മുൻപെപ്പോഴെങ്കിലും കണ്ട ആളുകളെ നാം ഓർക്കാറുണ്ട്, പലപ്പോഴും. ഇതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. അവരെ ഓർക്കുമ്പോൾ അവരുടെ മനസ്സുമായി നാം ബന്ധപ്പെടുകയാണോ ചെയ്യുന്നത്? അവർ നമ്മെ ഓർക്കുന്നതിന്റെ പ്രതികരണമാണോ നമ്മുടെ ഓർമ? ഈ ‘വാർത്താവിനിമയ’ത്തിനു പിന്നിൽ വിദ്യുത് കാന്തികതരംഗങ്ങൾക്കപ്പുറമുള്ള എന്തോ ആണെന്ന് മനസ്സിലായിട്ടുണ്ട്. കൃത്രിമബുദ്ധി സംബന്ധിച്ചു നടന്ന പഠനങ്ങളുടെ ഫലമായി ചില ധാരണകളും സാധ്യതകളും ലഭിച്ചിട്ടുമുണ്ട്. ഈ അറിവിന്റെ വെളിച്ചത്തിൽ രചിക്കപ്പെട്ട നോവൽ.
1939 ഫെബ്രുവരി 15-ന് ജനിച്ചു. കുറെക്കാലം കൊടൈക്കനാൽ ആസ്‌ട്രോഫിസിക്‌സ് ഒബ്‌സർവേറ്ററിയിൽ സയന്റിഫിക് അസിസ്റ്റന്റായിരുന്നു. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ പ്രസിഡന്റ്, ഭാഷാപോഷിണി, മാധ്യമം എന്നിവയുടെ എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അഗ്നി, പൂജ്യം, ഉൾപ്പിരിവുകൾ, പിൻനിലാവ്, പുഴ മുതൽ പുഴവരെ, സ്പന്ദമാപിനികളേ നന്ദി, മുൻപേ പറക്കുന്ന പക്ഷികൾ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, ഇവിടെ എല്ലാവർക്കും സുഖംതന്നെ എന്നിവ പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി അവാർഡ് (1962), അബുദാബി മലയാളി സമാജം അവാർഡ് (1988), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1989), വയലാർ അവാർഡ് (1990) എന്നിവ നേടിയിട്ടുണ്ട്. ചില ചലച്ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്.
C. Radhakrishnan (Malayalam: സി രാധാകൃഷ്ണന്) (15 February 1939) is a renowned writer and film director in Malayalam language from Kerala state
മുൻപെപ്പോഴെങ്കിലും കണ്ട ആളുകളെ നാം ഓർക്കാറുണ്ട്, പലപ്പോഴും. ഇതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. അവരെ ഓർക്കുമ്പോൾ അവരുടെ മനസ്സുമായി നാം ബന്ധപ്പെടുകയാണോ ചെയ്യുന്നത്? അവർ നമ്മെ ഓർക്കുന്നതിന്റെ പ്രതികരണമാണോ നമ്മുടെ ഓർമ? ഈ ‘വാർത്താവിനിമയ’ത്തിനു പിന്നിൽ വിദ്യുത് കാന്തികതരംഗങ്ങൾക്കപ്പുറമുള്ള എന്തോ ആണെന്ന് മനസ്സിലായിട്ടുണ്ട്. കൃത്രിമബുദ്ധി സംബന്ധിച്ചു നടന്ന പഠനങ്ങളുടെ ഫലമായി ചില ധാരണകളും സാധ്യതകളും ലഭിച്ചിട്ടുമുണ്ട്. ഈ അറിവിന്റെ വെളിച്ചത്തിൽ രചിക്കപ്പെട്ട നോവൽ.. . . Book-ഒരു മായാജാലം പോലെ Writer-സി. രാധാകൃഷ്ണൻ