോട്ട് പോകുന്നത്. ആദിവാസി ഗോത്രങ്ങളുടെ ആചാരങ്ങളും ഉത്സവങ്ങളും നേരിട്ടനുഭവിച്ചറിയുന്ന വിവരണങ്ങൾ മനോഹരമാണ്. പലപ്പോഴും ചില പ്രയാസങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്ന് പോകേണ്ടി വരുന്നുണ്ട്. ഗ്രാമമത്തിൽ നിന്നും പത്ത് പതിനഞ്ച് കിലോമീറ്റർ അപ്പുറത്ത് ബജാവണ്ടിലെ ഒരു വീട്ടിൽ ഒറ്റക്ക് താമസിക്കുന്നുണ്ട്. രാത്രിയിൽ പുളിമരത്തിലെ പഴുത്ത പുളി തിന്നാൻ വരുന്ന കരടിയിൽ രക്ഷ നേടാൻ രാത്രിയിൽ വാതിലടച്ച് കുറ്റിയിടാൻ നോക്കുന്ന നേരം വാതിലിന് കൊളുത്തില്ല. അവസാനം ഒരു ബക്കറ്റ് വെള്ളം വാതിലിൽ ചാരി വെച്ചാണ് ഉറങ്ങാൻ കിടക്കുന്നത്. തൊട്ടടുത്ത ദിവസം വീട്ടിലെത്തിയ വീട്ടുടമസ്ഥൻ ശിവറാം സംസാരത്തിനിടെ തൻ്റെ അഛൻ മരിച്ച സംഭവം ഓർക്കുന്നുണ്ട്. ഈ വിട്ടിനകത്തെ കട്ടിലിൽ കിടന്നുറങ്ങുമ്പോൾ പാമ്പ് കടിയേറ്റാണ് അഛൻ മരിച്ചത്. ഒരു നെടുവീർപ്പോടെയല്ലാതെ തുടർന്നുള്ള വായന മുന്നോട്ട് പോകില്ല. ഒരു രാത്രി കൂടി അദ്ദേഹത്തിന് ആ വീട്ടിൽ കഴിയേണ്ടതുണ്ടായിരുന്നു. അരവിന്ദൻ്റെ കാഞ്ചനസീത എന്ന സിനിമയുടെ ലെക്കേഷനും പണ്ടെങ്ങോ ദേശാടന പക്ഷികളെ ചിത്രീകരിക്കാൻ വന്ന ലൊക്കേഷനിലെ ഓർമകളും ഒരു സിനിമക്കഥപോലെ വിവരിക്കുന്നുണ്ട്. ദേശാടനപ്പക്ഷികളെയും അവരുടെ യാത്രയുടെ രീതിശാസ്ത്രങ്ങളും മനുഷ്യരുടെ യാത്രകളുമായി താരതമ്യപ്പെടുത്തിപറയുന്നത് കേൾക്കുമ്പോൾ ഇത്തരം യാത്രകൾക്കായി അതിവേഗം ഇറങ്ങിപ്പുറപ്പെടാൻ നമ്മുടെ മനസ്സ് വെമ്പും. ഓരോ യാത്രകളും നമ്മുടെത്തന്നെ വീണ്ടെടുപ്പുകളാണ്.
പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ വേണുവിന്റെ രണ്ടാമത്തെ പുസ്തകമാണു നഗ്നരും നരഭോജികളും. 2019 ൽ തിരുവനന്തപുരം മുതൽ ഒഡീഷ വരെ വലിയ മുന്നൊരുക്കങ്ങളില്ലാതെ ഒറ്റയുക്ക് നടത്തിയ കാർ യാത്രായാണു പുസ്തകത്തിന്റെ പ്രമേയം, ഇതൊരു യാത്രവിവരണങ്ങളുടെ കൂട്ടതിൽ ഉൾപ്പെടുത്തുവാവുന്നതാണെങ്കിൽ കൂടി ഓർമ്മക്കുറിപ്പുകൾ വായിക്കുന്നതിന്റെ പ്രതീതിയാണു ഒരു വായനക്കാരനു ഇതു വായിക്കുമ്പോൾ കിട്ടുന്നത്.
ഇന്നും ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ആദിവാസി ജീവിതവും അവരുടെ ലോകവുമാണു ഈ പുസ്തകത്തിലുടനീളം നിറഞ്ഞുനിൽക്കുന്നത്. അവരുടെ പരമ്പരാഗത രീതികളും, വിശ്വാസങ്ങളും, ഭക്ഷണങ്ങളും തുടങ്ങി അവരുടെ ലോകം വരച്ചുകാട്ടുന്നതിൽ മിടുക്ക് കാട്ടുന്നുണ്ട് വേണു. അവിചാരിതമായി കണ്ടുമുട്ടുന്ന മനുഷ്യർക്കും, മൃഗങ്ങൾക്കും, സ്ഥലങ്ങൾക്കുമുണ്ട് അവരുടെതായ കഥകൾ പങ്കുവെക്കാൻ. പാൽപാണ്ടിയും, ഗോദാവരിയും, പൊച്ചമ്മയുടെ പോഷായും, , സുക്മയും, ബസ്തറും, സിണ്ടവാഡയും, ദണ്ഡകാരണ്യവും, ബാണ്ടാവണ്ടിലെ വീടും, ചിത്രക്കൂടും, ചിൽക്കാ തടാകക്കരയും രംഭയും, റാം ബാബുവും, പൂരി ജഗന്നാതക്ഷേത്രത്തിലെ പ്രസാദച്ചോറും, അലിയും വായന കഴിഞ്ഞും ഇറങ്ങിപ്പോകാതെ മനസ്സിനകത്ത് കുടിയേറിയിട്ടുണ്ട്.
എവിടേക്കെന്നോ എന്നത്തേക്കെന്നോ ധാരണ ഇല്ലാത്ത യാത്രകൾ , മോഹിപ്പിക്കുമ്പോൾ തന്നെ അരക്ഷിതത്വത്തിന്റെ ഭീതി പടവുകളിലേക്ക് തള്ളിയിടും പോലെ ... ഇന്ത്യൻ ഭൂപടത്തിലെ ചുവന്ന മഷിപ്പാടുകളായ ആന്ധ്ര-ഛത്തീസ്‌ഗഡ് -ഒഡിഷ- ബംഗാൾ കിഴക്കൻ ബെൽറ്റ് ... നക്സലുകളുടെ താഴ്വര രാമായണത്തിലെ ദണ്ഡകാരണ്യ വനങ്ങൾ എല്ലാ സുരക്ഷാ കവചങ്ങളും എടുത്തെറിഞ്ഞു ഒരു കാറിൽ ഒരു മനുഷ്യൻ ആദിമ മനുഷ്യന്റെ ഊരുകളിലേക്ക് ഉത്സവങ്ങളിലെക്ക് സംസ്കാരങ്ങളിലേക്ക് ...
ഭയം മണക്കുന്ന വനസ്‌ഥലികളിൽ ഇടയ്ക്കിടെ നിരീക്ഷിക്കുന്ന എ കെ 47 തോക്കിൻ മുനമ്പുകൾ കാനന മധ്യത്തിലെ വീട്ടിൽ പുളി കഴിക്കാൻ എത്തുന്ന വയസ്സൻ കരടി ... കരടി കയറാതിരിക്കാൻ വെള്ളം നിറച്ച ബക്കറ്റ് കൊണ്ട് അടച്ച വാതിൽ ... ഉടുത്ത സാരി അലക്കി തന്റെ ശരീരത്തിന്റെ ചൂടിൽ തന്നെ ഉണക്കാനിട്ട സ്ത്രീ .. വഴിയിൽ തടഞ്ഞു വെച്ച് കരം കരസ്ഥമാക്കുന്ന ഒരാൾ .. സൈബീരിയയിൽ നിന്നും വന്ന ദേശാടന കിളി പോലുള്ള മനുഷ്യൻ .. കാസിം ബാബ , പോഷ , ആവേഷ് അലി ,ഡി. ആർ ഭാഗേൽ ... ഒരിക്കലും വേണു പോലും കാണാൻ ഇടയില്ലാത്ത മനുഷ്യരുടെ ചരിത്ര പുസ്തകമാണ് ഈ പുസ്തകം .
അധികമാരും പോവാൻ ഇടയില്ലാത്ത, ഇന്ത്യയുടെ ഉൾനാടുകളിലേക്കുള്ള ഒരു യാത്ര, ആ യാത്രയിൽ കണ്ട കാഴ്ചകൾ, സംസ്കാരങ്ങൾ, പരിചയപ്പെട്ട വ്യക്തികൾ, ഇതൊക്കെ ഉൾപ്പെട്ടതാണ് ഈ പുസ്തകം. ഇതെല്ലാം വളരെ ആകർഷകമായി ആസ്വദിക്കാൻ സാധിക്കുന്ന രീതിയിൽ തന്നെയാണ് എഴുതിയിരിക്കുന്നത്. അതും ഒരു പാട് ഫോട്ടോകൾ സഹിതം. എടുത്തു പറയേണ്ടതായി എനിക്ക് തോന്നിയ മറ്റൊരു കാര്യം, പ്രകൃതിയെ കൊള്ളയടിക്കുന്നതിനും മറ്റുമായി പലരും ഇന്ത്യയിലെ ആദിവാസി സംസ്കാരത്തെയും അവരുടെ ജീവിതരീതികളെയും സിസ്റ്റമാറ്റിക് ആയി തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നതിനെപ്പറ്റി എഴുതിയിട്ടുള്ളതാണ്. അതിനെപ്പറ്റിയെല്ലാം എഴുതിയിരിക്കുന്നതിലൂടെ വായനക്കാരുടെ മനസ്സിൽ ഒരു രാഷ്ട്രീയബോധം ഉണ്ടാക്കിയെടുക്കുന്നതിനും ഈ പുസ്തകത്തിനു സാധിച്ചിട്ടുണ്ട് എന്നാണ് എൻറെ അഭിപ്രായം.
The book discussed some core tribal life of the odisha region, but the author has kept maximum effort to not boring read the reader. I enjoyed most of the pages in the book. I give those extra points to the photograph in book which helps the reader to connect to the context he is talking about. I should appreciate him about spending the nights alone in that jungle house. Any way it's a book for travel enthusiast and who interested in tribals of India. Jawaar 😜
വേണുവിൻ്റെ രണ്ടാമത്തെ യാത്രാനുഭവമാണ് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഈ വിശിഷ്ട പുസ്തകം ' കാഞ്ചനസീത ഷൂട്ടു ചെയ്ത ആന്ധ്രയിലെ ദണ്ഡകാരണ്യം കാണാനായി ഒറ്റക്ക് തൻ്റെ കാറുമായി പുറപ്പെടുന്ന വേണു തിരുനൽവേലി വഴി യാത്ര തിരിക്കുകയും ആ യാത്ര ഒഡിഷയിൽ അവസാനിപ്പിക്കുകയുമാണ്. വിചിത്രമായ ഈ ഏകാന്തസഞ്ചാരത്തിൻ്റെ അനുഭവക്കുറിപ്പുകൾ വായിക്കുക ഗംഭീരമായ വായനാനുഭവമാണ്
I shall remember this book, the journey that Venu sir took, the people he met, the different cultures he experienced, and the pictures that he took for a long time.