കടൽമണം പോയിട്ട് കടലേ ഇല്ലാത്ത ഒരു ഭാവനാനഗരമാണ് ഈ നോവലിന്റെ ഇടം. മിത്തിന്റെയോ ചരിത്രത്തിന്റെയോ ഭൂതകാലം ഇല്ലാത്തിടം. വികാരം, ശരീരം, സ്ഥാവരം, ആൾക്കൂട്ടം എന്നിങ്ങനെ പല ഉണ്മകളുടെയും ഇല്ലായ്മ (്ീശറ) കൊണ്ടു നിർമ്മിച്ചിടം. ഗുമസ് തരും ലൈംഗികത്തൊഴിലാളികളും മരാമത്തു കരാറുകാരും പി മ്പുകളും പോലീസുകാരും വക്കീലന്മാരും വിദ്യാർത്ഥികളും അരാ ജകരും കലാകാരരും തൊഴിൽരഹിതരുമെല്ലാം വ്യാപരിക്കുന്നുെണ്ടങ്കിലും അവരൊന്നും ചരിത്രത്തിന്റെ ഭൂതഭാവികളാൽ ആവിഷ്ടരല്ല. മറിച്ച് വൈയക്തികമായ വർത്തമാനകാലരഥ്യയിലൂടെ നിഴൽബാധ പോലെ കടന്നു പോകുന്നവരാണ്. അവർ, അവരോ അവരുടെ ആഖ്യാനമോ എന്നതിനെക്കാൾ ആഖ്യാന സാധ്യതകൾ മാത്രമാകുന്നു. -അൻവർ അലി
Poovankery Francis Mathew is an Indian author and screenplay writer in Malayalam film and Television industries. A Winner of a National Film Award for Best Screenplay and multiple State television and other literary awards, he is known for his original style of writing.Literary works such as Chaavunilam, Njayarazhcha Mazha Peyyukayayirunnu, Jalakanyakayum Gandarvanum and 2004il Alice and screen plays which include Sararaanthal, Mikhayelinte Santhathikal, Megham and Kutty Srank are some of his notable works.
ഇതിനു മുൻപ് എഴുത്തുകാരെന്റെതായി ഞാൻ വായിച്ച രചനകളിൽ (ചാവുനിലം, ഇരുട്ടിൽ ഒരു ആത്മാവ് ) നിന്ന് വ്യത്യസ്തമായ ഒരു കഥ പറച്ചിൽ ആണ് ഈ നോവലിൽ ഉള്ളത്. വിവിധ കഥാപാത്രങ്ങൾ ആണ് ഇതിൽ ഓരോ ഭാഗവും നമ്മളോട് പറയുന്നത്. കടലിനെ പോലെ ആഴങ്ങളിൽ നിഗൂഢതകൾ ഒളിപ്പിച്ച ജീവിതങ്ങളാണ് ഈ നോവലിലെ കഥാപാത്രങ്ങൾ. ഒരു ഫോൺ കാൾ വരുമ്പോൾ അതെടുക്കണോ എന്ന തിരഞ്ഞെടുപ്പിൽ നിന്ന് ആരംഭിക്കുന്ന കഥ, ഒന്നിൽ നിന്ന് മറ്റൊന്നിലേക്കു എന്ന രീതിയിൽ വികസിക്കുന്നതാണ്. ആദ്യ പകുതിയിൽ ഒരു ഉദ്വേഗം നിറഞ്ഞ അന്വേഷണ വഴികളിലൂടെ വായനയെ കൊണ്ടുപോവുന്നുണ്ട്. മാത്യൂസിന്റെ ഈ വേറിട്ട എഴുത്തു ഇഷ്ടപ്പെട്ടു.
ഒരു നഗരത്തിൽ പല വിധ മേഖലകളിൽ, തട്ടുകളിൾ ജീവിക്കുന്ന, വ്യത്യസ്ത മുഖമുള്ള മനുഷ്യർ.. പോലീസുകാർ, വക്കീലന്മാർ,സർക്കാർ ജോലിക്കാർ, ലൈംഗിക തൊഴിലാളികൾ, പിമ്പുകൾ, തൊഴിൽരഹിതർ, കലാകാരന്മാർ, എഴുത്തുകാർ, വിദ്യാർത്ഥികൾ അങ്ങനെ എല്ലാവരും ചേർന്ന ഒരു കഥ..
എഴുത്തുകാരന്റെ ഞാൻ വായിച്ചിട്ടുള്ള മുൻപത്തെ രചനകളെ (അടിയാള പ്രേതം, ഇരുട്ടിൽ ഒരു പുണ്യാളൻ, മുഴക്കം) അപേക്ഷിച്ച് എനിക്ക് ഈ പുസ്തകം തീരെ ഇഷ്ടപ്പെട്ടില്ല... . . . 📚Book - കടലിന്റെ മണം ✒️Writer- പി എഫ് മാത്യൂസ് 📜Publisher- ഡിസി ബുക്ക്സ്
കടൽമണം പോയിട്ട് കടലെ ഇല്ലാത്ത ഒരു നഗരത്തിലെ കഥ പറയുന്ന എഴുത്തുകാരൻ. കഥയിൽ ഭാവനകൾ മാത്രം. ചരിത്രത്തിന്റെയോ മിത്തിന്റെയോ മാന്ത്രികതയുടെയോ ഒക്കെ പിൻബലമില്ലാതെ, നഗരത്തിലെ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ, നിയമവ്യവസ്ഥിയുടെയൊക്കെ കഥ പറയുന്നു. പോത്തിനെ തല്ലുന്നത് പോലെ തല്ലി പഴുപ്പിച്ചു വളർന്ന സച്ചിദാനന്ദൻ അന്പതുകൾ പിന്നിടുമ്പോൾ യാന്ത്രികമായ ജീവിതത്തിൽ നിന്നും തനിക്കൊരു മോചനം മരണം കൊണ്ടു മാത്രമാണെന്ന് തിരിച്ചറിയുന്നു. അന്പതുകൾ പിന്നിട്ട ശേഷവും അയാളിൽ അടങ്ങാത്ത ഒരു ആഗ്രഹം തലപൊക്കുകയാണ്... പ്രണയിക്കാൻ കാമിക്കാൻ. ഇന്നേവരെ അറിയാത്ത ആ വികാര തീവ്രത അറിയാൻ അയാൾ ശ്രമിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. ചൈൽഡ് അഭ്യൂസ് നേരിടേണ്ടി വരികയും ചെറുപ്പത്തിൽ തന്നെ അമ്മായിടെയും അമ്മാവന്റെയും രാത്രി പ്രണയം നേരിട്ട് കാണേണ്ടി വരികയും ചെയ്യുന്ന അയാളുടെ ഭാര്യയിൽ ഉണ്ടാക്കുന്ന ഇൻസെക്യൂരിറ്റീസ്... ഇന്നത്തെ സമൂഹത്തിൽ ഇനിയുമേറെ പ്രാധാന്യമുള്ള ഒരു വിഷയം മനോഹരമായി പറഞ്ഞു പോകുന്നു. ഇദ്ദേഹത്തിന്റെ ഇരുട്ടിൽ ഒരു പുണ്യവാളൻ എഴുതിയ അതേ ശൈലിയാണ് ഇവിടെയും. കഥാപാത്രങ്ങൾ ഓരോരുത്തരായി മുന്നിൽ വന്നു നിന്നു നമുക്ക് കഥ പറഞ്ഞു തരും. പുണ്യാളൻ എഴുതിയ ആളാണോ ഇങ്ങനെയൊരു വിഷയം കൈകാര്യം ചെയ്തതെന്ന കുഞ്ഞൊരു അതിശയവുമില്ലാതില്ല. പ്രിയപ്പെട്ട എഴുത്തുകാരുടെ ലിസ്റ്റിലേക്ക് താങ്കളെയും ഞാൻ മനസോടെ ചേർത്തു വയ്ക്കുന്നു.
ഈ പ്രപഞ്ചത്തിൽ സ്ത്രീയും പുരുഷനും എപ്പോഴും ടോം ആൻഡ് ജെറി ആയിത്തന്നെ വാഴണമെന്നതാണോ പ്രകൃതി നിയമം....??
എന്നാലും എന്റെ എഴുത്തുകാര മനസുകൊണ്ട് വല്ലാതെ സങ്കർഷത്തിൽ നിൽക്കുമ്പോഴാണ് ഞാൻ ഈ പുസ്തകം വായിക്കുന്നത് എന്നെ വീണ്ടും പ്രതിസന്ധിയിലാക്കുന്നു താങ്കൾ.
വായന📖 - 21/2022 പുസ്തകം📖 - കടലിൻ്റെ മണം രചയിതാവ്✍🏻 - പി.എഫ് മാത്യൂസ് പ്രസാധകർ📚 - ഡി.സി ബുക്സ് തരം📖 - ഫിക്ഷൻ പതിപ്പ്📚 - 3 പ്രസിദ്ധീകരിച്ചത്📚📅 - നവംബർ 2021 ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്📚📖 - ഓഗസ്റ്റ് 2021 താളുകൾ📄 - 328 വില - ₹350/-
🌊പി.എഫ് മാത്യൂസിൻ്റേതായി നമ്മൾ കൂടുതലായി വായിച്ചിട്ടുള്ള കൃതികൾ ചാവുനിലം, ഇരുട്ടിൽ ഒരു പുണ്യാളൻ, അടിയാളപ്രേതം എന്നിവയായിരിക്കും. ഡാർക് മോഡ് ത്രില്ലർ ശ്രേണിയിൽ പെടുന്ന ഈ മൂന്ന് കൃതികളെയും നമുക്ക് വേണമെങ്കിൽ പുണ്യാളൻ യൂണിവേഴ്സ് എന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല. അതുകൊണ്ട് തന്നെ എഴുത്തുകാരനിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നതും അത്തരം കൃതികളായിരിക്കും. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി എഴുതിയ നോവലാണ് "കടലിൻ്റെ മണം".
🌊കുറച്ച് മനുഷ്യരുടെ പച്ചയായ ജീവിതയാഥാർഥ്യങ്ങളെ തുറന്ന് കാണിക്കുന്ന ഒരു നോവൽ. എന്നാൽ, അത്തരത്തിൽ ഇതുവരെ എഴുതപ്പെട്ടിട്ടുള്ള മറ്റു നോവലുകളിൽ നിന്നെല്ലാം ഈ നോവൽ കുറച്ച് വ്യത്യസ്തമാണ്. അതിന് കാരണം പി.എഫ് മാത്യൂസിൻ്റെ എഴുത്ത് തന്നെയാണ്. നോവലിൻ്റെ പേരിൽ തന്നെയുള്ള കടൽ കഥയിലെവിടെയും പശ്ചാത്തലമായി വരുന്നില്ലെങ്കിൽ പോലും എന്തുകൊണ്ട് ഈ പേര് എന്ന് വായനയിൽ നമുക്ക് മനസ്സിലാവും. പലവിധ നിഗൂഢരഹസ്യങ്ങൾ ഒളിപ്പിച്ചുകൊണ്ട് പുറമെ ശാന്തമായി ഒഴുകുന്ന കടൽ പോലെയാണ് ഓരോ മനുഷ്യജീവിതവും എന്ന് ഈ പുസ്തകം നമുക്ക് കാട്ടിത്തരുന്നു, അല്ലെങ്കിൽ ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നു. പലവിധ ആഗ്രഹങ്ങളും ചാപല്യങ്ങളും സംഘർഷങ്ങളും മനോവ്യഥകളും ഒളിപ്പിച്ച കടലിൻ്റെ അടിത്തട്ട് പോലെ ഒരു നിഗൂഢത അല്ലേ ഒരർത്ഥത്തിൽ ഓരോ മനുഷ്യമനസ്സും ? കടലിൻ്റെ അടിത്തട്ട് പോലെ പല രഹസ്യങ്ങളും ഉള്ളിൽലടക്കി പുറമെ മാന്യത നടിച്ച് ജീവിച്ച് അവസാനം നാമെന്ത് നേടുന്നു എന്നൊരു ചോദ്യം കൂടി എഴുത്തുകാരൻ നമുക്ക് മുന്നിൽ വെക്കുന്നു.
ക്ഷമിക്കണം, ഇവിടെ ഒരുപക്ഷേ സ്പോയിലറുകൾക്ക് സാധ്യതയുണ്ട്.
അടുത്തെങ്ങും ഒരു കടലിന്റെ സാന്നിധ്യം പോലുമില്ലാത്തൊരു നഗരത്തിലെ ഒരു സാധാരണ ദിവസം. വൈകീട്ട് 4 മണിക്ക് ഒരു ചായക്കടയിൽ തന്റെ സ്ഥിരം ചായ കാത്തിരുന്ന, പൊതുമരാമത്തുവകുപ്പിലെ ഒരു സാധാരണ ഉദ്യോഗസ്ഥനായ, അമ്പത്തിമൂന്നുകാരൻ സച്ചിദാനന്ദന് ഒരു കടലിന്റെ മണം അനുഭവപ്പെടുന്നു. അതിനു പിന്നാലെ ഫോണിൽ വന്ന അറിയാത്ത നമ്പറിൽ നിന്നൊരു വിളി. അന്നേരം അയാൾക്ക് രണ്ട് സാധ്യതകൾ ഉണ്ടായിരുന്നു. ആ ഫോൺകോൾ അറ്റൻഡ് ചെയ്യാം, ചെയ്യാതിരിക്കാം. ഇത്തരം അവസരങ്ങളിൽ സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു വ്യക്തി ഒരു നിമിഷനേരത്തെ ചാഞ്ചല്യത്തിൽ എടുക്കുന്ന തീരുമാനം എങ്ങനെ അയാളുടെ ജീവിതത്തെ തകിട��� മറിക്കുമെന്ന് പിന്നീടുള്ള സംഭവങ്ങൾ നമുക്ക് കാണിച്ചുതരുന്നു.
സച്ചിദാനന്ദനെ പിന്നീട് നമ്മൾ കാണുന്നത് ഒരു കുറ്റകൃത്യത്തിന്റെ പേര���ൽ ജയിൽവാസത്തിനുശേഷം മകൾ മായയോടൊപ്പം വീട്ടിലേക്ക് തിരിച്ചു വരുന്നതായിട്ടാണ്. ഭാര്യ സുലേഖയും, രണ്ട് മക്കൾ, മായയും അജയനും അടങ്ങുന്നതാണ് അയാളുടെ കുടുംബം. മായയുടെ കാഴ്ചപ്പാടിൽ “അവനവനിൽത്തന്നെ ചുരുങ്ങിപ്പോയ യന്ത്രമാണ് സച്ചിദാനന്ദൻ.” ദിവസങ്ങൾ ഒരു കടമ പോലെ, യന്ത്രം കണക്കെ പുലർത്തിപ്പോകുന്ന അയാൾക്ക് ആരോടും ഒന്നും തന്നെയില്ല. ആദ്യരാത്രിയിൽ തന്നെ പിച്ചിക്കീറാൻ നോക്കിയൊരു മൃഗമായിട്ടാണ് സുലേഖ അയാളെ കണ്ടത്. ആ ദിവസം മുതൽ പെണ്ണുടലിനോടുള്ള തന്റെ കൗതുകം വെറും ഒരു ഫാന്റസി മാത്രമാണെന്ന തോന്നലാണ് അയാൾക്കുണ്ടാകുന്നത്. ഏതൊരു ദാമ്പത്യമെന്ന ഫാക്ടറിയുടെയും ഉപോല്പന്നമെന്ന പോലെ രണ്ട് മക്കളുണ്ടായെന്നു മാത്രം. മക്കൾക്കും അച്ഛനെന്നാൽ തങ്ങളോടോ അമ്മയോടോ പ്രത്യേകിച്ചൊരു താൽപ്പര്യവുമില്ലാത്ത ഒരു യന്ത്രം. എന്തിനും ഏതിനും കണ്ണീർഗ്രന്ഥിയെ ആശ്രയിക്കുന്ന സുലേഖ, സ്വന്തമായി ശക്തമായ നിലപാടെടുക്കാൻ കെൽപ്പുള്ള മായ, പ്രത്യേകിച്ച് ഒരു നിലപാടും ഇല്ലാതെ കോപത്തെ മാത്രം തന്റെ ആയുധമാക്കി ഭീരുത്വത്തെ മറയ്ക്കുന്ന അജയൻ. ഇതാണ് സച്ചിദാനന്ദന്റെ കുടുംബം. ചുരുക്കിപ്പറഞ്ഞാൽ എപ്പോൾ വേണമെങ്കിലും ഊർന്നുപോകാൻ പാകത്തിൽ കൈയ്യിലെടുത്ത ഒരു പിടി മണൽ പോലൊരു കുടുംബം.
ഭർത്താവുമായി വേർപിരിഞ്ഞ്, നാലുവയസ്സുള്ള മകനോടൊപ്പം നഗരത്തിലെ ഒരു ഫ്ലാറ്റിൽ കഴിയുകയാണ് സഫിയ. ഉന്നതവിദ്യാഭ്യാസം ഉണ്ടെങ്കിലും അർഹമായ ജോലി നേടാൻ കഴിയാതെ ജീവിതം മുന്നോട്ടു നീക്കാൻ ഉടൽ വിറ്റു ജീവിക്കുന്നു. തൊഴിലിന്റെ ഭാഗമായി ശാർങ്ങരൻ എന്ന് സ്വയം പരിചയപ്പെടുത്തുന്നൊരാൾ സഫിയയുടെ ജീവിതത്തിന്റെ ഗതി മാറ്റിമറിക്കുന്നു. അയാൾ പറയുന്ന ആളുകളും സ്ഥലങ്ങളും ആയിരുന്നു പിന്നീടങ്ങോട്ട് അവളുടെ തൊഴിലിനെ നിശ്ചയിച്ചിരുന്നത്. ആദ്യമാദ്യം ആ ബന്ധത്തിനുണ്ടായിരുന്ന ഊഷ്മളത പോകെപ്പോകെ ഒരു മുതലാളി-തൊഴിലാളി ബന്ധത്തിലേക്ക് വഴിമാറുന്നതായി കാണാം. അങ്ങനെയിരിക്കെ അവൾക്ക് ഈ കൂട്ടുബിസിനസ്സ് ഒഴിവാക്കി സ്വന്തമായി മുന്നോട്ട് പോയാലെന്താണ് എന്നൊരു ചിന്ത വരികയും അങ്ങനെ ഫോണിൽ വെറുതെ റാൻഡം ആയി നമ്പർ മിസ്സ്ഡ് കോൾ അടിക്കുന്നൊരു പരീക്ഷണം നടത്തുകയും ചെയ്യുന്നു. ഏതെങ്കിലും ഒരു ഇര ഈ കൊളുത്തിൽ കൊത്തുമെന്നു വിചാരിക്കുന്ന നേരത്താണ് സഫിയയുടെ ഫോൺ കോൾ നഗരത്തിന്റെ മറ്റൊരു കോണിൽ ചായ കാത്തിരിക്കുന്ന സച്ചിദാനന്ദനെ തേടിയെത്തിയത്. അത്രയും കാലം ഭാവനയിൽ മാത്രം കണ്ടിരുന്ന ഉടലുകളുടെ ആനന്ദം ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കാൻ കൊതിച്ചിരുന്ന സച്ചിദാനന്ദന് സഫിയയുടെ ഫോൺകോൾ ഒരു പുതിയ അനുഭവമേഖല ആകുന്നു. ആ ഒരു സംഭവം എങ്ങനെ രണ്ടുപേരുടെയും ജീവിതങ്ങളെ കോർത്തിണക്കുകയും, സച്ചിദാനന്ദന്റെ ആ ഒരു നിമിഷത്തെ തിരഞ്ഞെടുപ്പ് അയാളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നും ആണ് പിന്നീടുള്ള കഥ.
അടിയാളപ്രേതം ആണ് ഇതിനു മുൻപ് ഞാൻ വായിച്ചിട്ടുള്ള മറ്റൊരു പി.എഫ്. മാത്യൂസ് നോവൽ. ആ നോവലും കടലിന്റെ മണവും തമ്മിൽ കഥ പറയുന്ന രീതിയിൽ ഏറെ വ്യത്യാസമുണ്ട്. സച്ചിദാനന്ദൻ, സഫിയ, മായ, കോൺസ്റ്റബിൾ സന്തോഷ് ബാബു, പേര് പറയാത്ത ഒരാൾ, എന്നിങ്ങനെ കുറച്ചു കഥാപാത്രങ്ങളാണ് നമ്മളോട് കഥ പറഞ്ഞു അന്വേഷണാത്മകമായ ഈ കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഒരു കൊലപാതകത്തിന് ഉത്തരം കണ്ടുപിടിക്കാനുള്ള ഉദ്വേഗം ആദ്യമൊക്കെ തോന്നുമെങ്കിലും ഇടയ്ക്ക് വെച്ച് ആ ആകാംക്ഷ നഷ്ടപ്പെടുന്നു. കഥയുടെ രസച്ചരട് അവസാനമെത്തുംതോറും മുറിഞ്ഞുപോകുന്നതായി തോന്നുന്നു. ഒന്നുരണ്ടു കഥാപാത്രങ്ങൾ അനാവശ്യമെന്നു തോന്നി, അതിനു കാരണമായി കഥാകാരൻ എന്ത് തന്നെ പറഞ്ഞാലും. പേരുപറയാതെ നമ്മളോട് കഥ പറയുന്ന കഥാപാത്രവും, സഫിയയോടൊത്ത് ഒരു രാത്രി ചിലവിട്ട് എങ്ങോ പോയി മറഞ്ഞ ജയരാമൻ എന്നയാളും കഥാകാരന്റെ മാത്രം താൽപ്പര്യത്തിന് കഥയിൽ വന്നു പോകുന്നതായി തോന്നുന്നു. കഥയിൽ ഒന്നുരണ്ടിടങ്ങളിൽ പറയുന്ന കടലിന്റെ മണം ഒരു പക്ഷെ ആ സന്തർഭത്തിൽ ഉള്ള വ്യക്തിക്ക് മുന്നിലെ വഴികളെ തിരഞ്ഞെടുക്കാനുള്ള സൂചനയാവാം. അന്നേരം അയാൾ എടുക്കുന്ന തീരുമാനം ആവാം അയാളുടെ കഥയെ നിയന്ത്രിക്കുന്നത്. ഈയൊരു സൂചകം കഥയ്ക്ക് ഒരു സമാന്തരലോകത്തിന്റെ പ്രതീതി നൽകുന്നു.
കടലിന്റെ മണം വ്യത്യസ്തമായൊരു ശരാശരിവായന മാത്രമായാണ് എനിക്ക് അനുഭവപ്പെട്ടത്.
ഇത് ഒരിക്കലും ഒരു വിവരണമോ അല്ലെങ്കിൽ നോവലിനെ പറ്റിയുള്ള ആധികാരികമായ ഒരു അവലോകനമോ അല്ല മരിച്ച വായനയിൽ നിന്നുണ്ടായ അനുഭവങ്ങൾ മാത്രമാണ് .
പ്രിയപ്പെട്ട ആശയം : നമുക്ക് ഭൂതകാലത്തിന്റെ ഭാരമില്ലാത്ത സുഹൃത്തുക്കൾ ആകാം
മരണത്തിന്റെ എഴുത്തുകാരൻ തന്റെ പതിവ് ശൈലി വിട്ടു മനുഷ്യരിലേക്ക് തിരിഞ്ഞതിന്റെ അനന്തര ഫലം ആണ് കടലിന്റെ മണം എന്ന രചന. ഒരു പക്ഷെ അദ്ദേഹം എഴുതിയിരിക്കുന്നത് മനുഷ്യരെ പറ്റി ആണെങ്കിലും ഒടുവിൽ അത് കൊണ്ട് എത്തിക്കുന്നത് ശരീരം മറന്നു കഴിഞ്ഞ കുറച്ച ആത്മാക്കളുടെ കഥയിലേക്ക് തന്നെ ആണ്.
ആത്മാവിനെ മറന്ന ഒരു പാട് ശാരീരീരങ്ങളെ നമുക്ക് ഇതിൽ കാണുവാൻ സാധിക്കും അതിലുപരി തന്റെ ശരീരത്തിനെയും ലോകത്തിന്റെയും പകപ്പോടെ നോക്കി കാണുന്ന ചില ആത്മാക്കളും ഇതിൽ വന്നു പോകുന്നു . അവരിൽ പലർക്കും തന്റെ യാത്ര എങ്ങോട്ടാണെന്ന് ഉള്ള ലക്ഷ്യബോധങ്ങൾ ഇല്ല , മരിച്ച മനുഷ്യർ നയിക്കുന്ന ശാരീരീരങ്ങൾ മാത്രമുള്ള ലോകത്തിൽ നിന്നുള്ള മോചനം മാത്രം ആണ് അവർ ആഗ്രഹിക്കുന്നത് .
സമൂഹം എന്നതിന്റെ ആവശ്യകത ഉണ്ടോ ഇല്ലയോ എന്നത് ഓരോരുത്തരുടെയും ഭാവനയ്ക്ക് തന്നെ വിടുന്നു . പക്ഷെ ശരീരങ്ങൾ മാത്രമുള്ള അത്തരം ഒരു സമൂഹത്തിൽ സ്വാതന്ത്രം കാംക്ഷിക്കുന്ന ആത്മാക്കൾക് എന്ത് കാര്യം . ശരീരങ്ങൾ മാത്രമുള്ള അത്തരം സമൂഹങ്ങൾ ആത്മാക്കളെ അതിന്റെ . ചട്ടക്കൂടുകളിൽ ബന്ധിക്കുന്നതിന്റെ നേർ കാഴ്ച്ച ആണ് നമുക്ക് ചുറ്റും ഉള്ളത് . യാന്ത്രികമായ അത്തരം ലോകത് എല്ലാം കടമകളിൽ ഒതുങ്ങിയ മനുഷ്യരെ മരമേ കാണുവാൻ നമുക്ക് സാധിക്കുകയുള്ളു . അതിനാലാണ് ആത്മാക്കൾ ഇല്ലാത്ത ശാരീരീരങ്ങൾ മാത്രം ഉള്ള സമൂഹം എന്ന് ഞാൻ അതിനെ വിശേഷിപ്പിച്ചത് .
ഓരോരുത്തരുടെയും കഥയും ശെരികളും ,തെറ്റുകളും എല്ലാം മറ്റൊരാൾക്ക് എന്നും അപരിചിതമാണ് . ആ അപരിചിതത്വം ഒരു നാലും മാറാൻ പോകുന്നതും ഇല്ല എന്നും ഈ കഥയിലൂടെ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും .
നോട്ട് ; കടലിന്റെ മണം വായന തുടങ്ങിയത് മുതൽ മനസ്സിൽ കോറിയിട്ട കാര്യങ്ങൾ ആണ് ഇതെല്ലം . ഒരിക്കലും ചില കാര്യങ്ങൾ മറ്റൊരാൾക്ക് മനസിലാകും വിധം ആർക്കും പറഞ്ഞു നൽകുവാൻ സാധിക്കുകയില്ല അതിനാൽ യഹ്‍ന്നെ എന്റെ വിഭ്രാന്തിയുടെ ഉൽപ്പരപ്പുകളിൽ കൂടെ സഞ്ചരിക്കുന്നതിനു പകരം നോവൽ വായിച്ചു നിങ്ങൾ തന്നെ അർഥങ്ങൾ മെനഞ്ഞെടുക്കുക .
🔖 ഈ നോവലിന്റെ പശ്ചാത്തലം കടൽ മണം പോയിട്ട് കടലേ ഇല്ലാത്ത ഒരു ഭാവനഗരമാണ്. പൊതുമരാമത്തു വകുപ്പിൽ ജോലി ചെയ്യുന്ന സാധാരണക്കാരനായ സച്ചിദാനന്ദന്റെ പതിവു ചായക്കട, വൈകുന്നേരത്തെ ഒരു ഗ്ലാസ് ചായ കുടിക്കുന്നതിനിടയിൽ വരുന്ന ഒരു മിസ്സ് കോൾ. അവിടെ നിന്നാണ് ‘കടലിന്റെ മണം’ ആരംഭിക്കുന്നത്.
🔖 ഒട്ടും വിശേഷപ്പെട്ടതല്ലാത്ത ജീവിതം നയിക്കുന്ന സച്ചിദാനന്ദന് തന്റെ അവസാന നാളുകളിൽ ഒന്ന് ഓർത്ത് സന്തോഷിക്കാനോ, ചരിതാർഥ്യം കൊള്ളാനോ പോലും ജീവിതത്തിൽ ഒന്നും സംഭവിച്ചിട്ടില്ല! ആവർത്തനവിരസതയുള്ള ജീവിതം നയിക്കുന്ന ആളാണയാൾ.
🔖 ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയത്തിന്റെയും കാമത്തിന്റെയും രുചിയറിയണമെന്ന മോഹവുമായി അയാൾ സഫിയയുടെ അടുത്ത് എത്തിച്ചേരുകയും, എന്നാൽ പ��ലീസ് പിടിയിൽ ആവുകയും ചെയ്യുന്നു. സമൂഹത്തിൽ തനിക്കുള്ള നിലയും വിലയും ഓർത്ത് സദാചാരക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ അയാൾ സ്വീകരിക്കുന്ന മാർഗം അയാളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നു.
🔖 സച്ചിദാനന്ദനെ കൂടാതെ സഫിയ, മായ, അജയൻ, ബാബു തുടങ്ങിയ കഥയിലെ ഓരോ കഥാപാത്രങ്ങളുടെ വീക്ഷണത്തിലൂടെയും കഥാകൃത്തു നമ്മളെ കൊണ്ടുപോകുന്നുണ്ട്.
🔖 പച്ചയായ മനുഷ്യജീവിതങ്ങൾ വളരെ സൂക്ഷ്മതയോടെ പി.എഫ്. മാത്യൂസ് സർ ഈ നോവലിലൂടെ വായനക്കാരിലേക്ക് എത്തിക്കുകയാണ്. അദ്ദേഹത്തിന്റെ ആഖ്യാനശൈലി വളരെ ലളിതവും ഓരോ വായനക്കാരെയും പുസ്തകത്താളുകളിൽ പിടിച്ചിരുത്താനുതകുന്നതുമാണ്.
🔖 നോവലിന്റെ പേരിലെ കടൽ ഈ കഥയിൽ എവിടെയും കാണാത്തതെന്തേ എന്നുള്ള ചോദ്യത്തിന്റെ ഉത്തരവും നമുക്ക് അവസാനം ലഭിക്കുന്നു - പുറമെ ശാന്തമായി ഒഴുകുന്ന കടൽ പോലെയാണ് മനുഷ്യ മനസ്സും! ഒരുപാട് മോഹങ്ങളും ചാപല്യങ്ങളും ആരുമറിയാത്ത രഹസ്യങ്ങളും ഒളിപ്പിച്ച മനസ്സ് ഒരർത്ഥത്തിൽ കടൽ പോലെ തന്നെയാണ്!
🔖 ജീവിതത്തിന്റെ മറ്റൊരർത്ഥതലത്തിലേക്ക് ഓരോ വായനക്കാരനെയും കൊണ്ട് പോവുകയാണ് കഥാകൃത്ത് ‘കടലിന്റെ മണം’ എന്ന ഈ കൃതിയിലൂടെ. ഓരോ മനുഷ്യന്റെയും ജീവിതവീക്ഷണത്തിലൂടെ മുന്നോട്ട് പോകുന്ന കഥ നമുക്ക് പുതിയൊരു വായനാനുഭവം കൂടെ സമ്മാനിക്കുന്നു!
🔖 ഈയിടെ വായിച്ച പുസ്തകങ്ങളിൽ ഒരുപാട് ചിന്തിപ്പിച്ച ഈ പുസ്തകം പ്രിയപ്പെട്ട പുസ്തകങ്ങളുടെ ലിസ്റ്റിലേക്ക് മാറിയിരിക്കുന്നു!
തിരഞ്ഞെടുപ്പിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു കഥ. രണ്ടുതരം തെരഞ്ഞെടുപ്പുകളുണ്ട്. എടുക്കാം എടുക്കാതിരിക്കാo. എടുക്കാൻ എന്നതിലൂടെയാണ് പുസ്തകം കടന്നുപോകുന്നത്. എടുക്കാതിരുന്നാൽ ഈ പുസ്തകമേ ഉണ്ടാകുമായിരുന്നില്ല. വളരെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന നോവലാണിത്.
50 വയസ്സ് പിന്നിട്ട പൊതുമരാമത്തിലെ ഉദ്യോഗസ്ഥനായ സച്ചിദാനന്ദന് ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബമാണ് പുറമേ നിന്ന് നോക്കിയാൽ കാണുന്നത്. അവിചാരിതമായി എത്തുന്ന ഒരു മിസ്ഡ് കോളിലൂടെ ബന്ധങ്ങളുടെ അഗാധതയിലേക്ക് പുസ്തകം കടന്നു ചെല്ലുന്നു.
ഒരു ടിപ്പിക്കൽ മാത്യുസിയൻ narattive അല്ല .. ഭാഷയുടെ ഉപയോഗത്തിലും സ്ട്രക്ചറിലും കാര്യമായ വ്യത്യാസം ഫീൽ ചെയ്യുന്നുണ്ട് (And I consider it as a good omen). He is cooking something new എന്നൊരു ഫീൽ ..and actually I am anticipating something new and different from Chavunilam Universe . കടലിൻ്റെ മണം ഒരു ഗംഭീര അനുഭവം എന്നൊന്നും പറയാൻ പറ്റില്ല .. ഒരു ആവറേജ് experience ആയാണ് തോന്നിയത് .
വാർപ്പ് മാതൃകാ ജീവിതം നയിക്കുന്ന ഒരു മനുഷ്യന്റെ വിരസമായ ദിനങ്ങളിലൊന്നിൽ പൊട്ടിമുളക്കാൻ സാധ്യതയുള്ള ഒന്നിൽ നിന്നും കൂടുതൽ വിസ്താരമുള്ള മറ്റൊന്നിലേക്ക് എന്ന രീതിയിൽ ഒരു ബട്ടർഫ്ലൈ എഫക്ട് പോലെ സംഭവിച്ചേക്കാവുന്ന അല്ലെങ്കിൽ സംഭവിച്ച സംഗതികളാണ് കടലിന്റെ മണം പരത്തുന്നത്. ഗന്ധം സുഗന്ധമാണോ ദുർഗന്ധമാണോ എന്നത് തികച്ചും വ്യക്തിപരമായ ഒരു സംഗതിയായി മാറാനും സാധ്യതയുണ്ട്.