പിതൃസ്വത്തായി തനിക്ക് കിട്ടിയ ആ പഴയ കൊട്ടാരസദൃശ്യമായ വീട് കാണുവാൻ ഇതിലെ കേന്ദ്രകഥാപാത്രമായ റൂബി പോയതാണ് ഈ നോവലിന്റെ ആരംഭം . അത് വെറുമൊരു വീടല്ല. അൻപത് വർഷങ്ങൾക്ക് മുൻപ് 6 പേരുടെ കൂട്ടകൊലപാതകം നടന്നതിന് ശേഷം പൂട്ടികിടക്കുകയും നാട്ടുകാർ പ്രേതസാന്നിധ്യം ആരോപിക്കുകയും ചെയുന്ന വീട്.
വീട് പൊളിച്ചുമാറ്റും മുൻപ് ഒന്ന് അകത്തുകേറി കാണാം എന്ന് കരുതി കയറിയ റൂബിക്ക് അവിടെ പഴയ ഒരു പുസ്തകം കിട്ടുന്നു. ആ പുസ്തകം സ്വന്തം സുഹൃത് ഐന്ദ്രിലയെ കാണിക്കുകയും രണ്ടു പേരും ചേർന്ന് പഴയ ആ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ഇറങ്ങുന്നതുമാണ് ഇതിവൃത്തം .
ഒരുപാട് പ്രതീക്ഷയോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും നിരാശയായിരുന്നു ഫലം .
ആദ്യ പകുതിയിൽ കാത്തുസൂക്ഷിച്ച ഉദ്വേഗം തുടർന്ന് നിലനിർത്തുവാൻ കഴിഞ്ഞില്ല.
A very engrossing quasi horror tale. I loved the quaint Malayalam conversions and descriptions . Was quite an engaging story about a mysterious mass murder in a palatial house in South Kerala in the 1970s, the reverberations of which were felt by the current generation who inherited it in the 2020s I was about to give it 5 stars till the very end , but then decided to minus one star for reasons I cannot disclose for fear of spoilers.
ഒരു കൂട്ടകൊലപാതകത്തിന്റെ ദുരൂഹതയഴിക്കുന്ന നോവൽ. സ്ത്രീകൾ കേന്ദ്രകഥാപാത്രമായി സത്യത്തെ തേടിപ്പോകുന്നു എന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. ഒരു കുടുംബത്തിലെ അഞ്ച് പേർ ഹൃദയാഘാതംമൂലം മരണമടയുന്നു. ഒരു ഡയറിയിലൂടെ 50 വർഷം മുമ്പ് നടന്ന ഈ മരണങ്ങൾ കൊലപാതകമാണെന്നും ഇതിന്റെ പിന്നിൽ ആരാണെന്നുമുള്ള രഹസ്യത്തിന്റെ ചുരുളഴിയുന്നു. ഉള്ളിലുറങ്ങുന്ന കുറ്റവാസന എത്ര കാലങ്ങൾ ചെന്നാലും അതെ തീവ്രതയിൽ പ്രകടമാകുന്നതും ഇതിൽ കാണാം. മനുഷ്യ ബന്ധങ്ങളുടെ മാറിമറിയുന്ന കാഴ്ചപ്പാടുകളും വ്യക്തമാക്കപ്പെടുന്നു.
Wow, an unexpected thriller in horror mode. It should be 5/5* - but the ending is very predictable. Excellent flow of writing. Expecting more good thrillers from our language.
This entire review has been hidden because of spoilers.