മഹാഭാരതത്തിലേക്ക് പല രീതിയിൽ പ്രവേശിക്കാം. എഴുത്തച്ഛൻ മുതൽ എം.ടി. വരെ പലരും പല രീതിയിൽ മഹാഭാരതത്തിലേക്കു പ്രവേശിച്ചവരാണ്. ഇങ്ങനെ പല രീതിയിൽ പ്രവേശിക്കാവുന്ന ഒന്നാവാൻ മഹാഭാരതത്തിന് എങ്ങനെ കഴിഞ്ഞു? മഹാഭാരതത്തിന്റെ ഘടനയാണ് അത് സാധ്യമാക്കുന്നത്. ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ സ്വത്തവകാശമില്ലാത്ത ഒരു പാഠം. ആ പാഠസ്വഭവത്തെ സരളമായി ആവിഷ്‌കരിക്കുകയാണ് കെ സി നാരായണൻ ഈ കൃതിയിലൂടെ.