Jump to ratings and reviews
Rate this book

ഒൻപതാം വീട്‌

Rate this book
അവരുടെ രൂപം ഞാനൊരിക്കലും മറക്കില്ല. കറുപ്പു തുണിയുടുത്ത്, കറുത്ത മുഖംമൂടി കെട്ടി, കറുത്ത വാളും പിടിച്ച് ഇരുട്ടുമായി ഒന്നായി നിന്ന് അഞ്ചുപേർ. വെടിയുണ്ടകളിൽ നിന്നും അവർ മിന്നൽപോലെ വെട്ടിയൊഴിഞ്ഞു. എന്റെ പടയാളികൾ അവർക്കു മുന്നിൽ അഞ്ചു നിമിഷം തികച്ചില്ല. എങ്കിലും വന്ന അഞ്ചുപേരിൽ ഒരാളെ ഞങ്ങൾക്കു വെട്ടിവീഴ്ത്താൻ പറ്റി. കൂട്ടത്തിലൊരാൾ കൊല്ലപ്പെട്ടത് അവരുടെ കോപം വർധിപ്പിക്കുക മാത്രമാണ് ചെയ്തത്. പിന്നീടുള്ള അവരുടെ പോരു കണ്ടാൽ അവർ മനുഷ്യരാണെന്ന് വിശ്വസിക്കുക പ്രയാസം. ബാക്കിയുള്ള നാലുപേർ എന്റെ അവശേഷിച്ച പത്തു പടയാളികളെ കൊന്നുതള്ളി.- മാർത്താണ്ഡവർമയുടെ കുലശേഖരപ്പട നയിച്ചിരുന്ന ഡിലനോയിയുടെ സ്വകാര്യ ഡയറിയിൽനിന്നുമുള്ള ഭാഗം.

136 pages, Kindle Edition

Published April 1, 2021

4 people are currently reading
44 people want to read

About the author

Anoop Sasikumar

6 books32 followers
Born at Kottayam district in Kerala, India. Graduated as a Mechanical Engineer, and completed M.A., M.Phil., and Ph.D. in Economics from Hyderabad Central University. Currently a researcher and lecturer in Economics. Has published more than 25 research papers in various international journals.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
8 (15%)
4 stars
29 (56%)
3 stars
11 (21%)
2 stars
3 (5%)
1 star
0 (0%)
Displaying 1 - 14 of 14 reviews
Profile Image for DrJeevan KY.
144 reviews48 followers
June 21, 2021
അനൂപ് ശശികുമാറിൻ്റെ നോവലുകളെക്കുറിച്ച് ചില സുഹൃത്തുക്കൾ വഴിയും വായനാക്കുറിപ്പുകൾ വഴിയും ഒരുപാട് അറിയാൻ സാധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴാണ് അദ്ദേഹത്തിൻ്റെ ഒരു നോവൽ വായിക്കാൻ സാധിച്ചത്. ഇന്ദുഗോപൻ്റെ "കൊല്ലപ്പാട്ടി ദയ"ക്ക് ശേഷം എസ് ഹരീഷിൻ്റെ "മീശ" വായിക്കാനെടുത്തെങ്കിലും ഒരാഴ്ചയിൽ കൂടുതലായിട്ടും അധികം മുന്നോട്ട് നീങ്ങാത്തതിനെത്തുടർന്ന് വായന നിർത്തിയാണ് ഈ നോവൽ വായന ആരംഭിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ തന്നെ വായിച്ചുതീർക്കാൻ സാധിച്ചു.

പതിനെട്ടാം നൂറ്റാണ്ടിലെ ചരിത്രവും വർത്തമാനകാലവും ഒരുപോലെയാണ് ഈ നോവലിൽ മുന്നോട്ട് പോകുന്നത്. അദ്ധ്യായങ്ങൾ ഒന്നിടവിട്ട് ഇങ്ങനെയാണ് പോകുന്നതെങ്കിലും പഴയകാലപശ്ചാത്തലവും വർത്തമാനപശ്ചാത്തലവും എവിടെയും തമ്മിൽ കലരാതെ കൈയടക്കത്തോടെ തന്നെ എഴുതാനും വായനക്കാരിൽ ആകാംക്ഷ നിലനിർത്തുവാനും കഥാകൃത്തിന് സാധിച്ചിട്ടുണ്ടെന്നുള്ളത് ഏറെ അഭിനന്ദനമർഹിക്കുന്നു.

പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ഡവർമയുടെയും എട്ടുവീട്ടിൽ പിള്ളമാരുടെയും കഥകൾ എവിടെയൊക്കെയോ കേട്ടിട്ടുണ്ടെങ്കിലും കുറച്ചുകൂടി ആഴത്തിലറിയാൻ സാധിച്ചത് ഈ പുസ്തകം വായിച്ചപ്പോഴാണ്. പൊതുവെ ചരിത്രം ഇഷ്ടമുള്ള എന്നെ സംബന്ധിച്ചിടത്തോളം മികച്ച ഒരു വിരുന്ന് തന്നെയായിരുന്നു ഈ പുസ്തകം. ആറ്റിങ്ങൽ, തിരുവനന്തപുരം, ഇരണിയൽ, നാഗർകോവിൽ എന്നിവിടങ്ങളാണ് പ്രധാനകഥാപശ്ചാത്തലങ്ങളായി വരുന്നത്. ചരിത്രപരമായ വസ്തുതകളും അറിവുകളും ഏറെയുള്ള ഈ പ്രദേശങ്ങൾ എൻ്റെ ഇഷ്ടസ്ഥലങ്ങൾ കൂടിയാണ്.

വർത്തമാനകാലകഥാപശ്ചാത്തലത്തിലെ കഥാപാത്രമായ അരുണിൻ്റെ അപ്പൂപ്പൻമാർ ഏറെ രസിപ്പിച്ചു. അവരുടെ സംഭാഷണങ്ങൾ നല്ലതുപോലെ ചിരിച്ചും ആസ്വദിച്ചും വായിക്കാൻ കഴിഞ്ഞു. രണ്ട് കാലഘട്ടങ്ങളിലൂടെ ഒരേ സമയം കടന്നുപോകുന്ന ചരിത്രത്തെ കൂട്ടുപിടിച്ചുകൊണ്ടെഴുതിയ ഈ ത്രില്ലർ നോവൽ ഒട്ടും മടുപ്പിക്കാത്തതും ആസ്വാദ്യകരവും ഉദ്വേകജനകവുമായ മികച്ച ഒരു വായനാനുഭവമായിരുന്നു സമ്മാനിച്ചത്.
Profile Image for Dr. Charu Panicker.
1,167 reviews75 followers
October 1, 2021
പതിനെട്ടാം നൂറ്റാണ്ടും സമകാലിക സംഭവങ്ങളും കോർത്തിണക്കിയ നോവൽ. ഒന്നിടവിട്ട അദ്ധ്യായങ്ങൾ ഞങ്ങൾ രണ്ട് കാലഘട്ടത്തെയും മാറി മാറി സൂചിപ്പിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ച മാർത്താണ്ഡവർമ്മ മഹാരാജാവും എട്ടുവീട്ടിൽ പിള്ളമാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ പറ്റി ഇതിൽ കൂടെ അറിയാൻ സാധിച്ചു. പുസ്തക വായനക്ക് ശേഷം പതിനെട്ടാം നൂറ്റാണ്ടിൽ നടന്ന കാര്യങ്ങൾ അന്വേഷിച്ചു കണ്ടു പിടിക്കാനുള്ള ഒരു ആഗ്രഹം വായനക്കാരിൽ ഉണ്ടാകുന്നു. പതിനെട്ടാം നൂറ്റാണ്ടും സമകാലികവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് പുസ്തകം വായിച്ച് തന്നെ മനസ്സിലാക്കുന്നതാവും അതിന്റെ രസം. വർത്തമാനകാലത്തിൽ പറഞ്ഞിരിക്കുന്നത് അരുണിന്റേയും അപ്പൂപ്പന്മാരുടേയും സമീരയുടേയും കാര്യമാണ്. എല്ലാ പുസ്തകങ്ങളിൽ നിന്ന് വിചിത്രമായി ഇതിൽ വല്യപ്പൂപ്പനാണ് താരം. വളരെ രസകരമായി വായിക്കാവുന്ന ചെറിയ ചെറിയ ആകാംക്ഷകൾ തരുന്ന കുഞ്ഞു പുസ്തകമാണിത്.
Profile Image for Sanuj Najoom.
197 reviews30 followers
December 26, 2020
പതിനെട്ടാം നൂറ്റാണ്ടിലെ ചരിത്രത്തിൽ നമ്മൾ കേട്ടിട്ടുള്ള മാർത്താണ്ഡവർമ്മയും തമ്പിമാരും എട്ടുവീട്ടിൽപിള്ളമാരുടേയുമൊക്കെ ചരിത്രവസ്തുതകളെ ചേർത്തുവെച്ചുകൊണ്ട് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള തിരുവതാംകൂറിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന മികച്ചൊരു ത്രില്ലറാണ്  ഒൻപതാം വീട്. ഒരു പത്രവാർത്തയിൽ തുടങ്ങുകയും പ്രതീക്ഷിക്കാതെ സുഹൃത്തിൽ നിന്നും ഒരു താലിയോല ലഭിക്കുകയും അത് പിന്നെ ചോദ്യങ്ങളും ഉത്തരങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്യുന്നതാണ് കഥാരീതി.

കേന്ദ്ര കഥാപാത്രമായ അരുണിന്റെ  അപ്പൂപ്പന്റെയും വല്യപ്പന്റെയും വാദങ്ങളും വാഗ്വാദങ്ങളും നന്നായി ആസ്വദിക്കാൻ കഴിഞ്ഞു.ഏച്ചുകെട്ടലോ വൃത്തികേടോ തോന്നാത്ത വിധത്തിൽ തനി തിരുവനന്തപുരം ഭാഷാ ശൈലിയിൽ വളരെ ലളിതമായി കഥ പറഞ്ഞു പോകുന്നു അവരുടെ ഭാഗങ്ങൾ. രണ്ടാളെയും നല്ല പുലികളായി തന്നെയാണ് കഥയിലുടനീളം കാണാൻ കഴിയുന്നത്.
അതേസമയം ചരിത്രം പറയുമ്പോൾ ഭാഷ ഉപയോഗിച്ചിരിക്കുന്ന രീതി മറ്റൊന്നായിരുന്നു.
വളരെ കൃത്യതയോടെ കൂടിയുള്ള ഭാഷ വിനിയോഗമാണ്  പതിനെട്ടാം നൂറ്റാണ്ടിലെ ചരിത്രത്തിലൂടെ നമ്മളെ കൊണ്ടുപോകുമ്പോൾ അനൂപ് എഴുതിയിരിക്കുന്നത്.

" 'എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഒരു വാക്ക്... അതു മതി.. ഞാനുണ്ടാകും. രാമൻ എനിക്കെന്റെ സ്വന്തം മകനെപ്പോലെയാണ്'
കത്തിത്തീർന്ന ചിതയിൽനിന്നും കണ്ണുകളുയർത്തി ഉമ്മിണി മാർത്താണ്ഡവർമ്മയെ നോക്കി. അയാൾ  സ്വയമറിയാതെ ഒരു ചുവടു വച്ചു."
ഏറ്റവും ഇഷ്ട്ടപെട്ട കഥാപാത്രവും ഉമ്മിണി തങ്ക തന്നെയാണ്.

ഒന്നിടവിട്ടു ഒരു അധ്യായം പതിനെട്ടാം നൂറ്റാണ്ടിലും അടുത്ത അദ്ധ്യായം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലുമായി ത്രില്ലർ സ്വഭാവം പതിയെ പതിയെ വെളിവാക്കിക്കൊണ്ട് കഥ പുരോഗമുക്കുന്നു.
ലളിതമായ ഭാഷാശൈലിയിൽ കൂടി കഥ പറയുമ്പോഴും ഓരോരോ അദ്ധ്യായങ്ങൾ  മുന്നോട്ടു പോകുമ്പോൾ ഉദ്വേഗജനകമായ ഒരു പ്രതീതി പടിപടിയായി കൂടിക്കൊണ്ടിരിക്കുന്നു. ഒരു സിനിമയുടെ ദ്രിശ്യങ്ങൾ എങ്ങനെയാണോ നമുക്ക് മുന്നിൽ വന്നു തെളിയുന്നത്, അത്ര വ്യക്തതയോടെയാണ് അനൂപ് ഇതിലെ ഓരോ അദ്ധ്യായങ്ങളും എഴുതി അവതരിപ്പിച്ചിരിക്കുന്നത്. തീർച്ചയായും ഇത് സിനിമയാവാൻ സാധ്യതയുണ്ട് എന്നു തന്നെ വിശ്വസിക്കട്ടെ.
Profile Image for Babu Vijayanath.
129 reviews9 followers
October 19, 2020
പണ്ട് ബ്രാം സ്റ്റാക്കർ തൻെറ രചനാവൈഭവം കൊണ്ട് റൊമെനിയൻ രാജാവായിരുന്ന vlad iii അഥവാ vlad the impaler എന്ന രാജാവിനെ ആസ്പദമാക്കിയാണ് ഡ്രാക്കുള പ്രഭു എന്ന കഥാപാത്രത്തെ രുപപ്പെടുത്തിയത്. രാജാവിന്റെ പ്രധാന ഹോബി ആളുകളെ കുന്തത്തിൽ കയറ്റുക എന്ന പരിപാടി ആയിരുന്നു(ബാക്കി വിശദീകരിക്കുന്നില്ല). ആ നോവൽ വായിച്ചാസ്വദിക്കാത്ത ആരും ഗ്രൂപ്പിൽ ഉണ്ടാവാനിടയില്ല

ഇവിടെ പക്ഷെ യഥാർത്ഥത്തിലെ രാജാവ് തന്നെ കഥാപാത്രം ആയി വരികയും സാധാരണ ഹിസ്റ്റോറിക്കൽ ഫിക്ഷനുകളിൽ നിന്നും വിഭിന്നമായി രാജാവിനെ ഒരു നെഗറ്റീവ് കഥാപാത്രമായി അവതരിപ്പിക്കുകയും ചെയ്യുന്നു. സിവി രാമൻപിള്ളയെ ഒരു പ്രൊപ്പഗണ്ഡ എഴുത്തുകാരനായി ചിത്രീകരിക്കുന്നുമുണ്ട്. എന്നാൽ ഐവാൻഹോ വായിച്ച് ചാടിപ്പുറപ്പെട്ട് പല ചരിത്ര സത്യങ്ങളും അവഗണിച്ചാണ് മാർത്താണ്ഡ വർമ്മ സിവി എഴുതിയതെന്നുള്ളത് നോവലിസ്റ്റ്ൻെറെ വാദത്തിന് ചെറിയ ഒരു കരുത്ത് നൽകുന്നുണ്ട്. എത് ചരിത്രകാരൻമാർ എഴുതിയാലും ക്രൂരതയുടെ കാര്യത്തിൽ വീട്ട് വിഴ്ചയില്ലാത്ത ഭരണാധികാരി ആയിരുന്നു മാർത്താണ്ഡ വർമ്മ.

രണ്ടു കാലഘട്ടത്തിൽ നടക്കുന്ന ഒരു നോവൽ രണ്ടും ഒരേ കാര്യത്തെ അധികരിച്ച്. മാർത്താണ്ഡ വർമ്മയും എട്ടുവീട്ടിൽ പിള്ളമാരും തമ്മിലുള്ള സംഘർഷം. വളരെ മനോഹരമായ ഒരു ഹിസ്റ്റോറിക്കൽ ഫിക്ഷൻ എഴുതിയിട്ടുണ്ട് നോവലിസ്റ്റ്. യഥാർത്ഥത്തിൽ ഡ്രാക്കുള ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുന്ന പ���രെയും പോലെ മാർത്താണ്ഡവർമ്മയുടെ കഥ ഇതാണ് എന്ന് വരും തലമുറ വിശ്വാസിച്ചു പോവുന്ന തരത്തിലെ ചരിത്രത്തിനെ മാറ്റിയെഴുതുന്ന എഴുത്ത്. ക്രൈം ത്രില്ലർ,ട്രേഷർ ഹണ്ട് എന്നിരീതീയിലേക്ക് മാറിമാറിയുന്ന കഥ. നിസ്സാരസമയം കൊണ്ട് നോവൽ പ്രശസ്തമായതിൽ അത്ഭുതമില്ല.

മാർത്താണ്ഡവർമ്മ വില്ലനാവുമ്പോൾ സ്വഭാവികമായും പപ്പു തമ്പി, എട്ടുവീട്ടിൽ പിള്ളമാർ നായകരാവും . വർത്തമാനകാലത്ത് അരുൺ ,സമീറ,ബാലചന്ദ്രൻ തുടങ്ങിയവരിലൂടെ കഥ നീങ്ങി മാറിമറിഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ളൈമാക്സിലെത്തുന്നു. പക്ഷേ പെട്ടെന്ന് തീർന്നത് പോലെ തോന്നി. നോവൽ തീർച്ചയായും വായനക്കാരുടെ പ്രീതിപിടിച്ചു പറ്റാൻ സാധ്യതയുള്ള കൃതി.


20 അധ്യായങ്ങളും 134 പേജുകളുമുള്ള ഈ പുസ്തകം 170 വിലയായി പുറത്തിറക്കിയത് മാതൃഭൂമി ബുക്സാണ്.

Profile Image for Soya.
505 reviews
February 9, 2021
ചരിത്രവും മിത്തും ഇടകലർന്ന ഒരു നോവലാണിത്. 1729 കാലഘട്ടത്തിൽ മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ കുടുംബത്തെ നശിപ്പിച്ച് അവരുടെ താളിയോലകൾ കൈക്കലാക്കി നിധി കണ്ടെത്താൻ ശ്രമിക്കുന്നു. വർമ്മയെ തകർത്തു ഒമ്പതാം വീട്ടുകാർ ആ നിധി കൈക്കലാക്കാൻ ശ്രമിക്കുന്നു കൂടാതെ എട്ടുവീട്ടിൽ കുടുംബത്തെ നശിപ്പിച്ചതിന് പകരം വീട്ടാൻ ശ്രമിക്കുന്നു.

ചരിത്രം അന്വേഷിക്കുവാൻ  മൂന്നാം നൂറ്റാണ്ടിൽ അരുൺ ഉം സുഹൃത്തായ സമീരയും അരുൺ ന്റെ  രണ്ടു മുത്തച്ഛന്മാരും ശ്രമിക്കുന്നു. മാർത്താണ്ഡവർമ്മയുടെ പുതിയ തലമുറയായ കുലശേഖരപട ചേരമാൻപെരുമാളുടെ വാളിന് വേണ്ടി ഒമ്പതാം വീട്ടിൽ കുടുംബത്തെ ആക്രമിക്കാൻ ശ്രമിക്കുന്നു.

ടി ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര നോവലുമായി ഒരു ചെറിയ സാമ്യം ഈ നോവലിനുണ്ട്.


മാതൃഭൂമി ബുക്സ്
136p, 170rs
Profile Image for Amitra Jyoti.
181 reviews12 followers
March 22, 2021
I am conflicted here. It has stuff and it is mildly interesting but it is just that, mildly interesting. There is no character development as such. There are characters, of course, but they have no flesh and blood to speak of ,no meat to cling onto. They resemble skeletons left in the open .And that's a bit sad actually. He should have given a wee bit more time to develop them and that could have given a tinge of empathy to the whole proceedings. Right now there is some action and some intrigue but not enough, not enough at all. It comes to the "historical thriller" category ,which is one gold mine of a genre but what it lacks is the 'depth' such a genre demands. Sad f0r me.
Profile Image for Dileep Viswanathan.
34 reviews12 followers
October 28, 2020
നോവലിൻ്റെ ടാഗലൈൻ തന്നെ "ചരിത്രത്തെ കൂട്ടുപിടിച്ചെഴുതിയ നോവൽ" എന്നാണു. തുടക്കം വളരെ നന്നായി വർത്തമാനകാല സാഹചര്യവും ചരിത്രാൻവേഷണവും ഇടകലർത്തി ചരിത്രത്തിൽ നിന്നുള്ള ചില സംഭവങ്ങളും ചേർത്ത് ആ കൂട്ട് വളരെ ഭംഗിയാക്കി. പക്ഷേ നോവലിൻ്റെ അവസാനമായപ്പോഴേക്കും ചരിത്രം കൂട്ടുവെട്ടി പോയതുപോലെ തോന്നി. പക്ഷേ നോവലിസ്റ്റിൻ്റെ കയ്യടക്കമുള്ള കഥപറച്ചിൽ വായനക്കാരനെ അധികം മുഷിപ്പിച്ചില്ല എന്നു മാത്രമല്ല, കുറച്ച് ത്രില്ലർ ചേരുവകൾ നോവലിൽ പിടിച്ചുനിർത്തി.
Profile Image for Krishnakumar Muraleedharan.
Author 4 books16 followers
April 6, 2022
ഒറ്റയിരിപ്പിന് വായിച്ചു തീർക്കാവുന്ന രസികൻ നോവലാണ്. ഹിസ്റ്റോറിക്കൽ ഫിക്ഷൻ എന്നല്ല കോൺസ്പിറസി തിയറി എന്നു പറയാവുന്ന പുസ്തകമാണ്.


ക്ലൈമാക്സ് ഒരൽപം തിടുക്കത്തിൽ അങ്ങു കഴിച്ചതായിതോന്നി. ടെയിൽ എൻഡിൽ ചെറിയൊരു പടക്കം ഫിറ്റു ചെയ്തിട്ടുണ്ട്. ജാഗ്രതൈ.
Profile Image for Tomy Mathew.
60 reviews8 followers
January 9, 2025
Nice writing style, seamlessly weaving together historical events and contemporary narratives. I could get a fascinating glimpse into the history of Travancore and an exciting read together. Thank you Anoop for crafting this this beautiful piece.
Profile Image for Aravind Kesav.
43 reviews6 followers
December 20, 2025
Could have been much much better considering the theme it covers, 18th century travancorian history and power conflicts between Marthanda varma and 8 veettill pillamaar. But, in the end it just turned out to be a just avg read for me.
Profile Image for Bimal Kumar.
115 reviews
December 30, 2021
I just can't close the book without finishing it, such a nice narration. 💕💕💕
Displaying 1 - 14 of 14 reviews

Can't find what you're looking for?

Get help and learn more about the design.