പതിമൂന്നാം വയസ്സിൽ നാടുവിട്ടത് മുതൽ തുടങ്ങിയ യാത്രയുടെയും പ്രവാസത്തിന്റെയും ജീവിതം പറയുകയാണ് നഗ്ന ശരീരം എന്ന ആത്മകഥയിലൂടെ.സുബൈദ എന്ന തൂലികാനാമത്തിൽ ഒരു പുരുഷനാണ് ഈ ആത്മ കഥ രചിച്ചിരിക്കുന്നത്. നടന്നും ഓടിയും പറന്നും പല ലോകങ്ങൾ കണ്ട വിചിത്ര രൂപിയായ പക്ഷി എന്നോ മൃഗം എന്നോ മനുഷ്യനെന്നോ വിശേഷിപ്പിക്കാവുന്ന ഒരു കഥാപാത്രമായി എഴുത്തുകാരൻ സ്വയം മാറുന്നു. ഒരു തടവുമുറിയിൽ തളച്ചിടപ്പെടുന്നതുവരെയുള്ള ഈ ജീവിതം എഴുത്തിന് അസാധാരണമായൊരു പേശീബലം ഉണ്ട്.
മുംബൈയിലും കർണാടകയിലും ദുബായിലും ലണ്ടനിലും അലഞ്ഞുതിരിഞ്ഞ് എഴുതിയ ഒരു മുസ്ലിം പ്രവാസിയുടെ ആത്മകഥയാണ് ഇത്. അയാളുടെ ജീവിതത്തിലെ ഒരുപാട് ദുഃഖങ്ങൾ നിറഞ്ഞ അനുഭവങ്ങളുടെ കലവറയാണ് ഈ പുസ്തകം. എന്തെങ്കിലും നേടി തിരിച്ചു നാട്ടിൽ വന്നപ്പോൾ ബന്ധുക്കളെല്ലാം പങ്കെടുത്തു അയാളെ വീണ്ടും ഒറ്റപ്പെടുത്തി. എല്ലാം നഷ്ടപ്പെട്ടു വീണ്ടും കള്ളവിസയിൽ അബുദാബിയിൽ എത്തിയപ്പോൾ പോലീസ് അയാളെ ജയിലിലടച്ചു.
വായന ഒരു അടുക്കും ചിട്ടയും ഇല്ലാത്തതായി അനുഭവപ്പെട്ടു.
ഡിസി ബുക്ക്സ്
135p, 120 rs