പുതിയ ഭാഷ, പുതിയ പുസ്തകം, പുതിയ ലോകം. വിപിൻ ‘അനാഹി’യിലൂടെ പുതുതലമുറയിലെ എല്ലാ എഴുത്തുകാരെയും പിന്തള്ളിക്കൊണ്ട് ഭയാത്മകതയുടെയും ഭ്രമാത്മകതയുടെയും രഹസ്യാത്മകതയുടെയും ഗൂഢമായ സാത്താനികലോകത്തേക്ക് വായനക്കാരനെ കൊണ്ടുപോകുന്നു. പുതിയ ഭാഷ, പുതിയ ശൈലി, നവീനലോകം, ഭയം ഇതാണ് അനാഹിയുടെ കാതൽ. ഇതുതന്നെയാണ് അനാഹിയുടെ വിജയവും.
കഴിഞ്ഞ ഡിസംബർ മാസം കോട്ടയം നാഗമ്പടം ടൌൺ ഹാളിലെ പുസ്തക മേളയിലെ മാതൃഭൂമി യുടെ സെക്ഷനിൽ, തറയിൽ നിന്ന് പുകച്ചുരുലുകൾ ഉയരുന്ന കണക്കെ ഒരു കവർ ഡിസൈൻ കണ്ണിൽ പെട്ടപ്പോൾ മനസ്സിലേക്ക് ഓടിയെത്തിയ ആദ്യ ചിന്ത മേൽ പറഞ്ഞതായിരുന്നു. ഇത് വരെ കേൾക്കാത്ത പേരും എല്ലാം ഒരു പുകമറയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള കവർ ഡിസൈനും പിന്നിലെ മരിയ റോസിന്റെയും ഇന്ദു മേനോൻന്റെയും എഴുത്തുകൾ കൂടി കണ്ടപ്പോൾ ഇരുന്നൂറ്റി ഇരുപത്തി രണ്ട് പേജ് ഉള്ള ബുക്ക് ഞാനറിയാതെ തന്നെ എന്റെ കയ്യിലേക് ചാടിക്കയറി ഇരുന്നു. അങ്ങനെയാണ് അനാഹി എന്റെ കയ്യിൽ എത്തുന്നത്.
ബുക്കുകൾ വായിച്ച് കഴിഞ്ഞാൽ അപ്പോൾ തന്നെ റിവ്യൂ ഇടാറില്ല. അങ്ങനെ റിവ്യൂ ഇടണം, നാലാൾ അറിയണം എന്ന് തോന്നുന്നത് മാത്രമേ എഴുതാറുള്ളു. കുറെ നാളുകൾക്ക് ശേഷമാണ് വീണ്ടും ആ തോന്നൽ എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്. പൊതുവെ Fantasy, Occult, Thriller Genre യോടാണ് എനിക്ക് താൽപ്പര്യം. അതിനാൽ തന്നെ ഈ ബുക്ക് എടുക്കുമ്പോൾ അതെന്നെ നിരാശപ്പെടുത്തില്ല എന്നെനിക്ക് ഉറപ്പായിരുന്നു. എന്റെ ആ ഉറപ്പിനെ കടത്തി വെട്ടുന്ന പോലെയുള്ള ഒരു അവതരണമാണ് അനാഹിയിൽ ഉണ്ടായിരുന്നത്. പുസ്തകം താഴെ വെക്കാതെ വായിക്കുക എന്നത് എനിക്ക് വല്ലപ്പോഴും സംഭവിക്കുന്ന കാര്യമാണ്. കുറെ നാളുകൾക്ക് ശേഷം അങ്ങനെ സംഭവിച്ചപ്പോൾ വല്ലാത്തൊരു എക്സൈറ്റ്മെന്റിൽ ആണ് ഞാൻ.
സിനിമകൾ കണ്ട് ത്രില്ലടിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് ഒരു മലയാളം നോവൽ വായിച്ച് ഇത്രയും ത്രില്ലടിക്കുന്നത്. ഓരോ ചാപ്റ്റർ മറിയുമ്പോഴും ഇനിയെന്ത് എന്ന ചോദ്യം ആകാംഷ സമ്മാനിച്ചു കൊണ്ട് മുന്നേറുന്നു. അത് അവസാന നിമിഷം വരെ നമ്മുടെ കൂടെ ഉണ്ടാവുകയും ചെയ്യും. Dan Brown ബുക്സിന്റെ വലിയ ഒരു ആരാധകനാണ് ഞാൻ. അദ്ദേഹത്തിന്റെ ഒരു ബുക്ക് വായിക്കുമ്പോൾ കിട്ടുന്ന ഒരു ഫീലിൽ ആണ് വിപിൻ ദാസിന്റെ അനാഹി ഞാൻ വായിച്ച് തീർത്തത്. ഞാൻ ഈ പറയുന്നത് അതിശയോക്തി ആയി കാണുന്നവർ ഉണ്ടാകാം. പക്ഷെ വായനനുഭവം ഓരോരുത്തർക്കും വ്യത്യാസം ആണല്ലോ?
മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത കഥാ പരിസരവും ആഖ്യാനരീതിയുമാണ് അനാഹിയിൽ ഉള്ളത്. സഹ്യന്റെയും ആരവല്ലിയുടെയും ഒപ്പം തുടക്കം മുതൽ ഒടുക്കം വരെ യാത്ര ചെയ്ത ഒരു അനുഭവം ആയിരുന്നു അനാഹി. ആ യാത്ര അവസാനിക്കേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി. പർവതങ്ങളുടെ പേര് കഥാപാത്രങ്ങൾക്ക് നൽകിയത് തികച്ചും നല്ലൊരു പരീക്ഷണമായാണ് തോന്നിയത്. എഴുതുന്ന ഓരോന്നും നമ്മുടെ കണ്ണുകളിൽ അതിന്റെ പൂർണതയിൽ വിഹരിക്കുമ്പോൾ, അത് എഴുത്തുകാരന്റെ വിജയമാണെന്ന് പറയാതെ പറയുന്നുണ്ട്.
Fantasy, Occult എലമെന്റ്സ് കൂട്ടി "Feminism" എന്ന ഐഡിയ മികച്ച രീതിയിൽ ഇതിൽ എഴുതപ്പെട്ടപ്പോൾ കൂടുതൽ ആളുകളാൽ ഇത് വായിക്കപ്പെടണമെന്നത് ഏത് എളിയ വായനക്കാരന്റെയും ആഗ്രഹം ആയിരിക്കും. എന്റെ ആഗ്രഹവും അങ്ങനെ തന്നെ. ഈ ബുക്ക് തീർച്ചയായും കൂടുതൽ ആളുകളിലേക്ക് എത്തണം. കൂടുതൽ ആളുകളാൽ വായിക്കപ്പെടണം. അതിന് വേണ്ടി കൂടിയാണ് എന്റെ ഈ എഴുത്ത്.
എഴുത്തുകാരനിൽ നിന്ന് ഇനിയും കൂടുതൽ പ്രതീക്ഷിച്ചുകൊണ്ട്, ഒരു വായനക്കാരൻ😍
" ഇന്ന് വരെ ആരും എഴുതാത്ത രീതിയിൽ എന്നെ കുറിച്ചു അവൻ എഴുതും. അവനിലൂടെ അവളുടെ മഹത്വം ലോകം വീണ്ടും അറിയും. അവന്റെ വിരിമാറിലെ മുറിവുകൾ അവനവന്റെ നായകന്റെ സ്വപ്നങ്ങൾ ആക്കി തീർക്കും. എന്റെ ശാസനകൾ അവന്റെ തിരിച്ചറിവുകൾ എന്നും, അവളുടെ കല്പനകൾ അവന്റെ ജല്പനങ്ങൾ എന്നും അവൻ ഓതും. പർവ്വതങ്ങളുടെ ഔന്നത്യം അവളുടെ മഹത്വത്തിന്റെ സൂചികയായും, ഭയത്തിന്റെ ഭാരം എന്റെ വാക്കുകളുടെ ആഴമായും അവൻ കല്പിക്കും. അനാദി ആയ അനാഹിയിലൂടെ എന്റെ ഉദ്ദേശ്യങ്ങൾക്ക് നാഥനായും എന്റെ കൃത്യങ്ങൾക്ക് തോഴനായും എന്റെ വിപിനങ്ങളിലെ ദാസനായും അവൻ എന്നെന്നും വർത്തിക്കും. അവന്റെ അക്ഷരങ്ങളിലൂടെ അവൾ വീണ്ടും അവതരിക്കുന്ന അന്ന് , "ദൈവത്തിന്റെ സ്വന്തം നാട്ടിൽ" നിന്നും ദൈവത്തെ അവൻ പുറക്കാക്കും! "
ഓരോ പേജുകളിലും ഉദ്വേഗജനകമായ വായനാനുഭവം സമ്മാനിക്കുന്ന വളരെ വ്യത്യസ്തമായ നോവലാണിത്. അവസാനം വരെ വായനക്കാർക്ക് പിടികൊടുക്കാതെ നിങ്ങൾ വിചാരിക്കുന്നത് ഒന്നുമല്ല സത്യമെന്ന് തെളിയിച്ചുകൊണ്ട് മുന്നേറുന്നു. സ്വപ്നം എന്തെന്നും മിഥ്യ എന്തെന്നും യാഥാർഥ്യം എന്തെന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലൂടെയാണ് വായനക്കാർ കടന്നുപോവുക. ഇതിലെ കഥാപാത്രങ്ങളുടെ പേര് വളരെ വ്യത്യസ്തമാണ്. സഹ്യൻ എന്ന കഥാപാത്രത്തിന്റെ ശരീരത്തിൽ കുറേ അടയാളങ്ങൾ പ്രത്യക്ഷപ്പെടുകയും അതിന്റെ പിന്നിലെ രഹസ്യം കണ്ടെത്താൻ ആരവല്ലി എന്ന സുഹൃത്ത് സഹായിക്കുന്നതുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പ്രധാന ആകർഷകമായ ഘടകം ഇതിന്റെ അവതരണരീതി തന്നെയാണ്. ദൈവം എന്ന സങ്കൽപ്പത്തെ മറ്റൊരു രീതിയിൽ നോക്കി കാണാനും ലില്ലിത്ത് എന്ന സ്ത്രീ സങ്കൽപത്തെ ചെകുത്താനായും കണക്കാക്കി വളരെ വ്യത്യസ്തമായ രീതിയിൽ ആകാംക്ഷയുടെ കൊടുമുടിയിൽ എത്തിക്കുന്ന പുസ്തകം.
സാത്താൻ കഥകളുടെ മടുപ്പിക്കുന്ന ശൈലീ-കഥാ ആവർത്തനങ്ങൾ വായിച്ചുമടുത്ത അവസ്ഥയിൽ ഒട്ടും പ്രതീക്ഷയില്ലാതെയാണ് അനാഹി കൈകളിൽ എടുക്കുന്നത്. അതും അനാവശ്യമായി കടന്നുവന്ന റീഡർ ബ്ലോക്കിൽ നിന്നും ചെറിയ പരിക്കുകളോടെ കരകയറിയയുടൻ. അനാഹി പക്ഷേ തുറന്നുതന്ന വായനാലോകം ഒരു പുതിയ അനുഭവമായിരുന്നു. ഏറ്റവും പ്രധാനം എൻഗേജിങ് ആയ ഒരു കഥപറച്ചിൽ ശൈലിക്ക് സമം ടി വിഷയത്തിൽ പുതുമയുള്ള കഥയും കൂടി ചേർന്നപ്പോൾ പട്ടിണി കിടന്നവന് ചിക്കൻ ബിരിയാണി കിട്ടി എന്ന പുതുച്ചൊല്ലിനെ അനുസ്മരിക്കും വിധം വായനാനുഭവം എനിക്ക് ലഭിച്ചു.
അനാഹിയെ ഒറ്റവാക്യത്തിൽ, an excellent piece of work എന്നുപറഞ്ഞു തൽക്കാലം ഞാനീ കുറിപ്പ് നിർത്തുമ്പോഴും അനാഹിയുടെ കഥ അവസാനിക്കുന്നില്ല എന്ന തോന്നൽ എന്നിൽ നിറയുന്നു.... ❤️🖋️
മലയാളത്തിൽ അധികമാരും പറഞ്ഞു കേട്ടിട്ടില്ലാത്ത ഒരു മിത്താണ് ഈ പുസ്തകത്തിൻ്റെ ആണിക്കല്ല്. ദൈവസങ്കൽപ്പത്തിൽ പോലുമുള്ള സ്ത്രീവിരുദ്ധത തുറന്നുകാട്ടിയതിൽ എഴുത്തുകാരന് നൂറുമാർക്ക്. മൂന്നാം അധ്യായത്തിൻ്റെ ആദ്യ ഖണ്ഡിക എൻ്റെ 'ലോകം കീഴ്മേൽ മറിച്ചു' ;)
എന്നാലും അവസാനഭാഗങ്ങളിൽ ഞാൻ പ്രതീക്ഷിച്ചതിലും സങ്കീർണ്ണമായ വിശദീകരണങ്ങൾ ഉണ്ടായിരുന്നതു കൊണ്ട് ഒരു നക്ഷത്രം ഞാനിങ്ങെടുക്കുന്നു.
സത്യം ഏത് മിഥ്യ എത് എന്ന് അറിയാത്ത ഒരു അവസ്ഥയിൽ അന് ഈ നോവൽ വായിച്ചിട്ട് ഞാൻ എത്തിയത്. ഒറ്റവാക്കിൽ പറഞ്ഞൾ അത്യുഗ്രൻ നോവൽ അല്ലെങ്കിൽ അതിനും മുകളിൽ.Wonderful ,Wonderful , Wonderful.Its a game changing book. A must read for all type of readers.
Feminism? Fantasy? Occult? Mystery? Thriller? Scary as hell? This was fucking banger in all those genre. And modern malayalam literature peaking here. This was the fucking best one I’ve read so far in horror.
"സൃഷ്ടിക്കും സ്രഷ്ടാവിനും അനീതി ഒരുപോലെയാണ്. ശിക്ഷയും അതിനാൽ ഒരുപോലെയാണ്. അനീതിയുടെ ഇരകൾക്ക് നീതി നൽകുന്നതാണ് സത്യം. സത്യത്തെ അറിയുന്നതാണ് നീതി. സത്യവും നീതിയും കാഴ്ച്ച നൽകുന്ന കണ്ണുകളാണ്.”
വളരെ വ്യത്യസ്തമായ രചന. ഞാനിത് ശരിക്കും വായിച്ചോ അതോ സ്വപ്നം കണ്ടതാണോ എന്നാ ഈ നോവൽ വായിച്ച് തീർത്തപ്പോൾ ബാക്കി നിൽക്കുന്ന വലിയ സംശയം. 🤔 ഒട്ടും മടുപ്പിക്കാതെ ഉദ്വോഗജനകമായി വായിച്ച് തീർത്തു. കഥാപാത്രങ്ങളുടെ പേരുകൾ പോലും ഇതുവരെ ഞാൻ മനുഷ്യരുടെ പേരുകളിൽ കേൾക്കാത്തവയായിരുന്നു. സഹ്യൻ ആരവല്ലി, ശതപുരൻ.. എന്തായാലും ഒരുപാട് ഇഷ്ടായി..