യാത്രകൾ ഉത്സവമാക്കിത്തീർക്കുകയും കാഴ്ചകളെ എന്നന്നേക്കും ഓർത്തുവെക്കാവുന്ന അക്ഷരമുദ്രകളാക്കുകയും ചെയ്യുന്ന മലയാളത്തിലെ പ്രതിഭാധനനായ എഴുത്തുകാരന്റെ സർഗ്ഗസഞ്ചാരം. തന്റെ സ്വന്തം വാക്കുകളിലൂടെയും ചരിത്ര-രാഷ്ട്രീയ-സമീപനങ്ങളിലൂടെയും താൻ കണ്ടതിന് ഒരു പുതിയ വർണ്ണന സൃഷ്ടിക്കുകയാണ് സക്കറിയ.
കോട്ടയം ജില്ലയിലെ ഉരുളികുന്നത് ജനിച്ചു. രചനകളുടെ ഇംഗ്ലീഷ് പരിഭാഷകളടക്കം നാല്‍പ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ പ്രസാധന മാധ്യമരംഗങ്ങളില്‍ 20 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ടെലിവിഷന്റെ സ്ഥാപക പ്രവര്‍ത്തകന്‍. താമസം തിരുവനന്തപുരത്ത്.
മനുഷ്യമനസ്സുപോലെ ഓരോ യാത്രകളിലും ഓരോ മിത്ത് ഒളിഞ്ഞിരിക്കുന്നുണ്ട് . അതിനാലാണ് ആ ഇടങ്ങളിൽ ഞാനും നിങ്ങളും ചെന്നെത്തുന്നത്. യാത്രകളുടെ പ്രിയപ്പെട്ട എഴുത്തുകാരന്റെ മനോഹരമായ രണ്ടു ഹൃദയഹാരിയായ യാത്രസമാഹാരങ്ങൾ !
ഒരു മലയാളി എന്ന നിലയ്ക്ക് അത്ര പരിചിതമല്ലാത്ത അലാസ്ക, സൈബീരിയ പ്രദേശങ്ങളുടെ രസകരമായ കുറിപ്പുകൾ. ചരിത്രം ഓർക്കലും രാഷ്ട്രീയം പറയലും രസം ചേർക്കുകയും ചെയ്യുന്നു.