അറോലക്കാടിന്റെ രഹസ്യം എന്ന രണ്ടാം അദ്ധ്യായമാണിത്. ഒന്നാം അദ്ധ്യായത്തോട് വളരെയധികം നീതിപുലർത്തി രണ്ടാമത്തെ അദ്ധ്യായം എന്ന് നിസ്സംശയം പറയാം. ഒരുപടി മുന്നിൽ തന്നെയാണ് ഇതിന്റെ സ്ഥാനം. വഴിത്തിരിവുകളാലും ഉദ്വേഗജനകമായ സന്ദർഭങ്ങളാലും സമ്പുഷ്ടമാണ് ഈ പുസ്തകം. ഈ പുസ്തകത്തെ പറ്റി എഴുതുക എന്നത് വളരെ പ്രയാസകരമാണ്. കാരണം എത്ര എഴുതാൻ ശ്രമിച്ചാലും, നമ്മുടെ മനസ്സിലുള്ള കാര്യം വായനക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അതേപോലെ കഥ ആർക്കെങ്കിലും പറഞ്ഞു കൊടുക്കാം എന്ന് വിചാരിച്ചാലും നടക്കില്ല. തൻ്റെ പുസ്തകം വായിച്ചാൽ മാത്രമേ മറ്റൊരാൾക്ക് മനസ്സിലാക്കാൻ പാടുള്ളൂ എന്ന എഴുത്തുകാരന്റെ വാശി ഈ പുസ്തകത്തിലെ എഴുത്തിനെ ഇത്രയധികം ആകർഷകം ആക്കുന്നത്.
കാന്തമല ക്ഷേത്രത്തിന്റെ രഹസ്യം കണ്ടുപിടിക്കാൻ പുറപ്പെടുന്ന മിഥുൻ എന്ന ഓൺലൈൻ പത്രപ്രവർത്തകന്റെ യാത്രയാണ് ആദ്യത്തെ അദ്ധ്യായത്തിൽ മുഴച്ചുനിൽക്കുന്നതെങ്കിൽ രണ്ടാമത്തെ അദ്ധ്യായത്തിൽ ചരിത്രമാണ് കൂടുതൽ കാണാൻ കഴിയുക. ഈജിപ്തും പാണ്ഡ്യ ചോള കരിമല അങ്ങനെ പറഞ്ഞാൽ തീരാത്തത്ര. ആദ്യത്തേതിൽ പറയാത്തത് പലതും രണ്ടാമത്തെ അധ്യായത്തിൽ വിശദമായി പറഞ്ഞിട്ടുണ്ട്. എന്നാൽ രണ്ടാമത്തെ അദ്ധ്യായത്തിൽ എല്ലാം പറഞ്ഞിട്ടുമില്ല. അതേപോലെ രണ്ടാമത്തെ അധ്യായത്തിൽ പുതിയതായി പലതും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. എല്ലാം ഒന്ന് തെളിഞ്ഞു വരണമെങ്കിൽ മൂന്നാമത്തെ അദ്ധ്യായം ഇറങ്ങണം. മൂന്നാമത്തെ അദ്ധ്യായത്തിനായി കാത്തിരിപ്പോടെ.
3.5/5 Easily the best in the trilogy. This series deserves far more readership than it gets. The non-linear narration might be what's holding it back. Even so, it can easily be considered a benchmark in this genre in Malayalam. Although the universe-building in the third part stumbled a bit, that in no way makes this series one to miss. It’s a hundred times better than most of those reel-ruling thrillers out there.
കാന്തമലചരിതം.. 3 ഭാഗങ്ങളിലായി പൂർത്തിയാക്കാൻ ഇരിക്കുന്ന ഒരു അത്ഭുതം.. ആദ്യ രണ്ടു ഭാഗങ്ങൾ വായിച്ചു തീർത്തപ്പോളും അടങ്ങാത്ത ആവേശവും തീരാത്ത സംശയങ്ങളും എന്നെ വേട്ടയാടി.. ആ ആവേശവും സംശയങ്ങളും ഇല്ലാതാവാൻ ഇനി കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോൾ വായിക്കണ്ടായിരുന്നു എന്ന് തോന്നി പോയി.. 3 ഉം വന്നിട്ട് തുടങ്ങിയാൽ മതിയായിരുന്നു.. കാത്തിരിക്കാൻ വയ്യ.. അത് കൊണ്ടാ..
സമകാലീന സംഭവങ്ങളും ചരിത്രങ്ങളും മിത്തുകളും എല്ലാം ഇഴ പൊട്ടാതെ കോർത്തിണക്കി നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്, അവ പൂർണമാകണമെങ്കിൽ കാത്തിരിക്കുന്ന മൂന്നാം ഭാഗം കൂടി വരണം..
ഒരുപാട് സംഭവവികസങ്ങളും ഒരുപാട് കഥാപാത്രങ്ങളും നിറഞ്ഞു നിൽക്കുന്നുണ്ട് ഇതിൽ.. വ്യക്തമായ തുടർച്ചയോടെ അല്ലാത്ത കഥപറച്ചിൽ പക്ഷെ നമ്മെ മടുപ്പിക്കുന്നില്ല.. ഒരുപാട് കാലങ്ങളും കാലഘട്ടങ്ങളും ഒരുപാട് നാടുകളും ഇവിടെ കഥാകാരൻ പറയുന്നുണ്ട്.. ഇത്രയധികം കഥകളും കഥാപാത്രങ്ങളും അവയുടെ ഭംഗി നഷ്ടപ്പെടുത്താതെ പരസ്പരം കോർത്തിനക്കാൻ കഥാകാരന് ആകുന്നുണ്ട്..
ശബരിമല അയ്യപ്പനും ഇജിപ്‌തിലെ അഖിനാതനുമായുള്ള എന്ത് ബന്ധം??? ഇവർക്കു രണ്ടു പേർക്കും തമിഴ്നാടിന്റെ പ്രാചീന ചരിത്രവുമായി എന്ത് ബന്ധം.. ഇങ്ങനെ ഇണങ്ങാത്ത കണ്ണികളും അറിയാത്ത ചരിത്രങ്ങളും കൃത്യമായി വിളക്കി ചേർത്ത് നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട് കഥാകാരൻ.. ഇത്രയധികം ചരിത്രങ്ങളും ചരിതങ്ങളും മനസിലാക്കുകയും അവയോടൊപ്പം തന്റെ ഭാവനകൾ കൂടി ചേർത്ത് മനോഹരമായ ഒരു വായന അനുഭവം കഥാകാരൻ നമുക്ക് നൽകുന്നുണ്ട്..
തുറന്നു കിടക്കുന്ന വാതിലുകൾ അടയ്ക്കാനും അടഞ്ഞു പോയ വാതിലുകൾ തുറക്കാനുമായി മൂന്നാം പുസ്തകം വരവായി.. എല്ലാരേം പോലെ ഞാനും കാത്തിരിക്കുന്നു..
കാന്തമലചരിതം ഒന്നാം ഭാഗം വായിച്ചതിനു ശേഷം രണ്ടാം ഭാഗം വായിക്കുന്നത് വരെയുള്ള ത്രിൽ വെറുതെയായില്ല.
കുറെയധികം ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി. പല ദേശങ്ങളിൽ ....പല കാലയളവിൽ ജീവിച്ചിരുന്ന കഥാപാത്രങ്ങൾ തമ്മിലുള്ള അദൃശ്യ ബന്ധം മനസ്സിലാവുന്നുണ്ട് ഈ ഭാഗത്തിൽ.
ട്രിലജിയിലെ അവസാന ഭാഗത്തിന് വേണ്ടി വായനക്കാരനെ ആവേശത്തോടെ കാത്തിരിപ്പിക്കുവാനും നോവലിസ്റ്റിനു സാധിച്ചിട്ടുണ്ട്.
ട്രിലജിയിലെ കേന്ദ്രകഥാപാത്രങ്ങളായ മണികണ്ഠൻ, മിഥുൻ , നെഫ്റിതിതി , ചിന്നതായി, ഉദയനൻ തുടങ്ങിയവരുടെ പൂർവചരിത്രവും ഈ ഭാഗത്തിൽ പറയുന്നുണ്ട്. കുറച്ചധികം കഥാപാത്രങ്ങൾ രണ്ടു ഭാഗങ്ങളിലുമായ് വരുന്നത് കൊണ്ട് തന്നെ അവയൊക്കെ ഓർത്തിരിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്.
2nd part of a trilogy. An engaging one to read . It travels through different times & places to convey the story. A mystery filled adventure ride with a bit of fantasy. Waiting for the 3rd part. My uncle who works in Kerala FireForce is a colleague of the writer. ചുമ്മാ പറഞ്ഞെന്നേയുള്ളൂ😅
കാന്തമല ചരിതം രണ്ടാം അദ്ധ്യായം - അറോലക്കാടിന്റെ രഹസ്യം ------------------------------
രചന - വിഷ്ണു എം. സി Rating - 9/10
ERA UNIVERSE-ലെ കാന്തമല ചരിതം ട്രയലോജിയിലെ രണ്ടാമത്തെ നോവലാണ് 'കാന്തമല ചരിതം രണ്ടാം അദ്ധ്യായം - അറോലക്കാടിന്റെ രഹസ്യം'.
തീർച്ചയായും ഒന്നാമത്തെ നോവലിനോട് പൂർണ്ണമായും നീതിപുലർത്തുന്നുണ്ട് ഈ നോവൽ. ആദ്യ നോവലിനെക്കാൾ ഒന്ന് കൂടി മികച്ചതാണ് ഇത് എന്നാണ് എന്റെ അഭിപ്രായം.
ആദ്യ ഭാഗത്തിൽ മിഥുൻ എന്ന മാധ്യമപ്രവർത്തകൻ കാന്തമല ക്ഷേത്രത്തിന്റെ രഹസ്യങ്ങൾക്കു പിന്നാലേ നടത്തുന്ന യാത്രയുടെ തുടർച്ചയാണ് രണ്ടാം ഭാഗവും. രണ്ടാം ഭാഗത്തിൽ മിഥുനും സംഘവും തിരഞ്ഞു പോകുന്നത് ജീവന്റെ കല്ലാണ്. അവർക്കു പിന്നാലെ മറ്റുപലരും ആ കല്ലിനു വേണ്ടി തിരിക്കുന്നുണ്ട്.
ആദ്യ ഭാഗത്തിൽ വർത്തമാനകാല സംഭവങ്ങളാണ് കൂടുതലും. എന്നാൽ രണ്ടാം അദ്ധ്യായത്തിൽ നാം ഭൂതകാലത്തിലേയ്ക്കാണ് സഞ്ചരിക്കുന്നത്. പുരാതന ഈജിപ്തിന്റെയും ചേര,ചോള, പാണ്ട്യ രാജവംശങ്ങളുടെയും, സിംഹള ദേശത്തിന്റെയും ഒക്കെ ചരിത്രം വായനക്കാരന് മുന്നിൽ അനാവൃതമാകുന്നു. അറോലക്കാടിന്റെ രഹസ്യവും, മെഡ്ജെയ് പോരാളികളും, മറവ പോരാളികളും, കൊണ്ടേയ് വീരന്മാരും, കുമരീകണ്ഡവും എല്ലാം തെളിഞ്ഞുവരുന്നു.
എഴുത്തുകാരൻ ആമുഖത്തിൽ പറയുന്നുണ്ട് - ഒന്നാം അദ്ധ്യായം ആയ അഖിനാതന്റെ നിധിയെയും അവസാന അദ്ധ്യായം ആയ യുദ്ധകാണ്ഡത്തെയും ഒന്നിപ്പിക്കുന്ന ഒരു പാലമാണ് രണ്ടാം അദ്ധ്യായമായ അറോലക്കാടിന്റെ രഹസ്യമെന്ന്. തീർച്ചയായും ഇതൊരു പാലമാണ്. കുറെ ചോദ്യങ്ങൾക്ക് ഉത്തരം തന്നു. കുറെ പുതിയ ചോദ്യങ്ങളെ സൃഷ്ട്ടിച്ചു. അവയുടെ ഉത്തരങ്ങൾക്കായി മൂന്നാം ഭാഗത്തിനായി കാത്തിരിക്കണം.
രണ്ടാം അദ്ധ്യായം എഴുത്തു ശൈലി കൊണ്ട് ഒന്നാം അദ്ധ്യാത്തേക്കാൾ മികച്ചത് ആണെന്ന് എനിക്ക് തോന്നുന്���ു. ഒന്നാം ഭാഗത്തിൽ ഉണ്ടായിരുന്ന ഒരു കൃത്വിമത്തം ഇതിൽ കാണാൻ സാധിക്കുന്നില്ല. ഈ ഭാഗം വായനക്കാരന് മനോഹരമായി visualize ചെയ്യാൻ സാധിക്കും എന്നത് തന്നെ ഏറ്റവും വലിയ പ്രേത്യേകതയാണ്.
ധാരാളം കഥാപാത്രങ്ങൾ രണ്ടു നോവലുകളിലൂടെയും വായനക്കാരന് മുന്നിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ ഭാഗത്തിൽ ഒരുപിടി പുതിയ കഥാപാത്രങ്ങൾ കൂടി എത്തുന്നു. ചിലയിടങ്ങളിൽ കഥാപാത്രങ്ങളെ ഓർത്തുവെയ്ക്കാൻ പ്രയാസം ഉള്ളതായി തോന്നി.
രഹസ്യങ്ങളുടെ ചുരുൾ നിവരാൻ ഇനി യുദ്ധകാണ്ഡം ആരംഭിക്കണം...
I can't wait to read the last book😭😭 'അഖിനാതെൻ്റെ നിധി'യിൽ അഖിനാതെനെ കുറിച്ച് അറിയാമായിരുന്നു കൂടുതൽ താൽപര്യം എങ്കിലും 'അറോലക്കാടിൻ്റെ രഹസ്യ'ത്തിൽ മിഥുനെ ആണ് കൂടുതൽ മിസ്സ് ചെയ്തത്. ഈ ബുക്കിൽ നിങ്ങൾ 100% invested ആവും. കുറേ നല്ല twist കളും ഉണ്ട്. കഥയിൽ interest കേറിയാ പിന്നെ twist guess ചെയ്യാൻ പോലും തോന്നില്ല. വിഷ്ണു കഥ എവിടെയാണ് തുടങ്ങിയത്, ഇപ്പോൾ കഥ എവിടെയാണ് എത്തി നിൽക്കുന്നത്... ഈ full story ടെ ഇതുവരെ ഉള്ള arc അടിപൊളി ആണ്. കഥയുടെ starting ൽ ഇത് ഇവിടെ വരെ ഒക്കെ എത്തൂന്ന് imagine പോലും ചെയ്തില്ല... കാന്തമലചരിതം വായിച്ച് തുടങ്ങിയവർ definitely ഈ series complete ചെയ്യണം and ഇത് വരെ വായിക്കാത്തവർ ഉറപ്പായിട്ടും വായിക്കുകയും വേണം... ഇത് മലയാളത്തിലെ ഒരു must read item ആണ് no doubt ... രണ്ടാമൂഴത്തിന് ശേഷം, ഞാൻ ഏറ്റവും അധികം recommend ചെയ്ത item ആണ് കാന്തമലചരിതം.
കാന്തമലചരിതം രണ്ടാം അദ്ധ്യായം: അറോലക്കാടിൻ്റെ രഹസ്യത്തിൽ എത്തുമ്പോൾ ഒന്നാം അദ്ധ്യായം: അഖിനാതെൻ്റ നിധിയിൽ നിന്നും കഥാഗതിയിലും വിവരണത്തിലും കുറേക്കൂടി പക്വതയാർന്ന സമീപനമാണ് വിഷ്ണു സീകരിച്ചിരിക്കുന്നത്. അദ്ദേഹം പറഞ്ഞതുപോലെ അഖിനാതെൻ്റെ നിധിയെയും ഇനി വരാനിരിക്കുന്ന മൂന്നാം അദ്ധ്യായത്തേയും കൂട്ടിയിണക്കുന്ന ഒരു പ്രധാന പാലമാണ് ഈ രണ്ടാംഭാഗം.
പാണ്ഡ്യരാജ്യത്തെ കപ്പൽപ്പടയുടെ തലവനായതിനു ശേഷം ആഴവർ നമ്പി കോർകൈ തുറയിലെ അരയയുവാക്കളെ ഒരുമിപ്പിച്ച് 'കെണ്ടയ് വീരർകൾ' എന്നൊരു ചാവേർ സംഘത്തിന് രൂപം നൽകുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് പുരോഹിതൻമാരിൽ നിന്നും ഈജിപ്തിൻ്റെ മോചനം ലക്ഷ്യം വെച്ച് ഉടലെടുത്ത മെഡ്ജെയ് പൊരാളിസംഘത്തിൻ്റെ ആധുനിക പിൻതലമുറക്കാർ ഇങ്ങ് കേരളത്തിൽ കാർത്തികവർമ്മയെയും കൊണ്ട് ജീവൻ്റെ കല്ല് തേടിയുള്ള യാത്ര ആരംഭിക്കുന്നു. തനിക്ക് ചുറ്റും നടക്കുന്നതും കേൾക്കുന്നതുമായ കാര്യങ്ങൾ സ്വപ്നമോ സത്യമോ എന്ന് തിരിച്ചറിയാനാവാത്ത വിധം ജീവിതം മാറിമറിഞ്ഞ മിഥുനും ജീവൻ്റെ കല്ല് തേടിയുള്ള യാത്രയിലാണ്. കൂടെ കാളിയനും നീലിയും സുജീഷും ഷാഹിമും. റഷ്യൻ സുഹൃത്തായ ക്രാംനിക്കിനൊപ്പം അത്യാധുനിക ആയുധസന്നാഹങ്ങളും ശാസ്ത്രസാങ്കേതിക വിദഗ്ദരുമായി അറോലക്കാടിൻ്റെ രഹസ്യങ്ങൾ ചുരുളഴിക്കാൻ പുറപ്പെട്ട ശ്രീജിത്ത് ഇന്ന് പണ്ടെങ്ങോ തനിക്കായി എഴുതിവച്ച വിധിയുടെ ഭാഗമായി മറ്റൊരു യാത്രയിലാണ്. വർത്തമാനകാലത്തിൽ നിന്നും ഇടക്കിടെ ഭൂതകാലത്തിലേക്ക് ഊളിയിടുന്ന നമ്മൾ പാണ്ഡ്യരാജ്യവും അറോലക്കാടും ഈജിപ്തും ഒരുപോലെ സന്ദർശിക്കുന്നു. ഈജിപ്തിൽ അമുൻഹോടെപ് നാലാമൻ്റെയും നെഫ്രിതിതിയുടെയും വിധി, അറോലക്കാട്ടിൽ കണ്ടൻ്റെ മകൻ മണികണ്ടൻ്റെ ഉദയം, ഉദയനൻ്റെ സഹോദരി ചിന്നയുടെ മഹിഷി അവതാരം എന്നിങ്ങനെ ഒരുപാട് സംഭവങ്ങൾ ഈ അദ്ധ്യായം വിവരിക്കുന്നുണ്ട്. നിലയ്ക്കലിൻെറ കാവൽപ്പടയുടെ തലവൻ കുഞ്ഞമ്പുച്ചേകോനെ രത്തപ്പറവൈ എന്ന ക്രൂരമായ വധശിക്ഷാരീതിയിലൂടെ ചിന്ന കൊല്ലുന്ന വിവരണം വൈക്കിങുകളുടെ ബ്ലഡ് ഈഗിൾ എന്ന സമ്പ്രദായത്തെ കടമെടുത്തതാണെന്ന് മനസ്സിലാക്കാം. പ്രത്യേകിച്ചും വൈക്കിങ്സ് സീരീസിൽ യാൾ ബോർഗിനെ റഗ്നാറും, കിംഗ് ഏയ്ലയെ ബ്യോണും കൊല്ലുന്ന ബ്ളഡ് ഈഗിൾ രംഗങ്ങൾ ഓർമ്മയിൽ വന്നു.
ചരിത്രം, പുരാണം, ഐതിഹ്യം - ഇവയിൽ നമുക്കറിയാവുന്ന കാര്യങ്ങളിൽ ഭാവന ചേർത്ത് എല്ലാം കൂട്ടിയിണക്കി ഒരു ത്രില്ലർ ഒരുക്കിയ വിഷ്ണുവിൻ്റെ ശ്രമത്തെ പ്രശംസിക്കാതെ വയ്യ. മൂന്നാം അദ്ധ്യായത്തിനായി കാത്തിരിക്കുന്നു.
ചരിത്രത്തിൻ്റെയും ഐതിഹ്യങ്ങളുടെയും സമ്പന്നമായ ഒരു ചിത്രത്തിലൂടെയുള്ള ഒരു ആവേശകരമായ യാത്രയാണ് കാന്തമലചരിതത്തിന്റെ ഈ രണ്ടാം ഭാഗവും. ചിത്രമെന്ന് പറയുമ്പോൾ അത്ര സുന്ദരമായാണ് വിഷ്ണു എം സി എന്ന ഈ എഴുത്തുകാരൻ ഇതിലേക്ക് നമ്മളെ ആകർഷിപ്പിക്കുന്നത്. ലളിതമായ രചനാശൈലിയാൽ ഒരു സിനിമ കാണുന്ന പോലെ ഇത് ആസ്വദിക്കാൻ കഴിയുന്നുണ്ടാരുന്നു.
അറോലക്കാടിൻ്റെ രഹസ്യം എന്ന ഈ പുസ്തകത്തിലെ രഹസ്യങ്ങളൊക്കെ പരസ്യമായി വരുന്നത് വളരെ ഉദ്യോഗജനകമായാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിനെപ്പറ്റി കൂടുതൽ വിശദീകരിക്കുന്നത് ഉത്തമമാവില്ല, വായിച്ചുതന്നെ അറിയേണ്ടുന്നതാണ്.
ഈ പുസ്തകത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം നെഫ്രിതിതി എന്ന ഈജിപ്ഷ്യൻ വനിതയാണ്. ആ കഥാപാത്രരൂപീകരണം സുന്ദരമാണ്. കഥയിൽ മുന്നോട്ട് പോകുമ്പോൾ നെഫ്രിതിതിയുടെ സാന്നിധ്യമുള്ള ഭാഗങ്ങളൊക്കെയും നമ്മുക്ക് ഒരു ആവേശം പകരുന്നുണ്ട്.
"ഇനി മരണംവരെ എന്റെയും നിങ്ങളുടെ ലക്ഷ്യം ഒന്നുതന്നെയായിരിക്കും. എന്നാൽ ഇനിയൊരിക്കലും നിങ്ങൾ എന്റെ മുന്നിൽ മുട്ടുകുത്തരുത്. കാരണം ഞാനും നിങ്ങളും തുല്യരാകുന്ന സമൂഹത്തെയാണ് നമുക്ക് സൃഷ്ടിച്ചെടുക്കേണ്ടത് അതുകൊണ്ട് ഇവിടെ ഞാൻ നിങ്ങളിൽ ഒരുവൾ മാത്രം. വരൂ.. എഴുന്നേൽക്കു.. തോളോട് തോൾ ചേരൂ.."
കാന്തമലയിലെ അറോലക്കാട്ടിൽ നിന്നും കഥ ലോകത്തിന്റെ നാനാ ഭാഗത്തേക്ക് സഞ്ചരിക്കവേ അത്രയും വിശ്വസിനീയമായ രീതിയിലും മുഷിപ്പില്ലാതെ വേഗത്തിൽ വായിച്ചുപോകാൻ കഴിയുന്നതും ഈ കഥ അവതരിപ്പിച്ചിരിക്കുന്നതിന്റെ മിടുക്കാണെന്ന് നിസ്സംശയം പറയാം.
Just wrapped up this brilliantly imagined audiobook trilogy, and I must say—what a ride! I absolutely loved the first and second books. The way Vishnu M.C. blends fantasy, mythology, and real-life characters is so cinematic, it feels like a movie playing in your mind.
As the series progresses, the level of imagination required from the listener increases. The narrative spans three different timelines, introducing multiple characters along with a time-machine element—something rarely explored in Malayalam fiction. It’s ambitious and absorbing.
Honestly, I’d love to see this adapted into a movie, but the scale is massive—it would need collaboration between multiple production houses to do justice to the epic canvas it demands.
Coming to the third part: it was just okay for me. It felt a bit overstuffed with characters and ideas. The final battle—what you might call the “Yuddhakaandam”—could’ve been written with a bit more restraint and creativity to avoid the slight dip in pace and engagement.
I was very excited to start this book after finishing the first part. However, most of the book (about 80%) was very slow. It was hard to keep reading because not much was happening for a long time. But I am glad I kept going! The last chapter was amazing. It was exciting and surprising, and it was the best part of the whole book. That one chapter was enough to make me totally ready and excited to read the third and final part.
Unputdownable! This book is gripping because of its strong plot and its fascinating intertwining with the history. Myth/History? after reading I believe its the history, not just a myth.
Its the continuation from kanthamalacharitham part 1. The author mentioned in the intro of this book, its the bridge between part 1 and part 3. Yes, its a bridge. He did explain and concluded some from the 1st book, but not everything. I believe part 3 is the answer for those from part 1 and also the unexplained parts in this book.
The author takes us travel through the history of different periods in Ancient Egypt with Akhinathen, Nephrithithi, Nehisi & the antagonists Thuthamos, Thamos, & Kamos. Pandya rajyam in ancient Madhura with Sundarapandyan and Azhvar Nambi and their battles to recreate the very old Kumarikandam, Karimala, nilakkal, and Kanthamala in Ayyappan’s period and his journey to fight against Maravappada. Maruthamkudi and Kurinjimala with the main female antagonist ‘Chinnathai’, oh gosh! She is terrific. And also with Midhun and his sail to Athishtam Dweep with the main characters of this period. The author has wonderfully managed to connect events from different periods and people with Ayyappan and the ‘Jeevante kallu’, which is amazing.
I was literally living in those periods with the characters and they are fully fleshed out with complex detail and variation of personality.
Also he has done an amazing job in portraying the religious harmony of the three main religions in Kerala during Ayyappan’s period by depicting their unity in working together for the same goal and the respect to each other. Loved that very much.
I usually explain the story to my husband after I read. I felt its really hard to explain when I tried a few times. I think its Vishnu’s trick to get people to read his book.😄
The language and presentation is way more above than the first book. This is an exciting and thrilling read. Highly recommended. Can’t wait for the next part
മറ്റു കെട്ടുപാടുകളും ചിന്തകളും ഒന്നും ഇല്ലാത്ത ഒരു ദിവസം വായിക്കാൻ തിരഞ്ഞെടുക്കാൻ പറ്റിയ ഒരു മലയാള പുസ്തകം. കാന്തമലചരിതം ഒരു ട്രിലജി ആണ്. രണ്ട് പുസ്തകങ്ങളിൽ ആദ്യത്തേത് (1)അഖിനാതെൻ്റെ നിധി, അടുത്തത് (2)അറോലക്കാടിൻ്റെ രഹസ്യം. മൂന്നാമത്തെ പുസ്തകം ഞാനീ റിവ്യൂ ഇടുമ്പോൾ പ്രസിദ്ധീകരിച്ചിട്ടില്ല.
മിഥുൻ എന്ന സാധാരണക്കാരനായ ഒരു പത്രപ്രവർത്തനിൽ ആരംഭിക്കുന്ന വളരെ റിയലിസ്റ്റിക്കായ കഥാസന്ദർഭങ്ങളിൽ തുടങ്ങി ,പിന്നീട് മിത്തുകളും ,ഈജിപ്റ്റിലേയും പാണ്ഡ്യദേശത്തേയും, സിംഹള ദേശത്തേയും പ്രാചീന ചരിത്രവും, ചേരനാട്ടിലെ തുറയരയരേയും മലയരയരേയും ശബരിമലയേയും സമാസമം കൂട്ടികലർത്തി, ഒരു ഫലൂഡ ആസ്വദിച്ച് കഴിക്കുന്നത് പോലെ വായിച്ച് പോകാവുന്ന നോവലാണിത്. മണിപ്രവാള സാഹിത്യത്തെ ‘തമിഴ് മണി സംസ്കൃത പവിഴം കൂടിച്ചേർന്നത് ‘ എന്ന് പറയുന്നത് പോലെ ,നോവൽ ആസ്വാദകർക്ക് ഐസ്ക്രീമും, ഫ്രഷ് ഫ്രൂട്ട്സും, നട്ട്സും ,എല്ലാം ചേർന്ന ഫലൂഡ പോലെ ഈ കൃതി ആസ്വദിക്കാം എന്ന് പറഞ്ഞാൽ ഭാഷാ പണ്ഡിതന്മാർ എന്നെ തെറിവിളിക്കുമോ എന്ന് എനിക്കറിയില്ല. നെറ്റ്ഫ്ലിക്സിലെ വൈക്കിംസ് എന്ന സീരീസിനെ ഓർമ്മിപ്പിക്കും വിധം വയലൻസ് ഉള്ള കഥാസന്ദർഭങ്ങൾ ഉൾക്കൊള്ളുന്ന പേജുകൾ രണ്ടാമത്തെ ബുക്കായ അറവലക്കാട്ടിലെ രഹസ്യത്തിൽ വളരെ സൂക്ഷ്മതയോടെ ചേർത്തിട്ടുള്ളത് സിനിമ ആയിരുന്നെങ്കിൽ 18+ പ്രമാണിച്ച് വയലൻസിനുള്ള A സർട്ടിഫിക്കറ്റ് ലഭിച്ചേനെ.
പട്ടണത്തിൽ താമസിക്കുന്ന മിഥുൻ എന്ന ചെറുപ്പക്കാരന് മലയര സമുദായവും അതുവഴി ശബരിമലയും ആയുള്ള ബന്ധവും, 1300 BC യിൽ ഈജിപ്റ്റിൽ ജീവിച്ചിരുന്ന ഫറോവയും അയാളുടെ പക്കൽ എത്തിച്ചേർന്ന അതി മാരക പ്രഹരശേഷിയുള്ള ആയുധങ്ങളും, മനുഷ്യാതീതമെന്നോ ഏലിയൻ എന്നോ വിശേഷിപ്പിക്കാവുന്ന പ്രപഞ്ച ശക്തികളും, പാണ്ഡ്യനാട്ടിലെ രാജാക്കന്മാരും ചാവേർ പോരാളികളും, റഷ്യൻ മാഫിയയും എല്ലാം അടങ്ങിയ ഒരു ഫാൻ്റസി ത്രില്ലറാണ് ചുരുക്കത്തിൽ ഈ നോവൽ.
മറ്റു കെട്ടുപാടുകളും ചിന്തകളും ഒന്നും ഇല്ലാത്ത ഒരു ദിവസം വായിക്കാൻ തിരഞ്ഞെടുക്കാൻ പറ്റിയ ഒരു മലയാള പുസ്തകം. കാന്തമലചരിതം ഒരു ട്രിലജി ആണ്. രണ്ട് പുസ്തകങ്ങളിൽ ആദ്യത്തേത് (1) അഖിനാതെൻ്റെ നിധി, (2)അടുത്തത് അറോലക്കാടിൻ്റെ രഹസ്യം. മൂന്നാമത്തെ പുസ്തകം ഞാനീ റിവ്യൂ ഇടുമ്പോൾ പ്രസിദ്ധീകരിച്ചിട്ടില്ല.
മിഥുൻ എന്ന സാധാരണക്കാരനായ ഒരു പത്രപ്രവർത്തനിൽ ആരംഭിക്കുന്ന വളരെ റിയലിസ്റ്റിക്കായ കഥാസന്ദർഭത്തിൽ തുടങ്ങി ,പിന്നീട് മിത്തുകളും ,ഈജിപ്റ്റിലേയും പാണ്ഡ്യദേശത്തേയും സിംഹള ദേശത്തേയും പ്രാചീന ചരിത്രവും, ചേരനാട്ടിലെ തുറയരയരേയും മലയരയരേയും ശബരിമലയേയും സമാസമം കൂട്ടികലർത്തി, ഒരു ഫലൂഡ ആസ്വദിച്ച് കഴിക്കുന്നത് പോലെ വായിച്ച് പോകാവുന്ന നോവലാണിത്. മണിപ്രവാള സാഹിത്യത്തെ ‘തമിഴ് മണി സംസ്കൃത പവിഴം കൂടിച്ചേർന്നത് ‘ എന്ന് പറയുന്നത് പോലെ ,നോവൽ ആസ്വാദകർക്ക് ഐസ്ക്രീമും, ഫ്രഷ് ഫ്രൂട്ട്സും, നട്ട്സും ,എല്ലാം ചേർന്ന ഫലൂഡ പോലെ ഈ കൃതി ആസ്വദിക്കാം എന്ന് പറഞ്ഞാൽ ഭാഷാ പണ്ഡിതന്മാർ എന്നെ തെറിവിളിക്കുമോ എന്ന് എനിക്കറിയില്ല. നെറ്റ്ഫ്ലിക്സിലെ വൈക്കിംസ് എന്ന സീരീസിനെ ഓർമ്മിപ്പിക്കും വിധം വയലൻസ് ഉള്ള കഥാസന്ദർഭങ്ങൾ ഉൾക്കൊള്ളുന്ന പേജുകൾ രണ്ടാമത്തെ ബുക്കായ അറവലക്കാട്ടിലെ രഹസ്യത്തിൽ വളരെ സൂക്ഷ്മതയോടെ ചേർത്തിട്ടുള്ളത് സിനിമ ആയിരുന്നെങ്കിൽ 18+ പ്രമാണിച്ച് വയലൻസിനുള്ള A സർട്ടിഫിക്കറ്റ് ലഭിച്ചേനെ.
പട്ടണത്തിൽ താമസിക്കുന്ന മിഥുൻ എന്ന ചെറുപ്പക്കാരന് മലയര സമുദായവും അതുവഴി ശബരിമലയും ആയുള്ള ബന്ധവും, 1300 BC യിൽ ഈജിപ്റ്റിൽ ജീവിച്ചിരുന്ന ഫറോവ അയാളുടെ പക്കൽ എത്തിച്ചേർന്ന അതി മാരക പ്രഹരശേഷിയുള്ള ആയുധങ്ങളും, മനുഷ്യാതീതമെന്നോ ഏലിയൻ എന്നോ വിശേഷിപ്പിക്കാവുന്ന പ്രപഞ്ച ശക്തികളും, പാണ്ഡ്യനാട്ടിലെ രാജാക്കന്മാരും, ചാവേർ പോരാളികളും, റഷ്യൻ മാഫിയയും എല്ലാം അടങ്ങിയ ഒരു ഫാൻ്റസി ത്രില്ലറാണ് ചുരുക്കത്തിൽ ഈ നോവൽ.
ഒന്നാം ഭാഗത്തിന് ശേഷമുള്ള കാത്തിരിപ്പ് വെറുതെയായില്ല. നല്ല ഒന്നാതരം വായനാനുഭവം തന്നെയായിരുന്നു. ഒന്നാമത്തെ ഭാഗത്തിൽ ഉത്തരം കിട്ടാതെ പോയ ഒരു പിടി ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടുകയും ഒരിത്തിരി ചോദ്യങ്ങൾ ബാക്കി വെക്കുകയും ചെയ്തു. എഴുത്തിന്റെ മാറ്റം കൊണ്ടാണോ എന്നറിയില്ല ഒന്നാം അധ്യായത്തെക്കാൾ മികച്ചതാണെന്ന് തോന്നി.
കഥ നടക്കുന്ന കാലങ്ങളെ പരിഗണിച്ചാൽ കണ്ടൻ്റെ മകൻ മണികണ്ടൻ്റെ ഉദയം, ഉദയനൻ്റെ സഹോദരി ചിന്നയുടെ മഹിഷി അവതാരം എന്നിവ മിത്തുമായും. ആഴവർ നമ്പി നേതൃത്വം നൽകുന്ന 'കെണ്ടയ് വീരർകൾ' ചാവേർ സംഘത്തിന്റെ രൂപീകരണം, ഈജിപ്തിൽ അമുൻഹോടെപ് നാലാമൻ്റെയും നെഫ്രിതിതിയുടെയും ഉദയം എന്നിവ ചരിത്രവുമായും. കേരളത്തിൽ കാർത്തികവർമ്മ, മിഥുൻ, നീലി, ഷാഹിം എന്നിവരെ വർത്തമാന കാലവുമായും വായിക്കാം. ഇതിനെല്ലാം പുറമെ തന്റെ നിയോഗം കണ്ടെത്താനുള്ള യാത്രയിലാണ് ആദ്യ ഭാഗത്തെ വില്ലൻ ശ്രീജിത്ത്.
ചരിത്രത്തിലും ഐതിഹ്യത്തിലും ചേർന്നുകൊണ്ട് ഭാവന കൂട്ടിയിണക്കിയ ഈ ഒരു ത്രില്ലെർ പ്രശംസ അർഹിക്കുന്ന ഒന്നു തന്നെയാണ്. നന്ദി വിഷ്ണു.
'അഖിനാതൻ്റെ നിധി' വായിച്ച ശേഷം രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. നിരാശപ്പെടുത്തിയില്ലെന്നു മാത്രമല്ല, വായിച്ചു തുടങ്ങിയാൽ നിലത്തു വയ്ക്കാൻ തോന്നാത്തവിധം ഒഴുക്കുള്ള ആഖ്യാനം. ആദ്യഭാഗത്തേക്കാളും ഉദ്വേഗജനകം.
ഒരു ട്രൈലോജിയുടെ നട്ടെല്ല് അതിൻ്റെ രണ്ടാംഭാഗം തന്നെയാണ്. ഇവിടെ ആ നട്ടെല്ല് ഡബിൾ സ്ട്രോംഗ് ആണ്. പലകാലഘട്ടങ്ങളിലും ഭൂപ്രദേശങ്ങളിലുമായി നടക്കുന്ന സബ്പ്ലോട്ടുകളെ ഒട്ടും മുഷിപ്പിക്കാതെ ഇഴചേർത്തിട്ടുണ്ട്. എല്ലാ കഥാപാത്രങ്ങളേയും സന്ദർഭങ്ങളേയും അത്യാവശ്യം നന്നായി ഡെവലപ്പ് ചെയ്തിട്ടുണ്ട്.
കരുക്കളെയെല്ലാം വിന്യസിച്ചു കഴിഞ്ഞു. ഇനി കൊട്ടിക്കലാശത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്.
- മഹിഷിയുടെ ഐതിഹ്യത്തിൻ്റെ പുതിയ വ്യാഖ്യാനം - ഈജിപ്റ്റിലെ മനുഷ്യദൈവങ്ങളെ താഴെയിറക്കാൻ നടക്കുന്ന വിപ്ലവം - ജീവൻ്റെ കല്ലിനു വേണ്ടിയുള്ള യാത്ര അങ്ങനെ കാത്തിരിക്കാൻ ഒരുപാടു കാര്യങ്ങളുണ്ട്.
This book was really all-over. Lot of narrative inconsistencies. If this was a movie you would be going.. uh what?! wasn't this guy in that other place? Did they cut a scene here?