V. J. James was born in Changanassery, Kottayam, Kerala, India. He attended St.Theresa's Higher Secondary School, Vazhappally and St. Mary's Higher Secondary School, Champakulam, before studying at St. Berchmans College, Changanacherry. He has a degree in Mechanical Engineering from Mar Athanasius College of Engineering. He currently works for Vikram Sarabhai Space Centre, Thiruvananthapuram, as an engineer. He is known for his unique style of presenting subjects in Malayalam literature world. His first book, Purapaadinte Pusthakam (പുറപ്പാടിന്റെ പുസ്തകം), was published by DC Books as the winning novel in the novel competition which was conducted as a part of the 25th anniversary celebration of DC Books in 1999. Malayalam film Munthirivallikal Thalirkkumbol (English: When the Grapevines Sprout) loosely based on the short story Pranayopanishath by V. J. James. His style of narration gained much attention and praise.
Awards DC Silver Jubilee Award, Malayattoor Prize (1999),Rotary Literary Award for Purappadinte Pusthakam Thoppil Ravi Award, Kerala Bhasha Institute Basheer Award (2015) for Nireeshwaran
Short story collections Shavangalil Pathinaraman (ശവങ്ങളിൽ പതിനാറാമൻ) Bhoomiyilekkulla thurumbicha Vathayanangal (ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങൾ) Vyakulamathavinte Kannadikkoodu (വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട്) Pranayopanishath (പ്രണയോപനിഷത്ത്)
Munthirivallikal Thalirkkumbol is a Malayalam family drama film directed by Jibu Jacob, written by Sindhu Raj and produced by Sophia Paul, the film stars Mohanlal and Meena, loosely based on the Malayalam short story Pranayopanishath (പ്രണയോപനിഷത്ത്) by V. J. James
സമകാലിക പ്രസക്തി ഏറെയുള്ള കഥകളാണ് ഇതിൽ ഭൂരിപക്ഷവും .നിരീശ്വരൻ ,ചോര ശാസ്ത്രം തുടങ്ങിയ നോവലുകളും പ്രണയോപനിഷത്ത് പോലുള്ള കഥകളും എത്ര ആവേശത്തോടെ വായിച്ചു തീർത്തുവോ അതേ ആവേശത്തോടെ തന്നെ ഈ കഥാസമാഹാരത്തിലെ കഥകളും എനിക്ക് വായിച്ചു തീർക്കാനായി. ( ഒന്നുരണ്ട് കഥകൾ ഒഴികെ ) സകുടുംബം അമേരിക്കയിൽ താമസിക്കുന്ന നിലവിലെ തലമുറയിലെ മൂത്ത സന്തതിയായ കഥാനായകൻ തറവാട്ടുവക യക്ഷിയെ വിധിപ്രകാരം സന്ധിക്കേണ്ടി വരുന്നതാണ് 'യക്ഷി' എന്ന കഥയിലെ പ്രമേയം. ആ കൂടിക്കാഴ്ച ആദ്യമൊക്കെ അയാളിൽ ഒരു ആനന്ദമൊക്കെ ഉണ്ടാക്കിയെങ്കിലും പിന്നീട് അയാൾക്ക് ഒരു ബാധ്യതയായി മാറുകയാണ്.മാഞ്ഞുപോകുന്ന തറവാട് മഹിമകളുടെ ചില നേർക്കാഴ്ചകൾ നമുക്ക് ഈ കഥയിൽ കാണാം ; ഒപ്പം പാരമ്പര്യമായി നാം അംഗീകരിച്ചു പോരുന്ന ചില ഐതിഹ്യങ്ങളുടെ സുന്ദരമായ ചിത്രങ്ങളും. 'ഇരട്ടപെറ്റ വീടുകൾ ' എന്ന കഥയിലെ പ്രമേയം നമുക്ക് ചുറ്റും ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ചില സംഭവങ്ങളുടെ നേർകാഴ്ചകൾ തന്നെ.ജ്യേഷ്ഠാനുജന്മാരെപ്പോലെ കഴിഞ്ഞിരുന്ന രണ്ട് വ്യത്യസ്ത മതക്കാരായ സുഹൃത്തുക്കളെ ചുറ്റുമുള്ള ചില കുബുദ്ധികൾ മതത്തിന്റെയും സ്ഥാനമാനങ്ങളുടെയും വിഷ വിത്തുകൾ പാകി പിണക്കിയകറ്റുന്ന കാഴ്ച അല്പം ആശങ്കയോടെ തന്നെ നാം കാണേണ്ടതുണ്ട്. 'മീനാക്ഷി ' എന്ന കഥയാവട്ടെ മനുഷ്യൻ എത്ര മാറിയാലും അവനിലുള്ള സഹജീവി സ്നേഹത്തിന്റെ ഉറവ പൂർണ്ണമായും വറ്റിയിട്ടില്ല എന്ന സത്യം വിളിച്ചോതുന്നു . ഒപ്പം പുതുതലമുറയിൽ നമുക്കുള്ള ചില വിശ്വാസങ്ങളും പ്രതീക്ഷകളും ഉണർത്തപ്പെടുന്നു. ഹെൽമറ്റ് ,അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങിയ കഥകൾ നമുക്കുചുറ്റുമുള്ള രാഷ്ട്രീയ സംഘർഷങ്ങളെ സൂക്ഷ്മതയോടെ, തെളിമയോടെ അവതരിപ്പിക്കുന്നവയാണ്. ചുരുക്കത്തിൽ ഇതിലെ ഒന്നുരണ്ട് കഥകൾ ഒഴികെ മറ്റെല്ലാ കഥകളും വായിക്കപ്പെടേണ്ടതു തന്നെ.
12 കഥകളുടെ സമാഹാരം. യക്ഷി, നൂലേണി, ഉയിരെഴുത്ത്, ഇരട്ടപെറ്റ വീടുകൾ, വെടിവെപ്പ് മത്സരം, ഹെൽമെറ്റ്, മീനാക്ഷി, വോയേജർ, കോഹിനൂർ, ബി നിലവറ എന്നിവയാണവ. ഓരോ കഥകളും ഒന്നിനൊന്നു മെച്ചവും ആസ്വാദകരെ ആകർഷിക്കുന്നവയുമാണ്.