Jump to ratings and reviews
Rate this book

പൂക്കളുടെ പുസ്തകം

Rate this book

124 pages, Paperback

Published February 1, 2021

11 people want to read

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
6 (35%)
4 stars
8 (47%)
3 stars
3 (17%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 4 of 4 reviews
Profile Image for Athul C.
129 reviews19 followers
June 18, 2025
Never thought this man had such a pookie side. 😂 Kinda reminded me of those old Balarama Digests.
2.5/5
Profile Image for DrJeevan KY.
144 reviews47 followers
September 27, 2021
വായന - 49/2021📖
പുസ്തകം📖 - പൂക്കളുടെ പുസ്തകം
രചയിതാവ്✍🏻 - എം.സ്വരാജ്
പ്രസാധകർ📚 - കറന്റ് ബുക്സ്
തരം📖 - റഫറൻസ്
ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്📚📅 - ഫെബ്രുവരി 2021
പതിപ്പ്📚 - 4
ഈ പതിപ്പ് പ്രസിദ്ധീകരിച്ചത് - ജൂലൈ 2021
താളുകൾ📄 - 120
വില - ₹160/-

📌ഈ പുസ്തകത്തിലേക്ക് എന്നെ ആകർഷിച്ചത് ചില ഘടകങ്ങളാണ്. ഒന്ന്, പുസ്തകത്തിന്റെ പേരും രണ്ട്, പുസ്തകത്തിന്റെ എഴുത്തുകാരൻ സി.പി.ഐ(എം) എന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗമായ എം.സ്വരാജ് ആണെന്നുള്ളതും. ഒരു രാഷ്ട്രീയ പ്രവർത്തകന് എന്തായിരിക്കും പൂക്കളെക്കുറിച്ച് പറയാനുണ്ടാവുക എന്ന ചിന്ത എന്നിൽ ആകാംക്ഷ ഉണർത്തിയിരുന്നു.

📌 നാമോരോരുത്തരും എല്ലാ ദിവസവും തന്നെ പൂക്കളെ കാണുന്നതായിരിക്കും. നമ്മുടെയൊക്കെ വീട്ടുവളപ്പിൽ തന്നെ ഒട്ടേറെ പൂക്കളുണ്ടാവാം. ഒരു ചെടിയിൽ മൊട്ടിട്ട് വിരിഞ്ഞുവന്ന് അതിന്റെ ആയുസ്സ് കഴിയുമ്പോൾ കൊഴിഞ്ഞുപോകുന്ന പൂക്കളെ കുറിച്ചറിയാനും ആ പൂക്കൾക്ക് പറയാൻ ചില കഥകളും ചരിത്രവും ഉണ്ടെന്നും ഈ പുസ്തകം നമുക്ക് കാട്ടിത്തരുന്നു. മേന്തോന്നി, കാർനേഷൻ, റോസ്, പോപ്പി, മാമ്പൂവ്, ഊട്ടിപ്പൂവ്, അശോകം, സൂര്യകാന്തി, ഡാഫോഡിൽസ്, പച്ച ക്രിസാന്തമം എന്നിങ്ങനെ പ്രധാനമായും പത്ത് പൂക്കളെക്കുറിച്ചാണ് പതിനൊന്ന് അദ്ധ്യായങ്ങളിലായി വിവരിച്ചിട്ടുള്ളതെങ്കിലും ചില അദ്ധ്യായങ്ങളിൽ ഒന്നിലധികം പൂക്കളെക്കുറിച്ചും പറഞ്ഞുപോകുന്നുണ്ട്. അതുകൊണ്ടുതന്നെ പൂക്കളെക്കുറിച്ചുള്ള അറിവുകളാൽ സമ്പുഷ്ടമാണ് ഈ പുസ്തകം.

📌പുസ്തകത്തിൽ ഓരോ പൂവിന്റെയും പ്രത്യേകതളും സവിശേഷതകളും ആ പൂക്കളുടെ പേരിൽ നടന്നിട്ടുള്ള വിപ്ലവങ്ങളും ചരിത്രപരമായ വസ്തുതകളും പ്രത്യേകം പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പൂക്കളെ കുറിച്ചുള്ള ഒരു റഫറൻസ് ഗ്രന്ഥമായി ഈ പുസ്തകത്തെ നമുക്ക് വിശേഷിപ്പിക്കാം. എഴുത്തുകാരൻ ഒരു രാഷ്ട്രീയ പ്രവർത്തകൻ മാത്രമല്ല, പൂക്കളെ ഇഷ്ടപ്പെടുന്ന ഒരു പ്രകൃതിസ്നേഹി കൂടിയാണെന്ന് ഈ പുസ്തകത്തിലൂടെ നമുക്ക് മനസ്സിലാകുന്നു.
©Dr.Jeevan KY
Profile Image for Adwaith S S.
31 reviews3 followers
October 15, 2021
സ്വരാജിന്റെ വാക്കുകൾ കേൾക്കുമ്പോൾ ഉണ്ടാവുന്ന അതേ ആവേശത്തോടെ ആണ് ഈ പുസ്തകം വായിക്കാൻ എടുത്തത്. ഒട്ടും തന്നെ നിരാശപ്പെടുത്തിയില്ല. 10 പൂക്കളെ കുറിച്ചുള്ള മനോഹരമായ കുറിപ്പുകൾ.ചരിത്രത്തിൽ അതിന്റെ പങ്ക് അങ്ങനെ ഒരുപാട് വിവരങ്ങൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
Profile Image for Soumya.
6 reviews6 followers
March 4, 2022
I bought a packet of sunflower seeds after reading the book. That's the review. 😌
Displaying 1 - 4 of 4 reviews

Can't find what you're looking for?

Get help and learn more about the design.