പത്രപ്രവർത്തനം ഇഷ്ടപ്പെടുന്നവർക്കും ചരിത്രതാളുകളിലൂടെ ഒരു യാത്ര കാംഷിക്കുന്നവർക്കും ഒട്ടും ബോറടിയില്ലാതെ വായിച്ചു പോകാവുന്ന പുസ്തകം. സ്വാതന്ത്ര ഇന്ത്യ യുടെ രാഷ്ട്രീയ ഭരണ kaalakhattathe ഒരു ജേർണയലിസ്റ്റ് ഇന്ടെ കണ്ണിലൂടെ കാട്ടിത്തരുന്നുണ്ട് ഈ പുസ്തകം. ആംഗലേയത്തിലായിരുന്നു എങ്കിൽ കൂടുതൽ പേരിലേക്കെത്താവുന്ന ഒരു പുസ്തകമാണ് ഇത്.
ദ് ഹിന്ദു, ദ് സ്റ്റേറ്റ്സ്മാന്‍, പേട്രിയട്ട്, ദ് ഡെക്കാണ്‍ ഹെറാള്‍ഡ്, യു എന്‍ ഐ തുടങ്ങി വിവിധ പത്ര മാധ്യമങ്ങളില്‍ ഏഴുപതിറ്റാണ്ടോളം പ്രവർത്തിച്ച ബി ആർ പി ഭാസ്കറുടെ ആത്മകഥ. പത്രമാധ്യമങ്ങളുടെ വളർച്ചയും രൂപമാറ്റവും അതോടൊപ്പം തന്നെ ദൃശ്യമാധ്യമങ്ങളുടെ ഉത്ഭവവും അതിൽ താൻ ഭാഗവാക്കാവുകയും ചെയ്തതിനെ പറ്റി വിശദമായി പറഞ്ഞിരിക്കുന്നു. ഞാൻ എന്നൊരു ഭാവം ഇല്ലാത്ത എഴുത്ത്.
പത്രപ്രവർത്തകൻ്റെ അനുഭവക്കുറിപ്പുകൾ എന്നതിലുപരി ചരിത്രകുതുകികൾക്ക് റഫറൻസ് ഗ്രന്ഥമായി ഉപയോഗിക്കാൻ കഴിയുന്ന പുസ്തകം. ഇന്ത്യാ ചരിത്രത്തിലെയു൦ ലോക ചരിത്രത്തിലെയു൦ പല പ്രധാന സംഭവങ്ങളും ഇതിൽ പ്രതിപാദിച്ചു പോകുന്നുണ്ട്.