മനുഷ്യശരീരത്തെ ചർമ്മം കീറി അവയവങ്ങലും രക്തസഞ്ചാരങ്ങളും പരിശോദിച്ചു ശരീരം റെയിൽവേ സ്റ്റേഷന്റെ പിറകിൽ ഉപേക്ഷിക്കുന്ന കുലയാളി. അയാളെ പിടിക്കാൻ രാവുകൾ പോലും പകലുകളാക്കി ഒരു കൂട്ടം പോലീസുകാർ. കഥപറച്ചിലുകൾക്കിടയിൽ പകച്ചു നിൽക്കുന്ന ഡേവിഡ് നൈനാൻ എന്ന എഴുത്തുകാരൻ !!! ഒരു മികച്ച ത്രില്ലെർ തന്നെയാണ് മൊദാസ് ഓപ്പറാണ്ടി
ഈ നോവൽ ആസ്വദിക്കാൻ ആദ്യം പോയി അനാട്ടമി പുസ്തകങ്ങൾ വായിച്ചു പഠിക്കണം. കൊലയാളിക്കൊരു സ്വപ്നമുണ്ടെന്ന് പറയുന്നുണ്ട്. അതെന്താണെന്ന് എനിക്ക് മനസിലായില്ല. എല്ലാം നഷ്ടമായിയെന്ന് കൊലയാളി അവസാനമായി പറയുന്ന ആഖ്യാനത്തിൽ ഞാൻ കരുതിയ കൊലയാളിയും ഒരു ട്വിസ്റ്റ് പോലെ ക്ലൈമാക്സിൽ പറയുന്ന കൊലയാളിയും വേരെയായതെങ്ങനെയെന്നും വ്യക്തമായില്ല. അപ്പോൾ കേസന്വേഷിക്കുന്ന പോലീസുകാരുടെ അവസ്ഥ എന്തായിരുന്നു? ഒരുപാട് പേർ ഗംഭീരമെന്ന് പറഞ്ഞത് കൊണ്ട് ഓഡിയോബുക്കിൽ കേട്ടതാണിത്, ഒരുപക്ഷെ എനിക്ക് ഇത് മനസിലാക്കാനുള്ള ബുദ്ധിയില്ലാത്തതാവും.
റിഹാൻ റഷീദ് ന്റേതായി വായിക്കുന്ന ആദ്യ പുസ്തകമാണ്. പുസ്തകത്തിന്റെ ശീർഷകം തന്നെയാണ് എന്നെ ആദ്യം ആകർഷിച്ചത്, വളരെ ക്യാച്ചിങ് ആണ് ആ പേര്. നോവൽ നിരാശപ്പെടുത്തിയില്ല എന്ന് മാത്രം പറയുന്നു.
മൂന്ന് പേരുടെ കൊലപാതകത്തിന് കാരണമായ ഒരു സൈക്കോ കില്ലറുടെ പിറകെ സഞ്ചരിക്കുന്ന SIT യിലെ നാല് ഉദ്യോഗസ്ഥരിലൂടെ കഥ വികസിക്കുന്നു, കുറ്റം ചെയ്യുന്ന രീതി - മോഡസ് ഓപ്പറാണ്ടി ഒരേ തരത്തിലാണ് എന്ന ഒരു സൂചന ഒഴികെ ബാക്കി തെളിവുകൾ ഒന്നും ലഭിക്കാത്ത ഒരു കേസിൽ ഇരുട്ടിൽ തപ്പുകയായിരുന്ന ലോക്കൽ പോലീസ് ൽ നിന്നും ക്രൈംബ്രാഞ്ചിലേക്ക് കേസന്വേഷണം എത്തുന്നു അവർക്ക് കുറ്റവാളിയെ കണ്ടെത്താനാകുമോ എന്ന സസപെൻസ് നില നിർത്തിക്കൊണ്ട് ഉദ്വേഗത്തോടെ എഴുത്തുകാരൻ കഥ അവതരിപ്പിച്ചിരിക്കുന്നു.
തന്റെ സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടി ജീവനോടെയുള്ള മനുഷ്യ ശരീരത്തിലെ മാംസ പേശികളും രക്തധമനികളും ഇഴകീറി പരിശോധിക്കുന്ന ഒരു കൊലയാളി, എന്തിനാണ് അയാൾ ഇത്തരത്തിൽ ക്രൂരമായ രീതിയിൽ കൊലപാതകം ചെയ്യുന്നത്, അയാളുടെ ലക്ഷ്യമെന്താണ് എന്നീ കാരണങ്ങളിലൂടെ വായനക്കാരെ അവസാന നിമിഷം വരെ മുൾമുനയിൽ നിർത്താൻ എഴുത്തുകാരനായി. കൊലപാതകരീതി ഭീതിജനിപ്പിക്കുന്നതാണ് അത് കൊണ്ട് തന്നെ ആ ഭാഗം എത്തുമ്പോൾ അറിയാതെ ഉള്ളിലൊരു ആളൽ ഉണ്ടാവുന്നുണ്ട്. അവസാനം വരെയും യഥാർത്ഥ രൂപം വെളിപ്പെടുത്താതെ കൊലയാളിയെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
"അഘോരികളുടെ ഇടയിൽ" എന്ന വളരെ വ്യത്യസ്തമായ പുസ്തകത്തിന് ശേഷം റിഹാൻ റാഷിദിൻ്റേതായി ഞാൻ വായിക്കുന്ന രണ്ടാമത്തെ നോവലാണ് മോഡസ് ഓപ്പറാണ്ടി. മലയാള നോവൽ മേഖലയിൽ ക്രൈം ത്രില്ലറുകൾ കുറച്ചധികം ഇറങ്ങിയ ഒരു വർഷം കൂടിയാണ് 2020. ഓരോ പുസ്തകത്തിലും വ്യത്യസ്തമായ പ്രമേയം പരീക്ഷിക്കാറുള്ള റിഹാൻ്റെ ക്രൈം ത്രില്ലറിലേക്കുള്ള കാൽവെയ്പ് ഒട്ടും തന്നെ നിരാശപ്പെടുത്തിയില്ലെന്നും വളരെ മനോഹരമായി തന്നെ വായനക്കാരെ തൃപ്തിപ്പെടുത്താനുള്ളതെല്ലാം ഇതിലുണ്ടെന്നും ഈ നോവൽ വായിക്കുന്ന ഓരോരുത്തർക്കും മനസ്സിലാവുന്നതാണ്. . റൈറ്റേഴ്സ് ബ്ലോക്ക് ബാധിച്ച് കുറച്ചുകാലമായി ഒന്നും എഴുതാൻ കഴിയാതെയിരിക്കുന്ന ഡേവിഡ് നൈനാൻ എന്ന എഴുത്തുകാരനെ തേടിയെത്തുന്ന ഒരു ആരാധകൻ പറയുന്ന കഥയിലൂടെയാണ് നോവൽ വികസിക്കുന്നത്. അടുപ്പിച്ച് നടന്ന മൂന്ന് കൊലപാതകങ്ങൾ അന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥരെ കാത്തിരിക്കുന്നത് ചിത്രകലയിലും അനാട്ടമി, ഫോറൻസിക് തുടങ്ങിയ മെഡിക്കൽ വിഷയങ്ങളിലും പ്രാവീണ്യമുള്ള കൊലയാളി. തെളിവായി ഒന്നുമവശേഷിപ്പിക്കാത്ത, മനുഷ്യശരീരത്തിലെ മാംസപേശികളും രക്തധമനികളും ഇഴകീറി പരിശോധിക്കുന്ന ബുദ്ധിമാനായ കൊലയാളി. തെല്ലുഭയത്തോടെയല്ലാതെ കൊലപാതകരീതികൾ നമുക്ക് വായിച്ച് പൂർത്തീകരിക്കാൻ സാധിക്കില്ല. എല്ലാമവസാനിച്ച് കൊലപാതകി പിടിക്കപ്പെട്ടെന്ന് കരുതിയിരിക്കുമ്പോഴാണ് കഥയിൽ മറ്റൊരു അപ്രതീക്ഷിത വഴിത്തിരിവ്. . പുസ്തകത്തെക്കുറിച്ച് കൂടുതൽ പറയുന്നില്ല. വായിച്ചുമാത്രം അറിയുക. മലയാള ത്രില്ലർ നോവലുകളുടെ ഗണത്തിലേക്ക് നിസ്സംശയം ചേർത്തുനിർത്താവുന്നൊരു ത്രില്ലർ തന്നെയാണ് മോഡസ് ഓപ്പറാണ്ടി.
ഡേവിഡ് നൈനാൻ ഒരു കഥ കേൾക്കുകയായിരുന്നു. ഒരുപാട് ആസ്വദിച്ചു ഒരു മനുഷ്യശരീരത്തെ ചർമ്മം കീറി അവയവങ്ങലും, രക്തധമനികളും ഒക്കെ പരിശോദിച്ചു, വേദന തോന്നാതെ ഇരയെ മരണത്തിലേക്ക് പറഞ്ഞുവിട്ട് ഒടുവിൽ ശരീരം റെയിൽവേ സ്റ്റേഷന്റെ പിറകിൽ ഉപേക്ഷിക്കുന്ന ഒരു കൊലയാളിയുടെ കഥ . അയാളെ പിടിക്കാൻ രാവുകൾ പോലും പകലുകളാക്കി ഒരു കൂട്ടം പോലീസുകാരുടെ കഥ. ആ റെയിൽവേ സ്റ്റേഷന്റെയും അവിടുത്തെ ആളുകളുടെയും, അയാൾ കൊന്ന മൂന്ന് മനുഷ്യരുടെയും കഥ. ആരാണ് കൊലയാളി എന്ന് നൈനാനെ പോലെ നമുക്കും ആകാംഷ ഏറുന്നു. അടുക്കുംതോറും അകന്നു പോകുന്ന കൊലയാളി. ഇവിടെ ഓരോ കഥാപാത്രങ്ങളും സാധാരണക്കാർ ആണ്. ഹീറോയിക് പരിവേഷങ്ങളോ അമാനുഷിക ശക്തിയോ ബുദ്ധിയോ ഇല്ലാത്ത, എന്നാൽ അത്യാവശ്യം ബ്ലാക്ക് മാർക്ക് വീണ ഒരു കൂട്ടം പോലീസുകാർ ആണ് ഈ കേസിനു പിറകെ ഉള്ളത്. ഇവിടെ കൊലയാളിയും താൻ ആരാണെന്ന് മാത്രം വെളിപ്പെടുത്താതെ അയാളുടെ കഥ പറയുന്നുണ്ട്. കൊല്ലുന്ന രീതികളെപ്പറ്റിയും അപ്പോൾ അനുഭവിക്കുന്ന ആനന്ദവും,ആശങ്കയും,സങ്കടവും എല്ലാം.
മനുഷ്യശരീരത്തിലെ ഓരോ ഭാഗങ്ങളും പഠിക്കുമ്പോൾ കൊലയാളി നമുക്കത് പറഞ്ഞു തരുന്നുണ്ട്. പറയുന്ന കാര്യങ്ങൾ ഒട്ടും തെറ്റ് വരാതെ ആളുകളെ ബോധ്യപെടുത്താൻ എഴുത്തുകാരന്റെ പരിശ്രമങ്ങൾ തീർത്തും വിജയിച്ചു എന്ന് പറയാം.
ചോര കണ്ടാൽ തലകറങ്ങുന്നത് പോലെ ചിലപ്പോൾ ഇത് വായിക്കുമ്പോഴും അസ്വസ്ഥത നിറയാം. ഒരു ഭാഗം വായിച്ചപ്പോൾ പുസ്തകം പേടികൂടി പൂട്ടി വച്ചിട്ടുണ്ട്.. അങ്ങിനെ അങ്ങിനെ നമ്മളും ആ കൊലപാതകത്തിന് സാക്ഷിയാവുകയാണ്.
ഡേവിഡ് നൈനാൻ എന്ന പ്രശസ്തനായ നോവലിസ്റ്റിനെ കാണാൻ എത്തിയ ആരാധകനിലാണ് കഥ തുടങ്ങുന്നത്. പേര് വ്യക്തമാക്കാത്ത ആരാധകന്, അയാൾ പറയുന്ന കഥ ഡേവിഡ് ഒന്ന് കേൾക്കണമെന്നു മാത്രമായിരുന്നു ആവശ്യം. ഒരു വർഷമായി പുതിയ നോവൽ ഒന്നും എഴുതാൻ കഴിയാതിരുന്ന ഡേവിഡ് ആ കഥ കേൾക്കാനായി ഒരൊഴിവുദിവസം അയാളോടൊപ്പമിരിക്കുന്നു.
റെയിൽവേ കോട്ടേഴ്സ് കൊലപാതക കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തെളിവുകൾ ഒന്നുമില്ലാതെ നട്ടംതിരിയുകയാണ്. നാലുപേരടങ്ങുന്ന സംഘത്തിലെ അംഗങ്ങൾക്ക് വ്യക്തിപരമായി ഈ കേസ് ഒരു വെല്ലുവിളിയാണ്, ഡിപ്പാർട്ട്മെന്റിലെ പല അപവാദങ്ങൾക്കും ഒരു അവസാനം കാണാൻ ഈ കേസ് തെളിയിക്കേണ്ടത് അവരുടെ ആവശ്യം കൂടിയായിരുന്നു.
അന്വേഷണസംഘത്തിലെ ഓരോ വ്യക്തിയുടെ വീക്ഷണത്തിൽ നിന്ന് കഥ പറയുമ്പോഴും, സമാന്തരമായി കൊലയാളിയും ഓരോ ഭാഗങ്ങളിലായി കഥ പറയുന്നു. തന്റെ ഇരകളുമായി എങ്ങനെ ഇടപഴകുന്നു അവർക്കെന്താണ് സംഭവിക്കുന്നതെന്നതെന്നൊക്കെ കൊലയാളി പറയുന്നുണ്ടെങ്കിലും, ആരാണ് കൊലയാളി എന്തിനാണ് അയാൾ ഇങ്ങനെ ചെയ്���ുന്നത് എന്ന ചോദ്യമാണ് കഥാന്ത്യം വരെ നിലനിൽക്കുന്നത്. അന്വേഷണത്തിൽ കൂടെയുള്ളവരെ ആരെയാണ് വിശ്വസിക്കേണ്ടതെന്ന് അന്വേഷിക്കുന്നവരും പര���്പരം സംശയിക്കപ്പെടുന്നുമുണ്ട്.
ഇവിടെ കൊലയാളി മനുഷ്യശരീരം ഇഴകീറി പരിശോധിക്കുന്ന രീതി റിഹാൻ ഇതിൽ വിവരിക്കുമ്പോൾ അസാധാരണമായ ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ഉള്ളിൽ ഭീതിജനിപ്പിക്കുന്നതരം ഉജ്ജ്വലമായ വിവരണമാണ്.
മുൻപ് പല നോവലുകളും റിഹാന്റേതായി വായിക്കാൻ കരുതിയെങ്കിലും, എന്തുകൊണ്ടോ ഇതാണ് ആദ്യം. ത്രില്ലർ സ്വഭാവമുള്ള അവസാനം വരെ പിടിച്ചിരുത്തി വായിപ്പിക്കുന്ന ഈ നോവൽ വളരെ ആസ്വദിച്ചു എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ എഴുത്തിന്റെ നിലവാരത്തിൽ മതിപ്പും തോന്നി.
This Malayalam thriller grabs you with its gritty premise: a killer who dissects victims with surgical precision, leaving bodies at railway stations. Rihan Rashid’s debut novel hooks you from the catchy title alone, and the suspense doesn’t let up. The chilling modus operandi of the murderer keeps you on edge, blending raw horror with a twisted psychological depth that’s rare in local crime fiction. It’s a bold, unsettling ride that feels fresh for Malayalam readers.
But let’s be real—it’s not perfect. The pacing can drag in parts, and character backstories feel thin, making it hard to fully connect. The climax, while intense, leaves some threads unresolved, which might frustrate fans of tidy endings. Still, for a debut, it’s a gutsy stab at the genre, perfect for those craving a gruesome, thought-provoking thriller.
മനുഷ്യ ശരീരത്തിലെ ചർമ്മം കീറി മാറ്റി അവയവങ്ങളും രക്ത സഞ്ചാരങ്ങളും പരിശോധിച്ച് ഗവേഷണം നടത്തുന്ന സൈക്കോ കൊലയാളി. ഉപയോഗത്തിന് ശേഷം റെയിൽവേ സ്റ്റേഷന്റെ പിന്നിൽ ഉപേക്ഷിക്കുന്നു. കുറ്റവാളിയെ കണ്ടുപിടിക്കാൻ പോലീസ് സംഘം സഞ്ചരിക്കുന്ന നിഗൂഢമായ വഴികൾ. റൈറ്റേഴ്സ് ബ്ലോക്ക് ബാധിച്ച എഴുതാൻ കഴിയാതെ ഇരിക്കുന്ന ഡേവിഡ് നൈനാൻ എന്ന എഴുത്തുകാരനോട് ആരാധകർ കഥ പറയുന്ന രീതിയിലാണ് പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്. കുറ്റവാളിയുടെ മനോവിചാരങ്ങൾ വായനക്കാരെ അധികം പേടിപ്പിക്കുന്നില്ലെങ്കിലും ആകാംക്ഷ നിലനിർത്തുന്നുണ്ട്.