Orotha won Kakkandan many recognitions including the Kerala Sahithya Akademi Award. One of his best known novels. From the blurb:- തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിന് മീനച്ചിലാറിലൂടെ ഒഴുകി വന്ന പെണ്ണ് . അവൾ ദുഃഖമായിരുന്നു. അവൾ കരുത്തായിരുന്നു. ഒറോത സ്നേഹവും ത്യാഗവുമായിരുന്നു. ഒറോതയിലൂടെയാണ് ചെമ്പേരിയുടെ ഉയർച്ചയുടെ കഥ തുടങ്ങിയത് . മൂടൽമഞ്ഞിന്റെ പുതപ്പിങ്കീഴിൽ മലകളുടെ അടിവാരത്തിൽ, പുഴയുടെ തീരങ്ങളിൽ വന്യമൃഗങ്ങൾ ഇരതേടിയലഞ്ഞിരുന്ന ചെമ്പേരിയിൽ പ്രകാശം പരന്നതിന്റെ കഥ .
George Varghese Kakkanadan (Malayalam: ജോര്‍ജ്ജ് വര്‍ഗ്ഗീസ് കാക്കനാടന്; (23 April 1935 – 19 October 2011[1]), commonly known as Kakkanadan, was a Malayalam language short story writer and novelist from Kerala state, South India. He is often credited with laying the foundation of modernism in Malayalam literature. He is a recipient of Kendra Sahithya Academy Award.
കേരളചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ പഴയമലബാർപ്രദേശത്തേക്കുണ്ടായ കുടിയേറ്റ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ചെറുനോവലാണ് 'ഒറോത'
ഒറോത എന്ന കഥാപാത്രത്തെ തന്റെ അമ്മ പറഞ്ഞ ഒരു കഥയിൽ നിന്നാണ് തനിക്കു കിട്ടിയതെന്ന് കാക്കനാടൻ ഈ നോവലിന്റെ സമർപ്പണവാക്യത്തിൽ പറയുന്നുണ്ട് .
തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്നപേരിൽ പ്രസിദ്ധമായ പ്രളയകാലത്ത് മീനച്ചിലാറിലൂടെ ഒഴുകി വന്നവളാണ് ഒറോത .വെട്ടുകാട്ടിൽ പാപ്പൻ എന്ന അവിവാഹിതനും മദ്ധ്യവയസ്കനുമായ വള്ളമൂന്നുകാരനായിരുന്നു ഒൻപതുമാസം മാത്രം പ്രായമുണ്ടായിരുന്ന ആ കുഞ്ഞിനെ പുഴയിലൂടെ ഒഴുകി പോകുന്നതിനിടയിൽ സാഹസികമായ രക്ഷപ്പെടുത്തിയത്.പാപ്പൻ അവളെ തന്റെ അമ്മയുടെ പേരു തൽകി തന്റെ മകളായി വളർത്തുന്നു .തുടർന്നുള്ള ഒറോതയുടെ ജീവിതവും അപ്രത്യക്ഷമായിത്തീരലുമാണ് ഈ നോവലിന്റെ വിഷയം .
ഒരു ജലപ്രവാഹത്തിൽ എങ്ങുനിന്നോ ഒഴുകിയെത്തിയ ഒറോത നോവലിന്റെ അവസാനഭാഗത്ത് ഒരു ജലപ്രവാഹത്തിന്റെ ഉത്ഭവം തേടിയുള്ള യാത്രയിൽ എങ്ങോ പോയി മറയുന്നു അങ്ങനെ ചെമ്പേരി എന്ന സ്ഥലത്തെ ജനങ്ങളുടെ മനസ്സിൽ ഒരിതിഹാസ കഥാപാത്രമായി ഒറോത മാറിത്തീരുന്നു .
അവിശ്വസനീയമായ ആവിർഭാവത്തിന്റെയും ദുരൂഹമായ ഒരു തിരോധാനത്തിന്റെയും ഇടവേളകളിൽ രചിക്കപ്പെട്ട ഒരധ്യായമാണ് മനുഷ്യജന്മമെന്ന് ഒറോതയുടെ കഥ സാക്ഷ്യപ്പെടുത്തുന്നു എന്ന് നോവലിന്റെ പഠനത്തിൽ ഡോ.കെ.വി .തോമസ് (2001)
തിരുവിതാംകൂറിൽ നിന്നും മലബാറിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള നോവലുകൾ എല്ലാം പ്രിയപെട്ടവയാണ്, പക്ഷേ ഓറോത എന്നെ നിരാശപ്പെടുത്തി. വളരെ ഭംഗിയായി തുടങ്ങിയ ശേഷം എല്ലാം എൺപത് പേജിൽ കഥാകാരൻ തീർത്തപ്പോൾ ഒരു വിഷമം. ഒരുപാട് പറയാൻ ബാക്കി വെച്ച പോലെ. വളരെ വേഗത്തിൽ വായിച്ചു തീർക്കാവുന്ന ഒരു കുഞ്ഞു നോവൽ.
തൊണ്ണൂറ്റി ഒൻപത്തിലെ വെള്ള പൊക്കത്തിൽ വെട്ടുകാട്ടിൽ പാപ്പൻ എന്ന തുഴച്ചിലുകാരന് ലഭിച്ചതാണ് ഓറോതയെ. തൻറെ എല്ലാ ദുശ്ശീലങ്ങളും മാറ്റിവച്ച് ഓറോതയെ പാപ്പൻ പൊന്നു പോലെ വളർത്തുന്നു. വിവാഹ ജീവിതത്തിനു ശേഷം മലബാറിലേക്ക് കുടിയേറിയ ഓറോതയുടെയും കുടുംബത്തിന്റെയും കഥയാണ് നോവലിൽ പിന്നീട് കാണുന്നത്. ചെമ്പേരി എന്ന ഗ്രാമം പടുത്തുയർത്തുന്നത്തിൽ ഓറോതയുടെ അധ്വാനം നമുക്ക് കാണാം. വിഷകന്യകയിലെ പോലെയോ വല്ലിയിൽ വിവരിച്ച പോലെയോ മലബാറിലെ ദുഷ്കരമായ ജീവിതത്തെ വിസ്തൃതമായി വിവരിച്ചു കാണുന്നില്ല. കഥാകാരൻ്റെ താത്പര്യം ആയിരുന്നിരിക്കണം.വായിച്ച് തീർന്നപ്പോൾ ഓറോതയും ഓറോതയുടെ ജീവിതവും വളരെ ചുരുങ്ങിയ രീതിയിൽ വിവരിച്ച പോലൊരു തോന്നൽ.
തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം തിരുവിതാംകൂറിന്റെ ചരിത്രത്തിലെ ഏറ്റവും ദാരുണമായ ദുരന്തങ്ങളിലൊന്നായിരുന്നു. അന്ന് മീനച്ചിലാറിലൂടെ ഒഴുകിവന്ന ഒരു കുഞ്ഞു ജീവനെ വെട്ടുകാട്ടുപാപ്പൻ എന്ന കരുത്തനായ മനുഷ്യൻ എടുത്തു വളർത്തുന്നു.. അവൾക്ക് ഓറോത എന്ന് പേരിടുന്നു.. അവളിലൂടെയാണ് ഈ കഥ മുന്നോട്ട് പോകുന്നത്.. ഓറോത സുന്ദരിയായിരുന്നു, അവൾ ധീരയായിരുന്നു.. അവൾ ചെമ്പേരിയുടെ കരുത്തായിരുന്നു.. മലബാറിലെ മണ്ണിനെ കീഴ്പ്പെടുത്തിയ പെൺപുലിയായിരുന്നു ഓറോത..
കാക്കനാടന്റെ തൂലികയിൽ പിറന്ന എന്നെ ഒരുപാട് സ്വാധീനിച്ച ഒരു കൃതി..
ഓറോത.. നിന്നെയെനിക്ക് മറക്കാനാവുന്നില്ല.. നിന്നെപ്പറ്റി ഓർക്കുമ്പോൾ എന്റെ ഹൃദയം വേദനിക്കുന്നു.. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു.. . . . Book-ഒറോത Writer-കാക്കനാടൻ
കാക്കനാടന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത ചെറു നോവലാണ് ഒറോത. കുടിയേറ്റങ്ങളെ ആസ്പദമാക്കി മലയോടും കാടിനോടും പടവെട്ടാനിറങ്ങിയ മനുഷ്യരുടെ കഥയാണ് ഒറോത.
വെള്ളപ്പൊക്കത്തിൽ ഒലിച്ചു വന്ന ഒറോതയുടെ കഥയാണി നോവൽ. പരാജയങ്ങളെ അതിജീവിച്ച് സമൂഹനന്മയ്കായി ജീവിക്കുന്ന ഒറോതയുടെ കഥയാണിതിന്റെ ഇതിവൃത്തം
13 അധ്യായങ്ങളും 80 പേജുകളുമുള്ള ഈ പുസ്തകം പുറത്തിറക്കിയത് പൂർണ്ണ ബുക്സാണ്.
തെക്കൻ കേരളത്തിൽ നിന്ന് മലബാറിലേക്ക് കുടിയേറി കാട് വെട്ടി നാടാക്കിയ മനുഷ്യരുടെ ദുരിതങ്ങളുടെ കഥയാണ് ഒറോത. ലളിതമായ ഭാഷയിൽ തീർത്ത കരുത്തുറ്റ ഒരു ചെറു നോവൽ