സ്വപ്നങ്ങളെന്നോ ചാരമായിരിക്കുന്നു. സ്നേഹം ത്യാഗമാണ് .സ്നേഹത്തിനു വേണ്ടി ഒന്നും അടക്കിപ്പിടിക്കരുത്.തൻ്റേതു മാത്രമെന്നു കരുതി ഓമനിക്കരുത്. അപ്പോൾ സ്നേഹം വിഷമാകും ആ വിഷം പിന്നെ ജീവിതത്തിൽ നീലിച്ചു കിടക്കുന്നുണ്ടാകും അത് വിളറിയ സ്വന്തം മുഖത്തെ പ്രതിഫലിപ്പിക്കും. ആ വിളർച്ച മൃത്യുവാകും. ആ മൃത്യു കാപട്യത്തെ വിളിച്ചോതും പാടില്ല ഞാനൊരു മഴപ്പക്ഷി എൻ്റെ മനസ്സിൽ പെയ്ത മഴ തോർന്നിരിക്കുന്നു എനിക്കു ദാഹമുണ്ടാകാം അതു സ്നേഹത്തിനു വേണ്ടിയാണോ?എനിക്കറിയില്ല എനിക്കൊന്നും അറിയില്ലായിരുന്നു.മുഖം മൂടിയണിഞ്ഞ് എൻ്റെ മുന്നിൽ നല്ലവരായി ചമഞ്ഞവരെ ഞാനെന്തിന് വെറുക്കണം? എനിക്കവരോടീന്നൊന്നുമില്ല മനൂ ഒരു നിസംഗത അല്ലെങ്കിൽ ഒരു മരവിപ്പ്'.