ഭാരതം ലോകത്തിന് സമ്മാനിച്ച ഇതിഹാസ കൃതിയാണ് മഹാഭാരതം. എണ്ണമറ്റ കഥാസന്ദർഭങ്ങളിലൂടെ നൂറ്റാണ്ടുകളായി മാനവരാശിയെ വിസ്മയിപ്പിച്ച ഈ അത്ഭുതകൃതി ഗദ്യരൂപത്തിൽ അതീവ ലളിതമായി ആസ്വാദകർക്ക് സമർപ്പിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി. മഹാഭാരതത്തിലെ കഥകളും ഉപകഥകളുമെല്ലാം ഈ ആഖ്യാനത്തിൽ ആസ്വാദനമിഴിവോടെ അവതരിപ്പിക്കപ്പെടുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാവുന്ന മഹാഭാരതത്തിന്റെ പുനരാഖ്യാനം.
സുഗതകുമാരി (1934-2020) 1934 ജനുവരിയിൽ ജനിച്ചു. തത്ത്വശാസ്ത്രത്തിൽ എം.എ. ബിരുദം. തിരുവനന്തപുരം ജവാഹർ ബാലഭവന്റെ പ്രിൻസിപ്പൽ, കുട്ടികൾക്കുള്ള 'തളിര്' മാസികയുടെ പത്രാധിപ, സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എന്നീ സ്ഥാനങ്ങൾ വഹിച്ചു. പ്രകൃതിസംരക്ഷണസമിതിയുടെയും 'അഭയ'യുടെയും സ്ഥാപക സെക്രട്ടറി. കേരള സാഹിത്യഅക്കാദമി അവാർഡ് (പാതിരാപ്പൂക്കൾ), സാഹിത്യ അക്കാദമി അവാർഡ്, സാഹിത്യ പ്രവർത്തക അവാർഡ് (രാത്രിമഴ), ഓടക്കുഴൽ അവാർഡ്, ആശാൻ പ്രൈസ്, വയലാർ അവാർഡ് (അമ്പലമണി), ആശാൻ സ്മാരക സമിതി (മദ്രാസ്) അവാർഡ് (കുറിഞ്ഞിപ്പൂക്കൾ), വിശ്വദീപം അവാർഡ് (തുലാവർഷപ്പച്ച), വള്ളത്തോൾ പുരസ്‌കാരം, ബാലാമണിയമ്മ പുരസ്‌കാരം, പി. കുഞ്ഞിരാമൻ നായർ പുരസ്‌കാരം, ബാലസാഹിത്യത്തിനുള്ള സമഗ്ര സംഭാവനാ പുരസ്‌കാരം, ബഷീർ അവാർഡ്, വി. ടി. സാഹിത്യ പുരസ്‌കാരം, മാതൃഭൂമി സാഹിത്യ പുരസ്‌കാരം, പനമ്പള്ളി പ്രതിഭാ പുരസ്‌കാരം, ശ്രീശക്തി അവാർഡ്, അബുദാബി മലയാളി സമാജം അവാർഡ് (രാധയെവിടെ?), ജന്മാഷ്ടമി പുരസ്‌കാരം (കൃഷ്ണകവിതകൾ), സാമൂഹിക സേവനത്തിനുള്ള ഭാട്ടിയ അവാർഡ്, സേക്രഡ് സോൾ അന്തർദ്ദേശീയ പുരസ്‌കാരം, പ്രകൃതി സംരക്ഷണയത്‌നങ്ങൾക്കുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ ആദ്യത്തെ വൃക്ഷമിത്ര അവാർഡ്, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, ദുർഗ്ഗാഭായി ദേശ്മുഖ് അവാർഡ്, (അഭയയുടെ സെക്രട്ടറി എന്ന നിലയിൽ), എഴുത്തച്ഛൻ പുരസ്‌കാരം, സരസ്വതി സമ്മാൻ തുടങ്ങിയവ ലഭിച്ചു. 2006-ൽ രാഷ്ട്രം പത്മശ്രീ നല്കി ആദരിച്ചു. 2020 ഡിസംബർ 23-ന് അന്തരിച്ചു.
Sugathakumari (1934–2020) was born in January 1934 and earned a Master’s degree in Philosophy. She served as the Principal of Jawahar Balabhavan in Thiruvananthapuram, editor of the children’s magazine Thalir, and Chairperson of the State Women’s Commission. She was also the founding secretary of both the Prakriti Samrakshana Samithi (Nature Conservation Society) and Abhaya, a shelter for women and the mentally ill. A celebrated poet and activist, she received numerous awards including the Kerala Sahitya Akademi Award for Pathirappookkal, the Sahitya Akademi Award, the Sahitya Pravarthaka Award for Rathrimazha, the Odakkuzhal Award, Asan Prize, Vayalar Award for Ambalamani, the Asan Memorial Committee (Madras) Award for Kurinjippookkal, the Vishwadeepam Award for Thulavarshappacha, Vallathol Award, Balamani Amma Award, P. Kunhiraman Nair Award, Lifetime Achievement Award for Children’s Literature, Basheer Award, V.T. Sahitya Award, Mathrubhumi Literary Award, Panampilly Pratibha Award, Sreesakthi Award, Abu Dhabi Malayali Samajam Award for Radhayevide?, Janmashtami Award for Krishnakavithakal, the Bhattia Award for social service, the Sacred Soul International Award, and India’s first Vrikshamitra Award from the Government of India for her work in environmental conservation. She also received the Kerala Sahitya Akademi Fellowship, Durga Bai Deshmukh Award (as secretary of Abhaya), the prestigious Ezhuthachan Puraskaram, and the Saraswati Samman. In 2006, the Indian government honored her with the Padma Shri. She passed away on December 23, 2020
ഇതിഹാസ കാവ്യമായ മഹാഭാരതം കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ. വ്യാസമഹർഷി ഗണേശനെ കൊണ്ട് മഹാഭാരതം രചിക്കുന്നതിന് പിന്നിലെ കഥകൾ പറഞ്ഞു കൊണ്ടാണ് തുടക്കം. മഹാഭാരതം മുഴുവൻ ഇതിലടങ്ങിയിട്ടുണ്ട്. എല്ലാവർക്കും അർഹിക്കുന്ന പ്രാധാന്യം കൊടുക്കുകയും കഥകളും ഉപകഥകളും വ്യക്തമായി തന്നെ പറഞ്ഞു പോവുകയും ചെയ്തു. പാണ്ഡവരുടെ സ്വർഗ്ഗാരോഹണത്തോടെ അവസാനിക്കാതെ പിന്നീട് നടന്ന കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി ഇതിനെ മഹത്തായ ഒരു രചനയെ മാറ്റി. കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ആസ്വദിക്കാൻ പറ്റുന്ന എഴുത്ത് ആണിത്.
ഭാരതത്തിന്റെ ഇതിഹാസകൃതി, സാരാംശം ഒട്ടും ചോർന്ന് പോകാതെ മുതിർന്നവർക്കും കുട്ടികൾക്കും ആസ്വദിക്കാവുന്ന രീതിയിൽ എഴുതിയിരിക്കുന്നു. വായിക്കുമ്പോൾ പണ്ട് സ്കൂൾ കാലഘട്ടത്തിൽ,ദൂരദർശനിൽ സംപ്രേഷണം ചെയ്ത 'മഹാഭാരത്' എന്ന പുരാണസീരിയലിലെ കഥാപാത്രങ്ങളെ ഓർമ്മ വന്നു.