അംബികാസുതന്റെ കഥകള്‍ എനിക്ക് ഇഷ്ടമാണ്. അതിന് പല കാരണങ്ങളും ഉണ്ട്. ആ കൂട്ടത്തില്‍ മുഖ്യമായ രണ്ടെണ്ണം മാത്രം പറയാം. ഒന്ന്: ഇവ പാരായണക്ഷമങ്ങളാണ്. അടിതെ ളിഞ്ഞുകാണുന്ന ഒഴുക്കുപോലെ. വെണ്‍മണലും വെള്ളാ രം കല്ലുകളും അല്ലാതെ അഴുക്ക് ഇല്ലതാനും. രണ്ട്: ഈ കഥകളെല്ലാംതന്നെ എന്നു പറയാം പ്രകൃതിയുമായി ജീവബന്ധമുള്ളവയാണ്. മനുഷ്യ-പ്രകൃതിബന്ധത്തിന്റെ ക്ഷയിച്ചുവരുന്ന ആരോഗ്യത്തിന് ഉത്തേജക ഔഷധങ്ങള്‍ ആണ് ഇവ. ഈ പത്ത് കഥകളില്‍തന്നെ ഏഴെണ്ണവും ജന്തുസംബന്ധികളാണ്. കെട്ടുകഥകള്‍ അല്ല എന്ന വിശ്വാസം ജനിപ്പിക്കാന്‍ കഴിവുള്ള കഥകള്‍ ആയതുകൊണ്ട് ഈ കഥകള്‍ നമ്മെ അസ്വസ്ഥരാക്കുന്നു. ഭൂമിയുടെ നിലനില്പ് സ്ഥിരവും സുന്ദരവും ആകാനുള്ള സൂത്രവിദ്യകള്‍ കൃത്യമായും ഹൃദ്യമായും അവതരിപ്പിക്കുന്ന ഈ കഥകള്‍ ലോകത്ത് ഇന്നു നിലവിലുള്ള ചെറുകഥാസാ ഹിത്യത്തിന് പൂരകമായി വര്‍ത്തിക്കുന്നു. ഇതൊരു ചെറിയ പുസ്തകമാണ്. പക്ഷേ, ഇത് നമ്മില്‍ ഉളവാക്കുന്ന അനു ഭൂതി ചെറുതല്ല. നമ്മുടെ സ്വത്വത്തില്‍ ഒഴിഞ്ഞുകിടക്കുന്ന ഏതോ കൊളുത്തുകളില്‍ ഉടക്കി ഈ അനുഭവങ്ങള്‍ നമ്മില്‍ സ്ഥിരമായി തീരുകയും ചെയ്യുന്നു. സി. രാധാകൃഷ്ണന്‍
10 ചെറു കഥകളുടെ സമാഹാരമാണിത്. ചിന്താവിഷ്ടയായ സുമംഗല, മഞ്ഞ പുല്ല്, മരിച്ച ചിറകുകൾ, താരാനാഥിന്റെ പാട്ട് ജീവിതം, ഇബ്സിയ മലബാറിക, മുത്തപ്പൻ ദൈവം, പപ്പായ, കാടിന്റെ മക്കൾ, മൊട്ടാമ്പുളി, കൈക്കലത്തുണി എന്നിവയാണവ. എല്ലാം വളരെ ലളിതവും സാമൂഹ്യ പ്രസക്തവുമാണ്. കാടിന്റെ മക്കൾ എന്ന കഥയിൽ ഗർഭിണിയായ ആന പടക്കം വെച്ച പൈനാപ്പിൾ നൽകി അപകടപ്പെടുത്തിയ സംഭവത്തെ ആധാരമാക്കി എഴുതിയതാണ്. താരാനാഥ് പാട്ട് ജീവിതത്തിൽ ഗാനഗന്ധർവൻ യേശുദാസ് വരെ കഥാപാത്രമായി വരുന്നു. കാടിൻറെ മക്കളുടെ നന്മ വെളിവാക്കുന്ന മഞ്ഞ പുല്ല്, സോഷ്യൽ മീഡിയയുടെ അതിപ്രസരം കാണിക്കുന്ന പപ്പായ, വർഷങ്ങൾ കഴിയുന്തോറും മറന്നു പോകുന്ന ജീവിതത്തിലെ സന്തോഷ നിമിഷങ്ങളുടെ മൂല്യം മനസ്സിലാക്കി തരുന്ന കൈക്കലത്തുണി തുടങ്ങിയവയാണ് ഈ പുസ്തകത്തിൽ പ്രധാനമായും ഉള്ളത്.
മനുഷ്യനോടും പ്രകൃതിയോടും ഇണങ്ങി നിൽക്കുന്ന രചനകൾ എന്നു വിശേഷിപ്പിക്കാവുന്നതാണ് അംബികാസുതൻ മാങ്ങാടിന്റെ പുസ്തകങ്ങൾ. പലപ്പോഴും നമുക്ക് ചുറ്റും നടന്ന സംഭവങ്ങൾ ഈ കഥകൾക്ക് പ്രചോദനമാകാറുണ്ട്. പല മാസികകളിലും മുൻപ് പ്രസിദ്ധീകരിക്കപ്പെട്ട പത്തു കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. കാട്ടിൽ തൂങ്ങിയാടുന്ന ശരീരത്തിൽ നിന്ന് തുടങ്ങി സാക്ഷി പ്രതിയായി മാറുന്ന മൊട്ടാമ്പുളിയും കാടിന്റെ മക്കളുടെ നന്മ പറയുന്ന മഞ്ഞപുല്ലും ശ്രദ്ധേയമായ കഥകളാണ്. സോഷ്യൽ മീഡിയയുടെ അതിപ്രസരവും പടക്കം തിരുകിയ പൈനാപ്പിൾ കഴിച്ച ഗർഭിണിയായ ആനയും കുന്തിപുഴയും സൈലന്റ് വാലിയും ഒക്കെ ഈ കഥകൾക്ക് വിഷയമാകുന്നു.
Like most of his narratives, Mottambuli is a collection of short stories that poignantly laments at the severed bonds between nature and the humankind. The title itself is suggestive of a wild plant, which is famous for its fruit that could be popped against a surface, thus providing a favourite toy of childhood years. Once grown in plenty, Mottambuli is not to be seen much in recent years. The collection has stories where the bonds between nature and humankind prove to be organic.
മൊട്ടാമ്പുളി അംബികാസുതൻ മാങ്ങാടിന്റെ കഥകൾ എളുപ്പത്തിൽ വായിച്ചു തീർക്കാൻ പറ്റുന്ന എഴുത്ത് കോവിഡിന് ശേഷമുള്ള കഥകളാണ് എഴുതാൻ വേണ്ടി എഴുതുന്ന കഥകളും എഴുതി മാത്രം പൂർത്തിയാകുന്ന കഥകളുമുണ്ട് , തീർച്ചയായും