Jump to ratings and reviews
Rate this book

SPANDAMAAPINIKALA NANDI

Rate this book
1989 ലെ കേന്ദ്രസാഹിത്യ അക്കാഡമി അവാർഡിന് അർഹമായ കൃതി. വികാരങ്ങളെന്നല്ല വിചാരങ്ങളും പുരോഗതിയും സ്നേഹവും വിദ്വേഷവും വളർച്ചയും തളർച്ചയും എല്ലാം തരംഗസ്പന്ദങ്ങളായി പ്രപഞ്ചമായി പരിണാമമായി ജീവിതമായി സ്വപ്നമായി യാഥാർഥ്യമായിരിക്കുന്നു, ഈ കൃതിയിൽ. നിതാന്തമായി ജാഗ്രത്തായിരിക്കുന്ന കുരുക്ഷേത്രങ്ങളിലെ നിയോഗങ്ങളുടെ മൊത്തം കഥയാണ് സി. രാധാകൃഷ്ണൻ തന്റെ അനുഗ്രഹീത ശൈലിയിൽ പറയുന്നത്.

Paperback

First published January 1, 1986

14 people are currently reading
376 people want to read

About the author

1939 ഫെബ്രുവരി 15-ന് ജനിച്ചു. കുറെക്കാലം കൊടൈക്കനാൽ ആസ്‌ട്രോഫിസിക്‌സ് ഒബ്‌സർവേറ്ററിയിൽ സയന്റിഫിക് അസിസ്റ്റന്റായിരുന്നു. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ പ്രസിഡന്റ്, ഭാഷാപോഷിണി, മാധ്യമം എന്നിവയുടെ എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അഗ്നി, പൂജ്യം, ഉൾപ്പിരിവുകൾ, പിൻനിലാവ്, പുഴ മുതൽ പുഴവരെ, സ്പന്ദമാപിനികളേ നന്ദി, മുൻപേ പറക്കുന്ന പക്ഷികൾ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, ഇവിടെ എല്ലാവർക്കും സുഖംതന്നെ എന്നിവ പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി അവാർഡ് (1962), അബുദാബി മലയാളി സമാജം അവാർഡ് (1988), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1989), വയലാർ അവാർഡ് (1990) എന്നിവ നേടിയിട്ടുണ്ട്. ചില ചലച്ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്.


C. Radhakrishnan (Malayalam: സി രാധാകൃഷ്ണന്) (15 February 1939) is a renowned writer and film director in Malayalam language from Kerala state

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
57 (31%)
4 stars
79 (43%)
3 stars
29 (15%)
2 stars
8 (4%)
1 star
10 (5%)
Displaying 1 - 7 of 7 reviews
Profile Image for Unni Krishnan.
266 reviews28 followers
July 26, 2014
Even though people might suggest that 'Munpe parakkunna pakshikal' is the masterpiece of the author, I like this one better. The philosophy of 'Munpe...' might be heavy and coherent, and hence it may have a big fan-following. But as a fictional work, I found this one more appealing.

The protagonist, Appu (with lot of heavy shades of the author), works in the Seismological centre in Pune and is not generally happy about the establishment. Then he gets some mysterious messages which persuades him to join a better organized crusade with bloodier means to take up that fight. Who are these people and why they have to resort to such apparently bloody methods and how all this is still morally justified and embedded in the framework of Geetha (how C.R can write something without the ideals of Geetha)?

The books is quite gripping. There are many interesting characters with which the readers can empathise themselves. As usual, the protagonist never tries to become the hero of the story. Hopefully once you start, you cannot put this down without finishing it.
Profile Image for Arunraj MS.
23 reviews5 followers
July 29, 2014
ഇന്ത്യയിലെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിൽ ,രാഷ്ട്രീയവും ഉദ്യോഗസ്ഥ തൻപ്രമാണിത്വ ക്രൂരതയും നേരിടേണ്ടിവരുന്നതു മൂലം ഗവേഷകർക്ക് ഗവേഷണം ഒഴികെ മറ്റെന്തെല്ലാം ചെയ്യേണ്ടിവരുന്നു, എന്ന് ഈ നോവൽ തുറന്നു കാട്ടുന്നു. പുതു ഗവേഷകരുടെ അധ്വാനങ്ങൾ ഈ മേലുദ്യോഗസ്ഥരുടെ ക്രെഡിറ്റ് ചരിത്രമാകുമ്പോൾ മനം മടുത്തു ഗവേഷണം തന്നെ ഉപേഷിച്ച എത്രയോ സമർഥരെ നമുക്ക് കാണാൻ കഴിയും, അവരിൽ പലരും "ബ്രെയിൻ ഡ്രെയ്ൻ "പ്രതിഭാസത്തിലൂടെ രക്ഷപെടുന്നു, മറ്റു ചിലർ ആ മേഖല തന്നെ വിട്ടുപോകുന്നു. മറ്റുചിലരാവട്ടെ ഇതിനൊന്നും കഴിയാതെ അതേ സ്ഥാപനങ്ങളിൽ സ്വന്തം നട്ടെല്ല് പണയ പ്പെടുത്തി ഗുമസ്തരായി തുടരുന്നു. മേലുദ്യോഗസ്ഥ ദുഷ് പ്രഭുത്വപീഡനം മൂലം വിധ്വംസക പ്രവർത്തനങ്ങളിലേക്ക് മനസ്സ് തിരിഞ്ഞ ഗവേഷകന്റെ കഥ പറയുന്ന ഈ നോവലിന് ഇന്നത്തെ ഗവേഷണ സ്ഥാപനങ്ങളിലെ അവസ്ഥയോടൊപ്പം കാലിക പ്രസക്തിയുണ്ട് .നോവലിന്റെ അവസാന ഭാഗത്ത്‌ പരാമർശിക്കുന്ന വിമാനാപകട വിവരണങ്ങളിൽ നിന്നും നമുക്ക് വായിച്ചെടുക്കേണ്ടിവരുന്നത്‌, നമ്മുടെ ശാസ്ത്ര വിഗ്രഹങ്ങളിൽപ്പെടുന്ന ഹോമി J ഭാഭ പോലും ഗവേഷകരിലെ പുതുനാമ്പുകൾ നുള്ളി എറിഞ്ഞവരുടെ കൂട്ടത്തിൽപെടും എന്നതാണ്.
Profile Image for Lakshmi Gopakumar.
1 review2 followers
June 3, 2013
One of the best works which brings out the art of story telling with a perfect blend of philosophy enriched by well refined language. One of my favorites.
Profile Image for Manoj Unnikrishnan.
218 reviews21 followers
June 25, 2024
സ്പന്ദമാപിനികളേ നന്ദി. നോവൽ നവകം പരമ്പരയിലെ നാലാം നോവൽ. അപ്പുവിന്റെ വളർച്ചയോടൊപ്പം കഥയുടെ സമീപനത്തിലും ഗൗരവത്തിലും വരുന്ന മാറ്റങ്ങൾ ഈ നോവലിൽ പ്രകടമായി കാണാം.

നക്ഷത്രനിരീക്ഷണാലയത്തിൽ ഭൃഗുവിനുനേരെയുണ്ടായ ആക്രമണഫലമായി, ശിക്ഷാടിസ്ഥാനത്തിൽ പൂനെയിലെ ദേശീയ ഭൂകമ്പശാസ്ത്രകേന്ദ്രത്തിൽ എത്തിപ്പെടുന്ന അപ്പു. ഭൂമിക്കടിയിലെ നിലയറയിൽ ഇരുന്ന് സ്പന്ദമാപിനികൾ കൊണ്ട് ഭൂകമ്പങ്ങളുടെ തോത് അളക്കുകയാണ് ജോലി. നാട്ടിൽ താൻ നേരിൽക്കണ്ടതിലും ഭീകരമാണ് ദേശീയതലത്തിലും ശാസ്ത്രജ്ഞരുടെ വിധിയെന്ന് അപ്പു മനസ്സിലാക്കുന്നു. ശാസ്ത്രമേഖലയിൽ ജോലിചെയ്യുന്ന ‘തലയുള്ള’ പല ശാസ്ത്രജ്ഞരുടെയും തലയ്ക്കുമുകളിൽ ‘ദൈവങ്ങൾ’ അഴിഞ്ഞാടുകയാണ്. ദൈവങ്ങളെന്നാൽ അതത് വിഭാഗങ്ങളുടെ മേധാവികൾ. ഏറെ വൈകാതെ, നാടൊട്ടുക്കുമുള്ള ശാസ്ത്രഗവേഷണസ്ഥാപനങ്ങൾ തകർക്കാനുള്ള രഹസ്യസംഘടനയുടെ ഭാഗമാകാനുള്ള ഒരു ക്ഷണക്കുറിപ്പ് അപ്പുവിന് ലഭിക്കുന്നു. അയാൾ ആ വിദ്ധ്വംസകപ്രവർത്തനങ്ങളിൽ ഒരു പ്രധാനകണ്ണിയായിത്തീരുകയും ചെയ്യുന്നു. ആരാണ് സംഘടന നയിക്കുന്നതെന്നോ ആരൊക്കെയാണ് അതിലെ അംഗങ്ങളെന്നോ അറിയാൻ അയാൾ ഒരുപാട് ശ്രമിക്കുന്നുണ്ട്. അപ്പുവുമായി ബന്ധമുള്ള സംഘടനാപ്രവർത്തകരിൽ ചിലർ പ്രേമ, ദേവി, റോസ, നിമ്മി, മനോഹർ, സ്വാരൂപ് എന്നിവരാണ്. ഓരോരുത്തർക്കും അവരവരുടേതായ കഥകൾ, വിധികൾ. മുന്നോട്ടുപോകുന്തോറും കൂടുതൽ കഥാപാത്രങ്ങൾ കടന്നുവരികയും കഥാഗതി കൂടുതൽ ഗൗരവപൂർണ്ണമാവുകയും ചെയ്യുന്നു. നേരത്തെ സൂചിപ്പിച്ച ‘ദൈവങ്ങൾ’ മൂലം ജീവിതം തകർക്കപ്പെട്ടവരിൽ രണ്ടുപേരാണ് തരുൺ ജോഷി, യോഗേഷ് ശർമ്മ എന്നീ കഥാപാത്രങ്ങൾ. നാം പാഠപുസ്തകങ്ങളിലൂടെയും ചരിത്രത്തിലൂടെയും അറിഞ്ഞു മനസ്സിൽ കൊണ്ടുനടന്ന പല ശാസ്ത്രബിംബങ്ങളും ഒരുപക്ഷെ ‘ദൈവങ്ങളുടെ’ ഗണത്തിൽപെടുന്നവരായിരിക്കാം, അറിയില്ല. ഭാരതത്തിന്റെ ശാസ്ത്രപുരോഗതിയിൽ ഇനിയൊരിക്കലും മുളയിലേ നുള്ളിയെറിയപ്പെടുന്ന തരുൺ ജോഷിമാരും യോഗേഷ് ശർമ്മമാരും ഉണ്ടാവരുതേയെന്ന പ്രാർത്ഥന മാത്രം.

ശാസ്ത്രരംഗത്തെ യുദ്ധങ്ങൾക്ക് സമാന്തരമായി രാജ്യത്തെ മതപരമായ വിഷയങ്ങളിലേയ്ക്കും ഇടയ്ക്ക് നോട്ടങ്ങൾ വീഴുന്നുണ്ട്. പല സന്ദർഭങ്ങളിലും കഥയിൽ വരുന്ന അന്വേഷണങ്ങൾക്ക് വായനക്കാരും ഉത്തരം കണ്ടെത്താൻ ശ്രമിക്കുമെന്നത് തീർച്ച. ഈ കഥയിൽ അപ്പുവിന്റെ വീട്ടിലെ കാര്യങ്ങൾ അധികമില്ലെങ്കിലും അവിടവിടെ ചില കാര്യങ്ങൾ പറയുന്നുണ്ട്. അപ്പുവിനോടുള്ള അയാളുടെ വകുപ്പുമേധാവിയുടെ സ്നേഹം നാട്ടിൽ തന്നെക്കുറിച്ചോർത്തു കഴിയുന്ന അമ്മയെ ഓർമ്മിപ്പിക്കുന്നുണ്ട്. സി. രാധാകൃഷ്ണൻ തന്റെ ജീവിതത്തെ അപ്പുവിലൂടെ പറയുന്നതാണ് ഇതുവരെയും വായിച്ച കഥയെന്ന് മനസ്സിലാക്കാം. തുടർന്നുള്ള അപ്പുവിന്റെ യാത്ര എങ്ങോട്ടാണെന്നും അയാളെ കാത്തിരിക്കുന്നതാരാണെന്നും, എന്താണെന്നും അറിയാനുള്ള ആകാംക്ഷയോടെ അടുത്ത നോവലിലേയ്ക്ക്…
4 reviews1 follower
March 5, 2018
പ്രായം കൂടുംതോറും ആസ്വാദന തലങ്ങളും മാറും എന്ന് മനസിലാക്കിത്തന്ന നോവല്‍.
Profile Image for Babu Vijayanath.
129 reviews9 followers
August 28, 2020
1988 ലെ സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതിയാണ് സ്പന്ദമാപിനികളെ നന്ദി. എഴുത്തുകാരൻ്റെ ജീവിതവുമായി വളരെ സാദൃശ്യം തോന്നിക്കുന്ന കൃതിയാണിത്.
ശാസ്ത്രലോകത്തെ ഫാസിസ്റ്റ് സമീപനത്തിനെതിരെ ശാസ്ത്ര ലോകത്ത് നിന്നൊരു വിപ്ളവം എന്നതാണീ നോവലിൻറെ കഥാ തന്തു. സാഹിത്യവും ശാസ്ത്രവും തത്വചിന്തയും ഉദ്വേഗജനകയ രീതിയിൽ ഇടകലർത്തി അവസാനിപ്പിക്കുന്ന കഥാരീതീ.
നായകൻ്റെ കാഴ്ചപ്പാടിലൂടെ ആത്മകഥാ രീതിയിലാണ് ഈ നോവലതവരിപ്പിക്കുന്നത്.
ശാസ്ത്ര ഗവേഷണകേന്ദ്രത്തിൽ ജോലീക്കായി ചേർന്ന യുവശാസ്ത്രഞൻ ഒരു രഹസ്യ വിപ്ളവ പ്രസാഥാനത്തിൽ ചേർന്നതും അതിൻെറ പരിണാമഗുപ്തിയുമാണ് ഈ നോവലിലെ കഥ. റോസാ, പ്രേമ, നാനി,സാരൂപ്,
നിരഞ്ജൻ,മനോഹർ,ദാദ എന്നിങ്ങനെ പല കഥാപാത്രങ്ങളിലായി വികസിക്കുന്ന കൃതി. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. പണ്ട് പഠനകാലത്ത് ലൈബ്രറിയിൽ നിന്നും വായിച്ചതാണെങ്കിലും ഇത്തവണ കൃതി ഫെസ്റ്റിവലിൽ വച്ചു കണ്ടപ്പോൾ വാങ്ങിച്ചു സ്വന്തമാക്കി. ഹൈടെക്ക് ബുക്ക്സ് കൊച്ചി ഇറക്കിയ പുസ്തകത്തിന് 480 പേജുകളും 390രൂപ വിലയുമുണ്ട്.
Displaying 1 - 7 of 7 reviews

Can't find what you're looking for?

Get help and learn more about the design.