ബുദ്ധമതത്തിന്റെ തുടക്കം ഇവിടെ ചിലർ സങ്കൽപ്പിക്കുന്നപോലെ കുറെ നിരാലംബർ ജാതിവ്യവസ്ഥ കൊണ്ടു പൊറുതിമുട്ടി ബുദ്ധമതത്തിൽ ചേരുന്നതൊന്നുമല്ല. പലരും വാദിക്കുന്നപോലെ ബുദ്ധൻ ഒരു സാമൂഹ്യപരിഷ്കർത്താവൊന്നും ആയിരുന്നില്ല എന്നുമാത്രമല്ല, പൊതുജനങ്ങളുടെ പ്രീതി സമ്പാദിക്കാൻ അക്കാലത്തെ പരമാവധി പിന്തിരിപ്പൻ ധാരണകളെ പിന്തുണക്കുകയും ചെയ്തിരുന്നു.
അംബേദ്ക്കർ പറയുന്നപോലെ ബുദ്ധിസം ഒരു വിപ്ലവമൊന്നും ആയിരുന്നില്ല എന്നതാണ് സത്യം.അംബേദ്ക്കറുടെ ആഗ്രഹചിന്ത എന്നതിലപ്പുറം ബുദ്ധമതത്തിൽ അതിനെ സാധൂകരിക്കുന്ന തെളിവുകൾ ഒന്നുമില്ല. താൻ പുതുതായി എന്തെങ്കിലും കണ്ടുപിടിച്ചു എന്നോ, വിപ്ലവം ഉണ്ടാക്കിയെന്നോ ബുദ്ധൻ പോലും അവകാശപ്പെടുന്നില്ല.