പത്തേക്കർ വീടും അതിലെ താമസക്കാരിയും എന്നും പുഞ്ചക്കുറിഞ്ചിക്കാർക്ക് ദുരൂഹതകൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. സ്‌കൂളിൽ കുട്ടികളെ പഠിപ്പിച്ചിരുന്ന കാലത്തുപോലും കുട്ടികളോടോ അന്നാട്ടുകാരോടോ അവർ യാതൊരു അടുപ്പവും കാണിച്ചില്ല. ഒന്നരയാൾ പൊക്കത്തിലുള്ള മതിൽക്കെട്ടിനുള്ളിലെ തറവാട്ടിൽ ജീവിച്ച റബേക്ക ടീച്ചറെ നാട്ടുകാർ എന്നും ഭയത്തോടെ വീക്ഷിച്ചു. നാട്ടുകാർ അവരവരുടെ ഭാവനകൾക്കനുസരിച്ച് കഥകൾ മെനയുകയും പ്രചരിപ്പിക്കുകയും ചെയ്തു. റബേക്ക ടീച്ചറാകട്ടെ ചിരിച്ചുകൊണ്ട് ചൂണ്ടയിൽ ഇരകളെ കോർത്തുകൊണ്ടുമിരുന്നു. തന്റെ ആത്മകഥയിലൂടെ റബേക്ക ടീച്ചർ സ്വജീവിതം തുറന്നു കാട്ടുമ്പോൾ ആരുടെയൊക്കെ പൊയ്മുഖങ്ങളാകും അഴിഞ്ഞുവീഴുക. ഓരോ വരിയിലും ആവേശം തുളുമ്പുന്ന ത്രില്ലർ. മലയാളിസമൂഹം ഏറ്റവും ഞെട്ടലോടെ കേൾക്കുകയും ഏറെ ചർച്ച ചെയ്യുകയും ചെയ്ത ഒരു വാർത്തയെ അടിസ്ഥാനമാക്കി രചിച്ച നോവൽ.
രാജീവ് ശിവശങ്കറിന്റെ 'പെണ്ണരശ്' എന്ന നോവലാണ് ഞാൻ ആദ്യമായി വായിക്കുന്നത്... അന്ന് തന്നെ അദ്ദേഹത്തിന്റെ എഴുത്തു ശൈലി എന്നെ ആകർഷിച്ചിരുന്നു..
'തമോവേദം' വായിക്കാൻ നിശ്ചയിക്കുകയും ചെയ്തു... അതിനിടയിലിപ്പോൾ അപ്രതീക്ഷിതമായി 'റബേക്ക' എന്റെ കയ്യിലേക്ക് വന്നു..
കൂടത്തായി കൊലപാതക പരമ്പരയുടെ റഫറൻസിൽ രചിച്ച ഒരു നോവലാണ് ഇത്..
'പുഞ്ചക്കുറിച്ചി' എന്ന ഒരു ഗ്രാമത്തിലെ ആളുകൾ എന്നും ഏറെ ദുരൂഹതയോടെ നോക്കി കാണുന്ന വ്യക്തിയാണ് റബേക്ക ടീച്ചറും അവർ താമസിക്കുന്ന പത്തേക്കർ വീടും.. ആ വീടും പറമ്പും ടീച്ചറിനെയുമൊക്കെ ചുറ്റിപ്പറ്റി ഒത്തിരി നിഗൂഢ കഥകളുണ്ട്.. ഒരു ദിവസം ടീച്ചറുടെ ആത്മകഥയെഴുതാൻ മോഹനൻ എന്ന ഒരു യുവാവ് പത്തേക്കർ വീട്ടിലെത്തുന്നു... ഇതാണ് കഥയുടെ ത്രെഡ്..
ഈ നോവൽ വായനയിൽ എന്നെ പിടിച്ചിരുത്തിയ ഒരേ ഒരു കാര്യം ത്രില്ലിങ്ങായ രചനാ ശൈലിയാണ്.. കഥാഗതിയൊക്കെ വളരെ predictable ആയിരുന്നെങ്കിൽ പോലും ഓരോ അദ്ധ്യായം കഴിഞ്ഞും മുന്നോട്ടു വായിക്കാൻ മനസ്സിനെ തോന്നിപ്പിച്ചത് ഈ ഒരു ഘടകമാണ്.. . . . 📚Book - റബേക്ക ✒️Writer- രാജീവ് ശിവശങ്കർ 📜Publisher- dc books
രാജീവ് ശിവശങ്കറിൻ്റെ 'തമോവേദം' ഏറെ ഇഷ്ടപ്പെട്ട പുസ്തകമാണ്.. ' റബേക്ക ' വാങ്ങാനും വായിക്കാനും ഉള്ള പ്രചോദനവും 'തമോവേദം' തന്ന വായനാനുഭവം ആയിരുന്നു..
മനുഷ്യൻ്റെ ഉള്ളിലെ വന്യതയെ മനോഹരമായി ആവിഷ്കരിക്കാറുണ്ട് രാജീവ് സ്വന്തം കൃതികളിലൂടെ...
കൂടത്തായിയിൽ നടന്ന കുപ്രസിദ്ധമായ സംഭവത്തെ അടിസ്ഥാനമാക്കിയാണ് റബേക്ക എഴുതിയിട്ടുള്ളത്... പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ സ്വന്തം സാമ്രാജ്യം വെട്ടിപ്പിടിക്കാൻ ഏത് തന്ത്രവും പയറ്റുന്ന, മുന്നോട്ടുള്ള പാതയിൽ തടസ്സമായി നിൽക്കുന്ന ആരെയും നിഷ്കരുണം വെട്ടിമാറ്റുന്ന റബേക്ക...
ഒരു ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന കൃതിയാണ് റബേക്ക.. ഒരു ക്രിമിനലിൻ്റെ എല്ലാവിധ ഭാവങ്ങളിലൂടെയും സഞ്ചരിക്കുന്ന നോവൽ പക്ഷെ ഒരിടത്തതും ഒന്നിനെയും ന്യായീകരിക്കുന്നില്ല, നീതീകരിക്കുന്നില്ല...
എല്ലാവരിലും ഇരുട്ടും വെളിച്ചവും ഉണ്ടാവും... വെളിച്ചത്തെക്കുറിച്ച് മാത്രമല്ല ഇരുട്ടിനെക്കുറിച്ചും എഴുതുന്ന എഴുത്തുകാർ ഇനിയും ഉണ്ടാകട്ടെ... ഇതുപോലുള്ള വ്യത്യസ്തമായ നോവലുകളും...
The book is a page turner and the narration in Storytel is good. Although the book has an abrupt ending, the book doesn't leave anything to the imagination of the reader.
SPOILER: The author is narrating his story.
This entire review has been hidden because of spoilers.
പത്തേക്കർ വീട്ടിലെ റബേക്ക ടീച്ചർ സ്വന്തം ആത്മകഥ എഴുതാൻ മോഹനൻ പുഞ്ചക്കുറിഞ്ചിയെ ഏർപ്പാടാക്കുന്നതോടെ ആണ് നോവൽ തുടങ്ങുന്നത്. ദുരൂഹമായ സാഹചര്യങ്ങളിൽ റബേക്കയുടെ വഴിക്ക് തടസ്സം നിൽക്കുന്നവർ ഓരോരുത്തരായി മരിക്കുന്നതോടെ കഥ പുരോഗമിക്കുന്നു. കൂടത്തായി കൊലപാതകങ്ങളെ അടിസ്ഥാനമാക്കി എഴുതിയ നോവൽ