Jump to ratings and reviews
Rate this book

Mudritha

Rate this book
6 people are currently reading
51 people want to read

About the author

Jisa Jose

8 books

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
10 (20%)
4 stars
19 (39%)
3 stars
13 (27%)
2 stars
5 (10%)
1 star
1 (2%)
Displaying 1 - 13 of 13 reviews
Profile Image for Arundhathi.
16 reviews14 followers
February 2, 2025
Began with an interesting premise, but lacked overall focus.
Profile Image for Rebecca.
330 reviews180 followers
November 14, 2021
ഇത് എഴുത്തുകാരിയുടെ ആദ്യത്തെ നോവൽ ആണൂ എന്ന് consider ചെയ്യുമ്പോൾ ഗംഭീര എഴുത്ത് ആണ്. ഒരു man ( woman) missing കേസിൽ നിന്ന് തുടങ്ങി 9 സ്ത്രീകളുടെ ജീവിതം തൊട്ട് പോകുന്ന ഒരു നോവൽ. ഇതിൽ മുഴച്ച് നിൽക്കുന്ന ഒരു കാര്യം തോന്നിയത് പുരുഷ വിദ്വേഷം ആണ്. മിക്ക കഥാപാത്രങ്ങളും ഒരു victim ആയിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. But a very good readable novel. പല പുരാണ കഥകളും ആദ്യായിട്ടു ആണ് വായിക്കുന്നത്.
Profile Image for Dr. Charu Panicker.
1,153 reviews75 followers
November 28, 2021
മുദ്രിത എന്ന സ്ത്രീ 9 സ്ത്രീകൾക്കൊപ്പം ഒറീസയിലേക്ക് ഒരു യാത്ര പോകാൻ തീരുമാനിക്കുകയും അതിനായി ഹിമാദ്രി ടൂർസ് ആൻഡ് ട്രാവൽസിന്റെ എല്ലാമെല്ലാമായ അനിരുദ്ധനെ ബന്ധപ്പെടുകയും ചെയ്യുന്നു. മുദ്രിതയെ ചുറ്റിപ്പറ്റി എല്ലാം തന്നെ നിഗൂഢതയാണ്. യാത്ര പുറപ്പെടേണ്ട ദിവസം അവൾ ഒഴിച്ച് ബാക്കി എല്ലാവരും എത്തിച്ചേർന്നിരുന്നു. അവളെ കാണാറില്ല എന്ന് അനിരുദ്ധൻ പരാതി കൊടുക്കുകയും കണ്ടുപിടിക്കാനായി വനിത നടത്തുന്ന അന്വേഷണങ്ങളുമാണ് പുസ്തകത്തിന്റെ ഇതിവൃത്തം. യാത്ര പോകുന്ന ഒൻപതു പേരെയും അനിരുദ്ധനേയും വനിതയെ പറ്റിയുമാണ് പല അധ്യായങ്ങളിലായി വിശദമായി പറഞ്ഞിരിക്കുന്നത്. ആദ്യനോവൽ ആയതുകൊണ്ട് അതിന്റേതായ ഒരുപാട് പോരായ്മകൾ ഉണ്ട്. വല്ലാത്ത വലിച്ചു നീട്ടി വായനാസുഖം പകുതിയോടെ അടുക്കുമ്പോൾ തന്നെ നഷ്ടപ്പെടുത്തുന്നു. തുടക്കത്തിൽ ഉണ്ടാകുന്ന കൗതുകവും രസവും പിന്നീടങ്ങോട്ട് ഉണ്ടാകുന്നില്ല.
Profile Image for Deepa.
202 reviews19 followers
July 6, 2023
മുദ്രിതയെ കാണാനില്ല! ആരാണ് മുദ്രിത, എങ്ങനെയാണ് അവളെ കാണാതായത് എന്നതാണ് ജിസ ജോസിന്റെ മുദ്രിത എന്ന നോവലിന്റെ രത്നച്ചുരുക്കം.
മുദ്രിത എന്ന സ്ത്രീയെ കാണാതായ വിവരം അറിയിക്കാൻ അനിരുദ്ധ് പോലീസ് സ്റ്റേഷനിൽ എത്തുന്നൂ ...അവിടെ നിന്ന് ആണ് പുസ്തകം ആരംഭിക്കുന്നത്. അനിരുദ്ധ് ഒരു കോച്ചിംഗ് സെന്ററിലെ മുഴുവൻ സമയ പരിശീലകനാണ്, മുമ്പ് ഒരു ടൂർ ഏജൻസി നടത്തിയിരുന്നു. 10 സ്ത്രീകൾ അടങ്ങുന്ന ഒരു സംഘത്തിന് ഒഡീഷയിലേക്ക് (മുമ്പ് ഒറീസ) 10 ദിവസത്തെ യാത്ര ക്രമീകരിക്കാൻ മുദ്രിത അവനോട് നിർദ്ദേശികുന്നു . യാത്ര ക്രമീകരിച്ചു, പണം നൽകി, യാത്ര നന്നായി നടന്നൂ , പക്ഷെ മുദ്രിത മാത്രം യാത്രയ്ക്ക് എത്തിയില്ല, യാത്ര കഴിഞ്ഞ നോക്കുമ്പോൾ രൂപ മിച്ചമുണ്ട്. മുദ്രിതയ്ക്ക് 10,000 തിരികെ നൽകണം. കഴിഞ്ഞ ആറ് മാസമായി അനിരുദ്ധ് മുദരിതയെ കണ്ടെത്താനുള്ള ശ്രമത്തിൽ ആയ്തീർന്നു പക്ഷെ ആ ശ്രമം പരാജയപെട്ടു . മുദ്രിതയുടെ ഉടമസ്ഥതയിലുള്ള ടെലിഫോൺ, ഇമെയിൽ ഐഡികൾ ഇപ്പോൾ അസാധുവാണ് അല്ലെങ്കിൽ ഉപയോഗത്തിലില്ല, അവളുടെ ആധാർ കാർഡിലെ വിലാസം താമസക്കാരില്ലാത്ത ഒരു ജീർണിച്ച പഴയ വീടാണ്. വിചിത്രം അല്ലെ??
ഒരു അന്വേഷണവും വേണ്ടെന്ന് മേലുദ്യോഗസ്ഥർ തീരുമാനിച്ചെങ്കിലും സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ വനിത ഈ കേസിൽ പ്രത്യേക താൽപര്യം കാണിക്കുന്നു. അനിരുദ്ധിന്റെ സ്വന്തം ഏകതാനമായ ജീവിതം, തന്റെ ജീവിതത്തിലെ രണ്ട് സ്ത്രീകളുമായുള്ള (അമ്മയും സഹോദരിയും) ബന്ധവും, മുദ്രിതയുമായുള്ള കത്തിടപാടുകളും എന്നിവ ഏലാം അടങ്ങീട്ടുള്ള ഡയറി അയാൾ വനിതക് കൊടുത്തിരുന്നു. ഈ ഡയറി വായിച്ചുകൊണ്ടാണ് വനിത തന്റെ അന്വേഷണം ആരംഭിക്കുന്നത്. യാത്രയ്ക്ക് പോയ മറ്റ് 9 സ്ത്രീകളുമായും വനിതാ കൂടുതൽ സംസാരിച്ചു. ഈ 9 സ്ത്രീകളുടെ ജീവിതം പ്രത്യേക അധ്യായങ്ങളായി അവതരിപ്പിക്കുന്നു പുസ്തകത്തിൽ. ഈ 9 സ്ത്രീകളും ലെസ്ബോസ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങളാണ്, ഇതുവരെ പരസ്പരം കണ്ടിട്ടില്ല. ഒരു നല്ല ദിവസം എല്ലാവരും ഒരു മാറ്റത്തിന് വേണ്ടി കാത്തിരിക്കുന്ന ഒരു മാനസികാവസ്ഥയിൽ ആയിരുന്നപ്പോൾ, ഒറീസയിലേക്കുള്ള ഒരു യാത്രയ്ക്കായി മുദ്രിതയുടെ ഈ അറിയിപ്പ് അവർ കാണുകയും അതിന് പോകാൻ താല്പര്യം ഉണ്ട് എന്ന പറയുകയും ചെയ്യുന്നു. ഈ 11 സ്ത്രീകൾക്ക് (വനിതയും മുദ്രിതയും ഉൾപ്പെടെ) ഓരോരുത്തർക്കും രസകരമായ ഒരു ജീവിത കഥയുണ്ട്, അത് കഷ്ടപ്പാടുകളും സഹിഷ്ണുതയും സങ്കടവും നിറഞ്ഞതാണ്, അടിസ്ഥാനപരമായി അവരാരും തങ്ങൾക്കുവേണ്ടിയോ സ്വന്തം സന്തോഷത്തിനോ വേണ്ടി ഒന്നും ചെയ്തിട്ടില്ല.
മുദ്രിത എവിടെയാണെന്ന് കണ്ടെത്താൻ വനിതയ്ക്ക് കഴിയുമോ, എന്തുകൊണ്ടാണ് അവൾ യാത്രയിൽ ചേരാത്തതെന്ന് എന്നത് ഏലാം പുസ്തകത്തിന്റെ അവസാന അധ്യായത്തിൽ മാത്രം വെളിപ്പെടുത്തുന്നു.
മുദ്രിത, സർവരഞ്ജിനി, സഞ്ചാരിണി ദീപ്ത, മധുമാലതി, ഹന്ന, ഉമാ നാരായണി, മരിയ നളിനി, വെണ്ണില, ബേബി, ശാശ്വതി, വനിതാ (അവരുടെ പേരുകളിൽ ഭൂരിഭാഗവും എനിക്കിഷ്ടപ്പെട്ടു) എല്ലാം കഷ്ടപ്പാടുകളുടെ ഇരകളാണ്, അവർ സ്വയം സൃഷ്ടിച്ചതോ ചുമത്തപ്പെട്ടതോ ആയ ജയിലിൽ കഴിയുന്നവരാണ്. . പുസ്‌തകത്തിലെ സ്ത്രീ കഥാപാത്രങ്ങളുടെ ജീവിതത്തിലെ പുരുഷന്മാരെക്കുറിച്ച് ധാരാളം നിഷേധാത്മകതകൾ പുസ്തകത്തിലുണ്ടെന്നും ഈ സ്ത്രീകളെല്ലാം അൽപ്പം കൂടുതലായി ഇരകളാക്കപ്പെടുന്നുവെന്നും എന്റെ പുരുഷ സുഹൃത്തുക്കൾ പറഞ്ഞേക്കാം, പക്ഷേ ഞാൻ വിയോജിക്കുന്നു. അവർ ഓരോന്നും കടന്നുപോകുന്ന പ്രശ്‌നങ്ങളും സാഹചര്യങ്ങളും അവസ്ഥകളും ഇപ്പോഴും നമുക്ക് ചുറ്റും നിലനിൽക്കുന്നു.
Profile Image for Manoharan.
78 reviews6 followers
Read
May 12, 2022
മുദി ത
ജിസ ജോസ്
മാതൃഭൂമി ബുക്സ്
2020
മൂന്നാം പതിപ്പ്2021
പേജ് 293
വില350



താൻ ജീവിതത്തിലൊരിക്കലും കാണാത്ത മുദ്രിത എന്ന സ്ത്രീയെ കാണാനില്ല എന്ന വിവരം അറിയിക്കാനാണ് അനിരുദ്ധൻ എന്ന ഗ്രാൻഡ് മാ എന്ന കോച്ചിംഗ് സെന്ററിലെ അദ്ധ്യാപകൻ വനിത എന്ന പോലീസ് ഓഫീസറുടെ മുന്നിലെത്തിയത്. മുൻപു താൻ നടത്തിയിരുന്ന ഹിമാദ്രി ടൂർ ഓപ്പറേററഴ്സ് എന്ന സ്ഥാപനത്തിന്റ പേരിൽ മുദ്രിത എന്ന സ്ത്രീയുടെ വിളി വരുന്നു. ഒമ്പതു സ്ത്രീകൾ തന്റ നേതൃത്വത്തിൽ ഒറീസ്സയിലെ ഗ്രാമങ്ങളിലൂടെയും ചിത്രോൽ പല എന്ന നദിക്കരയിലൂടെയുമൊക്കെ യാത്ര നടത്തുന്നു. അത് കണ്ടക്റ്റ് ചെയ്യണം എന്നാണ് അനിരുദ്ധനോടാവശ്യപ്പെട്ടത്. എന്നാൽ യാത്രക്ക് മുദ്രിത എത്തിയില്ല. അനിരുദ്ധൻ ഒറീസ്സയിൽ പതിവുയാത്ര നടത്തി തിരികെ യെത്തി. മിച്ചം വന്ന പതിനായിരം രൂപ തിരിച്ചേൽപിക്കാൻ മുദ്രിതയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അങ്ങിനെയാണ് പോലീസ് സ്റ്റേഷനിൽ എത്തുന്നത്. ഈ കേസിന്റ പുറകെയുള്ള വനിത എന്ന പോലീസുകാരിയുടെ അന്വേഷണത്തിലൂടെയാണ് നോവൽ ഇതൾ വിരിയുന്നത്.
ലെസ് ബോസ് എന്ന ഗ്രൂപ്പിലൂടെ ബന്ധപ്പെട്ട് യാത്രക്കു തയ്യാറായ ഒമ്പതു പേർ - സർവ്വ രഞ്ചിനി , സഞ്ചാരിണി ദീപത, ഉമാ നാരായണി, ബേബി, വെണ്ണിലാ , ഹന്ന , ശാശ്വതി, മരിയ നളിനി, മധു മാലതി,- എന്നീ സ്ത്രീകളുടെ ജീവിതത്തിലൂടെയുള്ള സഞ്ചാരം നമ്മെ ആകാംക്ഷാഭരിതമായ ഒരു വായനാനുഭവം സമ്മാനിക്കുന്നു.

ഏറെയൊന്നും പ്രതീക്ഷയോടെയല്ലാ ഈ നോവൽ കയ്യിലെടുത്തത്. എന്നാൽ ജി സജോസിന്റെ ഈ ആദ്യ നോവലിന്റ വായനാനുഭവം ഹൃദ്യമായിരുന്നു.
Profile Image for Kelvin K.
73 reviews3 followers
December 31, 2024
2023 കേരള സാഹിത്യ അക്കാദമി അവാർഡ് ഷോർട്ലിസ്റ് ചെയ്ത ബുക്കുകൾ വായിക്കുക എന്ന പ്ലാനോടെ വാങ്ങിച്ച 10 പുസ്തകങ്ങളിൽ 6th ആണ് മുദ്രിത.

ചെറിയൊരു കുട്ടി ഉച്ചനേരത്തു കത്തിച്ച വിളക്കുമായി വഴിയിലൂടെ നടക്കുന്നത് കണ്ടു ഒരു പണ്ഡിതൻ വിളിച്ചു ചോദിച്ചു, "എവിടെ നിന്നാണ് വെളിച്ചം കൊണ്ടുവരുന്നത്?". ഉടനെ കുട്ടി വിളക്കു ഊതി കെടുത്തിയിട്ടു ചോദിച്ചു, " ഇപ്പോൾ എവിടേക്കാണ് വെളിച്ചം പോയത് ? "

ഒരു കംപ്ലൈന്റ്റ് കൊടുക്കാൻ അനിരുദ്ധൻ പോലീസ് സ്റ്റേഷനിൽ എത്തുന്നു.. മുദ്രിത മിസ്സിംഗ് ആണ്. ഒരു ടൂർ ഓപ്പറേഷൻ ഭാഗമായാണ് അനിരുദ്ധൻ മുദ്രിതയെ "പരിചയപ്പെടുന്നത്". ഈ കംപ്ലയ്ന്റിന്റെ ഭാഗമായി നടക്കുന്ന അന്വേഷണങ്ങളും... അത് വഴി പരിച്ചയപെടുന്ന മറ്റു 9 സ്ത്രീകളുടെയും കോർത്തിണങ്ങുന്ന കഥകളും ആണിവിടെ.

പോലീസ് "വനിതാ" ചോദിച്ച പോലെ.. " ആരാണീ മുദ്രിത? " - വായിച്ചു നോക്കു.



Profile Image for Akhil Gopinathan.
103 reviews17 followers
March 31, 2025
മുദ്രിത എന്ന നോവലിൻറെ തുടക്കം ഒരു ആകര്ഷകമായ നിഗൂഢതയാണ് . അനിരുദ്ധൻ താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത മുദ്രിത എന്ന സ്ത്രീയുടെ തിരോധാനം റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും നോവൽ വേഗത്തിൽ തന്നെ ഈ വിഭാഗത്തെ (ക്രൈം ത്രില്ലെർ) മറികടന്ന് , ദൃഢനിശ്ചയമുള്ള ഒരു വനിതാ പോലീസ് ഓഫീസർ നടത്തുന്ന അന്വേഷണത്തിലൂടെ മുദ്രിതയുമായി ബന്ധെപെട്ട സ്ത്രീകളുടെ ജീവിതത്തിലേക്ക് ഇറങ്ങി ചെല്ലുന്നു.

മുദ്രിത പ്ലാൻ ചെയ്ത ഒഡീഷ യാത്രയിൽ പങ്കുചേർന്ന സ്ത്രീകളുടെ കൂട്ടത്തിൽ നിന്നും ജീവിതത്തെ വിവിധ കോണുകളിലൂടെ കാണുന്നതിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്. പുരുഷ കഥാപത്രങ്ങളെ ഒരുപാട് അധിക്ഷേപിക്കുന്നതായി തോന്നിയെങ്കിലും സ്ത്രീ കഥാപാത്രങ്ങളുടെ സൂക്ഷമമായ ചിത്രീകരണത്തിലാണ് നോവലിന്റെ യഥാർത്ഥ ശക്തി.

ജിസ്സ ജോസിൻറെ ആദ്യത്തെ നോവൽ ആണെന്നും കേരള സാഹിത്യ അക്കാദമി അവാർഡിന് ഷോർട് ലിസ്റ്റ് ചെയ്തതാണെന്നും വായനക്ക് ശേഷമാണ് അറിഞ്ഞത്.
Profile Image for Deepthi Terenz.
183 reviews62 followers
August 18, 2021
വായിച്ചു കൊണ്ടിരിക്കുമ്പോളും വായന കഴിയുമ്പോളും മനസിനെ അസ്വസ്ഥമാക്കുന്ന ജീവിതങ്ങൾ, പെൺജീവിതങ്ങൾ! അദൃശ്യമായ തടവറകൾക്കുള്ളിലാണെന്ന് സ്വയം വിശ്വസിക്കുന്ന സ്ത്രീകൾ ഒരു യാത്ര പോവുകയാണ്‌.അതിനവരെ പ്രേരിപ്പിക്കുന്നത്‌ മുദ്രിതയാണ്‌. ഒൻപത്‌ സ്ത്രീകളുടെ, അല്ല, വനിത എന്ന പോലീസുകാരിയടക്കം പതിനൊന്ന് സ്ത്രീകളുടെ നൊമ്പരങ്ങളും ആശാഭംഗങ്ങളും മുദ്രിതയിൽ കാണാം. അതിനോട്‌ കൂടി ചേർന്ന് അനിരുദ്ധനും, കഥയിൽ ഇനിയും കൂടുതലറിയണമെന്ന് ആഗ്രഹിക്കുന്ന മറ്റു സ്ത്രീകഥാപാത്രങ്ങളും,അവസാനതളുകളിലേയ്ക്കും ഉദ്വോഗം ജനിപ്പിക്കുന്ന രീതിയിലുള്ള എഴുത്തും. ആദ്യനോവൽ ജിസ ജോസ്‌ മനോഹരമാക്കിയിരിക്കുന്നു.
1 review
February 15, 2025
Is this a literally acclaimed work that will leave a lasting impression in the minds of readers?
YES.
Is this a superbly written novel that will captivate you and keep you up late reading?
YES.
Few works can make you uncomfortable both while reading and afterward. Mudrita is one of those.
I don't know what to say. I strongly want you to read this beautiful, disturbing, and fantastic novel, likely my favourite book of the decade.
I would rate this book 5 out of 5 stars and will surely suggest it to other readers.
This entire review has been hidden because of spoilers.
Profile Image for Vishnu Mohan.
4 reviews1 follower
September 5, 2021
അടുത്ത കാലത്തു വായിച്ച നല്ലൊരു സ്ത്രീപക്ഷ നോവൽ. പത്തിൽ അധികം വ്യതസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന എന്നാൽ കുറച്ച് മാറി നിന്ന് നോക്കിയാൽ ഒരേ പോലെയുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന സ്ത്രീകളുടെ, ദുരിതങ്ങളും മാനസിക സംഘർഷങ്ങളും വായനയോടൊപ്പം വായനക്കാരിലും എത്തിക്കുന്ന എഴുത്ത്. ഒരു പോരായ്മയായി തോന്നിയത് നോവലിലെ പുരുഷകഥാപാത്രങ്ങൾക്കൊക്കെ കൊടുത്തിട്ടുള്ള നെഗറ്റീവ് shade ആണ്. മനസിലേക്കിറങ്ങി ചെല്ലുന്ന മികച്ചൊരു വായനാനുഭാവം.
Profile Image for Nihal A Saleem.
40 reviews5 followers
January 27, 2025
ത്രില്ലർ എന്ന രീതിയിൽ നിരാശയും കുറച്ചധികം സ്ത്രീകളുടെ കഥകളായി മോശമല്ലാത്ത അനുഭവവും.
Profile Image for Dyvia Jose.
12 reviews15 followers
February 12, 2022
ആദ്യ കുറച്ചു പേജുകൾക്കുള്ളിൽ,വായനക്കാരിൽ ഉദ്വേഗം ജനിപ്പിക്കാനാകുന്നുണ്ട്, പക്ഷേ, കുറച്ച് derailed ആയി എന്നു തോന്നുന്ന രീതിയിൽ ഒരു ആന്തോളജിയുടെ സ്വഭാവത്തോടെ നോവൽ പുരോഗമിക്കുന്നു. ഒരു അന്വേഷണ കഥയെന്നോ, ഒരു ട്രാവലോഗെന്നോ തോന്നും വിധത്തിൽ, നരേഷൻ വരുമെന്നു പ്രതീക്ഷിക്കുമെങ്കിലും, വ്യത്യസ്തമായി പറഞ്ഞവസാനിപ്പിക്കുന്നു. ഭാഷ കൊണ്ടു, ശരിക്കും പറഞ്ഞാൽ, തെറ്റില്ലാത്ത ലളിതമായ മലയാളം കൊണ്ടു ജിസയുടെ ചെറുകഥകൾ ഇഷ്ടപ്പെട്ടിട്ടുണ്ട്. ആ ഇഷ്ടം, ഈ വായനയിലുടനീളം ഉണ്ടായിരുന്നു. വ്യത്യസ്തരായ കുറേയേറെ സ്ത്രീകളുടെ കഥ പറയാൻ, വളരെ സേഫായ, എന്നാൽ ബുദ്ധിപരമായ ഒരു ഫ്രെയിമും കഥാകാരി സൃഷ്ടിച്ചിരിക്കുന്നു.
Displaying 1 - 13 of 13 reviews

Can't find what you're looking for?

Get help and learn more about the design.