കോട്ടയം പുഷ്പനാഥ്ന്റെ മറ്റൊരു അന്വേഷണ നോവൽ. ഒട്ടും ബോറടിക്കാതെ വായിക്കാൻ സാധിക്കും.
റോമിലെ ഒരു അരമനയിൽ വെച്ച് കർദിനാൾ മരണപ്പെട്ടു എന്ന വാർത്ത അറിഞ്ഞ ഡിക്ടറ്റീവ് മാർക്സ് അന്വേഷണത്തിനായി ന്യൂയോർക്കിൽ നിന്ന് റോമിലേക്ക് പുറപ്പെടുന്നു. ഫ്ലൈറ്റിൽ വെച്ച് പരിചയപ്പെട്ട യൂറിഡിസ് എന്ന യുവതിയും മാർക്സ്ന്റെ ഒപ്പം കൂടുന്നു.
റോമിൽ എത്തിയപ്പോൾ കർദിനാൾ മരണപ്പെട്ടില്ല എന്നറിയുന്നു. അന്വേഷണത്തിൽ യഥാർത്ഥ കർദിനാളിനെ ഒളിപ്പിച്ചുവെച്ചു പൈശാചിക പ്രവർത്തികൾ ചെയ്യുന്ന ഒരു മാന്ത്രികനാണ് ഇപ്പോൾ കർദിനാളിന്റെ പദവിയിൽ ഇരിക്കുന്നത് എന്ന് അറിയുന്നു.യൂറിഡിസ് അയാളോടൊപ്പം പ്രവർത്തിക്കുന്ന വ്യക്തിയാണെന്ന് മാർക്സ് തിരിച്ചറിയുന്നു. രണ്ടുപേരെയും പോലീസിനെ ഏൽപ്പിച്ചു മാർക്സ് തന്റെ ദൗത്യം പൂർത്തീകരിക്കുന്നു.🕯️🔦🔍
ജനപ്രിയ പ്രസിദ്ധീകരണം
108 p, 35 rs