Jump to ratings and reviews
Rate this book

ദു:സ്വപ്നം പൂക്കുന്ന മരം Duswapnam Pookkunna Maram

Rate this book
വിശ്വാസവും അവിശ്വാസവും നന്മയും തിന്മയും പകയും സ്നേഹവും പ്രണയവും രതിയും നുണയും യാഥാർത്ഥ്യവും സന്തോഷവും സന്താപവും ജീവിതവും മരണവും പരസ്പരം കൂടിക്കലർന്നും കലഹിച്ചും ചിന്തകളുടെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുന്ന കഥകൾ.

80 pages, Paperback

Published August 1, 2021

8 people want to read

About the author

Krishnakumar Muraleedharan

4 books16 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
7 (58%)
4 stars
1 (8%)
3 stars
1 (8%)
2 stars
2 (16%)
1 star
1 (8%)
Displaying 1 - 5 of 5 reviews
Profile Image for DrJeevan KY.
144 reviews48 followers
October 28, 2021
വായന - 54/2021📖
പുസ്തകം📖 - ദുസ്വപ്നം പൂക്കുന്ന മരം
രചയിതാവ്✍🏻 - കൃഷ്ണകുമാർ മുരളീധരൻ
പ്രസാധകർ📚 - ലോഗോസ് ബുക്സ്
തരം📖 - കഥകൾ
പതിപ്പ്📚 - 1
പ്രസിദ്ധീകരിച്ചത്📚📅 - ഓഗസ്റ്റ് 2021
താളുകൾ📄 - 80
വില - ₹110/-

📌ഒരു കൂട്ടം സിനിമാറ്റിക് കഥകളുടെ സമാഹാരം എന്ന് ഞാൻ ഈ പുസ്തകത്തെ വിശേഷിപ്പിക്കും. എന്നിരുന്നാലും ഇതിലെ പല കഥകളും നമ്മളെ ഒരേ സമയം ഭയപ്പെടുത്തുകയും ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തുന്നവയുമാണ്. പതിനാറ് കഥകളുടെ സമാഹാരമായ ഈ പുസ്തകത്തിലെ ഏകദേശം എല്ലാ കഥകളും വളരെ ചെറിയ കഥകളാണെങ്കിലും നല്ല നിലവാരം പുലർത്തുന്നവയാണെന്ന് തോന്നി. വിശ്വാസവും കെട്ടുകഥകളും മുത്തശ്ശിക്കഥകളും ഐതീഹ്യങ്ങളും പകയും മരണവും എല്ലാം ചേർന്ന വ്യത്യസ്ത വിഭാഗങ്ങളിൽ ഉള്ള കഥകളാണ് ഈ പുസ്തകത്തിൽ ഉള്ളത്.

📌പല കഥകളുടെയും അവസാനം സിനിമകളിലെ അവസാനം പോലെ തോന്നിയത് കൊണ്ടാണ് ഞാൻ നേരത്തെ തന്നെ ഇതിലെ കഥകളെ സിനിമാറ്റിക് കഥകൾ എന്ന് വിശേഷിപ്പിച്ചത്. എഴുത്തുകാരൻ തന്നെ ആമുഖത്തിൽ സിനിമകളോട് കമ്പമുള്ള ഒരാളാണെന്ന് പറഞ്ഞിട്ടുമുണ്ട്. കുറച്ച് സമയം കൊണ്ട് തന്നെ ഈ കഥകൾ നമ്മൾ വായിച്ചിരിക്കും എന്നുള്ളതാണ് കഥകളുടെയും എഴുത്തിൻ്റെയും പ്രത്യേകത. പല കഥകളിലും ചില വരികൾ വായനക്ക് ശേഷവും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്. വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കുന്നതിൽ എഴുത്തുകാരൻ വിജയിച്ചിട്ടുണ്ടെന്നത് നിസ്സംശയം പറയാം. അതുകൊണ്ട് തന്നെ ഈ കഥകളുടെ രചയിതാവിൽ നിന്നും ഇനിയും ഏറെ കഥകൾ പ്രതീക്ഷിക്കുന്നു.
©Dr.Jeevan KY
Profile Image for Athul C.
133 reviews18 followers
June 14, 2024
2.25/5

വളരെ പെട്ടെന്ന് വായിച്ചു തീർക്കാൻ സാധിക്കുന്ന ഒരു കുഞ്ഞു പുസ്തകമാണ്. ഒരു Timepass read ആയി രാത്രിയിരുന്നു വായിക്കാൻ പറ്റിയ Mood ആണ് മിക്ക കഥകൾക്കും. ആദ്യത്തെ കഥ വായിച്ചു കഴിഞ്ഞപ്പോൾ ഇതൊരു 3.5-4 സ്റ്റാർ റീഡ് ആയിരിക്കും എന്നു തന്നെ കരുതി. രണ്ടാമത്തെ കഥയും ഏതാണ്ട് അതേ നിലവാരം പുലർത്തി. പക്ഷേ, തുടർന്നങ്ങോട്ട് അത്തരമൊരു Excitement നിലനിർത്താൻ സാധിച്ചില്ല. എങ്കിലും മോശം എന്നൊന്നും പറയാൻ സാധിക്കില്ല. വളരെ Basic ആയ കഥകളിൽ പോലും ഏതെങ്കിലുമൊരു പോയിൻ്റിൽ, എന്തെങ്കിലുമൊക്കെ വ്യത്യസ്തമായി കൊണ്ടുവരാൻ എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ട്.

Nb:- മൊത്തം കഥകളുടെ മൂഡിന് ചേരുന്ന ഒരു കിടിലൻ കവർ ചിത്രം ഈ സമാഹാരം അർഹിക്കുന്നുണ്ട്. അങ്ങനെയൊന്ന് കിട്ടിയാൽ അതിൻ്റെ Impact sales ലും, റീൽസിലും ഉണ്ടാവാൻ സാധ്യതയുണ്ട് 😅
Profile Image for Sandeep.
77 reviews11 followers
March 15, 2023
These stories are like nostalgic for me. I still remember waiting eagerly for Krikum’s new blog entries, and have always envied his effortless ease of writing and the swagger his language carries.
Thank you for the signed copy
Profile Image for Vidya.
2 reviews3 followers
September 8, 2021
ട്വിസ്റ്റുകൾ ഉള്ളിലൊളിപ്പിച്ച 16 കഥകൾ. മിത്തുകളുടെയും യാഥാർത്ഥ്യത്തിൻ്റെയും വിശ്വാസങ്ങളുടെയും അവിശ്വാസങ്ങളുടെയും വ്യത്യസ്ത തലങ്ങളെ തൊട്ടുപോകുന്ന എഴുത്ത്. ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാവുന്ന ഒരുപിടി നല്ല കഥകൾ.
Displaying 1 - 5 of 5 reviews

Can't find what you're looking for?

Get help and learn more about the design.