What do you think?

446054
Paperback
First published January 1, 2021
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 8 of 8 reviews
April 13, 2021
highly disappointing work from the author!
May 20, 2022
വായന📖 - 16/2022
പുസ്തകം📖 - 446054
രചയിതാവ്✍🏻 - ആശിഷ് ബെൻ അജയ്
പ്രസാധകർ📚 - ഡ്രീം ബുക്ക്ബൈൻ്ററി
തരം📖 - മിസ്റ്ററി ഹൊറർ സസ്പെൻസ് ത്രില്ലർ
പതിപ്പ് - 3
ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്📅📚 - മാർച്ച് 2021
താളുകൾ📄 - 220
വില - ₹250/-
🏦307.47 എന്ന കൃതിക്ക് ശേഷം ആശിഷ് ബെൻ അജയ് എഴുതിയ രണ്ടാമത്തെ പുസ്തകമാണ് 446054. പുസ്തകങ്ങളുടെ പേരുകളിൽ തന്നെയുള്ള ഈ വ്യത്യസ്തതയാണ് വായനക്കാരിൽ കൂടുതൽ കൗതുകം ഉണർത്തുന്നത്. ഒരു ബാങ്ക് ഉദ്യോഗസ്ഥനായത് കൊണ്ടുതന്നെയാണ് സംഖ്യകളിൽ കൗതുകമുണ്ടായതെന്ന് എഴുത്തുകാരൻ തന്നെ ആമുഖത്തിൽ പറയുന്നുണ്ട്. ആദ്യ പുസ്തകമായ 307.47 വളരെയധികം വ്യത്യസ്തത നിറഞ്ഞ പുസ്തകമായിരുന്നെങ്കിൽ ഈ പുസ്തകത്തിലേക്ക് വരുമ്പോൾ 446054 ഒരുപടി മുകളിൽ നിൽക്കുന്നു എന്ന് തന്നെ പറയാം. ആദ്യപുസ്തകം ഒരു യാത്രാവിവരണം പോലെയായിരുന്നു. എന്നാൽ ഈ പുസ്തകത്തിൽ കാണാൻ സാധിച്ചത് ആദ്യപുസ്തകത്തിൽ നിന്നും വ്യത്യസ്തമായി ദുരൂഹതകൾ ഉടനീളം നിലനിർത്തിയ ആഖ്യാനമായിരുന്നു.
🏦307.47 ലേ കേന്ദ്രകഥാപാത്രമായ അഭിഷേക് അയ്യരിലൂടെ തന്നെയാണ് ഈ പുസ്തകത്തിലും കഥ വികസിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ അഭിഷേക് എറണാകുളത്തെ നോർത്ത് പറവൂർ ഉള്ള ബാങ്കിൽ മാനേജരായി ജോലിയിൽ പ്രവേശിച്ചതിന് ശേഷം അവിടെയും പിന്നീട് സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര പോയപ്പോഴും ചില അനുഭവങ്ങൾ നേരിടേണ്ടി വരുന്നു. അതായിരുന്നു ആദ്യപുസ്തകത്തിലെ ഉള്ളടക്കം. നോർത്ത് പറവൂർ ബ്രാഞ്ചിൽ നിന്നും സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് പ്രമോഷന് വേണ്ടി ശ്രമിക്കുന്ന അഭിഷേകിന് പക്ഷേ വളരെ ദൂരെയുള്ള പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റം ലഭിക്കുന്നത്. അവിടെ അയാൾക്ക് വീണ്ടും ചില ദുരൂഹത നിറഞ്ഞ അനുഭവങ്ങൾ നേരിടേണ്ടി വരുന്നു.
🏦മൂന്ന് ഭാഗങ്ങളിലായിട്ടാണ് ഈ പുസ്തകത്തിൽ കഥ വികസിക്കുന്നത്. ജനവാസം വളരെയധികം കുറഞ്ഞതും കസ്റ്റമേഴ്സ് കുറഞ്ഞതുമായ ഒരു ബ്രാഞ്ചാണ് നെല്ലിയാമ്പതി ബ്രാഞ്ച്. എപ്പൊൾ വേണമെങ്കിലും അടച്ചുപൂട്ടാവുന്ന ബ്രാഞ്ചായ നെല്ലിയാമ്പതി ബ്രാഞ്ചിൽ ഒരു മാനേജരും അധികകാലം സേവനമനുഷ്ഠിക്കുന്നില്ല. അങ്ങനെയിരിക്കെ ബാങ്കുമായി ബന്ധപ്പെട്ട് അഭിഷേകിന് പല തവണകളിലായി അസാധാരണമായ അനുഭവങ്ങൾ ഉണ്ടാവുന്നു. അതിൻ്റെ പിന്നിലെ ദുരൂഹതയുടെ പുറകെയുള്ള അന്വേഷണത്തിൽ ചുരുൾ നിവരുന്നത് വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു കൊലപാതകമാണ്. കഥയുടെ രണ്ടാം ഭാഗത്തിൽ കഥയിൽ നിന്നും വ്യത്യസ്തമായ മറ്റൊരു കഥാപശ്ചാത്തലം കടന്നുവരുന്നുണ്ടെങ്കിലും മൂന്നാം ഭാഗത്തിലും കഥയുടെ അവസാനവും വായനക്കാർക്കുണ്ടാകുന്ന സംശയങ്ങൾക്കെല്ലാം ഉത്തരം ലഭിക്കുന്നു.
🏦കഥയുടെ അവസാനം ഉണ്ടാവുന്ന വഴിത്തിരിവുകൾ ഈ നോവലിനെ കൂടുതൽ ഹൃദ്യമാക്കുന്നു. ഒരു മിസറി ത്രില്ലർ സിനിമ കണ്ടിറങ്ങിയ അനുഭൂതിയാണ് ഈ നോവൽ വായിച്ച് കഴിഞ്ഞപ്പോൾ എനിക്ക് വ്യക്തിപരമായി അനുഭവപ്പെട്ടത്. വ്യത്യസ്തവും ഉദ്വേഗഭരിതവുമായ ഒരു വായനാനുഭവം തന്നെ ഈ പുസ്തകം നമുക്ക് നൽകുമെന്നതിൽ ഒരു സംശയവും വേണ്ട.
©Dr.Jeevan KY

February 11, 2026
ഒരു യഥാർത്ഥ Page turner.
307.47 വായിച്ചതിനുശേഷം 446054 എന്ന പുസ്തകത്തെ കുറിച്ച് എനിക്ക് വലിയ പ്രതീക്ഷകളായിരുന്നു. ഏറെ നാളായി എന്റെ വിഷ്‌ലിസ്റ്റിൽ ഉണ്ടായിരുന്ന ഈ പുസ്തകം ഒടുവിൽ വായിക്കാൻ കഴിഞ്ഞു. എന്റെ എല്ലാ പ്രതീക്ഷകളും നികത്തിയെന്ന് പറയാതെ വയ്യ.
ഈ പുസ്തകത്തിലെ ഏറ്റവും അതിശയിപ്പിച്ച കാര്യം, ആദ്യവും രണ്ടാമത്തെയും അധ്യായങ്ങൾ ഒരേ നിമിഷത്തിൽ ഒത്തുചേരുന്ന രീതി തന്നെയാണ്. ആ ഘടനയിലെ മിടുക്കും, എഴുത്തിലെ ആലോചനാപൂർണ്ണതയും ഇതിനെ വ്യത്യസ്തം ആക്കുന്നു .
പ്രധാന കഥാപാത്രമായ അഭിഷേക് അയ്യർ കടന്നുപോകുന്ന ഇടങ്ങളും സാഹചര്യങ്ങളും അവന്റെ ചിന്തകളും വായനക്കാരന്റെ മനസ്സിൽ അനുരണനം സൃഷ്ടിക്കും. അവനെ നമ്മൾ വെറുതെ വായിച്ചു പോവുകയല്ല - അവനോടൊപ്പം ആ യാത്ര നമുക്ക് അനുഭവിക്കാൻ കഴിയും. എഴുത്തുകാരൻ സൃഷ്ടിച്ചിരിക്കുന്ന രണ്ടു ലോകങ്ങൾ — ഭൂതകാലവും വര്‍ത്തമാനവും — നമ്മെ പൂർണ്ണമായി ആകർഷിക്കുന്നു. തുടക്കത്തിൽ സൃഷ്ടിക്കുന്ന mood മുഴുവൻ പുസ്തകത്തിലുടനീളം അതേ തീവ്രതയിൽ നിലനിൽക്കുന്നത് ശ്രദ്ധേയമാണ്. ഈ നോവലിനെ കുറിച്ചുള്ള നല്ല വശങ്ങൾ മറ്റ് reviews ഇൽ പറഞ്ഞിട്ടുള്ളതാണ് . അതിനാൽ അവയൊന്നും ആവർത്തിക്കുന്നില്ല.
കേരളത്തിൽ വളർന്ന 90s കുട്ടികൾക്ക് ഈ പുസ്തകം ഒരു നൊസ്റ്റാൾജിയയുടെ പാരമ്യതയാണ്. പഴയ SSLC ഗ്രേഡിംഗ് സിസ്റ്റം, അതിലെ first batch of 2004-'05, ചോദ്യ പേപ്പർ ചോർച്ച, മാറ്റി വെച്ച പരീക്ഷകളുടെ ഇടവേളകളിലെ ഓർമ്മകൾ, അപരിചിതൻ സിനിമയിലേക്കുള്ള സൂചനകൾ — ഓരോ വിശദാംശവും മനസ്സിൽ തട്ടുന്നു..
മറ്റു പുസ്തകങ്ങളെ കുറച്ച് മോശം പറയാൻ ഉദ്ദേശമില്ല — കഴിഞ്ഞ വർഷം പുറത്തിറങ്ങിയ Ram C/O Anandhi, Rathri 12-nu Shesham തുടങ്ങിയവ ഏറെ പ്രശംസിക്കപ്പെട്ടവയാണ്. പക്ഷേ കൂടുതൽ വായനക്കാരെ ഈ പുസ്തകം അർഹിക്കുന്നു എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. വ്യക്തിപരമായി പറഞ്ഞാൽ, അവയേക്കാൾ കൂടുതൽ ആഴമുള്ളതും തൃപ്തികരവുമായ വായനാനുഭവം ഈ കൃതി എനിക്കു നൽകി.
307.47നും 446054നും ശേഷം അശീഷിന്റെ അടുത്ത കൃതിയെ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
PS: ഒരിക്കൽ ഇത് സിനിമയാകുകയാണെങ്കിൽ, നിവിൻ പോളിയുടെ ആ Celebrated cameo കാണാൻ ഞാൻ വളരെ ആവേശത്തിലാണ് — ഏതെന്ന് അറിയാൻ പുസ്തകം വായിക്കണം!
Regards
Ashik
X batch of 04-'05

August 30, 2021
" 307.47" ലെ പ്രധാന കഥാപാത്രമായ അഭിഷേക്അയ്യറിനു നിനച്ചിരിക്കാതെ നെല്ലിയാമ്പതിയിലെ തിരക്കൊഴിഞ്ഞ ഒരു ബാങ്കിലേക്ക് സ്ഥലം മാറ്റം കിട്ടുന്നു. അവിടെ കാട്ടിനുള്ളിലെ ഒരു വീടും സംഭവങ്ങളും, സമാന്തരമായി പറഞ്ഞു പോകുന്ന നന്ദിനിയുടെയും കുടുംബത്തിന്റെയും കഥയും എല്ലാം ഒരു നല്ല ത്രില്ലർ നോവൽ പോലെ പോയെങ്കിലും, അവസാന ഭാഗങ്ങളിൽ ഒരിക്കലും മനസ്സിൽ നിന്ന് പോകാത്ത ഒരു ട്വിസ്റ്റ് 446054 എന്ന കഥയെ വ്യത്യസ്തമാക്കുന്നു.
അഭിഷേക് ആയും, നന്ദിനി ആയും, മറ്റു കഥാപാത്രങ്ങൾ ആയും നമുക്ക് ഈ കഥയെ വായിച്ചറിയാൻ കഴിയും. ഹൊറർ എന്നോ, മിസ്റ്ററി എന്നോ വിളിക്കാവുന്ന പല എലെമെന്റ്സും ഇതിൽ വന്നും പോയും ഇരിക്കുന്നത് ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന ഒരു പുസ്തകമായ ഇതിനെ മാറ്റുന്നു.
307.47 വായിച്ചവർക്ക് 446054 കുറച്ചുകൂടെ ആസ്വാദ്യകരമാകും. അഭിഷേകിനെ വേട്ടയാടുന്ന സ്വപ്നങ്ങളെ നമുക്ക് കുറച്ചുകൂടെ അറിയാൻ കഴിയും.

February 20, 2022
പൊതു അഭിപ്രായത്തിന് എതിരായി ആദ്യ ഭാഗത്തേക്കാൾ കുറേകൂടി ഇഷ്ടപ്പെട്ടത് രണ്ടാം ഭാഗമാണ്. കഥയിൽ കൊണ്ടുവന്ന ഹൊററോർ എലമെന്റ്, ഭൂതകാലത്തിലെ ചില കഥാപാത്രങ്ങൾ, വ്യത്യസ്തമായ കഥകൾ തമ്മിൽ പതിയെ നാച്ചുറൽ ആയി കൂട്ടിക്കെട്ടിയത്, എല്ലാം വളരെ നന്നായിട്ടാണ് തോന്നിയത്.
307.47 വായിച്ച ഉടനെ ഒറ്റ ഇരുപ്പിൽ തന്നെയാണ് ഈ ബുക്കും വായിച്ചു കഴിഞ്ഞത്. വളരെയധികം ഇഷ്ടപ്പെട്ടു. നാഗലിംഗ മരം വീണ്ടും ഇവിടെ പൂത്തുലഞ്ഞു നിൽക്കുമ്പോൾ എന്തോ ഒരു സന്തോഷം.
മറ്റൊരു പോസിറ്റീവ് ഭാഷയിൽ വന്ന കൈയടക്കമാണ്. ആദ്യ ബുക്കിന്റെ വച്ച് നോക്കുമ്പോൾ ഭാഷപരമായും ഈ ബുക്ക് മുന്നിട്ട് നിൽക്കുന്നു
ആദ്യ ബുക്ക് വായിച്ച ശേഷം ഇത് വായിക്കുക✌🏽

April 7, 2022
307.47 എന്ന ആദ്യ പുസ്തകത്തിനു ശേഷം ഇത് വായിക്കുന്നതാവും ഉത്തമം. എന്നാൽ ഏറ്റവും മികച്ചത് ആദ്യത്തെ പുസ്തകം തന്നെയാണ്. നോർത്ത് പറവൂരിൽ നിന്ന് നെല്ലിയാമ്പതിയിലേക്ക് ട്രാൻസ്ഫർ കിട്ടി പോകുന്ന ബാങ്ക് മാനേജറുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന നോവൽ. പേടിപ്പെടുത്തുന്ന കഥാസന്ദർഭങ്ങളും കൊലപാതകത്തിന്റെ നിഗൂഢതകളും വായനക്കാരെ പിടിച്ചിരുത്തുന്നു.
October 9, 2023
പാലക്കാട് നെല്ലിയാമ്പതിയിലെ ഒരു ബാങ്കിലേക്ക് സ്ഥലം മാറി വരുന്ന അഭിഷേക് അയ്യർ എന്ന ബാങ്ക് മാനേജറായ ചെറുപ്പക്കാരൻ.. താല്പര്യമില്ലാതെ ആ നാട്ടിൽ എത്തിയ അയാൾക്ക് നേരിടേണ്ടി വന്നത് ദുരൂഹമായ ഒട്ടനേകം സംഭവങ്ങളാണ്..
.
.
.
Book- 446054
Writer- @ashishbenajay
.
.
.
Book- 446054
Writer- @ashishbenajay
June 12, 2022
I liked this book, a well crafted story and an above average thriller. I like the way Mr. Ashish linked this book with his first work 307.47.
Displaying 1 - 8 of 8 reviews