Jump to ratings and reviews
Rate this book

Mukilan | മുകിലൻ

Rate this book
ആരുവാമൊഴി ചുരം കടന്നെത്തിയ മുകിലപ്പട വേണാടു പിടിച്ചടക്കിയ ചരിത്രം ഏറെയൊന്നും പറയപ്പെട്ടിട്ടില്ല. ഡൽഹി മുതൽ കന്യാകുമാരിവരെ മുഗളന്മാർ നടത്തിയ പടയോട്ടത്തിനൊടുവിൽ ആറു സ്റ്റേറ്റുകളെ കീഴടക്കി നേടിയ വമ്പിച്ച സ്വത്തുക്കൾ വേണാട്ടിൽനിന്ന് അവർക്ക് തിരിച്ചുകൊണ്ടുപോകാനായില്ല. കുറഞ്ഞൊരു ചരിത്രകാലത്തിൽ ഉണ്ടായ വലിയ സംഭവപരമ്പരകളുടെ ചുരുളഴിക്കുന്ന ചരിത്രനോവൽ.

200 pages, Paperback

First published March 30, 2021

Loading...
Loading...

About the author

Deepu

4 books1 follower

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
1 (6%)
4 stars
8 (50%)
3 stars
7 (43%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 4 of 4 reviews
Profile Image for Dr. Charu Panicker.
1,281 reviews84 followers
January 25, 2022
ബി നിലവറയിലെ നിധി വന്ന വഴി തേടുകയാണ് എഴുത്തുകാരൻ ഈ നോവലിലൂടെ. ആരുവാമൊഴിചുരം കടന്നെത്തിയ മുകിലപ്പട വേണാട് ഉ പിടിച്ചടക്കുകയും, ഡൽഹി മുതൽ കന്യാകുമാരി വരെ പടയോട്ടം നടത്തി സ്വത്തുക്കൾ തിരിച്ചുകൊണ്ടുപോകാൻ ആവാതെ വേണാട്ടിൽ സൂക്ഷിക്കുകയും ചെയ്യുന്നു. അതിനെപ്പറ്റിയാണ് ഈ പുസ്തകത്തിൽ വിശദമായി പറയുന്നത്. മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസീബിന്റെ പടയാളിയായിരുന്ന മുഗുൾ സാദത്ത് ഖാൻ എന്ന മുകിലൻ പടയോട്ടം നടത്തി കേരളത്തിൽ എത്തിയത്
എന്തുകൊണ്ടോ അത്രയധികം വിശ്വാസയോഗ്യമായി തോന്നിയില്ല. ചെറുപ്പം മുതലേ മുത്തശ്ശിക്കഥകളിൽ നിന്ന് മുകില പടയുടെ ചരിത്രം കേട്ടുവളർന്ന സിദ്ധാർത്ഥൻ പഠനത്തിന് ചരിത്രം തിരഞ്ഞെടുക്കുകയും അതിലൂടെ നിലവറയിലെ രഹസ്യങ്ങൾ തൻ്റെ അന്തർനയങ്ങളിലൂടെ കണ്ടെത്തുകയും ചെയ്യുന്നു.
Profile Image for DrJeevan KY.
144 reviews52 followers
September 24, 2021
വായന - 48/2021📖
പുസ്തകം📖 - മുകിലൻ
രചയിതാവ്✍🏻 - ദീപു
പ്രസാധകർ📚 - ഡി.സി ബുക്സ്
തരം📖 - ഹിസ്റ്റോറിക്കൽ ത്രില്ലർ നോവൽ
ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്📚📅 - മാർച്ച് 2021
പതിപ്പ്📚 - 2
ഈ പതിപ്പ് പ്രസിദ്ധീകരിച്ചത്📅 - ആഗസ്റ്റ് 2021
താളുകൾ📄 - 199
വില - ₹220/-

📌പേര് കൊണ്ട് വ്യത്യസ്തമായ ഈ നോവലിലേക്ക് എന്നെ ആകർഷിച്ചത് ഈ പുസ്തകത്തിന്റെ കവർചിത്രമായി കൊടുത്തിട്ടുള്ള തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ബി നിലവറ എന്ന ഭരതക്കോൺ നിലവറയുടെ ചിത്രവും ബി നിലവറയിലെ നിധിയുടെ ചരിത്രം തേടുന്ന നോവലെന്ന വിശേഷണവുമാണ്. പൊതുവേ ചരിത്രവും മിത്തും ഇഷ്ടവിഷയമായ എന്നെ സംബന്ധിച്ചിടത്തോളം ഈ നോവൽ ഒരു വിരുന്നായിരുന്നു.

📌പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തെ കുറിച്ച് മലയാളികളായ നാമോരോരുത്തരും ഒരുപാട് കഥകളും ചരിത്രവും കേട്ടിട്ടുണ്ടാവും, പ്രത്യേകിച്ചും 2011 ലെ സുപ്രീംകോടതിയുടെയും അന്നത്തെ സർക്കാരിന്റെയും ഉത്തരവ് പ്രകാരം ഒരു വിദഗ്ദ്ധസമിതി ക്ഷേത്രത്തിലെ നിലവറകൾ തുറന്ന് കണക്കെടുപ്പ് നടത്തിയതിന് ശേഷം. അന്ന് പക്ഷേ പല കാരണങ്ങൾ കൊണ്ടും ബി നിലവറ മാത്രം തുറക്കാൻ സാധിച്ചിരുന്നില്ല. കഥകളിലും ചരിത്രങ്ങളിലുമായി ബി നിലവറ ഒരു ദുരൂഹതയും പ്രഹേളികയുമായി നമുക്ക് മുന്നിലുണ്ട്. ആ ബി നിലവറയിലെ നിധിയുടെ പിന്നിലെ ചരിത്രത്തിലേക്കാണ് എഴുത്തുകാരൻ നാമോരോരുത്തരെയും കൂട്ടിക്കൊണ്ടു പോകുന്നത്.

📌ചരിത്രത്തിൽ അധികമൊന്നും പറഞ്ഞു കേട്ടിട്ടില്ലാത്തതാണ് മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബിൻ്റെ പടയാളിയായിരുന്ന മുഗുൾ സാദത്ത് ഖാൻ എന്ന മുകിലൻ്റെയും മുകിലപ്പടയുടെയും കേരളത്തിലേക്കുള്ള വരവിൻ്റെ ചരിത്രം. വടക്ക് ഡൽഹിയിൽ നിന്നും തെക്ക് കന്യാകുമാരി വരെ മുഗളന്മാർ പല ദേശങ്ങളിലൂടെ സഞ്ചരിച്ചും പല നാട്ടുരാജ്യങ്ങളെയും ക്ഷേത്രങ്ങളെയും കൊള്ളയടിച്ചും പടയോട്ടം നടത്തി കോടിക്കണക്കിന് സ്വത്തുക്കളുമായി ആരുവാമൊഴി ചുരം കടന്ന് കേരളത്തിലെത്തി വേണാട് പിടിച്ചടക്കിയ ചരിത്രം അധികം പറഞ്ഞു കേട്ടിട്ടില്ലാത്തത് കൊണ്ട് ഒരു പുതിയ അറിവായിരുന്നു.

📌കുട്ടിക്കാലം മുതൽക്കേ മുകിലപ്പടയുടെ ചരിത്രം മുത്തശ്ശിക്കഥകളിലൂടെ കേട്ടുവളരുന്ന സിദ്ധാർത്ഥന് ചരിത്രത്തിൽ കമ്പമേറിയത് കൊണ്ട് ചരിത്രത്തിൽ തന്നെ ബിരുദം നേടി ഒരു ചരിത്രഗവേഷകനാകുന്നു. ചെറുപ്പത്തിൽ തന്നെ മനസ്സിൽ കയറിക്കൂടിയ മുകിലചരിത്രം അന്വേഷിച്ചിറങ്ങുന്ന സിദ്ധാർത്ഥൻ്റെ മുന്നിൽ മറനീക്കി പുറത്തുവരുന്നത് അധിനിവേശത്തിന്റെയും പടയോട്ടങ്ങളുടെയും പിടിച്ചടക്കലുകളുടെയും ഇതുവരെ വായിക്കപ്പെടാത്ത, പറയപ്പെടാത്ത ചരിത്രവസ്തുതകളാണ്.

📌ബി നിലവറയിലെ രഹസ്യത്തിലേക്ക് ചുരുൾ നിവർത്തുന്ന ഈ നോവലിൽ അതെന്താണെന്നുള്ള ഒരു ഊഹം എഴുത്തുകാരൻ പറഞ്ഞുവെക്കുന്നുണ്ട്. തിരുവനന്തപുരത്തിന്റെയും തിരുവിതാംകൂർ രാജവംശത്തിന്റെയും മുഗളന്മാരുടെ വേണാട് അധിനിവേശത്തിന്റെയും ചരിത്രം നിറഞ്ഞ ഈ നോവൽ ചരിത്രപ്രേമികളെ സംബന്ധിച്ചിടത്തോളം പുതിയ ചില അറിവുകളാൽ സമ്പുഷ്ടമായ മികച്ചൊരു വായനാനുഭവം സമ്മാനിക്കുന്ന പുസ്തകമാണ്.
©Dr.Jeevan KY
Profile Image for Amal Shailaja Ashokan.
44 reviews1 follower
August 10, 2026
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, അതായത് ഉമയമ്മ റാണിയുടെ ഭരണകാലത്ത് വേണാട് ആക്രമിച്ച 'മുകിലൻ' എന്ന ചരിത്രപുരുഷനെ കേന്ദ്രീകരിച്ചാണ് ഈ നോവൽ വികസിക്കുന്നത്. ചരിത്രവും ഐതിഹ്യങ്ങളും മിത്തുകളും സമർത്ഥമായി കൂട്ടിച്ചേർത്ത് ഒരു ആധുനിക അന്വേഷണാത്മക ത്രില്ലർ ശൈലിയിലാണ് എഴുത്തുകാരൻ ഈ പുസ്തകം അണിയിച്ചൊരുക്കിയിരിക്കുന്നത്. കേവലം ഒരു ചരിത്രവിവരണം എന്നതിലുപരി, വായനക്കാരെ ആകാംക്ഷയുടെ മുനമ്പിൽ നിർത്തുന്ന ഒരു നിഗൂഢത ഈ നോവലിനുണ്ട്.

വേണാടിന്റെ ചരിത്രത്തിൽ കറുത്ത അധ്യായങ്ങൾ എഴുതിച്ചേർത്ത മുകിലന്റെ പടയോട്ടവും, അവർ കൊണ്ടുവന്ന സ്വത്തുക്കളും പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിഗൂഢമായ നിലവറകളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന ചോദ്യമാണ് കഥയുടെ കാതൽ. ചരിത്രവിദ്യാർത്ഥിയായ സിദ്ധാർത്ഥൻ നടത്തുന്ന അന്വേഷണങ്ങളിലൂടെ അക്കാലത്തെ രാഷ്ട്രീയവും യുദ്ധങ്ങളും ഒപ്പം ഇന്നത്തെ കാലത്തെ നിധി വേട്ടയും സമാന്തരമായി കഥയിൽ കടന്നുവരുന്നു. ഫ്രാൻസിസ് ഇട്ടിക്കോര അല്ലെങ്കിൽ ആരാച്ചാർ പോലെയുള്ള ചരിത്ര-രഹസ്യ നോവലുകൾ ഇഷ്ടപ്പെടുന്ന മലയാളം വായനക്കാർക്കിടയിൽ വലിയ സ്വീകാര്യത നേടാൻ ഈ പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ട്.

നോവലിലെ ആഖ്യാന ശൈലി വളരെ ലളിതവും എന്നാൽ വായനക്കാരെ ആകർഷിക്കുന്നതുമാണ്. പഴയകാല വേണാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും നാട്ടുരാജാക്കന്മാരുടെ തന്ത്രങ്ങളും ഇതിൽ മനോഹരമായി വിവരിക്കുന്നു. പുസ്തകം വായിച്ചു തീർക്കുമ്പോൾ ചരിത്രവും ഭാവനയും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്ന ഒരു അനുഭവമാണ് വായനക്കാരന് ലഭിക്കുന്നത്.
Profile Image for Jithu Krishnan.
2 reviews3 followers
December 11, 2025
നല്ല എഴുത്ത്... നല്ല ഒഴുക്ക്...എന്റെകൂടി നാടായ ആറ്റിങ്ങലിൽ തുടങ്ങി ഒരു മായ പ്രപഞ്ചത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന കൃതി
Displaying 1 - 4 of 4 reviews