അമൽ, ബാലു, ബബി(ബബിത). ഇവർ കസിൻസ് ആണ്. സ്കൂൾ പൂട്ടിയതോടെ യാത്ര പോകാൻ അവർ തീരുമാനിക്കുന്നു. സാഹസിക യാത്രകൾ ആണ് അവർക്കിഷ്ടം. അവർ മുൻപ് നടത്തിയ ഒരു യാത്രയിൽ ആണ് കൊള്ളക്കാർ ഒളിപ്പിച്ച ഒരു നിധി കണ്ടെത്തിയതും, "കുട്ടീസ് ചാനൽ" എന്ന YouTube ചാനൽ അവർ തുടങ്ങിയതും. ഇപ്പോൾ അവരുടെ യാത്രയിൽ അവർ ചാത്തു എന്ന കുട്ടി ഭൂതത്തെ രക്ഷപ്പെടുത്തുന്നു. ചാത്തുവിൻറെ അനുജത്തി വൈറ്റ് റോസിനെ രക്ഷിക്കുവാൻ കഴിയുന്നു. അവർ നടത്തുന്ന ഫാൻറസി യാത്രകളും, അതിലെ അത്ഭുത കാഴ്ചകളും, വിസ്മയങ്ങളും അറിയുവാൻ വായിക്കൂ, കുട്ടീസ് ചാനൽ ബുക്ക് 2 ഫാന്റസി യാത്രകൾ.