പൂക്കളാൽ മനോഹരമായൊരു പുസ്തകം.🌸 ഞാനോർക്കാരുന്നു, ഏതാണ് എന്റെ പ്രിയപ്പെട്ട പൂവ്!! ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച പൂക്കളെക്കുറിച്ചുള്ള അറിവ് തെല്ലൊന്ന് നിരാശപ്പെടുത്തി, അവരെ അറിയാൻ ഇത്രയും വൈകിയല്ലോ!! പലപ്പോഴും നിറങ്ങളുടെ അടിസ്ഥാനത്തിലാണ് എനിക്ക് പൂക്കളോടുള്ള ഇഷ്ടങ്ങൾ..🥰
ഈ പുസ്തകം വായിച്ചുതീരുമ്പോൾ നിങ്ങൾ മുറ്റത്തൊരു അശോകമരം നടുമായിരിക്കും, ഒരു ചിനാർ മരത്തിനുചുവട്ടിലിരിക്കുന്നത് സ്വപ്നം കണ്ടുതുടങ്ങുമായിരിക്കും, വൈലോപ്പിളളി ശ്രീധരമേനോന്റെ 'മാമ്പഴം' ഒരിക്കൽകൂടെ വായിച്ചേക്കാം,പൂക്കളോടുള്ള നിങ്ങളുടെ സമീപനംതന്നെ എന്നത്തേക്കുമായി മാറിയേക്കാം...
The pages i penned on flowers led back to me- its the dear most, Daisy! But, alas! this book has got no mention of this 😒#mswaraj