ഇദ്ദേഹത്തിന്റെ
കൊല്ലപ്പാട്ടി ദയ, ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും , ഡിക്റ്ററ്റീവ് പ്രഭാകരൻ, തസ്കരൻ മണിയൻ പിള്ളയുടെ ആത്മകഥ തുടങ്ങിയ കഥാസമാഹാരങ്ങളും ഡച്ച് ബംഗ്ലാവിലെ പ്രേത രഹസ്യം, രാത്രിയിലൊരു സൈക്കിൾവാല , രക്ത നിറമുള്ള ഓറഞ്ച്, കാളിഗണ്ഡകി , പടിഞ്ഞാറെ കൊല്ലം ചോരക്കാലം ,തുടങ്ങിയ നോവലുകളും ഞാൻ വായിച്ചിട്ടുണ്ട് .കഥയെഴുത്തിലെ ശൈലി എന്നെ ആകർഷിച്ചതുകൊണ്ടുതന്നെ ഈ ഇടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ചെന്നായ എന്ന കഥാസമാഹാരം വായിക്കാൻ തീരുമാനിച്ചു.തീരുമാനം എന്തുകൊണ്ടും നന്നായി എന്ന് ഈ കഥാ സമാഹാരം വായിച്ചപ്പോൾ എനിക്ക് തോന്നി .
ചെന്നായ , ക്ലോക്ക് റൂം, മറുത, കുള്ളനും കിഴവനും, പതിനെട്ടര കമ്പനി തുടങ്ങിയ കഥകളാണ് ഇതിൽ ഉള്ളത്.
നവമാധ്യമ മോഹവലകളിൽ കുടുങ്ങി
യാഥാർത്ഥ്യത്തെ പുച്ഛിക്കുകയും സങ്കൽപ്പങ്ങളെ തേടി അലയുകയും ചെയ്യുന്ന അനുവിന് ഒടുവിൽ ഉണ്ടാവുന്ന തിരിച്ചറിവാണ് ചെന്നായ എന്ന കഥയിലെ പ്രമേയം.
ക്ലോക്ക് റൂം എന്ന കഥയിലാകട്ടെ ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ കാണിച്ചു കൂട്ടുന്ന ധാർഷ്ട്യത്തിന് പിന്നീടുണ്ടാകുന്ന തിരിച്ചടിയാണ് വരച്ചു വെക്കുന്നത്.
ഒരു നേരത്തെ അന്നത്തിനായി വേശ്യാവൃത്തി സ്വീകരിക്കേണ്ടി വന്നവരുടെ ജീവിത സമരങ്ങളാണ് മറുത, എന്ന കഥയിലുള്ളത്. വേശ്യാവൃത്തിയെ പുച്ഛത്തോടെ കാണുന്നവർ അവരുടെ ഉള്ളിലെ നന്മയെ തിരിച്ചറിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
വളരെ നാടകീയമായ, ഏറെ സസ്പെൻസ് ആസ്വാദകരിൽ വളർത്തുന്ന കഥയാണ് 'കുള്ളനും കിഴവനും '.കാർഷികവൃത്തി ജീവിതമായി മുന്നോട്ടുകൊണ്ടുപോകുന്ന വരും അത് കേവലമൊരു അലങ്കാരമായി കാണുന്നവരും ഏറ്റുമുട്ടലാണ് ഈ കഥ .
സങ്കൽപലോകത്തു നിന്ന് യാഥാർത്ഥ്യത്തിലേക്കുള്ള ഒരു പ്രയാണമാണ് പതിനെട്ടര കമ്പനി എന്ന കഥ .
ചുരുക്കത്തിൽ വായനയെ ഇഷ്ടപ്പെടുന്നവർ എന്തുകൊണ്ടും ഈ കഥാസമാഹാരം വായിക്കേണ്ടതു തന്നെ.