സാധാരണ ക്രൈം ത്രില്ലറുകളിൽ നിന്നു മാറി ഒരു വ്യത്യസ്ത വായനാനുഭവം ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ റിഹാൻ റഷീദ് ന്റെ ഡോൾസ് വായിച്ചു തുടങ്ങുക.
എല്ലാ കുറ്റാന്വേഷണ കഥകളുടെയും ഒരു ടെംപ്ലീറ്റ് ഉണ്ട് , ഒരു കുറ്റം നടന്നു കഴിഞ്ഞാൽ അത് അന്വേഷിക്കുക പോലീസ് ഉദ്യോഗസ്ഥരോ ഡിറ്റക്ടീവ്സോ ആയിരിക്കും എന്നാൽ ഡോൾസ് എന്ന റിഹാൻ റഷീദ് ന്റെ പുസ്തകത്തിൽ കുറ്റാന്വേഷണം നടത്തുന്നത്, രാത്രി, പകൽ, വെളിച്ചം , കാലം , സമയം പിന്നെ B13 എന്ന പേരായ സ്മാർട്ട് ഹോട്ടലുമാണ്.
ബാംഗ്ലൂറിൽ പഠിക്കുകയും ജോലി ചെയ്യുന്നതുമായ ഒരു കൂട്ടം സുഹൃത്തുക്കളുടെ ഇടയിൽ ചില അവിചാരിതമായ സംഭവങ്ങൾ അരങ്ങേറുന്നു, B13 എന്ന സ്മാർട്ട് ഹോട്ടലിന്റെ പശ്ചാത്തലത്തിൽ അവരുടെ ഓരോരുത്തരുടെയും ജീവിതത്തിലെ രഹസ്യങ്ങളുടെ ചുരുളുകൾ അഴിഞ്ഞ് ക്ളൈമാക്‌സ് ൽ എത്തുമ്പോ നോവൽ ചിലപ്പോ ബോർ അടിപ്പിച്ചെക്കാം. കഥ പറച്ചിൽ രീതി കൊണ്ട് തന്നെ ആകെ മൊത്തം കുഴപ്പത്തിലാണ് വായിക്കുന്നത് അതിന്റെ കൂടെ കഥാപാത്രങ്ങൾ തമ്മിൽ തിരിച്ചറിയുവാൻ പറ്റാത്ത അവസ്ഥയും. ശരിക്കും ബുദ്ധിമുട്ടി വായിച്ചു മുഴുമിപ്പിക്കാൻ.
സ്ഥിരം ത്രില്ലർ/കുറ്റാന്വേഷണ നോവൽ നിന്നും മാറിയ ആഖ്യാശൈലി പിന്തുടരാൻ എഴുത്തുകാരൻ തയ്യാറായതാണ് ഏക മേന്മ.
3.5 stars A very peculiar, deviant tale of a group of "friends" who initially came together in their engineering college days and later started cheating and double crossing. The tale is unconventianally told via a robot , and through the media of day and night We are also made privy to telephone calls and whatsapp messages.
It was a harrowing tale of utmost cunning, degradation and emotional deprivation... first 80 percent was intriguing, but later things went downhill and I could barely keep up with what was happening. Initial three quarters 4 stars Final quarter 2.5 stars
മലയാളത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ആഖ്യാനരീതിയാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. സാധാരണയായി കണ്ടുവരുന്ന കൊലപാതകങ്ങളും അതിൻ്റെ അന്വേഷണങ്ങളും അന്വേഷണ ഉദ്യോഗസ്ഥരും സൈക്കോ കില്ലറും ഒന്നും ഈ നോവലിൽ ഇല്ല. ബാഗ്ലൂരിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ജോൺ, മിഥുൻ, വിവേക്, തമീം, വിശാൽ, തനൂജ, ഇഷിക, അമീറ തുടങ്ങിയവരിലൂടെയും അവരുടെ ഇടയിലേക്ക് അവിചാരിതമായി കടന്നുവരുന്ന രാകേഷ്, ഇസഹാഖ് എന്നിവരിലൂടെയും കടന്നു പോകുന്നു. ഇവർക്കിടയിലും ഇവരുമായി ബന്ധപ്പെട്ടവരുടെ ഇടയിലും നടക്കുന്ന ചില കൊലപാതകങ്ങളിലൂടെയുമാണ് കഥ വികസിക്കുന്നത്. ആരും അറിയില്ല ഒന്നും അറിയില്ല എന്നൊക്കെ ധരിച്ച് അതീവ രഹസ്യമായി നമ്മൾ കാട്ടികൂട്ടിയതും സംസാരിച്ചതുമെല്ലാം രാത്രിയും പകലും സമയവും കാലവുമൊക്കെ ഒരു അജ്ഞാത സോഫ്റ്റ് വെയറിൽ ശേഖരിച്ച് വയ്ക്കുകയാണെങ്കിൽ ഈ ലോകത്തിന്റെ അവസ്ഥ എന്താകും? ഈ പുസ്തകത്തിൽ രാവും പകലും കാലമെല്ലാം കഥാപാത്രങ്ങളാണ്. വ്യത്യസ്തമായ ഒരു ആഖ്യാനരീതി ആണെങ്കിൽ കൂടെ തന്നെയും ഒരു വായനസുഖം ഈ പുസ്തകം എനിക്ക് സമ്മാനിച്ചില്ല.
എല്ലാർക്കും follow ചെയ്യാൻ പറ്റുന്ന ഒരു narration ആയിട്ടു തോന്നിയില്ല ... കുറെ അധികം കഥാപാത്രങ്ങൾ ഉള്ളത് കൊണ്ട് ആര് ആരെ എന്ത് ചെയ്തു എന്ന് മനസിലാക്കാൻ ഒരു ബുദ്ധിമുട്ടു തോന്നി ..
" ഭയമാണ് നുണകളുടെ ശത്രു " - സത്യം!
technology അതിപ്രസരങ്ങൾ ഉള്ള നമ്മുടെ ഇപ്പോളത്തെ അവസ്ഥ കാണിക്കുന്ന പല നോവലുകളും ഇറങ്ങിയിട്ടുണ്ട്. കുറച്ചു ക്ലാരിറ്റി കുറവുള്ളത് പോലെ തോന്നി ..
I won’t call it a bad book, however cannot be termed a page turner. What makes this book different is the treatment meted out to its characters. Not a usual template where everything is laid before the reader in an open manner. This book takes us through the very emotions of the characters. What they feel, how they feel and why they feel, has been explained to the readers with a philosophical touch. The author was also successful in making us traverse through the mindset of characters, including their insecurities, quest for vengeance etc .
Though not being a page turner, this book will definitely qualify as a good read.