കൊച്ചിയുടെ സഞ്ചാരിയായ ആത്മാവിന് ആകൃതി കൊടുക്കുന്ന നോവൽ. രതിയും സ്നേഹവും വൈരവും ചേർന്ന മനുഷ്യാവസ്ഥയുടെ ഇരുണ്ടചിത്രം വരയ്ക്കുന്നു ഈ നോവൽ. കഥാഘടനക്കുള്ളിലെ നിരന്തരമായ ചലനമാണ് ഈ നോവലിന്റെ പ്രത്യേകത. നിശ്ചലതയെക്കൂടി ചലനാത്മകമാക്കാനാവശ്യമായ ഛന്ദസ്സിന്റെ അനുഗ്രഹം ഈ നോവലിസ്റ്റിന് ആവോളം ലഭിച്ചിട്ടുണ്ട്. മലയാളനോവൽ നടന്ന പരമ്പതാകതമായ വഴിയിലൂടെ ഈ നോവൽ സഞ്ചരിക്കുന്നില്ല. മോശയെപ്പോലെ കടലിലൂടെ വഴിവെട്ടുകയാണ് നോവലിസ്റ്റ്. മലയാളഭാഷക്ക് അഭിമാനിക്കാവുന്ന ഒരു നോവൽ.
Poovankery Francis Mathew is an Indian author and screenplay writer in Malayalam film and Television industries. A Winner of a National Film Award for Best Screenplay and multiple State television and other literary awards, he is known for his original style of writing.Literary works such as Chaavunilam, Njayarazhcha Mazha Peyyukayayirunnu, Jalakanyakayum Gandarvanum and 2004il Alice and screen plays which include Sararaanthal, Mikhayelinte Santhathikal, Megham and Kutty Srank are some of his notable works.
People know of Cochin (or Kochi, as it is called now) as the biggest city in Kerala, its financial hub; a city which has almost become a metro. The image which comes to the mind is this:
Whereas, in the not-so-recent past, it was nothing but a group of mud flats inhabited by a few hardy fisher-folk. These people are a self-contained world. They are almost all of them Latin Catholics, converted by their erstwhile Portuguese conquerors. Most of them are abysmally poor and many are heavy drunkards, helped on by the prosperous bootlegging industry flourishing in these islets since fishing became non-lucrative. Their entertainment of choice is the "Chavittu Natakam" which is said to be a curious mixture of the opera and the traditional Kerala art form of Kathakali. And nowadays, they are also a political pressure group who dictates which Member of Parliament is elected from the district of Ernakulam.
P. F. Mathews' Chavu Nilam ("The Dead Land") tells the story of a group of these people on an unnamed islet: to be more specific, it is centered around a doomed family who decide to make the site of a former leper colony (the dead land of the title) their homestead. The visiting tailor Michael "Asan" (master) decides to marry Mariam, who is a squatter on the land, against the better counsel of the superstitious villagers. Mariam is the daughter of a mad mother who has murdered her husband - and the unfortunate events start right away, with Mariam having one miscarriage after another. Even though three of their children survive - Peru, Barbara and Eesi - they are also doomed by the curse of the dead land. After many agonising years of doomed living and many incidents of suicide, accidental death, murder and incest affecting not only the inhabitants of "chavu nilam" but also the whole islet, the story ends with cousins Inasu (son of Peru) and Anna (daughter of Eesi) living a sort of stable life in their huge house on the cursed land.
The novel is a weird mixture of narrative and myth. There is no story as such, other than the frightening degradation of a family, and a people doomed to perish with them. The novelist has used a rather convoluted language which reminiscent of Malayalam translations of the Bible: ponderous and at times frightening with its Old Testament fixations of sin and justice. The characterisation is done with bold, deft strokes: the picture of a people, slowly losing touch a with a past and not having much of a future is finely etched - and the metaphor of the "Dead Land" is very effective.
However, the pointlessness of the whole thing becomes jarring after a while. The piling of misfortune upon misfortune, rather like the gore-fest in a slasher movie, does tend to lose reader interest. The constant back-and-forth shifting of the timeline also tends to confuse. Towards the second half of the book, the story drags, and one starts waiting for the denouement: this slim book (160 pages) seemed overlong at times, due to the snail's pace of the narrative.
A bold attempt, which would have benefited from a bit more structuring. A worthwhile read nonetheless.
മാജിക്കൽ റിയലിസം അത്ര പുതിയ സംഭവമൊന്നുമല്ലായിരിക്കാം. പക്ഷെ അത് സുന്ദരമായി അവതരിപ്പിക്കാൻ ക്രാഫ്റ്റ് വേണം - മലയാളത്തിൽ പറഞ്ഞാൽ കയ്യിൽ മരുന്നുള്ളവർക്ക് കളിക്കാനുള്ള കളിയാണതെന്ന്. പി എഫ് മാത്യൂസിന്റെ ചാവുനിലത്തിൽ മാജിക്കൽ റിയലിസത്തിന്റെ വന്യമായ ഭംഗി കാണാം. മലയാളത്തിൽ കഴിഞ്ഞ രണ്ടു ദശാബ്ദത്തിൽ ഇറങ്ങിയതിൽ ഏറ്റവും underrated ആയ നോവൽ ഒരുപക്ഷെ ചാവുനിലം ആയിരിക്കും. Highly recommended.
ഭയാനകമായ മൂകത, അപാരമായ ഏകാന്തത, വേട്ടയാടുന്ന സ്വപ്നങ്ങൾ, അമർത്തിപ്പിടിച്ച നിലവിളികൾ, തുടർച്ചയായ മരണങ്ങൾ, ഇരുട്ടിലും പുകമറയിലും അവ്യക്തമായ ശബ്ദങ്ങൾ, മരണത്തിന്റെ സാന്നിധ്യം എപ്പോഴും നിറഞ്ഞു നിൽക്കുന്ന തുരുത്തിലെ പാഴ്നിലം. ദുരാത്മാക്കളുടെ കളിനിലമാണ് പാഴ്നിലം. കാലാകാലങ്ങളായി തുരുത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപ്രതീക്ഷിതമായ മരണങ്ങളും നിഗൂഢമായ ദുർമരണങ്ങളിൽകൂടിയുമാണ് നോവൽ നീങ്ങുന്നത്. ഒരു മരണ വീട്ടിൽ നിന്നും മറ്റൊരു മരണവീട്ടിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു നോവൽ. ഓരോ മരണത്തിന്റെയും സ്പഷ്ടമല്ലാത്ത കാരണങ്ങളും നിസ്സഹായമായ അവസ്ഥകളും നമ്മളെ അതിശയിപ്പിക്കും. ഇതിലെ മരണവീടുകളിൽ കൂടി വായന സഞ്ചരിച്ചുകൊണ്ടിരിക്കുംമ്പോൾ ആ മരണവീട്ടിലെ ഗന്ധം നമ്മൾ അറിഞ്ഞത് പോലെ പലപ്പോഴും എനിക്ക് തോന്നി
ഒരിക്കൽ വാറ്റുചാരായത്തിന്റെ കേന്ദ്രമായിരുന്ന തുരുത്തിൽ, അത് തുടങ്ങിവെച്ച വാറ്റുകാരൻ ദേവസ്സി അവിടെയുള്ള സ്ത്രീകളെയും, വാറ്റുചാരായം പുരുഷന്മാരെയും നശിപ്പിച്ചു. ചാരായം കുടിച്ച് പുരുഷന്മാർ മരിച്ചപ്പോൾ തുരുത്ത് വിധവകളുടെ തുരുത്തായി. അഹിതമായ ആ ഇടം സുന്ദരമാക്കി എടുക്കാം എന്ന വ്യാമോഹത്തിൽ മിഖായേലാശാൻ അവിടേക്കെത്തുന്നു. അകാലമരണം സംഭവിച്ച ആത്മാക്കളുടെ കുടിയിരിപ്പാണ് തുരുത്തിലെ പാഴ്നിലം. കുഷ്ഠം ബാധിച്ച അനാഥ ശവങ്ങൾ കൂട്ടിയിട്ട് കത്തിച്ചിരുന്ന പാഴ്നിലമാണ് മിഖായേലാശാനെ മോഹിപ്പിച്ചത്. അദ്ദേഹം അവിടെ പന്നിവളർത്തൽ തുടങ്ങുകയും തുടർന്ന് കുടുംബമുണ്ടാക്കി മറിയയോടൊപ്പം ജീവിതം ആരംഭിക്കുകയും ചെയ്തു. വെള്ളമില്ലാത്ത പാഴ്നിലത്തിൽ വെള്ളം കണ്ടെത്താൻ കഴിയാതെ ഒടുവിൽ ലക്ഷണംകെട്ട സ്ഥലത്തു കുളം കുത്തുകയും അതുവഴി അടഞ്ഞുകിടന്ന ആത്മാക്കളുടെ കലവറയുടെ വാതിൽ തുറക്കുകയും ചെയ്തു. അവിടെനിന്നു തുടങ്ങുകയായി മിഖായേൽ ആശാന്റെയും കുടുംബത്തെയും പോരാതെ തുരുത്തിന്റെ തന്നെ ദുർവിധി.
പി എഫ് മാത്യൂസിന്റെ എഴുത്തിനെപറ്റി എങ്ങനെ വ്യാഖ്യാനിക്കണം എന്നറിയില്ല, അത്രയ്ക്ക് അപാരമായ ഒരു രീതിയാണ്. പാഴ്നിലവും മിഖായിലാശാനും മറിയവും പേറുവും ഈശിയും പ്ലമേനയും തുടങ്ങി എല്ലാവരെയും വളരെ വ്യക്തമായി നമ്മുടെ മനസ്സിലേക്കു അദ്ദേഹം പ്രതിഷ്ഠിക്കുകയാണ്.
പി. എഫ്. മാത്യൂസ്ൻ്റെ ഉലകം. അടിയാള പ്രേതം, ഇരുട്ടിൽ ഒരു പുണ്യാളൻ, ഇപ്പോൾ ചാവുനിലവും. ദുരാത്മാക്കൾ കുടികൊള്ളുന്ന പാഴ്നിലാം എന്ന തുരുത്ത് പ്രദേശവും തലമുറകളിലൂടെ അനുഭവിച്ചുപോരുന്ന ശാപങ്ങളും. മറിക്കുന്ന ഓരോ പേജുകളിലും അടക്കി വെക്കാനാവാത്ത ആകാംഷ. എണ്ണിയാൽ ഒടുങ്ങാത്ത പുനർ വായനകൾ അർഹിക്കുന്ന പുസ്തകം.
മലയാളത്തിലെ കാമ്പുള്ളൊരു മെറ്റാഫിക്ഷൻ നോവൽ. കഥാപാത്രങ്ങളെയൊക്കെ അവതരിപ്പിച്ചിരിക്കുന്നത് എന്ത് കയ്യടക്കത്തോടെയാണു്. കൂടാതെ, സൂക്ഷ്മമായ ജിയോഗ്രാഫിക്കൽ ഇമേജറികളും.. ചാവുനിലമൊക്കെ നല്ല അസ്സലായിട്ട് മനസ്സിൽ കാണാൻ പറ്റും.
ഇങ്ങേരുടെ മൂന്ന് പുസ്തകോം ഒന്നിച്ച് വായിച്ചാൽ പിറ്റേ ദിവസം തന്നെ കൊച്ചീൽ പോയി ഒന്നൂടെ കറങ്ങാൻ തോന്നും. കിടിലൻ എഴുത്തുകാരൻ. മൂപ്പരെ പറ്റി മുമ്പ് കേൾക്കാത്തത് നഷ്ടമായിപ്പോയി.
പിഎസ്: വായനയ്ക്കിടയ്ക്ക് കുറച്ചധികം ഇടവേള വന്നത് പണിയായി. കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധമൊക്കെ പിന്നേം പോയി നോക്കേണ്ടി വന്നു. അടുത്ത തവണ ഒറ്റയിരിപ്പിനു് വായിക്കണം.
3.5 Gory. Raw. At times crossing the thin line of reality and perpetuity. I felt the story could have been more impactful if the author had maybe reduced some five odd chapters , some characters were brought about with no connection to the original narration.
"Tarkovsky is more innocent than me. In his films rain purifies people. In mine it just makes mud." - Bela Tarr
ചാവുനിലം വായിച്ചു തുടങ്ങിയപ്പോൾ പുറത്തു മഴയായിരുന്നു. ചാവുനിലത്തിലാണ്ട മണിക്കൂറുകൾ കഴിഞ്ഞപാടെ ആദ്യം ഓർമ്മയിൽ പൊങ്ങി വന്നത് Bela Tarr, Tarkovsky സിനിമകളിലെ മഴയെപറ്റി പറഞ്ഞ വാക്കുകളാണ്. ഓരോ മഴയും ഓരോ ദുസ്സൂചനകളാകുന്ന അവസ്‌ഥ.
മഴ പെയ്തുതുടങ്ങുന്ന ആദ്യ പേജുമുതലങ്ങോട്ട് ഓരോ പേജ് മറിക്കുമ്പോഴും ഓരോരുത്തരായി ആ പാഴ്നിലത്തിലേക്ക് ചെന്നുപതിക്കുകയാണ്. ആ തുരുത്തിലെ മനുഷ്യരാശി മുഴോൻ പാഴ്നിലത്ത് ചുറ്റിത്തിരിയാൻ വിധിക്കപ്പെട്ടിരിക്കുകയാണ്.
ചാവുനിലത്തിൽ എല്ലാർക്കും ചുറ്റിപ്പറ്റി ഒരു ഏകാന്തതയുണ്ട്, ഒരു തരം ശബ്ദമുള്ള ഏകാന്തത. അതിൽ വിഹരിക്കുന്ന മനുഷ്യരുടെ കഥയാണ് ചാവുനിലം. എന്നാലും വായനാന്ത്യം ഓർമ്മയിൽ ആ അന്തരീക്ഷമാണ്. ഓരോ കഥാപാത്രവും ഓർക്കപ്പെടാൻ പോവുന്നത് അവരുടെ മരണത്തിൽനിന്നുമാണ്, മരണരീതിയിൽ നിന്നുമാണ്. പ്രകൃതി ഓരോ ഭാവങ്ങൾ അണിഞ്ഞ് ഓരോ മനുഷ്യരെയും വിഴുങ്ങുന്നത് നോക്കി നിൽക്കുകയാണ് നമ്മൾ.
വായിച്ചുതീർന്നപ്പോൾ ഉള്ളിൽ മഴ പെയ്തുകൊണ്ടിരുന്നു. മഴ പെയ്തിറങ്ങിയ മണ്ണിലെ ചളിക്ക് നടുവിൽ ഞാൻ നിൽക്കുകയാണെന്നു തോന്നി.
ഓരോ വരികളിലും മരണങ്ങളും പാപങ്ങളും ഏകാന്തതകളും മാത്രം. ഏറെ പ്രയാസപ്പെട്ട വായന. അത്ര മാത്രം ഇരുണ്ടതാണ് തുരുത്തും പാഴ്നിലവും എല്ലാത്തിലുമായി പറഞ്ഞുപോകുന്ന കഥാപാത്രങ്ങളും.
എഴുത്തുകാരൻ കഥ പറയാൻ തിരഞ്ഞെടുത്ത സന്ദർഭങ്ങൾ, വാചകങ്ങൾ എല്ലാം ഏറെ വ്യത്യസ്തമായി അനുഭവപ്പെട്ടു.
The story can feel challenging at first, with its non-linear storytelling and unconventional, locally rooted character names. The story spans multiple generations and a wide range of characters, making it difficult to track early on. However, as the narrative narrows its focus toward a few central figures, everything begins to fall into place, creating a rewarding and cohesive reading experience by the end.
Chavunilam reminds one of Marquez’s Magical Realism in One Hundred Years of Solitude and Lijo Jose Pellissery’s Ee. Ma. Yau (2018). It reeks of death and sin so much so that it entices you with all the curses and evil eyes that get passed on from generation to generation, shaping the course of lives in and around the island. The novel makes its way through non-linear narration of drab and dreary occurrences that haunt the people of “thuruth” (island), a place mostly inhabited by Christians. A striking aspect of the novel is the wide range of character constructions, each of them having a story of its own. I would definitely pick this up for another read, if only for the pleasure of well-crafted sentences.
I have to admit that this is a well-crafted novel. I have seen this book being compared to One Hundred Years of Solitude, and it is a fair comparison, even though I think Chavunilam is much much darker. And I think that is exactly why this book wasn't for me. Maybe if I read it at a different time, I might be able to appreciate it much better.
പിഞ്ഞിപ്പോയ പഴയ കൊച്ചിയുടെ ഭൂപടത്തിലെ ഒരു തുരുത്തിൽ നോവലിസ്റ്റ് ചോര തെറിക്കുന്നതു പോലുള്ള പച്ചയായ ജീവിതവും കറുത്ത മരണവും മാംസത്തിന്റെയും മനസ്സിന്റെയും പിണച്ചിലുകളും വരച്ചു ചേർത്തിരിക്കുന്നു. നനഞ്ഞ ചെളിയിൽ ചവിട്ടി നിന്നതിന്റെ വളം കടി പുസ്തകം തീർന്നിട്ടും ബാക്കി നിൽക്കുന്നു.
മലയാളത്തിലെ, നോവലെഴുത്തിന്റെ സാമ്പ്രദായിക രീതികളെ പിന്തുടരുന്ന നോവലല്ല ഇത്. പി എഫ് മാത്യൂസ് എന്ന എഴുത്തുകാരൻ വായനക്കാരെ വിലകുറച്ചുകാണുന്നില്ല. ഒരേ അച്ചിൽ വാർത്ത കഥയ്ക്കും കഥാപാത്രങ്ങൾക്കുമപ്പുറം ചിലതൊക്കെ വായനക്കാരൻ അർഹിക്കുന്നുണ്ടെന്ന് അയാൾക്ക് ബോധ്യമുണ്ട്.
'പൂർണ്ണമായ' കഥയോ കഥാപാത്രങ്ങളോ നേർ രേഖയിലുള്ള കഥാവികാസമോ ചാവുനിലത്തിൽ നിങ്ങൾക്ക് കാണാൻ സാധിക്കില്ല. നോവലിന്റെ തുടക്കത്തിൽ അനവധിയായ കഥാപാത്രങ്ങളും അവരുടെ കഥകളും വന്നുപോവുമ്പോൾ, തുടർന്നുള്ള പേജുകളിൽ ചുരുക്കം ചില മുഖ്യ കഥാപാത്രങ്ങളിലേക്ക്, ഏകീകൃതമായ ഒരു കഥയിലേക്ക് നോവൽ ചുരുങ്ങുമെന്നു നമ്മൾ പ്രതീക്ഷിക്കും. പക്ഷെ ചാവുനിലത്തിൽ അത് സംഭവിക്കുന്നില്ല.
മാജിക്കൽ റിയലിസത്തിന്റെ വിഭിന്നസാധ്യതകൾ മലയാളത്തിൽ പലനിലയ്ക്ക് പരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചാവുനിലത്തിൽ അത് കഥയെ ഭ്രമാത്മകമകമായ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്. നായിക-നായകൻ-വില്ലൻ എന്നൊന്നും കഥാപാത്രങ്ങളെ വർഗീകരിക്കാൻ ഇവിടെ സാധിക്കുകയില്ല. ഇത് പാഴ്നിലത്തിന്റെ കഥയാണ്. പാതാളക്കുഴിയിൽ നിന്ന് പ്രളയം കണക്കേ ഭൂമിയിലേക്ക് കയറിവരുന്ന ദുരാത്മാക്കളുടെ കഥ. ഒരു തുരുത്തും അതിന്റെ അന്തരീക്ഷത്തിൽ നിശ്ചലമായി വ്യാപിച്ചുകിടക്കുന്ന കിടക്കുന്ന ഭയവും നിഗൂഢതയും നിലവിളികളും, അതിനിടയ്ക്ക് ഞെരുങ്ങി ജീവിക്കുന്ന ചില മനുഷ്യരും. കഥയുടെ ഈ മാനസിക നിലയിലേക്ക് വായനക്കാരനെയും കൊണ്ടെത്തിക്കുന്നു എന്നിടത്താണ് ചാവുനിലത്തിന്റെ വിജയം. മിഖേലാശാനും പേറുവും ഈശിയും മാറുട്ടിത്തള്ളയും മാലാഹ റപ്പയും സന്ധ്യാവച്ചനുമൊന്നും ഒരു ഭൂപ്രദേശത്തിന്റെ കഥ പറയുന്ന നോവലുകളിൽ സ്ഥിരം കടന്നുവരുന്ന കഥാപാത്രങ്ങളല്ല.
91ൽ ആദ്യമായി പ്രസിദ്ധീകരിച്ച നോവൽ 96ൽ ഡിസി പുസ്തകമാക്കിയെങ്കിലും അന്ന് അർഹിക്കുന്ന രീതിയിൽ സ്വീകരിക്കപ്പെട്ടില്ല. 2012 കറന്റ് ബുക്ക്സ് പുതിയ പതിപ്പിറക്കിയതിൽ പിന്നെയാണ് ചാവുനിലം വീണ്ടും വായിക്കപ്പെടാൻ തുടങ്ങിയത്. എങ്കിൽ പോലും മലയാളത്തിൽ ആഘോഷിക്കപ്പെടുന്ന പല നോവലുകളെക്കാളും ബഹുദൂരം മുന്നിൽ നിൽക്കുന്ന ഈ പുസ്തകം അതർഹിക്കുന്ന നിലയിൽ വായിക്കപ്പെടുന്നുണ്ടോ എന്നത് സംശയമാണ്.
⚰️മരണത്തിൻ്റെ മരവിപ്പും നിശബ്ദതയും ഭയാനകതയും നിലവിളികളും നിഗൂഢതയും നിറഞ്ഞു നിൽക്കുന്ന നോവൽ. ഈ.മാ.യൗ, അതിരൻ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്ത് കൂടിയായ പി.എഫ്.മാത്യൂസിൻ്റെ നോവൽ. ഈ നോവലോടു കൂടി ഞാൻ അദ്ദേഹത്തിൻ്റെ ആരാധകനായി. മലയാളനോവൽ കടന്നുവന്ന പരമ്പരാഗതമായ വഴിയിലൂടെ സഞ്ചരിക്കാതെ വേറിട്ടൊരു വഴി വെട്ടിത്തെളിച്ച നോവലിസ്റ്റ്. . ⚰️കഥ നടക്കുന്ന തുരുത്തിൽ ഒരിക്കൽ ചാരായം വാറ്റിക്കൊണ്ടു കടന്നുവന്ന ദേവസ്സി അവിടെയുള്ള സ്ത്രീകളെ നശിപ്പിക്കുകയും പുരുഷന്മാരെ ചാരായം കൊടുത്ത് നശിപ്പിക്കുകയും ചെയ്യുന്നു. വർഷങ്ങൾക്ക് മുൻപ് കുഷ്ഠം ബാധിച്ച് മരണമടഞ്ഞ അനാഥപ്രേതങ്ങളെ കൂട്ടിയിട്ട് കത്തിച്ചിരുന്നൊരു പാഴ്നിലമാണ് തുരുത്ത്. ആത്മാക്കളുടെയും പിശാചിൻ്റെയും വിളനിലമായ, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ആ സ്ഥലം മിഖായേലാശാൻ വാങ്ങി അവിടെ കുടുംബസമേതം താമസമാരംഭിക്കുകയും പന്നിവളർത്തൽ തുടങ്ങുകയും ചെയ്തു. ജലലഭ്യത കുറഞ്ഞ ആ സ്ഥലത്ത് വെള്ളം കണ്ടുപിടിക്കാനായി ശ്രമിച്ച് പരാജയപ്പെടുകയും അവസാനം ഒരു സ്ഥലത്ത് കുഴിക്കുകയും അതുവഴി ആത്മാക്കളെ താനറിയാതെ തുറന്നുവിടുകയും ചെയ്യുന്നു. അങ്ങനെ മിഖായേലാശാനെയും കുടുംബത്തെയും അടക്കം ആ തുരുത്തിനെ തന്നെ ആത്മാക്കൾ വേട്ടയാടാൻ തുടങ്ങുന്നു. . ⚰️നോവലിൻ്റെ കൂടുതൽ അദ്ധ്യായങ്ങളും അവസാനിക്കുന്നത് ഏതെങ്കിലും ഒരു മരണത്തോടു കൂടിയാണ്. മരണത്തെ നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്ന രീതി തന്നെ വേറിട്ടുനിൽക്കുന്നു. മരണത്തിൻ്റെ മരവിപ്പിലൂടെയും നിസ്സഹായതയിലൂടെയുമുള്ള ഒരു സഞ്ചാരമായാണ് ഈ നോവലിനെ എനിക്ക് തോന്നിയത്. മരണത്തിൻ്റെ ഘോഷയാത്രക്ക് മുന്നിൽ പകച്ചുനിൽക്കുന്ന മനുഷ്യൻ്റെ അവസ്ഥയെ വളരെ ആഴത്തിൽ നമ്മളിൽ പതിപ്പിക്കാനുള്ള എഴുത്തുകാരൻ്റെ കഴിവ് ഏറെ പ്രശംസനീയമാണ്. ഈ.മാ.യൗ പോലുള്ള സിനിമകൾക്ക് തിരക്കഥ എഴുതാൻ എന്തുകൊണ്ടും നോവലിസ്റ്റ് അർഹനാണെന്ന് നമുക്ക് ഈ നോവൽ വായിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ഇതൊരു മരണത്തിൻ്റെ പുസ്തകമാണ്.
ഒരുപാട് കഥാപാത്രങ്ങളാൽ സമ്പുഷ്ടമായ നോവലാണ് ചാവുനിലം. ആഖ്യാനശൈലി കൊണ്ടും അർത്ഥതലങ്ങൾ കൊണ്ടും ഈ നോവൽ ഏറെ വേറിട്ടുനിൽക്കുന്നു. തിരുത്ത് വിട്ട് ഈ കഥ പുറത്തോട്ട് പോകുന്നില്ല. ഈ തുരുത്തിന് ഒരു ചരിത്രമുണ്ട്. പണ്ട് ചാരായ വാറ്റ് നടത്തിയിരുന്ന ദേവസ്സി അവിടുത്തെ സ്ത്രീകളെ ചീത്തയാക്കുകയും പുരുഷന്മാരെ ചാരായം കൊടുത്ത നശിപ്പിക്കുകയും ചെയ്തു. അതുമാത്രമല്ല കുഷ്ഠം ബാധിച്ച മരിച്ച ആളുകളെ കൂട്ടത്തോടെ അവിടെയിട്ട് കത്തിച്ചിരുന്നു. ഇരുട്ട് നിറഞ്ഞ ഒരു ലോകത്തേക്ക് കടന്നു ചെന്നത് പോലെയാണ് ആദ്യം തോന്നിയത്. മണ്ണിനടിയിലുള്ള ആത്മാക്കൾക്ക് ഭൂമിയിലേക്ക് കയറി വരാനുള്ള കവാടമാകുന്ന പാതാളകുളം. എങ്ങും മരണത്തിന്റെ ആക്രോശവും അലർച്ചയും വേദനയും. പിതാക്കൾ ചെയ്ത പാവത്തിന്റെ ഫലം മക്കളെ പോലും വെറുതെ വിടാതെ പിന്തുടരുന്നത് ഈ പുസ്തകത്തിൽ കാണാം. ദുഷ്ടശക്തികൾ ഉള്ള ഈ തുരുത്തിലേക്ക് മിഖായേലാശാൻ കുടുംബസമേതം മാറി താമസിക്കുകയും വെള്ളത്തിനായി പരിശ്രമിച്ച് അവസാനം ദുഷ്ടശക്തികളെ ഭൂമിയിലേക്ക് തുറന്നുവിടാൻ കാരണക്കാരൻ ആവുകയും ചെയ്തു. അങ്ങനെ ഈ ആത്മാക്കൾ മിഖായേലാശാന്റെ കുടുംബത്തെ മാത്രമല്ല തുരുത്തിലെ എല്ലാ ആളുകളെയും വേട്ടയാടാൻ തുടങ്ങുന്നു. യോനാസച്ചന്റെ വാക്കുകളിൽ കൂടെയാണ് കഥ പറഞ്ഞു പോകുന്നത്. ഓരോ അധ്യായവും ആകാംഷയോടെ അല്ലാതെ വായിച്ച് തീർക്കാൻ കഴിയില്ല.
മലയാളത്തിലെ ഒരു പ്രമുഖ തിരക്കഥാകൃത്തും കഥാകൃത്തുമാണ് പി.എഫ്.മാത്യൂസ് ഏന്നറിയപ്പെടുന്ന പൂവങ്കേരി ഫ്രാൻസീസ് മാത്യൂ. ചാവുനിലം വായിക്കണം എന്ന് തോന്നിയത് ഒരുപാട് അംഗീകരങ്ങൾ നേടിയ ‘ഈ മാ യൗ’ എന്ന സിനിമയുടെ എഴുത്തുകാരന്റെ നോവൽ എന്ന നിലയിലാണ്. മരണവും ,ഇരുട്ടും, മഴയും കൂട്ടിക്കലർത്തി എഴുതിയ ആ ദൃശ്യങ്ങൾ നൽകിയ അനുഭവം അത്രമേൽ വലുതാണ്. അതേ ഇരുട്ട് തന്നെയാണ് പി എഫ് ന്റെ ചാവുനിലത്തിലും കാണാനാകുക. സാത്താനൊപ്പം ഇരുട്ടിലൂടെ സഞ്ചരിക്കുന്നവർ ഉപേക്ഷിക്കുന്ന ജീവിതാനുഭങ്ങളുടെ മരണം, മഴയിലെ തണുപ്പുപോലെ ഓരോ വായനക്കാരനെയും കീഴ്പ്പെടുത്തുന്നു . ദൈവത്താൽ ത്യജിക്കപ്പെടുമ്പോൾ മനുഷ്യൻ അവന്റെ അസ്തിത്വം ഉപേക്ഷിക്കുന്നു . ഓരോ പാപങ്ങൾക്കും പ്രതിഫലമായി വേറിട്ട മരണങ്ങൾ -ചാവുനിലം മരണങ്ങളുടെ പുസ്തകമാണ്. ഒറ്റപ്പെട്ട കൊച്ചിയിലെ ചില ദ്വീപുകളിലെ ഒരു കാലഘട്ടത്തിന്റെ കഥ പറയുമ്പോൾ പേടിപ്പെടുത്തുന്ന മരണം നോവലിന്റെ ഓരോ താളുകളിലും വായനക്കാരനെ പിന്തുടരുന്നു .
Chavunilam by P. F. Mathews is a haunting hypnotic journey where the boundaries between myth and reality dissolve. It very much reminded me of Garcia's One Hundred Years of Solitude and the 2018 Malayalam movie Ee. Ma. Yau., directed by Lijo Jose Pellissery and written by P.F. Mathews himself. The novel weaves a tapestry of eerie folklore, generational curses, and surreal horrors, making it one of Malayalam literature's most bold experiments in magical realism.
I think one of the best Malayalam novel using magical realism. But the story is quite dark and challenging in the early phases but the writing skills of the author encourages us to read. The story happens in an island and is told in a non-linear format. You will see similar characters and incidents in the other 2 novels by same author. Maybe reading them all together will help us to enjoy it more.
It was confusingly good. It reminded me of "Wuthering heights ". So much darkness, so much sin.The story gives you lot of images to cherish. Mind you, the images may not be all that 'hunky dory'. The author delves into the Christian lives of yesteryear kochi and the effect is simply operaic. Read it if you love your books Dark, bloody and messy, or else don't even come near it.
പാപഭാരം പേറുന്ന പാഴ്നിലത്തെ മൂന്ന് തലമുറയുടെയും, കുറെയേറെ മനുഷ്യരുടെയും, പാപത്തിൽ ഉഴറി തുരുത്തിനെ ചുറ്റിപ്പറ്റുന്ന ആത്മാക്കളുടെയും കഥ.
കുറെയേറെ സമയമെടുത്തു വായിച്ചു തീർക്കാൻ.World building നന്നായിരുന്നു പക്ഷെ ഒരുപാട് കഥാപാത്രങ്ങൾ ഉള്ളത് കൊണ്ട് ഇത്തിരി പ്രയാസപ്പെട്ടു എല്ലാവരെയും മനസിലാക്കാൻ. എങ്കിലും ഒരു മികച്ച വായനാനുഭവം തന്നെ എന്ന് പറയാം.
This is Malayalam's "One hundred years of solitude". But, a lot darker! The craft of the novelist is world class! Often difficult to decipher what he intends to say, this novel is a dark journey through life, death and sin.
വ്യതസ്തമായ അവതരണം.മനസ്സിനെ ഭീതിയിൽ ആഴ്‌ത്തുന്ന എഴുത്ത്.ഒരു നിമിഷം ഞാൻ തുരുത്തിലെ ആളുകൾക്ക് വേണ്ടി ദൈവത്തിനോട് പ്രാർത്ഥിച്ചു.പിന്നെ അത് ഓർത്തു ചിരിച്ചു ബാക്കി വായനയിൽ മുഴുകി.
“പാഴ്നിലം ചത്ത് മരവിച്ച് തന്നെ കിടന്നു. ദാഹമടങ്ങാത്ത ആത്മാക്കൾ മേഞ്ഞു നടന്നു. ജീവിതത്തിന്റെ നിയമങ്ങളെല്ലാം കീഴ്മേൽ മറിഞ്ഞു. അവിടെനിന്നുരുവെടുത്ത ഒരാൾക്കും നല്ല മരണം ഉണ്ടായില്ല. പ്രവാസികളെപ്പോലും തിരിച്ചെടുക്കുന്ന ഭൂഗുരുത്വം അതിനുണ്ടായിരുന്നു.”
തീക്ഷ്ണമായ വികാരങ്ങളുടെ ആഖ്യാനമായ ചാവുനിലം വായിച്ചു കഴിഞ്ഞു.. ഏകദേശം 28 വർഷങ്ങൾക്ക് മുന്നേ ആദ്യമായി പ്രസിദ്ധീകരിച്ച ഈ പുസ്തകം എന്തുകൊണ്ടാണ് വായനാതത്പരരുടെ ഇടയിൽ അധികം ചർച്ച ചെയ്യപ്പെടാത്തത് എന്ന് തോന്നി വായിച്ചു കഴിഞ്ഞപ്പോൾ.
ചാവുനിലം പൂർണമായും തുരുത്തിലെ പാഴ്നിലം എന്ന പ്രദേശത്തെ കേന്ദ്രമാക്കിയാണ് മുന്നേറുന്നത്. പണ്ടൊരിക്കൽ വെറും പതിനേഴ് കുടുംബക്കാർ മാത്രമുണ്ടായിരുന്ന തുരുത്തിലേക്ക് മിഖേലാശാൻ വന്നു തന്റേതാക്കിയ ആ പ്രദേശം ഭൂതകാലത്തെ മുഴുവൻ സംഭരിക്കപ്പെട്ടിരുന്ന സ്ഥലമായിരുന്നു. “പ്രപഞ്ചത്തിന്റെ അവശിഷ്ടം പോലെ വെള്ളപ്പരപ്പിൽ അനാഥമായ തുരുത്ത്.” അതായിരുന്നു ആ പാഴ്നിലം. വെള്ളം തേടി നടന്ന് അവസാനം പ്രതീക്ഷ കണ്ടിടത്ത് കുഴിക്കുമ്പോൾ പ്രളയം പോലെ കയറി വന്ന പ്രേതാത്മാക്കൾ പാഴ്നിലത്തിന്റെ മാത്രമല്ല തുരുത്തിന്റെ മുഴുവൻ ഉറക്കം കളയാൻ ശേഷിയുള്ളവയായിരുന്നു.. അത് തലമുറകളോളം നീളുകയും ചെയ്തു.
ഭയവും, നിഗൂഢതകളും, പകയും, വിശ്വാസവും, നിന്ദകളും, തിന്മകളിലെ ആനന്ദവും, ഒന്നിനു പിറകെ മറ്റൊന്നായി ഉണ്ടാവുന്ന കാരണങ്ങൾ സ്പഷ്ടമാവാത്ത മരണങ്ങളും, ദുരാത്മാക്കളും നിറഞ്ഞ ചാവുനിലത്തിൽ നായകനും വില്ലനും പാഴ്നിലമാണ്. തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം ആയിരുന്നു. കാർന്നോന്മാരുടെ പാപം മക്കളെയും വിടാതെ പിൻതുടരും എന്ന വിശ്വാസം സത്യമാകുന്നത് ഈ നോവലിൽ കാണുവാൻ സാധിക്കുന്നുണ്ട്.
ആഖ്യാനരീതികൊണ്ടും ആഴമേറിയ അർത്ഥതലങ്ങളാലും വേറിട്ട് നിൽക്കുന്ന ഈ പുസ്തകം അതർഹിക്കപ്പെടുന്ന രീതിയിൽ ഒരുപാട് വായനക്കാരിൽ എത്തിപ്പെടുവാൻ ആശംസിക്കുന്നു.