A cozy mystery thriller novel. This novel is inspired from The Hitchcockian movie "Rear Window"
Aleena Ben John who is a paraplegic, moving with her wheelchair in her room and balcony of her villa. She saw some unusual thing happening on the next villa home. what happened to professor Madhurai Raj?
ഒരു അപകടത്തിൽപ്പെട്ടു നട്ടെല്ലിന് ക്ഷതം സംഭവിച്ച് വീൽചെയറിൽ ആയിപ്പോയ അലീനയുടെ ജീവിതം അവളുടെ വില്ലയിലെ രണ്ടാം നിലയിലുള്ള മുറിയിലും ബാൽക്കണിയിലുമാണ്. പക്ഷെ മികച്ച ഡിസൈനറായ അലീന ബെൻ ജോൺ, ഏറ്റവും ഇഷ്ടപ്പെടുന്നത് ത്രില്ലെർ സീരീസുകളും സിനിമകളും കാണാനാണ്. അവളുടെ വിലയ്ക്ക് എതിരെ താമസിക്കുന്ന പ്രൊഫസർ മധുരൈ രാജിന്റെ മുറിയിൽ നിന്നും ഒരു രാത്രിയിൽ അസ്വാഭാവികമായ ചില അനുഭവങ്ങൾ അവൾക്കുണ്ടാകുന്നു. എന്താണ് പ്രൊഫസറിനു സംഭവിച്ചത്? നാല് ചുമരുകളിൽ മാത്രമായി ജീവിച്ചു പോന്ന അലീനയ്ക്ക് ചില രഹസ്യങ്ങളിലേയ്ക്ക് സഞ്ചരിക്കേണ്ടതുണ്ടായിരുന്നു. അതിനു ശരീരം അവൾക്കൊരു പ്രശ്നം ആയേക്കുമോ? പ്രൊഫസറുടെ ജീവിതവുമായി ബന്ധപ്പെട്ട രഹസ്യങ്ങളിലേക്കുള്ള അലീനയുടെ യാത്രയാണ് വയലറ്റുപൂക്കളുടെ മരണം. ത്രില്ലെർ എന്ന ഴോണറിൽ തന്നെയുള്ള "കോസി മിസ്റ്ററി" എന്ന സബ് ഴോനറിലാണ് പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്. ജീവിതവും മരണവും ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. ഒപ്പം ചില നിഗൂഢമായ മനസികാവസ്ഥകളും.
വായന - 46/2021📖 പുസ്തകം📖 - വയലറ്റ് പൂക്കളുടെ മരണം രചയിതാവ്✍🏻 - ശ്രീപാർവതി പ്രസാധകർ📚 - മാതൃഭൂമി ബുക്സ് തരം📖 - ഇൻവെസ്റ്റിഗേറ്റീവ് സസ്പെൻസ് ത്രില്ലർ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്📚📅 - ജൂൺ 2021 പതിപ്പ്📚 - 1 താളുകൾ📄 - 208 വില - ₹250/-
📌ക്രൈം ത്രില്ലർ നോവലുകൾ ഇടക്കൊക്കെ വായിക്കാറുണ്ടെങ്കിലും പൂർണമായി തൃപ്തിപ്പെടുത്തിയ നോവലുകൾ ചിലത് മാത്രമേ ഉള്ളൂ. ശ്രീപാർവതി എന്ന എഴുത്തുകാരിയുടേതായി മുൻപ് നായിക അഗതാ ക്രിസ്റ്റി, പോയട്രി കില്ലർ എന്നീ നോവലുകളാണ് വായിച്ചിട്ടുള്ളത്. പോയട്രി കില്ലർ നല്ലൊരു ക്രൈം ത്രില്ലറായിരുന്നു. എന്നാൽ, ഇതുവരെ വായിച്ചവയിൽ വെച്ച് എനിക്ക് തോന്നിയത് ഈ പുസ്തകമാണ് എഴുത്തുകാരിയുടെ ഏറ്റവും മികച്ച ക്രൈം ത്രില്ലർ എന്നാണ്. ഈയടുത്തായി ഇറങ്ങിയ ത്രില്ലർ സിനിമകളോടും നോവലുകളോടും കിടപിടിക്കുന്ന ഒരു നോവലാണ് വയലറ്റ് പൂക്കളുടെ മരണം. വായനയുടെ തുടക്കം മുതലൊടുക്കം വരെ ഉദ്വേഗത്തിൻ്റെയും ആകാംക്ഷയുടെയും മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള ആഖ്യാനമാണ് നോവലിൻ്റേത്.
📌കഥയിലെ കേന്ദ്രകഥാപാത്രമായ അലീന ബെൻ ജോൺ ഒരു ആക്സിഡൻ്റിനു ശേഷം വീൽചെയറിലാണ് കഴിഞ്ഞുകൂടുന്നത്. അലീനയും മാതാപിതാക്കളും സഹോദരനും അടങ്ങുന്ന കുടുംബം താമസിക്കുന്ന ബ്ലൂഗാർഡൻവില്ലയിൽ അലീനയുടെ വീടിന് നേരെ എതിർവശത്തെ വീട്ടിൽ താമസിക്കുന്ന ഒരു കോളേജ് പ്രൊഫസറിൻ്റെ മരണമാണ് കഥയിൽ വഴിത്തിരിവാകുന്നത്. ലാപ്ടോപ്പ്, മൊബൈൽ, ത്രില്ലർ സിനിമകൾ, വെബ് സീരീസുകൾ, നോവലുകൾ എല്ലാമായി ജീവിച്ചുവരുന്ന അലീന വായിച്ച ഒരു നോവലിൻ്റെ കഥക്ക് സമാനമായി പെട്ടെന്നൊരു നാൾ പ്രൊഫസർ ആത്മഹത്യ ചെയ്യുന്നു. ജനാലയിലൂടെ പ്രൊഫസറിൻ്റെ വീട്ടിലെ ചില നിഴലനക്കങ്ങൾക്ക് സാക്ഷിയാകേണ്ടി വന്ന അലീന അത് കൊലപാതകമാണെന്ന് തന്നെ വിശ്വസിക്കുന്നു.
📌മരണത്തിന് പിന്നിലെ ദുരൂഹത തേടിയുള്ള അലീനയുടെ യാത്രക്ക് കൂട്ടായി അവളുടെ ജീവിതത്തിലേക്ക് ചില ആളുകൾ കൂടി കടന്നുവരുന്നതോടെ കഥ മറ്റൊരു തലത്തിലേക്ക് സഞ്ചരിക്കുന്നു. അത്യുഗ്രൻ ത്രില്ലർ സിനിമകളിലേതിന് സമാനമായ തരത്തിൽ കൊലപാതകിയെന്ന് സംശയിക്കുന്ന പലരും കടന്നുവരുമ്പോൾ അലീനക്കൊപ്പം വായനക്കാരും വിശ്വസിച്ചുപോകുന്നു. എന്നാൽ തൊട്ടടുത്ത നിമിഷത്തിൽ തന്നെ കണ്ടെത്തിയ ആളല്ല മറ്റാരോ ആണ് കൊലപാതകിയെന്നുള്ള തിരിച്ചറിവിൽ വീണ്ടും നമ്മൾ ജാഗരൂകരാകുന്നു. അപ്രതീക്ഷിതമായൊരു കഥാന്ത്യത്തോടെ കഥ അവസാനിക്കുമ്പോൾ ചില തിരിച്ചറിവുകൾ ബാക്കിയാകുന്നു. വളരെ മികച്ച നിലവാരം പുലർത്തിയ കഥയും കഥാന്ത്യവും ഈ നോവലിനെ ഒരു പക്കാ പെർഫക്ട് ത്രില്ലറാക്കി മാറ്റുന്നുണ്ട്.
** " ക്ഷമ ഇങ്ങനെ ബുദ്ധിയെ ചോദ്യം ചെയ്തു കൊണ്ടേയിരിക്കും"
** " ചുവപ്പിന് പലതിനെയും ഓർമ്മിപ്പിക്കാനുള്ള ശേഷിയുണ്ട്. അത് അപകടത്തിന്റെയും പ്രണയത്തിന്റെയുമൊക്കെ നിറമാണ്. അതായത് ആഴമുള്ള വൈകാരികത യുടെ നിറം. വയലറ്റിനുള്ളത് വിഷാദത്തിന്റെ നെഞ്ചുനോവുന്ന നിറവും. "
** " കൈകൊണ്ട് തൊടാത്ത പുസ്തകങ്ങൾക്ക് മറ്റൊരു ഗന്ധമാണുള്ളത്. ഒറ്റപ്പെട്ട മനുഷ്യരുടെ അതേ ഗന്ധമാണത്. "
** "ഓരോ തവണ വായിക്കുമ്പോഴും അർത്ഥം മാറിപ്പോകുന്ന പുസ്തകമാണ് ഓരോ മനുഷ്യനും. "
തൊട്ടടുത്ത വില്ലയിൽ താമസിക്കുന്ന പ്രൊഫസറുടെ മരണത്തിൽ സംശയംതോന്നിയ അലീന ബെൻ ജോൺ, അവളുടെ ശാരീരിക പരിമിതികളെ മറികടന്ന് മരണത്തിന്റെ പിന്നിലെ ദുരൂഹത നീക്കാൻ ശ്രമിക്കുകയാണ്. വളരെ ആകാംക്ഷാഭരിതമായ സന്ദർഭങ്ങളിലൂടെയാണ് കഥ കടന്നു പോകുന്നത്. അവളെ സഹായിക്കാൻ അലനും നൈനാനും എത്തുന്നു. അവിചാരിതമായി കടന്നുവരുന്ന മറ്റൊരു കഥാപാത്രവും സന്ദർഭത്തിന്റെ ഉദ്വേഗം കൂട്ടുന്നുണ്ട്. എന്നാൽ എവിടെയൊക്കെയോ അല്പം നിരാശപ്പെടുത്തിയത് പോലെ തോന്നാതിരുന്നില്ല.
ഒറ്റ ഇരുപ്പിനു വായിച്ചു തീർക്കൻ പട്ടിയില്ലേലും, തീരുന്നത് വരെ മനസ്സു മുഴുവനും വയലറ്റ് പൂക്കൾ ആയിരുന്നു എപ്പൊഴും... നെഞ്ചിടിപ്പ് ഇപ്പൊഴും മാറിടില്ല ശ്രീനിവാസ്.... Thankyou Sriparvathi.
Genre : Crime / Investigation Publishers : Mathrubhoomi Books No of Pages : 208
ആലി, അഥവാ അലീന ബെൻ ജോൺ. ബ്ലൂഗാർഡനെന്ന വില്ലാ സമുച്ചയത്തിലെ, ഏഴാം നമ്പർ വില്ലയിൽ, അച്ഛനോടും, അമ്മയോടും, അനിയനോടുമൊപ്പം താമസിക്കുന്ന 26 വയസ്സുകാരി. രണ്ടു നിലപൊക്കമുള്ള ആ വീട്ടിലെ, മുകൾ നിലയിൽ മാത്രം സഞ്ചാരസ്വാതന്ത്ര്യമുള്ളവൾ. വാകമര കൊമ്പുകൾ സ്ഥിരമായി വന്നിടിക്കുന്ന ജനാലയിലൂടെയും, വയലറ്റ് പൂക്കൾ നിറഞ്ഞ ബാൽക്കണിയിലൂടെയും മാത്രം ലോകത്തെ കാണുന്നവൾ. ഷെർലോക്ക് ഹോംസുൾപ്പെടുന്ന ത്രില്ലെർ പുസ്തകങ്ങളും, ആൽഫ്രഡ് ഹിച്ച്ഹോക്കിയൻ സിനിമാ നിർമിതികളുമൊക്കെ, പ്രിയപ്പെട്ടതായി കരുതന്നവൾ.
ഏതാനും ചില വർഷങ്ങൾക്കു മുമ്പ് നടന്നൊരു അപകടത്തിലാണ്, അലീനയ്ക്ക് അരയ്ക്ക്കീഴ്പോട്ടുള്ള ചലനശേഷി നഷ്ടപ്പെടുന്നത്. അപകടമുണ്ടാക്കിയ ട്രോമയിൽ നിന്നെഴുന്നേറ്റതു മുതലുള്ള അവളുടെ ദിവസങ്ങളെല്ലാം, തുടങ്ങുന്നതും അവസാനിക്കുന്നതും, ആ വീടിന്റെ രണ്ടാംനിലയിലാണ്. പുസ്തകങ്ങൾ നിറഞ്ഞിരിക്കുന്ന സ്വന്തം മുറിയിൽ നിന്നും, ബാൽക്കണിയിലേക്കുള്ള ദൂരത്തിൽ മാത്രമൊതുങ്ങുന്നവയാണ് അവളുടെ മിക്കസഞ്ചാരങ്ങളും. ജീവിതത്തിൽ പറന്നു നടക്കാൻ താല്പര്യപ്പെട്ടൊരു പെൺകുട്ടിയുടെ സ്വാതന്ത്ര്യങ്ങളെ, എന്തെളുപ്പമാണൊരു അപകടം ശിഥിലമാക്കിയത്?
ഒന്നോർത്താൽ, നമ്മൾ മനുഷ്യർ പാരതന്ത്ര്യമനുഭവിക്കുന്നതുപോലും എത്ര വ്യത്യസ്തമായാണല്ലെ? ക്രൂരനായ ഭരണാധികാരിയുടെ അധികാര ദ്രമ്ഷ്ടങ്ങൾക്കുള്ളിൽ, മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത വിശ്വാസസംഹിതകളിൽ, ഇരുട്ട് വിട്ടൊഴിയാതിരിക്കുന്ന ഇരുമ്പറകൾക്കുള്ളിൽ, ആഘോഷമായി കെട്ടിയ താലിച്ചരടുകളിൽ. അങ്ങനെ സ്വാതന്ത്ര്യ നിഷേധങ്ങൾക്ക് പോലും, എത്രയെത്ര ഭാവങ്ങൾ, എത്രയെത്ര മുഖങ്ങൾ.
അലീനയ്ക്കത് തന്റെ ശരീരമായിരുന്നു. അവളുടെ സ്വാതന്ത്ര്യങ്ങളെ നിഷേധിച്ചതും, വീൽചെയറിന്റെ ഇരുചക്രങ്ങളിലേക്കു മാത്രമായി അവളുടെ ജീവിതത്തെ ഒതുക്കിയതുമെല്ലാം, ശരീരത്തിന് സംഭവിച്ച ബലഹീനതകളായിരുന്നു. പറന്നുയരാൻ ആഗ്രഹിച്ചപ്പോഴൊക്കെ ശരീരമവൾക്ക് ചുറ്റും തടവറകൾ സൃഷ്ടിച്ചുക്കൊണ്ടേയിരുന്നു. സ്വന്തം ശരീരം തന്നെ ശത്രുവായി മാറുന്നൊരവസ്ഥയെന്തുമാത്രം ഭീകരമായിരിക്കുമല്ലേ?
ചില മനുഷ്യർക്കുമാത്രമിങ്ങനെയുള്ള ലോകങ്ങൾ സമ്മാനമായി നൽകുന്നതാരായിരിക്കും? നിറങ്ങളില്ലാത്ത ലോകങ്ങൾ, ശബ്ദങ്ങളില്ലാത്ത ലോകങ്ങൾ, മണങ്ങളും, രുചികളും, സഞ്ചാരസ്വാതന്ത്ര്യങ്ങളുമൊന്നുമില്ലാത്ത, ക്രൂരമായ ലോകങ്ങൾ. അതാരാണെങ്കിലും, അയാളൊരു ഏകാധിപതിയാണെന്നെനിക്ക് തോന്നി. സ്വന്തം പ്രജകളുടെ ശരീരത്തിലും, ജീവിതത്തിലുമൊക്കെ, പരീക്ഷണങ്ങൾ നടത്തി ആനന്ദം കണ്ടെത്തുന്നൊരാൾ..! അതോയിനി, അങ്ങനെയാരുമില്ലേ? നിയന്ത്രണങ്ങളില്ലാത്ത സാഹചര്യങ്ങളുടെയും, ആകസ്മികമായെടുക്കുന്ന തീരുമാനങ്ങളുടെയുമൊക്കെ ബാക്കിപ്പത്രങ്ങൾ മാത്രമാണോ, നമ്മുടെ ജീവിതങ്ങൾ? ആർക്കറിയാം! ഉത്തരമില്ലാത്ത ചോദ്യങ്ങൾ എന്റെമുന്നിലിങ്ങനെ കുമിഞ്ഞുകൂടിക്കൊണ്ടേയിരുന്നു.
ഇത്തരത്തിൽ, ഉത്തരങ്ങളിനിയും കണ്ടെത്തിയിട്ടില്ലാത്ത ചോദ്യങ്ങളോടായിരുന്നു, അലീനയ്ക്കും കൂടുതൽ താല്പര്യം. മടുത്തു തുടങ്ങിയ ദിനചര്യകളാൽ വിരസമായ ദിവസങ്ങളെ, കുറച്ചെങ്കിലും ചൂടുപിടിപ്പിക്കാനായി, ത്രില്ലിങ്ങായിയെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലെന്ന് അവൾ ആഗ്രഹിച്ചു കൊണ്ടേയിരുന്നു. അങ്ങനെയൊരിക്കൽ, അവളുടെ കണ്മുൻപിൽ, ആൽഫ്രഡ് ഹിച്ച്ഹോക്കിന്റെ റിയർ വിൻഡോയിലെന്ന പോലെയൊരു, കൊലപാതകമരങ്ങേറി. അവളുടെ വൈകുന്നേരങ്ങളെ കവിതകളാൽ രസിപ്പിച്ചിരുന്ന പ്രൊഫസ്സർ, തൊട്ടപ്പുറത്തെ വില്ലയിൽ മരിച്ചുകിടക്കുന്നതായി പിറ്റേന്ന് കാണപ്പെട്ടു.
മരണമെപ്പോഴും വേദനയാണ്. അലീനയ്ക്കും അങ്ങനെതന്നെയായിരുന്നു. എന്നാൽ മരണമുണ്ടാക്കുന്ന അസ്വാഭാവികതകളെ മാറ്റിനിർത്തിയാൽ അവൾക്കതൊരു, അവസരംക്കൂടിയായിരുന്നു. തന്റെ ജീവിതത്തിനും, അർത്ഥമുണ്ടെന്ന് സ്വയം ബോധ്യപ്പെടുത്താനെങ്കിലും, ആത്മഹത്യയാണെന്ന പോലീസിന്റെ ഭാഷ്യങ്ങളെ മറികടന്നവൾക്ക് സഞ്ചരിച്ചേ മതിയാകുമായിരുന്നുള്ളു. കുറ്റാന്വേഷണ പുസ്തകങ്ങളെയും, സിനിമകളെയും സന്തതസഹചാരിയാക്കിയ അവൾ, അങ്ങനെയാ കൊലപാതകത്തിന്റെ രഹസ്യങ്ങൾ തേടിയിറങ്ങുന്നു.
അലീനാ… നിന്റെ ഉദ്യമത്തിൽ നീ വിജയം കണ്ടെത്തണമെന്ന് ഒരുപക്ഷേ, നിന്നെക്കാൾ ആഗ്രഹിച്ചത് ഞാനായിരിക്കും. എന്നാൽ കഥയുടെ അവസാനത്തിൽ, നീയതിനായി ഇറങ്ങി പുറപ്പെട്ടില്ലായിരുന്നുവെങ്കില്ലെന്ന്, ഒരു നിമിഷത്തേക്കെങ്കിലും, ഞാൻ ആശിച്ചിട്ടുണ്ടെന്നതാണ് സത്യം. കണ്ടെത്തുന്ന സത്യങ്ങൾ പോലും, നിനക്ക് വേദനയായി മാത്രമാണെല്ലോ പരിണമിക്കുന്നത്. സത്യങ്ങളല്ലെങ്കിലും, വളരെ ക്രൂരമാണല്ലേ?
നിർദ്ദയമായ ഈ ലോകം വെച്ചുനീട്ടുന്ന കപടമായ സ്വാതന്ത്ര്യങ്ങളെക്കാൾ, നാലുചുവരുകളുടെ സുരക്ഷിതത്വത്തെ നീയിപ്പോൾ ഇഷ്ടപ്പെടുന്നുണ്ടാവുമല്ലെ? പുസ്തകം വായിച്ചവസാനിപ്പിച്ചപ്പോൾ, മനസ്സിൽ ബാക്കിയായതു മുഴുവനും നിന്റെ മുഖമാണ്. മരണമടഞ്ഞ വയലറ്റുപൂക്കൾ തിരികെ പൂക്കുന്ന ദിവസത്തിനായി ബാൽക്കണിയിൽ കാത്തിരിക്കുന്ന നിന്നെ, എനിക്കിപ്പോൾ വ്യക്തമായി കാണാം. ഞാനും കാത്തിരിക്കുന്നു. ബ്ലൂഗാർഡനിലെ ഏഴാം നമ്പർ വില്ലയിൽ, നിന്റെ ചിരികൾ മുഴങ്ങികേൾക്കുന്ന ദിവസങ്ങൾക്കായി..!!
ഒരു ക്രൈം ത്രില്ലെറിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നതെല്ലാം അതേ അളവിൽ സമ്മാനിച്ച പുസ്തകമാണ്, ശ്രീപാർവതിയുടെ ‘വയലറ്റ് പൂക്കളുടെ മരണം’. ആലിയും, അവളുടെ അന്വേഷണങ്ങളും, ഇടയ്ക്ക് വിരുന്നുകാരനായെത്തുന്നൊരു ഞെട്ടിപ്പിക്കുന്ന കഥാപാത്രവുമൊക്കെയായി, സാഹചര്യങ്ങൾ ആവശ്യപ്പെടുന്ന വേഗത്തിലാണ് എഴുത്തുകാരി കഥ പറഞ്ഞു പോയിരിക്കുന്നത്. പുസ്തകത്തിലൂടെ വായനക്കാരനുമായി സംവദിക്കാനാഗ്രഹിച്ച വികാരങ്ങളെയെല്ലാം, എന്റെ രീതിയിൽ എനിക്ക് പൂർണമായി മനസിലാക്കാൻ സാധിച്ചുവെന്നുതന്നെയാണ് വിശ്വാസം. ശ്രീപാർവതിയുടെ മറ്റുപുസ്തകങ്ങൾക്കായി കാത്തിരിക്കാൻ, ‘വയലറ്റ് പൂക്കളുടെ മരണമെന്നെ’ വല്ലാതെ പ്രേരിപ്പിച്ചുക്കൊണ്ടേയിരിക്കുന്നു.
'വയലറ്റു പൂക്കളുടെ മരണം', വളരെ മനോഹരമായ ടൈറ്റിൽ, കവർ ഡിസൈനും സൂപ്പർ.മിക്ക ഇംഗ്ലീഷ് മിസ്റ്ററി നോവലുകളിലും കാണുന്ന theme ആണ് ഇവിടെയും.The woman in the window നോവലിന്റെ സബ്ജക്ടും ഏകദേശം സെയിം ആണ്. ഏതായാലും വളരെ എൻജോയ് ചെയ്തു വായിക്കാൻ പറ്റിയ പുസ്തകമാണിത്.
ബ്ലൂ ഗാർഡൻ ഏഴാം വില്ലയിൽ താമസിക്കുന്ന പെൺകുട്ടിയാണ് അലീന ബെൻ ജോൺ. ഒരു അപകടം കാരണം അവളിപ്പോൾ വീൽചെയറിലാണ് ജീവിക്കുന്നത്. ത്രില്ലർ സീരീസുകൾ ഉം നോവലുകളും ഇഷ്ടപ്പെടുന്ന അവളുടെ ഇപ്പോഴത്തെ സന്തോഷം കിടക്കയോട് ചേർന്നുള്ള ചില്ലുജനാലയിലൂടെ കാണുന്ന അപ്പുറത്തെ വില്ലയുടെ ബാൽക്കണി ആണ്. ആ ഒളിഞ്ഞുനോട്ടം കുറ്റകരമാണെന്ന അവൾക്കറിയാം. ആൽഫ്രഡ് ഹിച്ച്കോക്ക് ന്റെ ദി റിയർ വിൻഡോ എന്ന സിനിമ കണ്ടതിനുശേഷം, ആ ബാൽക്കണി ഉള്ള വില്ലയിൽ അവൾ ഒരു കൊലപാതകം പ്രതീക്ഷിച്ചു കൊണ്ടിരുന്നു..... അറം പറ്റിയ പോലെ അപ്പുറത്തെ വീട്ടിൽ ഒരു മരണം നടന്നു. പോലീസ് ആത്മഹത്യയാണെന്ന് വിധിയെഴുതിയ ആ മരണം കൊലപാതകമാണെന്ന് അലീന വിശ്വസിച്ചു. വീൽ ചെയറിൽ ഇരുന്നു കൊണ്ട് ആ രഹസ്യം തേടിയുള്ള അലീനയുടെ യാത്ര അവളുടെയും മറ്റുള്ളവരുടെയും ജീവിതം മാറ്റിമറിച്ചു.
പ്രൊഫസർ മധുരൈ രാജിന്റെ മരണം ആത്മഹത്യയാണെന്നു പൊലീസ് വിധിയെഴുതി. പക്ഷേ അലീന മാത്രം അതൊരു കൊലപാതകമാണെന്ന് വിശ്വസിച്ചു. ആ രാത്രിയിൽ പ്രൊഫസറുടെ മുറിയിൽ കണ്ട നിഴൽ കൊലപാതകിയുടേത് ആണെന്ന് അവൾ വിശ്വസിച്ചു. സത്യം കണ്ടു പിടിക്കുന്നതിനായി പ്രൊഫസർടെ സ്റ്റുഡന്റ് ആയ അലനും, സുഹൃത്തായ നൈനാൻനും അയാളുടെ ഫിനാൻസിയും മരിച്ചുപോയ പ്രൊഫസർന്റെ മകളായ കാർത്തിയും സഹായിക്കുന്നു.അന്വേഷണത്തിന്റെ അവസാനം പ്രൊഫസർ രണ്ടു മുഖമുള്ള ഒരു പീഡോഫിലിക്ക് ആണെന്ന് അലീന തിരിച്ചറിയുന്നു.
ഒട്ടും ബോറടിക്കാതെ വായിക്കാൻ പറ്റുന്ന ഒരു നോവലാണിത്. ഇതൊരു മിസ്റ്ററി നോവലാണ്, സൈക്കോളജിക്കൽ ത്രില്ലറല്ല. മനസ്സിൽ ഒരു പെയിന്റിങ് വരക്കുന്നത് പോലെ വായന അനുഭവപ്പെടും.
Death of the violet flowers (വയലറ്റ് പൂക്കളുടെ മരണം) - @sreeparvathy3
A very good mystery thriller!
The protagonist Aleena will be a memorable character definitely for a while. An accident in her life made her bed-chair bound. After watching ‘Rear Window’ she was expecting a murder in her neighbourhood. When her neighbour was found dead one day, everyone else concluded it as a suicide except Aleena. She believed he was murdered and she had her own reasons to deem that. She started investigating with her limitations, without letting her family know. Was it really a murder? Will Aleena finds the truth.? Will she know who the killer is? I couldn’t put the book down until I found out the answers.
Yes! It was really gripping and I was really on the edge. Loved Sreeparvathy’s writing style in this and felt its very different from her ‘poetry killer’ which wasn’t very captivating for me.
I watched Alfred Hitchcock’s ‘Rear Window’ with my movieholic husband few months ago. When the author mentioned, that movie influenced her to write this novel, first thing came to my mind was the yellow and red flowers in the little garden of the neighbour in the movie. In my personal opinion, Violet flowers in the novel, wasn’t explained enough to become the title of the book.
Highly recommend it to all who loves thriller. Thank you @sreeparvathy3 for a very good reading experience. 😊
The protagonist Aleena will be a memorable character definitely for a while. An accident in her life made her bed-chair bound. After watching ‘Rear Window’ she was expecting a murder in her neighbourhood. When her neighbour was found dead one day, everyone else concluded it as a suicide except Aleena. She believed he was murdered and she had her own reasons to deem that. She started investigating with her limitations, without letting her family know. Was it really a murder? Will Aleena finds the truth.? Will she know who the killer is? I couldn’t put the book down until I found out the answers.
Yes! It was really gripping and I was really on the edge. Loved Sreeparvathy’s writing style in this and felt its very different from her ‘poetry killer’ which wasn’t very captivating for me.
I watched Alfred Hitchcock’s ‘Rear Window’ with my movieholic husband few months ago. When the author mentioned, that movie influenced her to write this novel, first thing came to my mind was the yellow and red flowers in the little garden of the neighbour in the movie. In my personal opinion, Violet flowers in the novel, wasn’t explained enough to become the title of the book.
Highly recommend it to all who loves thriller. Thank you @sreeparvathy3 for a very good reading experience.
ഓരോ തവണ വായിക്കുമ്പോഴും അർത്ഥം മാറിപ്പോകുന്ന പുസ്തകമാണ് ഓരോ മനുഷ്യനുമെന്നു നോവലിൽ പറയുന്നത് നൂറു ശതമാനവും ശരിയാണെന്ന് ഇതേ നോവലിലൂടെ തന്നെ വെളിപ്പെടുന്നു. എന്നും കാണുന്നവരുടെ ജീവിതത്തിലെ ഒരിക്കലും കണ്ടിട്ടില്ലാത്ത മുഖങ്ങൾ തന്റെ അന്വേഷണങ്ങളിലൂടെ കണ്ടുപിടിക്കുന്ന അലീന ബെൻ എന്ന നായികയുടെ കഥയാണ് വയലറ്റുപൂക്കളുടെ മരണം. ഒരു വീൽചെയറിൽ ജീവിതം മുന്നോട്ട് നീക്കുന്ന അലീന തന്റെ തൊട്ട് അപ്പുറത്ത് താമസിക്കുന്ന ഒരു പ്രൊഫസറുടെ മരണം അവ്യക്തമായെങ്കിലും നേരിൽ കാണുന്നു. കുറച്ചു വ്യക്തികളുടെ സഹായത്തോടെ നായിക ആ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുന്നത് ഏറ്റവും ആകാംഷാഭരിതമായ നിമിഷങ്ങൾക്ക് വഴിയൊരുക്കുന്നു. ക്രൈം ത്രില്ലറുകളെയും ഹോറർ സിനിമകളേയും ഒക്കെ ഇഷ്ട്ടപ്പെടുന്ന അലീനയുടെ ജീവിതവും അത്തരത്തിലുള്ള അസാധാരണകളിലൂടെ നീങ്ങുമ്പോൾ കഥയും കഥാപാത്രങ്ങളും വായനക്കാർക്ക് തീർത്തും പ്രിയപ്പെട്ടതായി തീരുന്നു.
It was an interesting read. Not necessarily an edge of the seat thriller.
The author has tried to do something innovative and the attempt is victorious to certain extend. It do lag a bit in the middle and it spoils the fun.
There was something that i found to be highly implausible when i read this back in August but a recent news article proved me wrong.
I am not quite happy with certain decision the author made in the plot.
Where the author gets full marks is the portrayal of the main character and she remains a memorable character. Maybe the author's personal experiences helped in bringing her to life.
ശ്രീ പാർവതിയുടെ ഏറ്റവും ഇഷ്ടപ്പട്ട പുസ്തമാണ്.ആൽഫ്രഡ് ഹിച്ച്കൊക്കിൻ്റെ 'റിയർ വിൻഡോ'യിൽ നിന്നും ഉൾക്കൊണ്ട് എഴുതിയ കൃതിയാണ്.എനിക്ക് നന്നായി ഇമോഷണലി കണക്ട്ടടായ ഒരു സ്റ്റോറിയാണ്