Jump to ratings and reviews
Rate this book

പച്ച മഞ്ഞ ചുവപ്പ് | Pacha Manja Chuvappu

Rate this book

446 pages, Paperback

Published March 15, 2021

23 people are currently reading
256 people want to read

About the author

T.D. Ramakrishnan

15 books241 followers
T.D. Ramakrishnan is the author of bestselling Malayalam mystery novel Francis Ittykkora

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
90 (27%)
4 stars
132 (40%)
3 stars
88 (26%)
2 stars
12 (3%)
1 star
4 (1%)
Displaying 1 - 30 of 53 reviews
Profile Image for DrJeevan KY.
144 reviews46 followers
July 30, 2021
വായന - 34/2021
പുസ്തകം📖 - പച്ച മഞ്ഞ ചുവപ്പ്
രചയിതാവ്✍🏻 - ടി.ഡി രാമകൃഷ്ണൻ
പ്രസാധകർ📚 - ഡി.സി ബുക്സ്
തരം📖 - ചരിത്രവും അന്വേഷണവും നിറഞ്ഞ നോവൽ
പതിപ്പ്📚 - 1
ഈ പതിപ്പ് പ്രസിദ്ധീകരിച്ച മാസവും വർഷവും📅 - മാർച്ച് 2021
താളുകൾ📄 - 446
വില - ₹475/-

📌സുഗന്ധിയും ഇട്ടിക്കോരയും പോലെയുള്ള ചരിത്രവും മിത്തും വർത്തമാനകാലവും ചേർത്തുള്ള ത്രില്ലർ പുസത്കങ്ങൾ രചിച്ച ടി.ഡി രാമകൃഷ്ണൻ്റെ ഏറ്റവും പുതിയ നോവലാണ് പച്ച മഞ്ഞ ചുവപ്പ്. പേരിലെ വ്യത്യസ്തത സൂചിപ്പിക്കുന്നത് റെയിൽവേ, ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ നിറങ്ങളാണ്. സതേൺ റെയിൽവേ പാലക്കാട് ഡിവിഷനിൽ ചീഫ് കൺട്രോളറായി ജോലി ചെയ്ത് വിരമിച്ച ഒരു റെയിൽവേ ഉദ്യോഗസ്ഥൻ കൂടിയാണ് രചയിതാവ്. അതുകൊണ്ട് തന്നെ റെയിൽവേ പശ്ചാത്തലമായ ഈ നോവലിൻ്റെ വായനയിൽ ഒരിടത്തും കല്ലുകടി ഉണ്ടായിരുന്നില്ല. ഈ നോവലിൽ മിത്ത് ഇല്ലെങ്കിലും ടി.ഡി യുടെ മറ്റ് നോവലുകൾ പോലെ തന്നെ ഇതിലും ചരിത്രവും വർത്തമാനകാലവും ഉദ്വേകഭരിതമായ മുഹൂർത്തങ്ങളും കടന്നുവരുന്നുണ്ട്.

📌1995 മേയ് പതിനാലാം തീയതി സേലത്ത് നിന്ന് 33 കിലോമീറ്റർ അകലെയുള്ള ഡാനിഷ്പേട്ട് ലോക്കൂർ സെക്ഷനിൽ നടന്ന തീവണ്ടിയപകടത്തെക്കുറിച്ചാണ് ഈ നോവലിൽ പറഞ്ഞുപോകുന്നത്. ഈ സംഭവം യഥാർത്ഥത്തിൽ നടന്നതാണെങ്കിലും ഈ നോവലിലെ കഥാപാത്രങ്ങളെല്ലാം എഴുത്തുകാരൻ്റെ ഭാവനാസൃഷ്ടിയാണെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ടെങ്കിലും അത് പുസ്തകത്തിലെവിടെയും തോന്നിക്കുന്നില്ല. അത്രമേൽ വ്യക്തതയോടെയാണ് ഈ നോവൽ എഴുതിയിരിക്കുന്നത്. തീവണ്ടിയിൽ സഞ്ചരിച്ചിട്ടുണ്ടെന്നുള്ളതല്ലാതെ ഇന്ത്യൻ റെയിൽവേയെക്കുറിച്ച് എനിക്ക് അത്ര അവഗാഹമില്ല. ഈ പുസ്തകം റെയിൽവേയെക്കുറിച്ചുള്ള അറിവുകളാൽ സമ്പുഷ്ടമാണ്. അതുകൊണ്ടുതന്നെ ഒരേസമയം പുതുമയുള്ളതും, വ്യത്യസ്തവും ഉദ്വേകഭരിതവുമായ ഒരു വായനാനുഭവമായിരുന്നു ഈ പുസ്തകം എനിക്ക് സമ്മാനിച്ചത്.

📌മറ്റേതൊരു മേഖലയിലെയും പോലെ വഞ്ചനയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അധികാരപ്രയോഗങ്ങളുടെ ഹിംസാത്മകതയും അധികാരത്തോടുള്ള അടങ്ങാത്ത ആർത്തിയും ഇന്ത്യൻ റെയിൽവേയിലും ഉണ്ടെന്നുള്ളത് നമ്മിൽ പലരും അറിയാതെ പോകുന്നൊരു യാഥാർത്ഥ്യമാണ്.

📌ലോക്കൂർ തീവണ്ടിയപകടാനന്തരം അതിൽ മനംനൊന്ത് അവിടത്തെ സ്റ്റേഷൻമാസ്റ്ററായിരുന്ന രാമചന്ദ്രൻ ആത്മഹത്യ ചെയ്യേണ്ടിവരുന്ന സാഹചര്യവും തീവണ്ടിയപകടത്തിൻ്റെ പിന്നാമ്പുറങ്ങളിലേക്കുമുള്ള അന്വേഷണമാണ് ഈ നോവൽ. ആ അന്വേഷണവും ചരിത്രവും വായനക്കാരെ പിടിച്ചിരുത്തി വായിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. സുഗന്ധിയുടെയും ഇട്ടിക്കോരയുടെയും അത്ര വരില്ലെങ്കിലും വളരെ വേഗത്തിൽ തന്നെ വായിക്കാവുന്ന മറ്റൊരു ത്രില്ലറും അതിലുപരി ഒരു മുൻ റെയിൽവേ ഉദ്യോഗസ്ഥൻ കൂടിയായ രചയിതാവിൻ്റെ ഇന്ത്യൻ റെയിൽവേക്ക് ഒരു സമർപ്പണവും കൂടിയാണ് ഈ പുസ്തകം.
©Dr.Jeevan KY
Profile Image for Tony Jose.
5 reviews1 follower
April 21, 2021
വളരെ മികച്ച വായനാനുഭവം. ലോകത്തിലെ തന്നെ നാലാമത്തെ വലിയ റെയിൽവേ നെറ്റ്‌വർക്കായ ഇന്ത്യൻ റെയിൽവേയെ ആസ്പദമാക്കി അതിമനോഹരമായി മാതൃഭൂമി ആഴചപതിപ്പിൽ കഥകളുടെ നോവൽ രൂപം.
1994 ൽ ഡാനിഷ്‌പ്പേട്ട് ലോക്കൂര്‍ സെക്ഷനില്‍ ഒരു തീവണ്ടിയപകടം സംഭവിക്കുന്നു. അതിന്റെ പിന്നിൽ നടന്ന ഗൂഢാലോചനകൾ ?, എങ്ങനെ സംഭവിച്ചു ? ഇവയെല്ലാം ഒരു ത്രില്ലറായി തന്നെ അവതരിപ്പിചിരിക്കുന്നു .

റെയിൽവേ ഉദോഗസ്ഥനായിരുന്ന ഒരാൾ തന്നെ ഇങ്ങനെ ഒരു സങ്കീർണ്ണമായ കഥ എഴുതുമ്പോൾ ഉണ്ടാവുന്ന പൂർണ്ണത നോവലിനെ മനോഹരമായിരിക്കുന്നു.. ഒട്ടും മടുപ്പിക്കാതെ , റെയിൽവേയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാര്ക്കും മനസിലാവുന്ന രീതിയിൽ തന്നെ ഭംഗിയായി പറഞ്ഞു തരുന്നതിനോടൊപ്പം ഇന്ത്യൻ റയിൽവേയോടുള്ള നോവലിസ്റ്റിന്റെ ആത്മബന്ധവും, ആത്മാർഥതയും വായനക്കാരിലേക്കും എത്തുന്നു. ഇനി ട്രെയിനിൽ യാത്ര ചെയ്യുമ്പോ "പച്ച മഞ്ഞ ചുവപ്പു " സിന്ഗ്നലുകൾക്കു അപ്പുറം സംഭവിക്കുന്ന യാഥാർഥ്യങ്ങൾ ഓർക്കാതെ വയ്യ .
നന്ദി ടി ഡി രാമകൃഷ്ണൻ .
Profile Image for Ganesh.
40 reviews5 followers
June 29, 2021
ഇന്ത്യൻ റെയിൽവേയിലെ സ്വജനപക്ഷപാതവും അഴിമതിയും എല്ലാം തുറന്ന് കാട്ടുന്ന പുസ്തകം. രചയിതാവ് റയിൽവേ ജീവനക്കാരൻ ആയതുകൊണ്ട് ഭൂരിഭാഗവും സത്യം എന്നു തന്നെ വിശ്വസിക്കേണ്ടി വരും. റെയിൽവേ ജീവനക്കാർ മാത്രം ഉപയോഗിക്കുന്ന സാങ്കേതികമായ പദപ്രയോഗങ്ങളും ധാരാളം ഉപയോഗിച്ചിട്ടുണ്ട്.
Profile Image for Anoop Narat.
4 reviews
October 31, 2021
"പട്ടിയാ പൊറന്താലും പട്ടരാ പൊറക്കാതെ അപ്പടി പൊറന്താലും റെയിലിൽ ചേരാതെ.. "
പട്ടരായി ജനിച്ച് റെയിൽവേക്കാരനായി ജീവിച്ച നോവലിസ്റ്റ് ഓരോ വായനക്കാരനെയും 'പച്ച മഞ്ഞ ചുവപ്പ്' ലേക്ക് ക്ഷണിക്കുന്നത് ഇങ്ങനെയാണ്.

കഴിവുള്ളവനെ തകർക്കാൻ ലോകത്തൊരു ശക്തിക്കും സാധിക്കില്ലെന്ന ആപ്തവാക്യം അല്പമൊന്ന് തിരുത്തിയെഴുതുകയാണ് ടി ഡി രാമകൃഷ്ണൻ. ഒരു ക്ലാസ്സ്‌ 3 ജീവനക്കാരന്റെ കഴിവിലും ചുറുചുറുക്കിലും അസൂയ പൂണ്ട ഉന്നത ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഗൂഢാലോചനകൾ ചുരുളഴിയുമ്പോൾ ഒരല്പം കൂടി ചങ്കുറപ്പ് അയാൾക്കുണ്ടായിരുന്നെങ്കിലെന്ന് ഓരോ വായനക്കാരനും ആശിച്ചു പോകുന്നു.

റെയിൽവേ സ്റ്റേഷനുകൾ..ഡിവിഷണൽ ഓഫീസുകൾ.. റെയിൽവേ നിയമങ്ങൾ.. സിഗ്നൽ.. റെയിൽ ടൈം ടേബിൾ..തീവണ്ടികൾ - ഇവയെല്ലാം സംബന്ധിച്ച വിവരണങ്ങളും വസ്തുതകളും ഫിക്ഷൻ ന്റെ പുറംചട്ടയിൽ പൊതിഞ്ഞു മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. ഇന്ത്യൻ റെയിൽവേ യെ അടുത്തറിയുന്നവരുടെ ഹൃദയം സ്പർശിക്കാനും അറിയാത്തവരുടെ കണ്ണുകൾ വിടർത്താനും എഴുത്തുകാരന് കഴിഞ്ഞു.

ഫിക്ഷനുള്ളിലെ നോൺ ഫിക്ഷൻ സാധ്യതകൾ ആവോളം ഉപയോഗിച്ച എഴുത്തുകാരൻ ഓരോ വായനക്കാരനു മുന്നിലും ഒരു ഗവേഷണത്തിനുള്ള സാധ്യത തന്നെ തുറന്നിടുകയാണ്. വാർത്തകളിൽ മിന്നിമറയുന്ന തീവണ്ടി അപകടങ്ങൾക്ക് പിന്നിൽ അന്താരാഷ്ട്ര സാമ്പത്തിക ശക്തികളുടെ ഗൂഢാലോചന വരെയുണ്ടാകാം എന്ന ചിന്ത, അല്ലെങ്കിൽ വസ്തുത, തന്നെയാണ് കഥയെ ഏറ്റവും ആകർഷകമാക്കുന്നത്. ഇരുപതിലധികം വർഷങ്ങൾ മുൻപത്തെ തമിഴ്നാട് പശ്ചാത്തലത്തിലൊരുക്കിയ കഥ അന്നത്തെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളും സ്പർശിക്കുന്നു.
താൻ ജീവിച്ച ജീവിതം കടലാസിലേക്ക് പകർന്നുകൊണ്ട് റെയിൽവേ പശ്ചാത്തലത്തിലുള്ള മലയാളത്തിലെ ഏറ്റവും മികച്ച നോവൽ സൃഷ്ടിച്ചിരിക്കുകയാണ് ടി ഡി രാമകൃഷ്ണൻ.
ലക്ഷക്കണക്കിന് റെയിൽവേക്കാരുടെ ചോരയുടെയും വിയർപ്പിന്റെയും മണമുള്ള "പച്ച മഞ്ഞ ചുവപ്പ് " നെഞ്ചോട് ചേർക്കുന്നു..
This entire review has been hidden because of spoilers.
Profile Image for Razeen Muhammed rafi.
152 reviews2 followers
Read
April 14, 2022
ഇന്ത്യൻ റെയിൽവേയും അതിലെ അഴിമതി, സ്വജനപക്ഷാതവും അടിസ്ഥാനം അക്കി മലയാളത്തിൽ രചിച്ച ത്രില്ലെർ അണ് T.D രാമകൃഷ്ണൻ്റെ 'പച്ച മഞ്ഞ ചുകപ്പ്'. T.D എഴുതിയ പല പുസ്തകങ്ങളും ഒരു ത്രില്ലെർ , ശാസ്ത്രം, ചരിത്രം അനേഷ്വന സ്വഭാവം ഉള്ളത് അണ്. 'ഫ്രാൻസിസ് ഇട്ടിക്കോര', ' ആൽഫാ ' , അന്ധർബഡിരാർ മുകർ'എന്നി പുസ്തകങ്ങൾ അണ് ���ാൻ അദ്ദേഹത്തിൻ്റെ മുൻ വായിച്ച പുസ്തകങ്ങൾ.
ഇന്ത്യൻ റെയിൽവേ എന്ന സ്ഥാപനം യദാർത്ഥത്തിൽ നശിപ്പിക്കുവാൻ ശ്രമിക്കുന്നത് ഉദ്യോഗസ്ഥരുടെ വ്യക്തി താൽപര്യം കാരണം അണ് എന്ന് മുൻ റയിൽവേ ജീവനകാരൻ കുടി അയ TD ഈ നോവലിൽ പ്രതിപാദിക്കുന്നു.
ഡാനിഷ് പെട്ടിൽ നടന്ന ഒരു യദാർത്ഥ ട്രെയിൻ അപകടത്തെ സാങ്കല്പിക ഭാവനയിൽ കഥാപാത്രത്തെയും സംഭവങ്ങളെയും സൃഷ്ടിക്കുക അണ് നോവലിൽ TD ചെയ്യുന്നത്. റെയിൽവേ ���ാങ്കേതിക വിദ്യകൾ ഈ നോവലിൽ കുറെ ഉപയോഗിചെങ്കിലും ഒട്ടും മടുപ് ഇല്ലാത്ത രീതിയിൽ അവതരിപ്പിക്കുക അണ് നോവലിസ്റ്റ് ചെയ്തത്.
Profile Image for Jishad MT.
142 reviews4 followers
September 18, 2023
ടി ഡി രാമകൃഷ്ണന്റെ നോവലുകളുടെ ഒരു സ്ഥിരം ആസ്വാദകൻ എന്ന നിലയിൽ എന്നെ ഒട്ടുമേ നിരാശപ്പെടുത്താത്ത നോവൽ ആയിരുന്നു 'പച്ച, മഞ്ഞ, ചുവപ്പ്'. ഒരു തീവണ്ടിയപകടത്തിന്റെയും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെയും ഉള്ളറകൾ തേടിപ്പോവുന്ന മികച്ച ഒരു ത്രില്ലർ ആണ് ഈ പുസ്തകം. പതിവ് ടി.ഡി.ആർ. സ്റ്റൈലിൽ തന്നെ, ഓരോ പേജിലും ആകാംക്ഷ നിറച്ചു കൊണ്ട്, താഴെ വെക്കാൻ തോന്നിക്കാത്ത രീതിയിലുള്ള കഥാകഥന രീതിയാണ് ഈ നോവലിലും അവലംബിച്ചിട്ടുള്ളത്. ഒരു മുൻ റെയിൽവേ ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള തന്റെ അറിവ് ടി.ഡി.ആർ നന്നായി ഉപയോഗപ്പെടുത്തിയിരിക്കുന്നു.

തീവണ്ടികൾ സ്ഥിരമായി ഉപയോഗിക്കുന്ന നമ്മിൽ പലർക്കും ആ ബൃഹത്തായ സംവിധാനത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഒട്ടും തന്നെ ധാരണ ഇല്ല എന്ന് ഈ നോവൽ വായന കാട്ടിത്തരും. ഒരു സർക്കാർ സ്ഥാപനം എന്ന നിലയിൽ അതിൽ നിലനിൽക്കുന്നു എന്ന് നോവലിൽ പറയപ്പെടുന്ന ഉച്ചനീചത്വങ്ങൾ ഒരു പക്ഷെ നമുക്കെല്ലാം തീർത്തും അപരിചിതമായിരിക്കും. ട്രെയിൻ ഓടിക്കുന്ന ലോകോപൈലറ്റിന് എന്താണ് പണി എന്ന് പോലും നമുക്ക് അറിയാൻ വഴിയില്ല. ആ ധാരണകളൊക്കെ തിരുത്താൻ ഈയൊരൊറ്റ നോവൽ ധാരാളമാണ്.

ഫ്രാൻസിസ് ഇട്ടിക്കോരയിലേതു പോലുള്ള നരമാംസാസ്വാദനമോ, ആൽഫയിലേതു പോലുള്ള സാങ്കല്പിക സങ്കീർണ്ണതകളോ, സുഗന്ധിയെന്ന ആണ്ടാൾ ദേവനായകിയിലേതു പോലുള്ള ഉദ്വെഗമോ ഈ നോവലിൽ പ്രകടമല്ല. പക്ഷെ ഒരു സംഭവത്തെ അതിലെ കഥാപാത്രങ്ങളിലൂടെ പതുക്കെ വികസിപ്പിച്ചു കൊണ്ടുവന്ന് വായനക്കാരനെ ആകാംക്ഷയിൽ നിലനിർത്താൻ നോവലിസ്റ്റിനു സാധിക്കുന്നുണ്ട്. കഥയും കഥാപാത്രങ്ങളും സങ്കല്പികമാണെന്നു മുൻ‌കൂർ ജാമ്യമെടുക്കുമ്പോഴും വീരപ്പൻ ഉൾപ്പടെയുള്ളവർ കഥാപാത്രങ്ങളായി വരുമ്പോൾ അതിനെ സാങ്കല്പികം എന്ന് വായനക്കാരൻ എങ്ങനെ കരുതാനാണ്? റെയിൽവേ എന്ന വലിയ പ്രസ്ഥാനത്തിന്റെ അധികാര ചുഴികളിൽ അകപ്പെട്ടു പോകുന്ന രാമചന്ദ്രൻ മാസ്റ്ററെപ്പോലുള്ള മനുഷ്യർ അനേകമുണ്ടായിരുന്നിരിക്കണം. അവർക്കുള്ള സമര്‍പ്പണം കൂടിയാകുന്നു ഈ നോവൽ.
Profile Image for Anjo Cheenath.
31 reviews3 followers
May 19, 2024
“ഇന്ത്യ എന്ന രാജ്യത്തിൻ്റെ കൃത്യമായൊരു പരിച്ഛേദമാണ് ഇന്ത്യൻ റെയിൽവേ. രാജ്യത്തെ ബാധിച്ചിരിക്കുന്ന എല്ലാ തിന്മകളും റെയിൽവേയിലുമുണ്ട്” (p.329)

ഇന്ത്യൻ ജീവിതത്തിൻ്റെ വലിയൊരു ഭാഗമാണ് തീവണ്ടി. മറ്റൊരു യാത്രാമാർഗ്ഗത്തിനും സാധിക്കാത്ത തരത്തിൽ തീവണ്ടികൾ ഭാരതീയരെ സ്വാധീനിച്ചിട്ടുണ്ട്. എന്നാൽ തീവണ്ടിഗതാഗതം തടസ്സമൊന്നും കൂടാതെ നടക്കുന്നതിനു പിന്നിലുള്ള, ഇന്ത്യൻ റെയിൽവേസ് എന്ന പൊതുമേഖലാ സ്ഥാപനത്തിൻ്റെ പ്രവർത്തനത്തെക്കുറിച്ച് വ്യക്തമായ ധാരണകൾ അധികമാർക്കും ഉണ്ടാകണമെന്നില്ല. ഈ മേഖലയിലേക്ക് വെളിച്ചം വീശുന്ന ഒരു നോവലാണ് ഇത്.

പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന ഒരു തീവണ്ടിയപകടത്തിനു പിന്നിലെ രഹസ്യം അന്വേഷിച്ചാണ് മുഖ്യ കഥാപാത്രങ്ങളൂടെ യാത്ര. ഈയൊരു കഥാതന്തു ഉപയോഗിച്ച് റെയിൽവേസിനുള്ളിലെ വിവിധ മേഖലകൾ, അവയിലെ പ്രശ്നങ്ങൾ എന്നിവയെല്ലാം വായനക്കാർക്ക് മുന്നിൽ ടി ഡി തുറന്നു കാട്ടുന്നു. തീവണ്ടിയപകടങ്ങൾ, അവയ്ക്കു പിന്നിലെ അന്വേഷണങ്ങൾ, അവയിലെ അനീതി, അഴിമതി, ഉദ്യോഗസ്ഥർ തമ്മിലുള്ള പോരുകൾ, ഫ്യൂഡൽ അധികാരശ്രേണി എന്നിവയെല്ലാം പ്രമേയമാകുന്നു.

“തൊണ്ണൂറുകളിൽ ഇടതുകൈ വെട്ടിമാറ്റപ്പെട്ട ലോകത്തെക്കുറിച്ച് അയാൾ വേദനയോടെ ഓർത്തു. ഇത് വലതരുടെ കാലമാണല്ലോ” (p375)

ഇതൊരു മികച്ച വാചകമായി അനുഭവപ്പെട്ടു. ഇതുപോലെ മറ്റു പല സ്ഥലങ്ങളിലും, രാഷ്ട്രീയം മികച്ച രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്

മറ്റേതൊരു സർക്കാർ വകുപ്പിലും ഉള്ളതുപോലെ സ്വയം സംരക്ഷണ പ്രവണതയും, മാറ്റത്തോടുള്ള ശക്തമായ ചെറുത്തുനില്പും റെയിൽവേസിലും നിലനിൽക്കുന്നു. ഇതിനൊരു മാറ്റം ആഗ്രഹിക്കുകയും, അതിനുവേണ്ടി ആത്മാർഥമായി പ്രവർത്തിക്കുകയും ചെയ്ത രാമചന്ദ്രൻ മാസ്റ്റർ എന്ന മുഖ്യ കഥാപാത്രം രൂപപ്പെട്ടത്, ടി ഡി രാമകൃഷ്ണൻ്റെ തന്നെ സർവീസ് അനുഭവങ്ങളിൽ നിന്നാണെന്ന് വ്യക്തമാണ്.

നോവലിന്റെ ആദ്യഭാഗത്ത് കൊടുത്തിട്ടുള്ള ചില ഗാനങ്ങൾ, ത്യാഗരാജ കൃതി മുതൽ യൊക്കോ ഓനോയും ബോബ് മാർലിയും വരെ, ആസ്വാദനം വർധിപ്പിച്ചു. അവസാനം വരെ ആ സംഗീത പശ്ചാത്തലം ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നി.

ചില കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ, കഥയുടെ പര്യവസാനം എന്നിവയെല്ലാം, ശരാശരി നിലവാരം മാത്രമാണ് പുലർത്തിയതെങ്കിലും, ഇതിവൃത്തത്തിലെ വ്യതസ്തത കൊണ്ട് ഇവ മറികടക്കുന്ന രീതിയിൽ ഉള്ള ഒരു വായനാനുഭവം ലഭിക്കുന്നു. ഇന്ത്യൻ റെയിൽവേയെയും, തീവണ്ടി യാത്രകളേയും ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.
12 reviews
Read
September 21, 2021
ഏതാണ്ട് ഒറ്റയടിക്കു തന്നെ വായിച്ചു തീർത്ത ഒരു പുസ്തകം. ഈ പുസ്തകം വാങ്ങിക്കാനുള്ള പ്രധാന പ്രേരണ ഇന്ത്യൻ റെയിൽ വേയോടുള്ള ആരാധന തന്നെ. കഥയിൽ പ്രധാന ഭാഗം ആയി വരുന്ന ഡാനിഷ് പേട്ട ട്രെയിൻ അപകടം നടക്കുമ്പോൾ കോളേജിൽ പഠിക്കുകയാണ്.

ശ്രീ ടി. ഡി രാമക്രുഷ്ണൻ എഴുതിയ, ഞാൻ വായിക്കുന്ന രണ്ടാമത്തെ പുസ്തകം ആണ് ‘പച്ച മഞ്ഞ ചുവപ്പ്‘. ആദ്യത്തെ ‘ഇട്ടിക്കോരയും‘. ചില ചരിത്ര സംഭവങ്ങളെ/നടന്ന സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി കഥ എഴുതുന്ന രീതി തന്നെ ആണ് കഥാക്രുത്ത് ഇവിടെയും സ്വീകരിച്ചത്. അദ്ദേഹം റെയിൽ വേ ജീവനക്കാരൻ ആയിരുന്നു, എന്നു മാത്രം അല്ല കഥയിലെ ഒരു പ്രധാന ജോലി ആയ ‘സെക്ഷൻ കണ്ട്രോളിങ്ങ്‘ ചെയ്ത വ്യക്തി കൂടി ആയിരുന്നു എന്നത് ഈ കഥ എഴുതി ഫലിപ്പിക്കുന്ന ജോലി എളുപ്പം ആക്കിയിരിക്കണം.

ഈ പുസ്തകം ശരാശരി നിലവാരം പുലർത്തി എന്നെ പറയാൻ സാധിക്കയുള്ളു. അന്വേഷണം നടത്തുന്ന രണ്ടാളുകൾ എന്തായാലും ആദ്യം തന്നെ പ്രേമബദ്ധരാവുന്നുണ്ട് (അത് അവസാനം വരെ നീട്ടി കൊണ്ട് പോകുന്നില്ല). ചില ഭാഗങ്ങൾ വായിച്ചപ്പോൾ നായിക നായകന്മാർക്ക് വേണ്ടതൊക്കെ പെട്ടന്ന് തന്നെ ലഭിക്കുന്നു എന്നൊരു തോന്നൽ വന്നിരുന്നു. പോലീസ് ഉദ്യോഗസ്ഥർ ആയാലും, ഐ. എ. എസ്സുകാർ ആയാലും എല്ലാവരും വിളിപ്പുറത്തുണ്ട്. അത് കൊണ്ട് തന്നെ കഥയിലെ വില്ലന്മാരെ കുടുക്കാൻ തക്ക വണ്ണം ഉള്ള തെളിവുകൾ ഒക്കെ ഉണ്ടാക്കി എടുക്കുന്ന ജോലി എളുപ്പം ആയി തീരുന്നു.

റെയിൽ വേയുടെ പ്രവർത്തന രീതികളിൽ കുറച്ചെങ്കിലും അറിവില്ലാത്ത, അല്ലെങ്കിൽ താല്പര്യം ഇല്ലാത്ത ഒരാൾക്ക് എത്ര കണ്ട് ഈ പുസ്തകം അറിഞ്ഞു ആസ്വദിക്കാൻ സാധിക്കും എന്ന് പറയാൻ കഴിയില്ല. പ്രധാന സംഭവം ആയി വരുന്ന തീവണ്ടി അപകടം, അത് എങ്ങിനെ നടന്നു എന്നു പറയുമ്പോൾ സിഗ്നൽ സംവിധാനത്തെ കുറിച്ചും, ‘ബ്ലോക്ക് വർക്കിങ്ങിനെ‘ കുറിച്ചും ഒന്നും അറിയാത്ത ആൾ ആണെങ്കിൽ ബുദ്ധിമുട്ടി പോകും.

നിങ്ങൾ തീവണ്ടിയിൽ കയറിയാൽ ഉടനടി ഉറങ്ങാൻ ഉള്ള തയ്യാറെടുപ്പ് നടത്തുന്ന ഒരാളാണെങ്കിൽ ഒരു പക്ഷെ ഈ പുസ്തകം ആസ്വാദ്യമായി കൊള്ളണം എന്നില്ല. നേരെ മറിച്ച് ഇന്ത്യയിലെ ഏറ്റവും വലുത് എന്ന് തന്നെ പറയാവുന്ന ഈ ഗതാഗത സംവിധാനം എങ്ങിനെ രാവും പ��ലും പ്രവർത്തിക്കുന്നു എന്ന് അറിയാൻ ആഗ്രഹമുള്ള ഒരാൾ ആണെങ്കിൽ പുസ്തകം കൂടുതൽ ആസ്വാദ്യകരമായേക്കും. രാത്രിയിൽ തീവണ്ടി കടന്നു പോകുമ്പോൾ വിസിൽ മുഴക്കി പച്ച വെളിച്ചം കാണിക്കുന്ന റെയിൽ വേ ഗാങ്ങ് മാന്മാർ, സ്റ്റേഷനിൽ നിന്ന് പച്ച വെളിച്ചം കൊടുക്കുന്ന സ്റ്റേഷൻ മാസ്റ്റർമാർ, ക്യാബിൻ മാൻ മാർ, ഇവരെയൊക്കെ നൂറു കണക്കിനു കി. മി അകലെ നിന്ന് കൊണ്ട് നിർദ്ദേശം കൊടുക്കുന്ന സെക്ഷൻ കണ്ട്രോളർമാ���; ഇവരുടെയൊക്കെ ജീവിതവും, പ്രശ്നങ്ങളും കൂടി പറയുന്നതാണ് ഈ പുസ്തകം.
Profile Image for Dr. Charu Panicker.
1,151 reviews74 followers
April 6, 2022
റെയില്‍വേയുടെ അന്തര്‍നാടകങ്ങളെ വെളിവാക്കുന്ന നോവല്‍. അധികാരവും സാധാരണമനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെ സാധാരണക്കാർ എങ്ങനെ മള്‍ട്ടിനാഷണലുകളുടെ ഇരയായിത്തീരുന്നു എന്ന് അന്വേഷണാത്മകമായി അവതരിപ്പിക്കുകയാണ് ഈ നോവലിലൂടെ. ഡാനിഷ്പേട്ട് ലോക്കൂർ സ്റ്റേഷനിൽ വെച്ചുണ്ടായ തീവണ്ടി അപകടത്തെ ചുറ്റിപ്പറ്റിയാണ് പുസ്തകം കടന്നുപോകുന്നത്. അപകടത്തെ തുടർന്ന് അവിടത്തെ സ്റ്റേഷൻ മാസ്റ്റർ രാമചന്ദ്രൻ ആത്മഹത്യ ചെയ്യുകയുണ്ടായി. അപകടത്തിന്റേയും ആത്മഹത്യയുടെയും പിന്നാമ്പുറങ്ങളിലെ രഹസ്യങ്ങൾ കണ്ടുപിടിക്കുന്ന പുസ്തകം.
Profile Image for Deepa.
202 reviews19 followers
July 6, 2021
Indian Railways is the 4th largest rail network in the world by size (quote: Wikipedia) and is one of the largest public sector employer in India.

Pacha Manja Chuvappu or Green Yellow Red are the three colors denoted on a signal and this Pacha Manja Chuvappu is an investigating thriller novel by T.D. Ramakrishnan. The novel is completely set in the backdrop of Indian Railways and the author has stated in the first chapter itself that this novel is dedicated to the railway community as a whole.

Although the novel is based on the real train accident which occurred at the Danishpet Lokkur Section which is around 30 kms from Salem in Tamil Nadu in 1995, the characters and story line is completely fictional.

The novel begins with Ex-station master Ramachandran doing Hindu homage rituals (bali tharpanam) at Danishpet to all the individuals who lost their lives in the collision between a passenger train and an empty super goods train at the same site. Soon after this, he commits suicide.

25 years later, Jwala, a young and dynamic reporter whose core area is railway accident investigations begins investigating the Danishpet Lokkur accident. She is the daughter of station master Thomas who was in the passenger train and lost his life in that dreadful train collision. She first reaches out to Aravind who has passed his civil service exam but chose to become the DRM in the Indian Railways. Aravind is the son of late Ramachandran Master who committed suicide 25 years ago. How Aravind and Jwala unravel the secrets behind the accident is what this book is about.

In the process of finding out the mystery behind the accident, one can understand in detail about the working style of the railway staff, discrimination or favoritism amongst the employees, politics, ego related foul plays, corruption and an attitude which generally translates “I don’t care what happens to the Indian Railways, my salary and my job is important” can be seen.

T.D.Ramakrishnan who himself was a railway employee and retired after 35 years of service has magnificently written this book in the railway lingo.

A definite must read!

Profile Image for Hareesh Kakkanatt.
32 reviews7 followers
January 17, 2022
പച്ച മഞ്ഞ ചുവപ്പ് - ടി ഡി രാമകൃഷ്ണൻ


യാത്രകളിൽ നാം പലപ്പോഴും "പച്ച മഞ്ഞ ചുവപ്പ് " സിന്ഗ്നലുകളാൽ നിയന്ത്രിക്കപ്പെടാറുണ്ട്. എന്നാൽ നമ്മുടെ സാമൂഹിക ചുറ്റുപാടുകളിൽ നമ്മുടെ ജീവിതത്തിനെത്തന്നെ നിയന്ത്രിക്കാൻതക്ക രീതിയിൽ അദൃശ്യങ്ങളായ പല പ്രതിബന്ധങ്ങളും നിർബന്ധബുദ്ധിയോടെ മറ്റു ചിലരാൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട് എന്നറിയുമ്പോൾ നാം അത്ഭുതപ്പെട്ടേക്കാം.


ഇത്തരം ചില സ്ഥാപിത താത്പ്പര്യങ്ങളാണ് നമ്മെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് നഗ്നസത്യം.
അതിൽപ്പലതും നമ്മുടെ രാഷ്ട്രീയ - സാമൂഹിക - സാമ്പത്തിക മേഖലകളെപ്പോലും കയ്യാളുന്ന രീതിയിൽ കാലങ്ങൾക്കു മുന്നേ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞു എന്ന് തിരിച്ചറിയുമ്പോൾ നാം അന്തംവിട്ടുപോയേക്കാം.


അതെ!!! നമ്മുടെ ജീവിതം മറ്റു ചിലരാണ് നിയന്ത്രിക്കുന്നത്. മറ്റു ചിലർ എന്ന് പറഞ്ഞാൽ ഒരു വലിയ ശൃഖല തന്നെ. കോർപ്പറേറ്റ് ഭീമന്മാർ, രാഷ്‌ടീയക്കാർ, കൊള്ളക്കാർ, നമ്മുടെ നാട്ടിലെ സാമൂഹിക രാഷ്ട്രീയ മേഖലകൽ കയ്യാളുന്ന ഉയർന്നതലങ്ങളിലെ ഔദ്യോഗിക വൃന്ദങ്ങൾ, അവരുടെ ഒത്താശകൾ നടപ്പിലാക്കുന്ന ക്രിമിനലുകൾ എന്നിങ്ങനെ നീളുന്ന വലിയൊരു ശൃംഖല.


ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റയിൽവേയുടെ ചരിത്രങ്ങളിൽ നിന്നുംതുടങ്ങി പലനാൾവഴികളിലൂടെ സഞ്ചരിച്ചുകൊണ്ട്; ആ മേഖലയെ ഉയരാനനുവദിക്കാതെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന സ്വജനപക്ഷപാതം, അഴിമതി, കെടുകാര്യസ്ഥത എന്നിങ്ങനെ തുടങ്ങി സ്വാർത്ഥ താത്പ്പര്യങ്ങൾക്കുവേണ്ടി രാജ്യത്തെവരെ ഒറ്റിക്കൊടുക്കുന്ന ഭീകരാന്തരീക്ഷത്തെ ഒരു ക്രൈം നോവലിലൂടെ നേരിട്ട് കാണിച്ചു തരികയാണ് റെയിവേ ഉദ്യോഗസ്ഥനായിത്തന്നെ വിരമിച്ച നമ്മുടെ കഥാകൃത്ത്. അതിനുവേണ്ടി പണ്ട് നടന്ന ഒരു ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലമാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്.


അത്തരത്തിലുള്ള അപകടങ്ങൾ പലതും വലിയൊരു ഗൂഢാലോചനയുടെ പിൻബലത്തോടെ നമ്മുടെ സർക്കാർ സംവിധാനങ്ങളിൽ ഉത്തരവാദിത്വപ്പെട്ട നിലകളിൽ ഇരിക്കുന്നവർ തന്നെ നടപ്പിലാക്കുന്നതാണ് എന്നതാണ് ഏറ്റവും വിഷമകരമായ സത്യം. ഇതെല്ലാം കണ്ടും കെട്ടും അനുഭവിച്ചും നാം ജനാധിപത്യരാജ്യത്തു അടിമകളായിക്കഴിഞ്ഞു പോകുന്നു.
അധികാരത്തിന്റെ നീരാളിപ്പിടുത്തത്തിൽപ്പെട്ടുലയുന്ന മൂന്നാംലോകപൗരന്മാരെ തങ്ങളുടെ ലാഭങ്ങൾക്കു വേണ്ടി കുരുതികൊടുക്കുന്ന മള്‍ട്ടിനാഷണലുകളുടെ കുതന്ത്രങ്ങളെ തുറന്നുകാണിക്കുന്ന ഒരു ക്രൈം ത്രില്ലെർ നോവലാണ് പച്ച മഞ്ഞ ചുവപ്പ്.


ഇട്ടിക്കോരയിലൂടെയും സുഗന്ധിയിലൂടെയും നമ്മെ ഭ്രമിപ്പിച്ച ടി ഡി രാമകൃഷ്ണൻ എന്ന നോവലിസ്റ്റ് തന്റെ പുതിയ നോവലിലൂടെ നമുക്ക് ചുറ്റുമുള്ള ചതിക്കുഴികളെ തുറന്നുകാണിക്കുകയാണ്. കൂട്ടത്തിൽ ഇന്ത്യയിലെ അഴിമതികളും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥവൃന്ദങ്ങളുടെ സ്വാർത്ഥതാത്പ്പര്യങ്ങളും അത് നേടിയെടുക്കാൻ വേണ്ടി ചെയ്തുകൂട്ടുന്ന കുറ്റകൃത്യങ്ങളുമെല്ലാം ഈ നോവലിൽ കടന്നുവരുന്നു.
ആധുനിക ഇന്ത്യയിൽ ഇന്നും കിതച്ചുകൊണ്ടോടുന്ന റയിൽവേ സംവിധാനത്തിലെ പല വികസനങ്ങൾക്കും നാം സ്വയം ആർജ്ജവം നേടിയെടുക്കാതെ വിദേശ കുത്തക കമ്പനികളെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. റയിൽവേയിൽ മാത്രമല്ല ഒട്ടെല്ലാ മേഖലകളിലും ഇതുതന്നെയാണ് സത്യാവസ്ഥ.


നോവലിലൂടെ നാം മുന്നേറുമ്പോൾ ട്രെയിനുകൾ അബദ്ധവശാൽ പോലും കൂട്ടിമുട്ടാതിരിക്കാനുള്ള സംവിധാനങ്ങൾ വിൽക്കുന്ന ഒരു വിദേശ കമ്പനി അവരുടെ ഉത്പന്നം ഇന്ത്യയിൽ ചിലവഴിക്കുന്നതിനായി മനപ്പൂർവ്വം ചില ട്രെയിൻ അപകടങ്ങൾ സൃഷ്ടിക്കുകയും അതിലൂടെ ആ ഉത്പന്നത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. കാലാന്തരത്തിൽ കോടിക്കണക്കിനു ലാഭങ്ങൾ ആ കമ്പനിക്ക് വന്നു ചേരുന്നു. അതിനുവേണ്ടി സർക്കാർ ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും എന്ന് വേണ്ട താഴെ തട്ടിലുള്ള തൊഴിലാളികളെപ്പോലും പങ്കാളികളാകുന്നു. അനുസരിക്കാത്തവരെ തുടച്ചുമാറ്റുന്നു.


നാം ചുറ്റും കണ്ണോടിച്ചു ശേഷം ബുദ്ധിപൂർവ്വം ആലോചിക്കുക. നമ്മുടെ മുന്നിലുള്ള പാലങ്ങളും റോഡുകളും കെട്ടിടങ്ങളും പല സംരംഭങ്ങളും സർക്കാർ പദ്ധതികളുമൊക്കെ പല ഗൂഡാലോചനകളുടെ പിൻബലത്തിലൂടെ നമ്മിൽ അടിച്ചേൽപ്പിച്ചതാണ്. നമുക്കൊക്കെ അതെല്ലാം അത്യാവശ്യങ്ങളാകുന്നു എന്നതാണ് ദുഃഖസത്യം. എങ്ങനെ അതൊക്കെ നമുക്ക് അത്യാവശ്യങ്ങളായി മാറുന്നു എന്നുള്ളതാണ് സാധാരണക്കാരന് ബുദ്ധികൊണ്ട് ആലോചിച്ചു മനസ്സിലാക്കാൻ പറ്റാത്ത സത്യങ്ങൾ. അതിൽ പലതും കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്നതാണ്.


ഈ നോവലിലെ നായകനായ രാമചന്ദ്രൻ തന്റെ ഔദ്യോഗിക മേഖലയായ റെയിൽവേയിൽ പല മഹത്തരമായ മാറ്റങ്ങൾക്കുവേണ്ടി ശ്രമിക്കുകയും ചിലതെല്ലാം മേലുദ്യോഗസ്ഥനമാരുടെ പ്രീതി പിടിച്ചു പറ്റുകയും ചെയ്യുന്നുണ്ട്. എങ്കിലും രാമചന്ദ്രനെപ്പോലുള്ള സത്യസന്ധരുടെ ബുദ്ധിയും കാര്യപ്രാപ്തിയുമെല്ലാം ചില ബാഹിക സമർദ്ദങ്ങൾക്കുമുന്നിൽ അടിയറവു വെച്ച് തോറ്റുപിന്നേറുണ്ടന്ന അവസ്ഥയിൽ പ്രതികരിക്കാൻപോലും പറ്റാതെ അവർ നിസ്സഹായരായി നിൽക്കുന്ന അവസ്ഥകൾ ഇന്ത്യയുടെ പരിതാപകരമായ ഭരണ സംവിധാനങ്ങളെ വെളിപ്പെടുത്തുന്നു. അത്തരം കെട്ടുപാടുകളിൽ നിന്���ും അവർ കുതറിമാറി മുന്നേറാൻ നോക്കുമ്പോൾ അവരെ തുടച്ചു മാറ്റാനുള്ള പദ്ധതികൾ രൂപപ്പെടുന്നു.


അങ്ങനെയൊരു ഗൂഡാലോചനയുടെ ഫലമാണ് ലോക്കൂർ ട്രെയിൻ അപകടം എന്ന് നോവലിൽ ചിത്രീകരിക്കുന്നു. അത് ഇന്ത്യയിൽ ശരിക്കും നടപ്പിൽ വരുത്തിയ ചില അപകടങ്ങളിൽ ഒന്നാണ്. മുന്നേ ഞാൻ സൂചിപ്പിച്ച വിദേശ കുത്തക കമ്പനികൾ നടപ്പിലാക്കുന്ന ചില തല്പരപ്രവർത്തികൾ.

മേൽപ്പറഞ്ഞ ആക്സിഡന്റ് നടന്നു 25 വർഷത്തിന് ശേഷം അതിലെ ഇരകളായ ചിലരുടെ മക്കൾ ചേർന്ന് വൈരാഗ്യബുദ്ധിയോടെ ചില അന്വേഷണങ്ങൾ നടത്തുകയും അതിനുപിന്നിൽ ക്രൂര മുഖങ്ങൾ നിയമത്തിനു മുന്നിൽ കൊണ്ട് വരികയും ചെയ്യുന്നതാണ് നോവലിലെ ഇതിവൃത്തം.

നോവലിലേയ്ക്ക് ഞാൻ കൂടുതൽ കടക്കുന്നില്ല.
നോവലിസ്റ്റിന്റെ മുൻ നോവലുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു വായനാനുഭവമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ഹരീഷ് ചാത്തക്കുടം.
Profile Image for Rakesh S.
31 reviews2 followers
May 8, 2022
ഇടക്കിടക്ക് യാത്രകൾക്കായി ഉപയോഗിക്കുന്നതും, സ്കൂളിലും കോളേജിലുമായി പഠിച്ച ചുരുക്കം ചില കാര്യങ്ങളും, പത്ര മാധ്യമങ്ങളിലൂടെ അറിയുന്ന കാര്യങ്ങളുമൊഴിച്ചാൽ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ തൊഴിൽദാതാവായ റെയിൽവേയെകുറിച്ചുള്ള എന്റെ അറിവ് വളരെ പരിമിതമാണ്. ഈ പുസ്തകം തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണവും അതുതന്നെയായിരുന്നു, curiosity. ഒരു workplace എന്ന നിലയിൽ എനിക്ക് തീരെ പരിചയമില്ലാത്ത ഒരു സ്ഥലത്തെക്കുറിച്ചാവുമ്പോൾ ഈ curiosity തികച്ചും സ്വാഭാവികമാണ്. ഇദ്ദേഹത്തിന്റെ വേറെ പുസ്തകങ്ങളൊന്നും തന്നെ ഞാൻ മുഴുവനായി വായിച്ചിട്ടില്ല. മുമ്പൊരു പുസ്തകം വായിക്കാനൊരു ശ്രമം നടത്തിയെങ്കിലും എന്തോ, പൂർത്തിയാക്കാൻ പറ്റിയില്ല.

ഒരു മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നു വിളിക്കാമോ എന്നു ചോദിച്ചാൽ എനിക്കുത്തരമില്ല. ഈ ഒരു genre വളരെ കുറച്ചു മാത്രമേ ഞാൻ വായിച്ചിട്ടുള്ളൂ, അതുകൊണ്ട് compare ചെയ്യാൻ എന്റെ കയ്യിലധികമൊന്നുമില്ല. പക്ഷെ ഒരു വായനക്കാരനെന്ന നിലയിൽ ഞാൻ ഹാപ്പിയാണ്. ആദ്യകുറച്ച് പേജുകൾ തൊട്ടൊരാളെ പിടിച്ചിരുത്താൻ കഴിയുന്ന ഒരു thread-ഉം, അവതരണ രീതിയും ഈ പുസ്തകത്തിലുണ്ട്. ഒരു എഴുത്തുകാരനെന്ന നിലയിൽ ഒരാൾ ശരിക്കും വിജയിക്കുന്നതും അവിടെതന്നെയല്ലേ..!

വളരെ മികച്ചരീതിയിൽ അവതരിപ്പിച്ച, engaging ആയ ഒരു പുസ്തകമായിട്ടാണ് എനിക്കു തോന്നിയത്. കാരണക്കാരനെ കണ്ടുപിടിച്ച് ഫയൽ ക്ലോസ് ചെയ്ത ഒരു തീവണ്ടിയപകടവും, ഏറെ വർഷങ്ങൾക്കുശേഷം അതിന്റെ വേരുകൾ തേടിയിറങ്ങുന്ന കുറച്ചുപേരുടെയും കഥ. പുസ്തകം പറഞ്ഞുവെക്കുന്ന കാര്യങ്ങളോർത്താൽ തീരെ അപര്യാപ്തമായൊരു വിവരണമാണിത്. പക്ഷേ ഒരു പുസ്തകത്തിന് പറയാനുള്ളത്, അത് വായിച്ചുതന്നെ അറിയണം..

A true page turner!!!

Profile Image for Sreelekshmi Ramachandran.
292 reviews33 followers
December 27, 2024
1995ൽ തമിഴ്നാട് സേലം ജില്ലയ്ക്കടുത്ത് ലോക്കുർ- ഡാനിഷ്പെട്ട് സെക്ഷനിൽ ഒരു യാത്രാ വണ്ടിയും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ വൻ അപകടം ഉണ്ടാകുന്നു. ആ അപകടത്തെ തുടർന്ന് അവിടുത്തെ സ്റ്റേഷൻ മാസ്റ്റർ രാമചന്ദ്രൻ ആത്മഹത്യ ചെയ്യുന്നു. റെയിൽവേ അപകടത്തിൽ മരണപ്പെട്ട നൂറോളം ആളുകൾക്ക് ബലിയിട്ട ശേഷമാണ് രാമചന്ദ്രൻ ആത്മഹത്യ ചെയ്യുന്നത്. ഈ ആത്മഹത്യയുടെയും അപകടത്തിന്റേയും ദുരൂഹതകളിലേക്ക് അന്വേഷണാത്മകമായി ഇറങ്ങിച്ചെന്ന്, ഇന്ത്യൻ റയിൽവെയുടെ ഉള്ളിൽ നടക്കുന്ന അന്തര്‍നാടകങ്ങളും സംഘർഷങ്ങളും വെളിവാക്കുന്ന ടി ഡി രാമകൃഷ്ണൻ രചിച്ച ത്രില്ലർ നോവലാണ് "പച്ച മഞ്ഞ ചുവപ്പ്".

ഈ പുസ്തകത്തിന്റെ ആസ്വാദനം രണ്ടു തരത്തിൽ അപഗ്രഥനം ചെയ്യാം. ഇന്ത്യയിലെ ഏറ്റവും വലിയ ഗതാഗത സംവിധാനം എങ്ങിനെ രാവും പകലും പ്രവർത്തിക്കുന്നു എന്ന് അറിയാൻ ആഗ്രഹമുള്ള ഒരാൾക്ക് ഈ detailing ഇഷ്ടപ്പെടും. അതെ സമയം ഒരു സംഭവത്തെ അതിലെ കഥാപാത്രങ്ങളിലൂടെ പതുക്കെ വികസിപ്പിച്ചു കൊണ്ടുവന്ന് കഥ പറയുന്ന രീതി ചില സമയത്തു അനാവശ്യ വലിച്ചു നീട്ടൽ കൊണ്ട് മടുപ്പുളവാക്കാനും സാധ്യതയുണ്ട്.

ഗംഭീരമെന്നു ഞാൻ ഈ നോവലിനെ കുറിച്ച് അഭിപ്രായപ്പെടുന്നില്ല. എന്നാലും റെയിൽവേ ജീവിതോപാധിയാക്കിയ ആയിരക്കണക്കിന് മനുഷ്യന്മാരുടെ ജീവിതത്തിന്റെ പച്ചയും വിയർപ്പിന്റെ മഞ്ഞയും ചോരയുടെ ചുവപ്പുമുള്ള ഈ നോവൽ ഒരു ശരാശരി വായനാനുഭവം നൽകുന്നുണ്ട്.
.
.
.
📚Book - പച്ച മഞ്ഞ ചുവപ്പ്
✒️Writer- ടി ഡി രാമകൃഷ്ണൻ
📜Publisher- dcbooks
Profile Image for Aboobacker.
155 reviews1 follower
August 17, 2021
പച്ച മഞ്ഞ ചുവപ്പ് - TD രാമകൃഷ്ണൻ

ഒറ്റ ഇരിപ്പിൽ തുടർ അദ്ധ്യായങ്ങൾ വായിക്കാൻ ജിജ്ഞാസ ജനിപ്പിക്കുന്ന TD രാമകൃഷ്ണൻ്റെ തൂലികാമാന്ത്രികതയുടെ ഏറ്റവും പുതിയ സൃഷ്ടി. വർഷങ്ങളോളം ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്തിരുന്ന TD, തൻ്റെ അനുഭവങ്ങളിൽ നിന്നും കോറിയ വാങ്മയചിത്രമാണ് പച്ച മഞ്ഞ ചുവപ്പ്.സർക്കാർ സംവിധാനങ്ങളിലെ ചുവപ്പുനാടയും മെല്ലെപ്പോക്കും ഫ്യൂഡൽ സിസ്റ്റവും സൃഷ്ടിക്കുന്ന അധികാര ശൃംഖലയിൽ കഴുത്ത് മുറുകിയും മുറുക്കിയും കാലാവശേഷമാവുന്ന മനുഷ്യരുടെ കഥയാണ് നോവലിൻ്റെ ഇതിവൃത്തം. ജ്വാല എന്ന പത്രപ്രവർത്തകയും അരവിന്ദ് എന്ന റെയിൽവേ ഉദ്യോഗസ്ഥനും, തങ്ങളുടെ പിതാക്കളുടെ മരണത്തിനിടയാക്കിയ ലോക്കൂർ ട്രെയിനപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്തുമ്പോൾ സംഭവിക്കുന്നത് അധികാരവും ധനാർത്തിയും മൂലമുണ്ടായ ക്രൂരമായ ഒരു പ്ലാൻ രൂപപ്പെടുത്തിയ സംഭവ വികാസങ്ങളിലേക്കാണ്. മൾട്ടിനാഷണൽ കമ്പനികൾ തങ്ങളുടെ വ്യാപനത്തിനുപയോഗിക്കുന്ന ക്രൂരമായ പദ്ധതികളിലേക്കാണ് കഥാന്ത്യം ചുരുളഴിക്കുന്നത്. ഫ്രാൻസിസ് ഇട്ടിക്കോരക്കും സുഗന്ധിക്കും ശേഷം TDയിൽ നിന്നുള്ള മനോഹരമായ കൃതി.മുൻ രചനകളിൽ നിന്നും വ്യത്യസ്തമായി പൂർണമായും ഒരു കുറ്റാന്വേഷണമാണ് പച്ച മഞ്ഞ ചുവപ്പ്. ഒട്ടും മുഷിപ്പിക്കാത്ത രചനാവൈഭവം.
Profile Image for Adwaith S S.
31 reviews3 followers
July 18, 2021
സുഗന്ധി എന്ന ആണ്ടാൾ നായിക വായിച്ചതിനും ശേഷമാണ് ഞാൻ ടി ഡി രാമകൃഷ്ണന്റെ ഈ ബുക് വായിക്കുന്നത്. Magical realism, myth, history , feminist ideas ഒക്കെ പറഞ്ഞു വച്ച് സുഗന്ധി എന്ന ആണ്ടാൾ ദേവനായിക നിന്നും വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ നോവൽ എഴുതിയിരിക്കുന്നത്. ലോകത്തിലെതന്നെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നായ ഇന്ത്യൻ റെയിൽവേയിൽ നടക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും ഒക്കെ ചൂണ്ടി കാണിച്ചു കൊണ്ട് അപസർപ്പക രീതിയിൽ ( detective) ആണ് ഈ നോവൽ മുന്നോട്ടു പോകുന്നത്. എഴുത്തുകാരൻ റെയിൽവേ ഉദ്യോഗസ്ഥൻ ആയതുകൊണ്ട് ഒരുപാട് വിവരിച്ചു തന്നെയാണ് എഴുതിയിരിക്കുന്നത്. ഇത് ഒക്കെ സത്യമാണോ ഇങ്ങനെ ഒക്കെയാണോ നടക്കുന്നത് എന്ന ആലോചിച്ചു തുടങ്ങിയാൽ പേടി ആവും.

വളരെ മികച്ച എഴുത്തു.

എന്നാലും സുഗന്ധി>> പച്ച മഞ്ഞ ചുവപ്പ്
Profile Image for Praveen M.
19 reviews2 followers
August 2, 2022
വലിയ ഒരു നോവലാണ് പച്ച മഞ്ഞ ചുവപ്പു. Assistant Station Master രാമചന്ദ്രന്റെ കഥയാണ് ഈ നോവലിൽ പ്രതിപാദിച്ചിരിക്കുന്നത് . റെയിൽവേയും ട്രെയിനും ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇഷ്ടപെടും. വലിയ സാഹിത്യം അപ്ലൈ ചെയ്യാതെ സാധാരണമായ story telling രീതിയിൽ തന്നെയാണ് നോവൽ പോകുന്നത്. ആദ്യ അദ്ധ്യായത്തിൽ നല്ല സാഹിത്യ ഭാഷ സ്വീകരിച്ചെങ്കിലും പിന്നീട് എഴുത്തുകാരന്റെ സ്ഥിരം ശൈലിയിൽ നോവൽ പോകുന്നു. റെയിൽവേയിലെ അഴിമതി സാധാരക്കാർ ചിന്തിക്കുന്നതിലും വലുതാണ് എന്ന് റെയിൽവേ ഉദ്യാഗസ്ഥനായ എഴുത്തുകാരൻ തന്നെ പറയുന്നു. അതിൻറെ പരുധി യാത്രക്കാരെ അറിഞ്ഞുകൊണ്ട് അപകടത്തിൽ പെടുത്താൻ വരെ എത്തുന്നുന്നു എന്ന് ഉദ്യാഗസ്ഥനായ എഴുത്തുകാരൻ തന്നെ പറയുമ്പോൾ,അറിയില്ല ഒരു പക്ഷെ നാളെ ഒരു കാലത്തു ഈ പുസ്തകം ഏതു രീതിയിൽ ചർച്ചചെയ്യപെടുമെന്നു.
Profile Image for Manish.
932 reviews54 followers
December 2, 2022
How does the Indian Railways function? If you want to know a bit about this, TD Ramakrishnan's murder mystery would be good entry point. In 1995, a train accident in Lokur was attributed to the carelessness of a station master. 25 years later, during the COVID lockdown, the guy's son with the help of an investigative journalist digs up the history of the all people involved. This backstory takes us on a mesmerizing workings of the bureaucracy called the Indian Railways. From militant unions to divisional managers, efficiency studies to machinery procurement - hardly anything remains untouched in this ode to the Railways!
Profile Image for Adish Vinod.
11 reviews1 follower
April 12, 2024
A must read for understanding our railway system.

ടിഡി യുടെ മുൻകാല പുസ്തങ്ങളിൽ നിന്ന് മാറി ലീനിയർ ആയി കഥ പറയുന്ന പുസ്തകം ആണ് പച്ച.മഞ്ഞ.ചുവപ്പ് എന്നാൽ ടിഡി.യുടെ സ്വത്ത നഷ്ടപ്പെടാതെ തന്നെ പുള്ളി ഇത് എഴുതിയിട്ടുണ്ട്.

ഒരു ട്രെയിൻ അപകടം അടിസ്ഥാനം ആകി ഇന്ത്യൻ റെയിൽവേയുടെ അന്തർധാരകളിലേക് ഇറങ്ങി ചെല്ലുകയാണ് കഥാകാരൻ ഇവിടെ. റെയിൽവേയുടെ പ്രവർത്തന രീതിയും, അഴിമതികളും, സ്വജനപക്ഷപാതം ഒക്കെ പറഞ്ഞു പോവുന്ന നോവൽ ഒരു ക്രൈം investigation രീതിയിൽ ആണ് ടിഡി ഒരുക്കി ഇരിക്കുന്നത്. വളരെ ഉദ്വേഗതയോടെ വായിച്ച് തീർക്കാൻ പറ്റുന്ന നോവൽ ആണ് ഇത്.

ഇഷ്ടപ്പെടാതെ പോയത്, അവസാന ഭാഗത്തെ investigation and എൻഡിങ് ആണ്. കുറച്ച് കൂടെ എഴുതാൻ ഉള്ളത് ഉണ്ടായിരുന്നു. പെട്ടന്ന് തീർത്ത പോലെ തോന്നി.
Profile Image for Vinod Varanakkode.
47 reviews3 followers
October 10, 2023
പച്ച മഞ്ഞ ചുവപ്പ് Pacha Manja Chuvappu by T.D. Ramakrishnan

Reading Ramakrishnan's book for the first time was a unique experience compared to my previous reads. It provided valuable insights into the railway industry, and the storyline had a good flow. I found it particularly captivating for the first two-thirds of the book, and it became a real page-turner towards the end.

Profile Image for Daisy George.
92 reviews1 follower
October 18, 2024
The novel is based on a real train crash that occurred at Danishpet Lokku section 33 kilometer away from Salem on May 14, 1995.

T D Ramakrishnan joined Railways in 1981 as a ticket collector in Salem and retired as Southern Railway Chief Controller in 2016 in order to be active in literature. T D Ramakrishnan, author of popular novels like 'Francis Itty Cora', 'Sugandhi Enna Andal Devanayaki', 'Alpha' and 'Mama Africa', has won many honours including Vayalar Award, Kerala Sahitya Akademi Award and Malayattoor Award.
Profile Image for Durga.
20 reviews4 followers
January 3, 2023
Very much enjoyed the book.

The story takes us into the world of Indian railways and the internals of it, the functioning and how the hierarchy plays a role in oppressing between different classes of works, the politics of it and how they go to any extent in protecting the ones that they favour against all odds, be it for a very wrong reason.

The book rightfully keeps you on edge and gives you a very good reading experience..

Overall a good read
Profile Image for Misriya Nasar.
14 reviews
July 13, 2025
It’s not just a story, but a journey through history and the human mind. The book makes you think, question, and feel. A must-read for anyone who loves strong and meaningful literature.

The character ramachandran’s death affected his son aravind deeply, later he tries to find the truth behind the accident with jwala (she lost her father in the same train accident).
The author opens the inner view of indian railway through this work. He done a great work ✨👏🏻
Profile Image for Sadhik Vandazhy.
5 reviews
Read
July 9, 2023
ഇന്ത്യൻ റെയിൽവേയുടെ വളർച്ചക്കായി ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രയത്നിക്കുകയും, മറ്റൊരു കൂട്ടർ മനപ്പൂർവമുണ്ടാക്കിയ ലോക്കൂർ ആക്സിഡന്റിന്റെ പേരിൽ ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്ത രാമചന്ദ്രൻ മാസ്റ്ററും ലോക്കൂർ ആക്സിഡന്റിന്റെ സത്യാവസ്ഥ പുറത്തുകൊണ്ട് വരാൻ ഇറങ്ങി തിരിച്ച ജ്വാലയും അരവിന്ദും,കൂടെ കലൈശെൽവിയും-പച്ച, മഞ്ഞ, ചുവപ്പ് ♥️
Profile Image for Suraj Suresh .
23 reviews
November 9, 2023
Superb writing. As with all his works the writer has put in due effort with his deep research which convince us if the fact is true or fiction. It's an uncanny ability. All the characters have been developed with great care .Be ready to hop into a long ride in an Indian railways train , as this book has deep knowledge about the same .
Profile Image for Praveen SR.
117 reviews56 followers
April 30, 2025
After I read this one, every rail accident has brought back memories of the book, raising doubts on the real reasons. Ramakrishnan brings the long years of experience of working in the railways into play in this book. Although the insider's account is somewhat fascinating, parts of the book are a tedious read.
Profile Image for Akash S S.
7 reviews1 follower
April 23, 2021
ഇന്ത്യയുടെ ജീവനാഡിയായ റെയിൽവേയുടെ പശ്ചാത്തലത്തിൽ അത്യന്തം സങ്കീർണവും ഉദ്വേഗഭരിതവും ആയ അന്തരീക്ഷത്തിൽ എഴുതപ്പെട്ട നോവൽ. പാളത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികൾക്ക് അപ്പുറത്തേക്ക് റെയിൽവേയെ തുറന്ന് കാട്ടുന്ന നോവൽ.
Profile Image for Asha Abhilash.
29 reviews5 followers
May 17, 2021
A must read investigation thriller based on Indian railway. An outstanding reading experience. I wasn’t able to keep the book aside until finished. Still holding it in my arms thinking about the countless numbers of railway accidents, what would be the real cause of all those accidents.?
Profile Image for Deffrin Jose.
35 reviews7 followers
August 13, 2022
റെയിൽവേ സംബന്ധമായ പ്രവർത്തനങ്ങളും ഗതാഗത സംവിധാനങ്ങളുമെല്ലാം ഒരു റെയിൽവേ ജീവനക്കാരൻ എന്ന നിലയിൽ ടി ഡി രാമകൃഷ്ണൻ മനോഹരമായി പറഞ്ഞിട്ടുണ്ട്. അതാണ് നോവലിനെ വായനാക്ഷമതയുള്ളതാക്കുന്നത്. അതിനപ്പുറം ഒരു ആവറേജ് ത്രില്ലർ മാത്രമാണ്. എന്നാൽ കഥാപരിസരം വ്യത്യസ്തയുള്ളതായതിനാൽ രസകരമായി വായിച്ചു പോകാം.
Profile Image for VipIn ChanDran.
82 reviews3 followers
September 26, 2022
വളരെ ബൃഹത്തായ ഒരസ്വഭാവികതയെ കാണാമറയത്തുനിന്നു പിടിച്ചു പുറത്തിടുകവഴി ഇന്ത്യൻ റെയിൽവേയുടെ ഉള്ളകങ്ങളെ തുറന്നുകാട്ടുകയാണ് പച്ച മഞ്ഞ ചുവപ്പ്. ആദ്യ അദ്ധ്യായത്തിന്റെ മനോഹാരിത തുടർന്ന് ലഭിച്ചില്ലെങ്കിലും തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്ന് തന്നെയാണ് ടി പുസ്തകം.
Profile Image for Niranjan Thekkedath.
11 reviews
April 4, 2024
It is indeed a nice detective thriller with the story of the railway workers. The novel had me hooked for most of the part (hooked till the climax portion). But the climax felt a little rushed. The ending did satisfy me, but the pacing should have been a little bit slower.
Displaying 1 - 30 of 53 reviews

Can't find what you're looking for?

Get help and learn more about the design.